Categories
Uncategorized

Server Error Explanation

കഴിഞ്ഞ 1-2 ദിവസങ്ങളായി PSC ഗുരുവിൽ Current Affairs ടാബ് തുറക്കുമ്പോൾ സെർവർ എറർ കാണിക്കുന്ന വിവരം നിങ്ങൾ ശ്രദ്ധിച്ചുകാണുമല്ലോ. ഇത് സംബന്ധിച്ച് ധാരാളം പേർ എന്നെ ബന്ധപ്പെട്ടിരുന്നു. അതിന്റെ വിശദീകരണം:

PSC ഗുരുവിന്റെ ഫേസ്ബുക് പേജിൽ അപ്‌ലോഡ് ചെയ്യുന്ന പോസ്റ്റുകളാണ് നിങ്ങൾക് Current Affairs ടാബ് മുഖേന ലഭിച്ചുകൊണ്ടിരുന്നത്. ഇത് സാധ്യമാക്കിയിരുന്നത് ഫേസ്ബുക് API ഉപയോഗിച്ചായിരുന്നു. എന്നാൽ ഈയിടെ ഫേസ്ബുക് തങ്ങളുടെ പ്രൈവസി പോളിസി അപ്ഡേറ്റ് ചെയ്തപ്പോൾ (due to user data leak issue) അവരുടെ API ഉപയോഗിക്കുന്നതിനു ചില നിയന്ത്രണങ്ങൾ കൊണ്ടുവന്നിരുന്നു.

അതിനുശേഷമാണ് PSC ഗുരുവിൽ സെർവർ എറർ കാണിക്കാൻ തുടങ്ങിയത്. ഇത് തീർച്ചയായും അപ്രതീക്ഷിതവും എന്നാൽ പെട്ടെന്ന് പരിഹരിക്കാൻ പറ്റാത്തതുമായ ഒരു പ്രശ്നമാണ്. ആയതിനാൽ, പുതിയ അപ്ഡേറ്റിലൂടെ (v3.3), ഈ പ്രശ്നം ഒരു പരിധിവരെ കുറച്ചിട്ടുണ്ട്.

പഴയ Current Affairs ടാബ്, Daily Info എന്ന സെക്ഷനിലേക്ക് മാറ്റിയിട്ടുണ്ട്. Current Affairs മുടങ്ങാതെ കിട്ടാനായി പുതിയ സെക്ഷൻ ആഡ് ചെയ്തിട്ടുണ്ട്. Daily Info എന്ന ടാബിൽ തുടർന്നും സെർവർ എറർ കാണിക്കാൻ സാധ്യത ഉണ്ട്. ഫേസ്ബുക്, അവരുടെ പോളിസി അപ്ഡേറ്റ് ചെയ്യുന്നതുവരെ ഇതിൽ പ്രത്യേകിച്ച് എനിക്കൊന്നും ചെയ്യാൻ കഴിയില്ല. ദയവായി ക്ഷമിക്കുക.

ഇതിന്റെ പേരിൽ, കുറച്ചുപേർ പ്ലേ സ്റ്റോറിൽ കുറഞ്ഞ റേറ്റിംഗ് ഇടുന്നതു കണ്ടു. ഇത് തികച്ചും വിഷമകരമായ പ്രവൃത്തിയാണ്. എന്റെ കഴിവിന്റെ പരമാവധി ഞാൻ ഇത് പരിഹരിക്കാൻ ശ്രമിക്കുന്നുണ്ട്. ദിവസേന മണിക്കൂറുകൾ മാറ്റിവെച്ചാണ്, ജോലിത്തിരക്കിനിടയിലും PSC ഗുരു ഞാൻ മാനേജ് ചെയ്യുന്നത്.

ദയവായി സഹകരിക്കുക. നന്ദി.