സംസ്ഥാന പൊലിസ് സേനയിൽ സിവിൽ പോലീസ് ഓഫീസർ തസ്തികയിലേക്ക് പിഎസ് സിഅപേക്ഷ ക്ഷണിച്ചു .
പുതുക്കിയ യോഗ്യതയുടേയും പ്രായപരിധിയുടേയും അടിസ്ഥാനത്തിലാണ് വിജ്ഞാപനം.
പുരുഷ, വനിത സിവിൽ പോലിസ് ഓഫീസർ തസ്തികളിലേക്കാണ് അപേക്ഷ.
അഞ്ച് ബറ്റാലിയനുകളിലേക്കാണ് പുരുഷന്മാരുടെ നിയമനം.
വനിതാ സിവിൽ ഓഫീസർമാരുടെ നിയമനം സംസ്ഥാനാടിസ്ഥാനത്തിലാണ്..
കാറ്റഗറി നമ്പർ: 653/2017 , 657/2017 .
യോഗ്യത: പ്ലസ് ടു
പ്രായപരിധി: 18- 26.
ശമ്പളം: -22,200 -48,000/-.
അപേക്ഷ ഓൺലൈനായിട്ടാണ് സമർപ്പിക്കേണ്ടത്.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജനുവരി 31.