Categories
Bulletin

PSC പരീക്ഷ ജയിക്കാൻ എത്ര മാസം പഠിക്കണം

PSC പരീക്ഷ ജയിക്കാൻ എത്ര മാസം പഠിക്കണം

പലരുടെയും സംശയമാണ് ഇത്.

• +2 – രണ്ടു വർഷം.

• DEGREE – 3 വർഷം.

• PG – 2 വർഷം.
അതു പോലെ PSC യ്ക്ക് എത്ര നാൾ പഠിക്കണം ?

ഉത്തരം

• ഒരു മാസം പഠിച്ചവർക്ക് ജോലി കിട്ടിയിട്ടുണ്ട്.

15 വർഷം പഠിച്ചിട്ടും കിട്ടാത്തവരും ഉണ്ട്.

പ്രശ്നം പരീക്ഷയുടേതല്ല…. പഠനത്തിന്റെയാണ്.

• അക്കാഡമിക് പരീക്ഷകൾക്ക് നിശ്ചിത % മാർക്ക് കിട്ടിയാൽ ജയിക്കും.
• PSC പരീക്ഷകൾ ജയിക്കാൻ ഏറ്റവും മുന്നിൽ വരണം.
☆ *പലരും പരീക്ഷയ്ക്ക് തയാറെടുക്കുന്നത് ഹോൾ ടിക്കറ്റ് കിട്ടിയ ശേഷമാണ്*.
• പരീക്ഷയ്ക്ക് 1 മാസം അവശേഷിച്ചിരിക്കെ ഒരു റാങ്ക് ഫയൽ വാങ്ങിച്ച് പഠിക്കാൻ തുടങ്ങുന്നു.
• അവരുടെ ചിന്താഗതി ഈ ബുക്ക് ഒരാവർത്തി മുഴുവൻ വായിച്ചാൽ ജോലി കിട്ടുമെന്നാണ്.
☆ Rank file വാങ്ങിച്ചാൽ തന്നെ പാതി ജോലി കിട്ടിയെന്ന് കരുതുന്നവരും ഇല്ലാതില്ല.
_ഇതുപയോഗിച്ചുള്ള പഠനമാണ് ഏറെ രസം._
• ആദ്യ 2 പേജ് വായിക്കുമ്പോൾ ഒരു രസം തോന്നില്ല.
• താൻ ബിരുദത്തിനോ മറ്റു കോഴ്സുകൾക്കോ പഠിച്ച വിഷയത്തിന്റെ ഭാഗം കുറച്ച് വായിക്കും.

അതു കുറച്ച് മനസിലാകും.
• ഏറ്റവും ബുദ്ധിമുട്ടുള്ള വിഷയം (May be maths) അവസാനത്തേയ്ക്ക് മാറ്റിവയ്ക്കും.
• പലരും പേജുകൾ എണ്ണി നോക്കി ആകെ പേജിനെ അവശേഷിക്കുന്ന ദിവസം കൊണ്ട് ഹരിച്ച് , ഒരു ദിവസം തീർക്കേണ്ട പേജുകൾ കണക്കു കൂട്ടിവയ്ക്കാറുണ്ട്.

ഒരു രസം കേൾക്കുക

• ഇന്നുവരെ ഒരാളും ആ ടൈംടേബിൾ അനുസരിച്ച് പoനം പൂർത്തിയാക്കിയിട്ടില്ല.
• പഠനത്തിന് എളുപ്പവഴി നോക്കുന്നവരാണ് ഇവർ.

പഠനം പൂർത്തിയാക്കാറുമില്ല, ജോലി ലഭിക്കാറുമില്ല.
• ചിലരാകട്ടെ ഹോൾ ടിക്കറ്റ് കിട്ടിയാൽ ഉടൻ ഒരു കോച്ചിംഗ് സെൻററിൽ ചേരും.
• ഉദ്ദേശം 2 ഉണ്ട്.
1] ഫീസ് ലാഭിക്കാം.
2] പിന്നെ കുറച്ചു നാൾ പഠിച്ചാൽ മതി.
• കോച്ചിംഗിന് ചേരുമ്പോഴുള്ള ആവേശം പിന്നെ ഉണ്ടാവാറില്ല.
• ഏതാനും ദിവസത്തിനു ശേഷം നിർത്തും.
• ഇത് വീട്ടിലിരുന്നും പഠിക്കാം എന്നാണ് മനോഭാവം.
• ഫലം പഠനവുമില്ല,  ജോലിയുമില്ല.
• പരീക്ഷയ്ക്ക് പോകുമ്പോൾ ബസിലിരുന്ന് ‘തീവ്രമായി’ പഠിക്കുന്നവരെ കാണാറുണ്ട്.
• പലരുടേയും അവസാന വട്ടനോട്ടമല്ല.
• അടുത്തിരിക്കുന്ന ആളിന്റെ Rank file ആദ്യമായി മറിച്ച് നോക്കുന്നതാവാം.
പ്രിയമുള്ള ഉദ്യോഗാർത്ഥികളെ,
ഇതൊന്നും തീവ്രമായ പഠനത്തിന്റെ ലക്ഷണമല്ല.

എന്നു മുതൽ പഠനം ആരംഭിക്കണം എന്നത് ചിന്തിക്കേണ്ടതില്ല.

എത്ര നേരത്തെയോ അത്രയും നല്ലത്.
☆ +2 പഠനത്തോടൊപ്പം ഞായറാഴ്ച കോച്ചിങ്ങ് ക്ലാസ്സിൽ പോകുന്നത് വളരെ നല്ലത്.
☆ പലരും 30 വയസിന് ശേഷമാണ് PSC പരീക്ഷയെ ഗൗരവമായി കാണുന്നത്. അതുകൊണ്ടു തന്നെ അധികം test കൾ എഴുതാനും സാധിക്കാറില്ല.
☆ ചെറുപ്പത്തിൽ തുടങ്ങിയാൽ 22 വയസിനുള്ളിൽ ജോലിയിൽ കയറാം.
☆ ഇപ്പോഴേ പഠിച്ചു തുടങ്ങുക. 2 വർഷത്തിനു ശേഷം വരുന്ന പരീക്ഷയിൽ നിങ്ങൾ നല്ല തയ്യാറെടുപ്പ് നടത്തിയവരായി മാറും.
☆ ഒരിയ്ക്കൽ നല്ല തയ്യാറെടുപ്പ് നടത്തിയവർക്ക് പിന്നീടുള്ള പരീക്ഷകൾ വളരെ എളുപ്പമാകും.
☆ മനസ് മടുക്കുന്നവർക്ക് സർക്കാർ ജോലി എന്നും വിദൂരത്തായിരിക്കും.
☆ നിങ്ങൾക്കും ഒരിയ്ക്കൽ ഇത് സാധ്യമാകും.
☆ നിശ്ചയദാർഢ്യവും കഠിനശ്രമവും മാത്രമാണ് PSC യുടെ വിജയത്തിനു പിന്നിൽ.
☆ ഓർക്കുക…..മടി പിടിച്ച മനസ് വിജയത്തിന് എന്നും തടസമാണ്

☆ നിങ്ങളുടെ  ശ്രമങ്ങൾക്ക് ഏതെങ്കിലും ചെറിയ രീതിയിലെങ്കിലും ഈ  ആപ്പ് സഹായകരമാകുമെങ്കിൽ  അതു തന്നെയാണ് നമ്മുടെ  എല്ലാവരുടെയും വിജയം