Categories
Maths Topics

PSCയുടെ തീവണ്ടി കണക്കുകൾ

എല്ലാ മത്സരപരീക്ഷകളിലും ഗണിത വിഭാഗത്തില്‍ ചോദിച്ചു കാണുന്ന ഒരു ചോദ്യ ഇനം ആണ് തീവണ്ടികളുടെ പ്രയാണവും സമയവും

പ്രധാനമായും 4 ടൈപ്പ് ചോദ്യങ്ങളാണ് ഈ വിഭാഗത്തില്‍ നിന്നും

PSCയുടെ തീവണ്ടി കണക്കുകൾ..

ഓർത്തിരിക്കേണ്ട സൂത്രവാക്യങ്ങൾ:

➡Km/hr നെ m/s ആക്കാൻ = 5/18 കൊണ്ട് ഗുണിക്കുക.

➡സമയം കാണാൻ = ദൂരം/വേഗം.

➡ദൂരം കാണാൻ = സമയംxവേഗത.

➡വേഗത കാണാൻ = ദൂരം/സമയം.

ടൈപ്പ് – 1

തീവണ്ടിയും സിഗ്നല്‍ പോസ്റ്റും

ടൈപ്പ് – 2

തീവണ്ടിയും പാലവും

ടൈപ്പ് – 3

തീവണ്ടികള്‍ സമാന്തരപാതയില്‍ എതിര്‍ ദിശയില്‍

ടൈപ്പ് – 4

തീവണ്ടികള്‍ സമാന്തരപാതയില്‍ ഒരേ ദിശയില്‍

1). 180 മീ നീളമുള്ള ഒരു ട്രെയിൻ 54 Km/h വേഗത്തിൽ ഓടുന്നു.പാതവക്കിലെ ഒരു പോസ്റ്റ് കടക്കാൻ തീവണ്ടിക്ക് എത്ര സെക്കന്റ വേണം?
◽ഇവിടെ 54 Km/h നെ m/s ആക്കണം;

◽54×5/18 = 15 m/s.

◽Time = Distance÷Speed = 180÷15

◽Ans= 12 Sec.

──────────────────────────────

2). 200 മീ നീളമുള്ള തീവണ്ടി 90 Km/h വേഗത്തിൽ ഓടുന്നു. 100 മീ നീളമുള്ള പാലം കടക്കാൻ ആ തീവണ്ടിക്ക് വേണ്ട സമയമെന്ത്?
◽90×5/18 = 25 m/s.

◽ദൂരം = 200+100 = 300 മീ.

◽Time = Distance÷Speed. = 300÷25

◽Ans = 12 Sec.

──────────────────────────────

3).72 km/h ൽ ഓടുന്ന ഒരു ട്രെയിൻ ഒരു പോസ്റ്റ് കടക്കാൻ 10 സെക്കന്റ് എടുത്തു. എങ്കിൽ ട്രെയിന്റെ നീളമെന്ത്?
◽72×5/18 = 20m/s.

◽ട്രെയിന്റെ നീളം ചോദിച്ചാൽ ‘ദൂരം’ കാണാനുള്ള equation ഉപയോഗിക്കാം:

◽Distance = Time x Speed.

◽=10 x 20. Ans = 200 മീറ്റർ.

──────────────────────────────

4).150 മീ നീളമുള്ള ഒരു ട്രെയിന് വഴിയരുകിലെ പോസ്റ്റ് കടന്ന് പോകാൻ 10 സെക്കന്റ് എടുത്തു. If, 350 മീ നീളവുള്ള ഒരു പാലം കടക്കാൻ എത്ര സമയം വേണം?
◽Equation: Time = Distance/Speed.
◽ഇവിടെ ദൂരമെന്നത് 500 മീ ആണ്. but വേഗത തന്നിട്ടില്ല. അതാദ്യം കാണണം:

◽= 150 മീ നീളമുള്ള ട്രെയിൻ 10 Sec കൊണ്ട് പോസ്റ്റ് കടന്നു പോയി. Then ◽ട്രെയിന്റെ വേഗത: 150/10 = 15 m/s.

◽ഇനി ആകെ ദൂരം: 150+350 = 500 മീ.

◽Answer = 500/15 = 33 1/3 Sec വേണം.

─────────────────────────────
⬅🚇➡ഒരേദിശയിലും, എതിർദിശയിലും ഓടുന്ന തീവണ്ടി കണക്ക്.

━━━━━━━━━━━━━━━━━━━━━━

1). 150 മീ നീളമുള്ള ട്രെയിൻ 58 km/h ൽ ഓടുന്നു.4 km/hr ൽ അതേ ദിശയിലോടുന്ന ഒരാളെ മറികടക്കാൻ തീവണ്ടിക്ക് എന്ത് സമയം വേണം?
◽നീളം/ദൂരം = 150 മീ.

◽ഓടുന്നയാൾ ഒരേദിശയിലായതിനാൽ വേഗം = 58 – 4 = 54 km/hr.

◽=54x 5/18 = 15 m/s.

◽സമയം = ദൂരം/വേഗം. ;150/15

◽= Ans 10 Sec വേണം.

──────────────────────────────

2).180 മീ നീളമുള്ള ട്രെയിൻ 60km/hr ൽ ഓടുന്നു.3 km/hr ൽ എതിർദിശയിലോടുന്ന ഒരാളെ മറികടക്കാൻ തീവണ്ടിക്ക് എന്ത് സമയം വേണം?
◽നീളം/ദൂരം = 180 മീ.

◽ഓടുന്നയാൾ എതിർദിശയിലായതിനാൽ വേഗം = 60 + 3= 63 km/hr.

◽=63x 5/18 = 17.5 m/s.

◽സമയം = ദൂരം/വേഗം. ;180/17.5

◽= Ans 10 2/7 sec വേണം.