Categories
Bulletin

Kerala Administrative Service കരട് രൂപം PSC അംഗീകരിച്ചു

Kerala Administrative Service കരട് രൂപം PSC അംഗീകരിച്ചു. യോഗ്യതയായി കേന്ദ്ര സർക്കാരോ യുജിസിയോ അംഗീകരിച്ച ബിരുദം എന്ന് ചേർക്കാൻ ശുപാർശ ചെയ്യും. പ്രൊബേഷൻ പൂർത്തിയാക്കുന്നതിന് മലയാള ഭാഷ പരിജ്ഞാനം അളക്കുന്ന പരീക്ഷ കൂടി പാസ്സാകണം എന്നൂകൂടി ശുപാർശ ചെയ്യും. പ്രൊബേഷൻ പാസ്സാകുന്നതിന് Revenue Test, Criminal Judicial Test, MOP, Kerala Secretariat Office Manual എന്നി നാല് പരീക്ഷകൾ വിജയിക്കണമെന്നാണ് കരടിൽ ചേർത്തിരുന്നു.
നേരിട്ടുള്ള നിയമനത്തിന് 32 വയസ്സാണ് പ്രായപരിധി. നേരിട്ടു നിയമനം ലഭിക്കുന്നവർക്ക് ഒന്നരവർഷവും തസ്തിക മാറ്റം വഴി നിയമനം ലഭിച്ചവർക്ക് ആറുമാസവും ആണ് പ്രൊബേഷൻ കാലാവധി. ഇൗ വർഷം തന്നെ വിജ്ഞാപനം പുറപ്പെടുവിക്കാനായിടുള്ള പദ്ധതികൾ PSC തുടങ്ങിക്കഴിഞ്ഞു.
Source: http://www.gkspot.in/2017/10/kerala-administrative-service-psc.html