ഡെപ്യൂട്ടി കളക്ടർ റാങ്കിൽ കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് ( കെ എ എസ്) ഉടൻ വരുന്നു എന്നത് മത്സര പരീക്ഷകൾക്കായി തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികളെ സംബന്ധിച്ചിടത്തോളം ഒരു സന്തോഷ വാർത്തയാണ്.
യു പി എസ് സി നടത്തുന്ന സിവിൽ സർവീസ് പരീക്ഷയുടേതിന് സമാനമായ ഒരു പരീക്ഷയാണ് കെ എ എസിനും നടപ്പിലാക്കുക എന്ന് പി എസ് സി വ്യക്തമാക്കി കഴിഞ്ഞു. പക്ഷേ പരീക്ഷക്കുള്ള സിലബസ് ഇതുവരെ തയ്യാറായിട്ടില്ല. പക്ഷേ ആനുകാലിക വിഷയങ്ങളിൽ കൂടുതൽ അറിവ് നേടുന്നത് നല്ലതാണ്.
ആനുകാലിക വിജ്ഞാനം മത്സര പരീക്ഷകളുടെ കാതലായ ഭാഗം തന്നെയാണ്. അതുകൊണ്ട് ആനുകാലിക വിജ്ഞാനം പഠിക്കുവാൻ ഉദ്യോഗാർഥികളെ സഹായിക്കുന്ന ഓൺലൈൻ വെബ്സൈറ്റുകൾ നമുക്ക് പരിചയപ്പെടാം.
കേരള പിഎസ്സി നടത്തുന്ന എക്സാം ആയതുകൊണ്ട് കേരളവുമായി ബന്ധപ്പെട്ട വാർത്തകൾക്ക് പ്രാധാന്യം ഉണ്ട്. തിരുവനതപുരം ടാലന്റ് അക്കാദമി ദിനവും പുറത്തിറക്കുന്ന കറൻറ് അഫയേഴ്സ് നോട്ട് ഇതിന് സഹായകമാണ്. താഴെ ലിങ്ക് കൊടുക്കുന്നു.
അതുപോലെ തന്നെ മത്സരപരീക്ഷകൾക്കുവേണ്ടിയുള്ള കറൻറ് അഫയേഴ്സ് പഠിക്കുവാൻ സഹായിക്കുന്ന ആൻഡ്രോയ്ഡ് ആപ്പ് ആണ് അടുത്തത്. ദേശീയ, അന്തർദേശീയ തലത്തിലുള്ള എല്ലാ കാര്യങ്ങളും ഈ ആപ്പിൽ സാമാന്യം നല്ല രീതിയിൽ അപ്ഡേറ്റ്സ് നൽകാറുണ്ട്. ഇതിന്റെ യൂസർ ഇന്റർഫേസും വളരെ മികച്ചതാണ്. ലിങ്ക് താഴെ കൊടുക്കുന്നു.
മത്സരപരീക്ഷയെ പേടിച്ച് പിന്മാറാതെ, ആത്മവിശ്വാസത്തോടെ പഠിച്ചാൽ നിങ്ങൾക്കും KAS കരസ്ഥമാക്കം.