Categories
Uncategorized

FAQ

Frequently Asked Questions (FAQ)

*Server Error Explanation (Please Read This)

*എങ്ങനെ ഈ ആപ്പ് വെച്ചു PSC പരീക്ഷയ്ക്കായി തയ്യാറെടുക്കാം?

PSC ഗുരുവിൽ ദിവസേന അപ്ഡേറ്റ് ചെയ്യുന്ന 3 വിഭാഗങ്ങൾ ഉണ്ട്; ആനുകാലികം, ആവർത്തന ചോദ്യങ്ങൾ & പഠന വിഷയങ്ങൾ. ഇവയിൽ ഓരോ ദിവസവും ചേർക്കുന്ന കാര്യങ്ങൾ അന്നന്ന് തന്നെ പഠിച്ചു പോകാൻ ശ്രമിക്കുക. പഠിച്ച കാര്യങ്ങൾ റിവൈസ് ചെയ്യാനായി അതാത് ദിവസങ്ങളിൽ റിവിഷൻ ടെസ്റ്റുകൾ ഉണ്ടായിരിക്കുന്നതാണ്. ഇതുവഴി പഠിച്ചത് ഓർമയിൽ നിലനിർത്താം.

ഇവയ്ക്കു പുറമെ മുൻകാല എക്‌സാമുകളുടെ ചോദ്യപേപ്പറുകൾ, വീഡിയോ/ഓഡിയോ ക്ലാസുകൾ, PSC ട്രോളുകൾ, PDF സ്റ്റഡി നോട്ടുകൾ എന്നിവയും ദിവസംതോറും അപ്ഡേറ്റ് ചെയ്യാറുണ്ട്. ഇവയും പ്രയോജനപ്പെടുത്താം.

ആപ്പിലുള്ള സെർച്ച് ഓപ്ഷൻ വഴി നിങ്ങൾക് ആവശ്യമുള്ള വിവരങ്ങൾ തിരഞ്ഞു കണ്ടുപിടിക്കാവുന്നതാണ്.

*ഈ ആപ്പിലുള്ള ചോദ്യോത്തരങ്ങൾ/വിഷയങ്ങളുടെ ആധികാരികത എത്രത്തോളമുണ്ട്? അവയുടെ ഉറവിടം ഏത്?

PSC ഗുരുവിൽ ചേർക്കുന്ന മുഴുവൻ വിവരങ്ങളും, വിവിധ ബ്ലോഗുകൾ, ഫേസ്ബുക് ഗ്രൂപ്പുകൾ തുടങ്ങിയ ഡിജിറ്റൽ മീഡിയങ്ങളിൽ നിന്നും ശേഖരിക്കുന്നവയാണ്. ആയതിനാൽ ചോദ്യോത്തരങ്ങളുടെയോ പഠന വിഷയങ്ങളുടെയോ ആധികാരികത പരിശോധിച്ച ശേഷം മാത്രം ആപ്പിൾ ഉൾപ്പെടുത്തുക എന്നത് ശ്രമകരമായ കാര്യമാണ്. എന്തിരുന്നാലും, കഴിവിന്റെ പരമാവധി ശരിയായ വിവരങ്ങൾ മാത്രം ഉൾപ്പെടുത്താൻ ശ്രമിക്കുന്നതാണ്. തെറ്റാണെന്നു തോന്നുന്ന ഭാഗങ്ങൾ അഡ്മിന്റെ ശ്രദ്ധയിൽ പെടുത്താൻ ആപ്പിലുള്ള ഫീഡ്ബാക്ക് ഫോം ഉപയോഗിക്കാവുന്നതാണ്.

* ആപ്പിലുള്ള യൂസർ റെജിസ്ട്രേഷന്റെ ആവശ്യകത എന്താണ്? ഞാൻ നൽകുന്ന വിവരങ്ങൾ സുരക്ഷിതമാണോ?

നിങ്ങൾ ആപ്പിൽ രജിസ്റ്റർ ചെയ്യുന്നതുവഴി പല പ്രയോജനങ്ങളും ഉണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് എക്‌സാം ലീഡർബോർഡ് സംബന്ധിച്ചാണ്.

ഒരു പ്രാവശ്യം രജിസ്റ്റർ ചെയ്ത് എക്‌സാം സെക്ഷനിൽ ലോഗിൻ ചെയ്താൽ ഓരോ എക്‌സാമിന്‌ ശേഷവും ഓട്ടോമാറ്റിക് ആയി നിങ്ങളുടെ റാങ്കും മറ്റ് വിവരങ്ങളും ലീഡർബോർഡിൽ തെളിയുന്നതാണ്. ആപ്പിൽ ലോഗിൻ ചെയ്തില്ലായെങ്കിൽ നിങ്ങൾക്ക് ഓരോ പ്രാവശ്യവും പേരും ഇമെയിൽ വിലാസവും ടൈപ്പ് ചെയ്യേണ്ട ബുദ്ധിമുട്ട് വരുന്നു.

ഇതിനുപുറമെ, രേജിസ്റെർഡ് ഉപയോക്താക്കൾക്ക് വരും ദിവസങ്ങളിൽ പ്രത്യേക ആനുകൂല്യങ്ങൾ നൽകുന്നതാണ്. നിങ്ങളുടെ പേരും ഇമെയിൽ വിലാസവും 100% സുരക്ഷിതമായി ആപ്പ് സെർവറിൽ സൂക്ഷിച്ചിട്ടുണ്ട്. ഇവ യാതൊരു കാരണവശാലും നിങ്ങളുടെ അറിവോ സമ്മതമോ കൂടാതെ മറ്റാവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്തുന്നതല്ല.

* എന്തുകൊണ്ടാണ് ചില ദിവസങ്ങളിൽ റിവിഷൻ ടെസ്റ്റുകൾ ഇല്ലാതിരിക്കുന്നത്? ആപ്പിൽ വിവരങ്ങൾ ചേർക്കുന്നതിനും എക്സാം നടത്തുന്നതിനും ഒരു നിശ്ചിത സമയക്രമം പാലിച്ചുകൂടെ?

ആദ്യം തന്നെ പറയട്ടെ, ഈ ആപ്പിൽ ദിവസേന വിവരങ്ങൾ ചേർക്കുന്നതും എക്സാം നടത്തുന്നതും എല്ലാം ഒരാൾ തന്നെയാണ്. ജോലിത്തിരക്കിനിടയിൽ കിട്ടുന്ന ഇടവേളകളിലാണ് PSC Guru മെയിൻറ്റെയിൻ ചെയ്യുന്നത്. അതുകൊണ്ടുതന്നെ, ചില ദിവസങ്ങളിൽ, ഔദ്യോഗിക/സ്വകാര്യ കാരണങ്ങളാൽ എക്‌സാം തയ്യാറാക്കുന്നതിനും അപ്ഡേറ്റ് ചെയ്യുന്നതിനും വിഷമതകൾ നേരിടാം. തൊട്ടടുത്ത ദിവസം ഈ കുറവുകൾ പരിഹരിക്കാൻ പരമാവധി ശ്രദ്ധിക്കാറുണ്ട്.

എക്‌സാമുകൾ അപ്ഡേറ്റ് ചെയ്തുകഴിഞ്ഞാൽ ഉടൻ തന്നെ നോട്ടിഫിക്കേഷൻ നിങ്ങൾക്ക് ലഭിക്കുന്നതാണ്.

* ആപ്പിൽ നിന്ന് എങ്ങനെ PDF സ്റ്റഡി നോട്ടുകൾ ഡൌൺലോഡ് ചെയ്യാം?

PDF Study Notes എന്ന സെക്ഷനിൽ ചെന്നശേഷം, നിങ്ങൾക്ക് ആവശ്യമുള്ള PDF ഫയൽ സെലക്ട് ചെയ്യുക. എന്നിട്ട്, ഫയലിന്റെ മുകളിൽ വലത് ഭാഗത്തു കാണുന്ന 3 dots ബട്ടൺ പ്രസ് ചെയ്തശേഷം ‘Open in new window’ എന്നതിൽ ക്ലിക്ക് ചെയ്താൽ PDF ഫയൽ ഒരു പുതിയ വിൻഡോയിൽ ഓപ്പൺ ആയി വരും. അവിടെ നിന്നും മുകൾ വശത്തു കാണുന്ന ഡൌൺലോഡ് ബട്ടൺ പ്രസ് ചെയ്താൽ നിങ്ങൾക് ഫയൽ ഡൌൺലോഡ് ചെയ്യാൻ സാധിക്കും.

 

* PSC ഗുരുവിൽ മെച്ചപ്പെടുത്തേണ്ട ചില കാര്യങ്ങളുണ്ട്/ചില കാര്യങ്ങൾ എനിക്ക് ഇഷ്ടമായില്ല/ചില ഭാഗങ്ങളിൽ തെറ്റുകുറ്റങ്ങളുണ്ട്. ഈ വിവരം ഞാൻ എങ്ങനെ അഡ്മിനെ അറിയിക്കും?

ആപ്പ് സംബന്ധിച്ച നിങ്ങളുടെ പരാതികളും നിർദേശങ്ങളും അഡ്മിൻ അതീവ ശ്രദ്ധയോടെ പരിഗണിക്കാറുണ്ട്. എത്രയും പെട്ടെന്ന് ഉപയോക്താക്കളുടെ പരാതികൾക്ക്/നിർദേശങ്ങൾക്ക് മറുപടി കൊടുക്കാറുമുണ്ട്. ഇതിനായി ആപ്പിൽ ഉൾപ്പെടുത്തിയിട്ടുള്ള ഫീഡ്ബാക്ക് സെക്ഷൻ ഉപയോഗിക്കാവുന്നതാണ്.

നിങ്ങൾക്ക് ഈ അപ്ലിക്കേഷൻ ചില കാരണങ്ങളാൽ ഇഷ്ടപ്പെട്ടില്ലയെങ്കിൽ ദയവ് ചെയ്ത് പ്ലേ സ്റ്റോറിൽ കുറഞ്ഞ റേറ്റിംഗ് നൽകുന്നതിന് പകരം കോൺടാക്ട് ഓപ്ഷൻ ഉപയോഗിക്കണമെന്ന് അപേക്ഷിക്കുന്നു. ഇതുവഴി, ആപ്പിലുള്ള പോരായ്മകൾ എളുപ്പത്തിൽ പരിഹരിക്കപ്പെടുന്നതാണ്.

* PSC Guru എനിക്ക് വളരെയധികം ഇഷ്ടമായി. എനിക്ക് എങ്ങനെ ഈ അപ്ലിക്കേഷൻ മറ്റുള്ളവരിലേക്ക് എത്തിക്കാം.

ആപ്പ് ഇഷ്ടമായെങ്കിൽ ആദ്യം തന്നെ പ്ലേ സ്റ്റോറിൽ PSC ഗുരുവിന് 5 സ്റ്റാർ നൽകി സഹായിക്കാവുന്നതാണ്. ആപ്പ് മറ്റുള്ളവരിലേക്കും ഷെയർ ചെയ്യാൻ ആപ്പിലുള്ള “Share PSC Guru” എന്ന ഓപ്ഷൻ ഉപയോഗിക്കാം.

* ആരാണ് ഈ ആപ്പിന്റെ ഡെവലപ്പർ?

ഈ ആപ്പ് ഡെവലപ്പ് ചെയ്തിരിക്കുന്നത് സിദ്ധാർഥ് പി.കെ എന്ന സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആണ്. അദ്ദേഹം ഒരു ആൻഡ്രോയിഡ്/iOS പ്രോഗ്രാമ്മറും ഒരു പ്രൊഫഷണൽ ബ്ലോഗറും കൂടെയാണ്.

PSC ഗുരുവിനെക്കുറിച്ച്  മലയാള മനോരമയിൽ വന്ന ലേഖനം: വാർത്ത വായിക്കാം .

* PSC Guru ആജീവനാന്തം സൗജന്യമായി തുടരുമോ?

തീർച്ചയായും! ആപ്പ്ലിക്കേഷനിലുള്ള പരസ്യങ്ങൾ മുഖേനയാണ് ഈ സംരംഭം നടത്തിക്കൊണ്ടുപോകാനുള്ള ചെലവുകൾ (സെർവർ വാടക, വെബ് ഡൊമൈൻ മുതലായവ) വഹിക്കുന്നത്. നിങ്ങൾക് ആപ്പിലുള്ള പരസ്യങ്ങൾ ബുദ്ധിമുട്ടുണ്ടാക്കുന്നുവെങ്കിൽ കേവലം 49 രൂപയ്ക് ഇവ പൂർണമായും (life-long) റിമൂവ് ചെയ്യാവുന്നതാണ്. ഇതിനായി ആപ്പ് സെറ്റിങ്സിലെ “Remove Ads” എന്ന ഓപ്ഷൻ ടാപ് ചെയ്യുക.

പർച്ചേസ് ചെയ്തുകഴിഞ്ഞാൽ ആപ്പ് റീസ്റ്റാർട് ചെയ്യുക. അല്ലെങ്കിൽ ഫോൺ റീബൂട്ട് ചെയ്യുക. പിന്നീട് ആപ്പിൽ പരസ്യങ്ങൾ ഉണ്ടാവുന്നതല്ല. 

നിങ്ങളുടെ ഡെബിറ്റ് കാർഡ് പ്ലേ സ്റ്റോറിൽ സപ്പോർട്ട് ചെയ്യുന്നില്ലായെങ്കിൽ മൊബൈൽ ബാലൻസ് ഉപയോഗിച്ചും പർചേസ് ചെയ്യാവുന്നതാണ്. ഈ സൗകര്യം ചില കണക്ഷനുകളിൽ ലഭ്യമാണ്.