Categories
Facts on India Topics

ഇന്ത്യ – 24

  • ലോക വന വിസ്തൃതിയിൽ ഇന്ത്യയുടെ സ്ഥാനം

പത്ത്

 

  • ഇന്ത്യയുടെ വന വിസ്തൃതി എത്ര ശതമാനം

23.81 %

 

  • പരിസ്ഥിതി സംതുലനം നിലനിർത്താൻ ഇന്ത്യയുടെ എത്ര ശതമാനം വനം നിലനിർത്തണം

33.3 %

 

  • ഇന്ത്യയിലെ ദേശീയ ഉദ്യാനങ്ങളുടെ എണ്ണം

103

 

  • ഇന്ത്യയിലെ ബയോസ്ഫിയർ റിസർവുകളുടെ എണ്ണം

18

 

  • ഇന്ത്യൻ വന ശാസ്ത്രത്തിൻറെ പിതാവ്

ഡിട്രിച്ച് ബ്രാൻഡിസ്‌

 

  • ഏറ്റവും കൂടുതൽ വന വിസ്തൃതിയുള്ള സംസ്ഥാനം

മധ്യപ്രദേശ്

  • ഏറ്റവും കുറവ് വന വിസ്തൃതിയുള്ള സംസ്ഥാനം

ഹരിയാന

 

  • ശതമാനടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ വന വിസ്തൃതിയുള്ള സംസ്ഥാനം

മിസോറാം

 

  • ശതമാനടിസ്ഥാനത്തിൽ ഏറ്റവും കുറവ് വന വിസ്തൃതിയുള്ള സംസ്ഥാനം

ഹരിയാന

 

  • ഏറ്റവും കൂടുതൽ വന വിസ്തൃതിയുള്ള കേന്ദ്ര ഭരണപ്രദേശം

ആൻഡമാൻ നിക്കോബാർ ദ്വീപുകൾ

 

  • ഏറ്റവും കുറവ് വന വിസ്തൃതിയുള്ള കേന്ദ്രഭരണ പ്രദേശം

ദാമൻ ദിയു

 

  • ഇന്ത്യയിൽ ബയോസ്ഫിയർ റിസർവ്വുകളുടെ രൂപീകരണത്തിന് കാരണമായ യുനെസ്കോ പദ്ധതി

മാൻ ആൻഡ് ദ ബയോസ്ഫിയർ പ്രോഗ്രാം

 

  • ഇന്ത്യയിൽ ആദ്യത്തെ ടൈഗർ റെപ്പോസിറ്ററി (സെൽ)നിലവിൽ വന്നത്

ഡെറാഡൂൺ

 

  • സിംഹങ്ങൾ സംരക്ഷിക്കപ്പെടുന്ന ഇന്ത്യയിലെ ഏക ദേശീയ ഉദ്യാനം

ഗിർ ദേശീയോദ്യാനം, ഗുജറാത്ത്

 

  • ബംഗാൾ കടുവകളുടെ പ്രധാന ആവാസകേന്ദ്രം

മനാസ്, ആസാം

 

  • ഒറ്റക്കൊമ്പൻ കാണ്ടാമൃഗത്തിൻറെ സംരക്ഷണ കേന്ദ്രം

കാസിരംഗ നാഷണൽ പാർക്ക്, ആസാം

 

  • വെള്ളക്കടുവകൾക്ക് പ്രസിദ്ധമായ കടുവ സംരക്ഷണ കേന്ദ്രം

നന്ദൻകാനൻ, ഒഡിഷ

 

  • ഇന്ത്യയിൽ ഏറ്റവും കൂടുതൽ കണ്ടൽ വനങ്ങൾ കാണപ്പെടുന്ന സംസ്ഥാനം

പശ്ചിമ ബംഗാൾ

 

  • ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദേശീയ ഉദ്യാനങ്ങളുള്ള സംസ്ഥാനം

മധ്യപ്രദേശ്

 

  • ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദേശീയ ഉദ്യാനങ്ങളുള്ള കേന്ദ്രഭരണ പ്രദേശം

ആൻഡമാൻ ആൻഡ് നിക്കോബാർ

 

  • ദേശീയ ഉദ്യാനം ഇല്ലാത്ത സംസ്ഥാനം

പഞ്ചാബ്

 

  • ഇന്ത്യയിലെ ആദ്യത്തെ ബയോസ്ഫിയർ റിസർവ്

നീലഗിരി (1986)

 

  • ഇന്ത്യയിലെ ആദ്യത്തെ ബയോളജിക്കൽ പാർക്ക്

അഗസ്ത്യാർകൂടം

 

  • ഇന്ത്യയിലെ ആദ്യത്തെ നാഷണൽ പാർക്ക്

ജിം കോർബറ്റ് നാഷണൽ പാർക്ക് (1936 ഉത്തരാഖണ്ഡ്)

 

  • ജിം കോർബറ്റ് ദേശീയോദ്യാനത്തിൻ്റെ ആദ്യ പേര്

ഹെയ്‌ലി ദേശീയോദ്യാനം

 

  • ഇന്ത്യയിലെ ഏറ്റവും വലിയ ബയോസ്ഫിയർ റിസർവ്

ഗ്യാൻഭാരതി (റാൻ ഓഫ് കച്ച്, ഗുജറാത്ത്)

 

  • ഇന്ത്യയിലെ ഏറ്റവും ചെറിയ ബയോസ്ഫിയർ റിസർവ്

ദിബ്രൂസെക്കോവ (ആസാം)

 

  • ഇന്ത്യയിലെ ഏറ്റവും വലിയ വന്യജീവി സങ്കേതം

ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡ് (മഹാരാഷ്ട്ര)

 

  • ഇന്ത്യയിലെ ഏറ്റവും വലിയ ദേശീയോദ്യാനം

ഹെമിസ് നാഷണൽ പാർക്ക് (ജമ്മു കാശ്‌മീർ)

 

  • ഇന്ത്യയിലെ ആകെ ടൈഗർ റിസർവ്വുകളുടെ എണ്ണം

50

 

  • ഇന്ത്യയിൽ ഏറ്റവും അവസാനം രൂപംകൊണ്ട ടൈഗർ റിസർവ്വ്

കംലാങ് (അരുണാചൽ പ്രദേശ്)

 

  • സംരക്ഷിത ജൈവമണ്ഡല പദവി ലഭിക്കുന്ന ഇന്ത്യയിലെ പത്താമത്തെ ജൈവ മണ്ഡലം

അഗസ്ത്യമല


(തുടരും)

Categories
Facts on India Topics

ഇന്ത്യ ചരിത്രം – 05

  • ബംഗാൾ കടുവ എന്ന് സ്വയം വിശേഷിപ്പിച്ച ഭരണാധികാരി

വെല്ലസ്ലി

 

  • സൈനിക സഹായവ്യവസ്ഥ കൊണ്ടുവന്ന ഭരണാധികാരി

വെല്ലസ്ലി

  • മദ്രാസ് പ്രസിഡൻസി സ്ഥാപിക്കുന്നതിൽ മുൻകൈ എടുത്ത ഗവർണർ ജനറൽ

വെല്ലസ്ലി

 

  • സൈനിക സഹായവ്യവസ്ഥ നിലവിൽ വന്ന വർഷം

1798

 

  • സൈനിക സഹായവ്യവസ്ഥയിൽ ഒപ്പുവെച്ച ആദ്യ ഇന്ത്യൻ നാട്ടുരാജ്യം

ഹൈദരാബാദ്

 

  • നാലാം മൈസൂർ യുദ്ധം നടക്കുമ്പോൾ ഇന്ത്യയിലെ ഗവർണർ ജനറൽ

വെല്ലസ്ലി

 

  • ബ്രിട്ടീഷുകാർക്കെതിരെ ഇന്ത്യയിലെ ആദ്യ സൈനിക കലാപം

വെല്ലൂർ കലാപം

 

  • വെല്ലൂർ കലാപം നടന്ന വർഷം

1806

 

  • വെല്ലൂർ കലാപം നടന്ന സമയത്തെ ഗവർണർ ജനറൽ

ജോർജ് ബാർലോ

 

  • പേഷ്വാ ഭരണം അവസാനിപ്പിച്ചത്

മിന്റോ പ്രഭു

 

  • വില്ലേജ് കമ്മ്യൂണിറ്റി സിസ്റ്റം പുനഃസ്ഥാപിച്ച ഗവർണർ ജനറൽ

ഹേസ്റ്റിങ്സ് പ്രഭു

 

  • റയട്ട് വാരി സമ്പ്രദായം കൊണ്ടുവന്ന ഗവർണർ ജനറൽ

ഹേസ്റ്റിങ്സ് പ്രഭു

 

  • മദ്രാസിൽ റയട്ട് വാരി സമ്പ്രദായം കൊണ്ടുവന്ന ഗവർണർ ജനറൽ

തോമസ് മൺറോ

 

  • ഇന്ത്യയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് തുടക്കമിട്ട ഗവർണർ ജനറൽ

വില്യം ബെന്റിക്ക്

 

  • ഇന്ത്യയിൽ ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയാക്കിയ ഗവർണർ ജനറൽ

വില്യം ബെന്റിക്ക്

 

  • ഇംഗ്ലീഷിന് മുൻപ് ഇന്ത്യയിലെ ഔദ്യോഗിക ഭാഷ

പേർഷ്യൻ

 

  • ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യ ഗവർണർ ജനറൽ

വില്യം ബെന്റിക്ക്

 

  • ബംഗാൾ ഗവർണർ ജനറൽ എന്ന പദവി ഗവർണർ ജനറൽ ഓഫ് ഇന്ത്യ എന്ന പദവി ആയി ഉയർത്തിയ ആക്ട്

1833 ലെ ചാർട്ടർ ആക്റ്റ്

 

  • ഇന്ത്യ ഇന്ത്യക്കാർക്ക് വേണ്ടി ഭരിക്കപ്പെടണം എന്നഭിപ്രായപ്പെട്ട  ഗവർണർ ജനറൽ

വില്യം ബെന്റിക്ക്

 

  • ഭരണപരമായ കാര്യങ്ങളിൽ ഇന്ത്യയെ മധ്യയുഗത്തിൽ നിന്നും ആധുനികതയിലേക്ക് നയിച്ച ഗവർണർ ജനറൽ

വില്യം ബെന്റിക്ക്

 

  • ഇന്ത്യയിൽ ആധുനിക ഇംഗ്ലീഷ് വിദ്യാഭ്യാസത്തിൻറെ പിതാവ് എന്നറിയപ്പെട്ട ഗവർണർ ജനറൽ

വില്യം ബെന്റിക്ക്

 

  • ഇന്ത്യൻ ശിക്ഷാ നിയമത്തിൻറെ ശിൽപ്പി

മെക്കാളെ പ്രഭു

 

  • ശിശുബലിയും ശൈശവ വിവാഹവും നിരോധിച്ച ഗവർണർ ജനറൽ

വില്യം ബെന്റിക്ക്

 

  • പെൺ ശിശുഹത്യ നിരോധിച്ചത്

വില്യം ബെന്റിക്ക്

 

  • പെൺ ശിശുഹത്യ നിയമം മൂലം നിരോധിച്ചത്

ഹാർഡിഞ്ച് പ്രഭു

 

  • ‘ഇന്ത്യൻ വിദ്യാഭ്യാസത്തിൻറെ നാഴികക്കല്ല്’ എന്നറിയപ്പെടുന്നത്

മെക്കാളെ മിനിറ്റ്സ്

 

  • ഇന്ത്യയിലെ വിദ്യാഭ്യാസ സമ്പ്രദായത്തെ ഉടച്ചുവാർക്കാൻ വില്യം ബെന്റിക്കിനെ സഹായിച്ചത്

മെക്കാളെ പ്രഭു

 

  • സതി നിരോധിച്ചത്

വില്യം ബെന്റിക്ക്

 

  • സതി നിരോധിച്ച വർഷം

1829

 

  • ഇന്ത്യയിലെ ആദ്യത്തെ മെഡിക്കൽ കോളേജ് സ്ഥാപിച്ച ഭരണാധികാരി

വില്യം ബെന്റിക്ക്

 

  • തഗ്ഗുകൾ എന്ന കൊള്ള സംഘങ്ങളെ അമർച്ച ചെയ്ത ഭരണാധികാരി

വില്യം ബെന്റിക്ക്

 

  • ഇന്ത്യയിലെ ആദ്യത്തെ മെഡിക്കൽ കോളേജ് സ്ഥാപിച്ചതെവിടെ

കൊൽക്കത്ത (1835)

 

  • ഇന്ത്യയിൽ പൂർണ്ണ പത്രസ്വാതന്ത്ര്യം അനുവദിച്ച ഗവർണർ ജനറൽ

ചാൾസ് മെറ്റ്കാഫ്

 

  • ലിബറേറ്റർ ഓഫ് പ്രസ് എന്നറിയപ്പെട്ട ഭരണാധികാരി

ചാൾസ് മെറ്റ്കാഫ്


(തുടരും)

Categories
General Science Topics

ജീവശാസ്ത്രം 18

  • നട്ടെല്ലില്ലാത്ത ജീവികളിൽ ഏറ്റവും വലുത്

ഭീമൻ കണവ

  • ഭൂമിയുടെ കാന്തിക ശക്തി അനുസരിച്ച് സഞ്ചരിക്കുന്ന ജീവി

ഒച്ച്

  • ഒച്ചിൻറെ കാലുകളുടെ എണ്ണം

ഒന്ന്

  • ഒച്ചിൻറെ രക്തത്തിൻറെ നിറം

നീല

  • പാറ്റയുടെ രക്തത്തിൻറെ നിറം

നിറമില്ല

  • ആത്മഹത്യ സ്വഭാവം പ്രകടിപ്പിക്കുന്ന ജന്തുക്കൾ

ലെമ്മിഗ്

  • നിറം മാറുന്ന കടൽ ജീവി

നീരാളി

  • സൂക്ഷ്മജീവികളെ കുറിച്ചുള്ള പഠനം

മൈക്രോബയോളജി

  • ബാക്റ്റീരിയകൾക്ക് ഏറ്റവും വേഗത്തിൽ പെരുകാൻ അനുയോജ്യമായ താപനില

37 ഡിഗ്രി സെൽഷ്യസ്

  • ഷഡ്പദങ്ങളുടെ കാലുകളുടെ എണ്ണം

6

  • ഷഡ്പദങ്ങളുടെ ശ്വാസനാവയവം

ട്രക്കിയ

  • ഭൂമിയിൽ ഏറ്റവും കൂടുതലുള്ള ജീവി വർഗ്ഗം

ഷഡ്പദങ്ങൾ

  • ഭൂമിയിൽ ഏറ്റവും കൂടുതലുള്ള ഷഡ്പദം

വണ്ട്

  • ആശയവിനിമയത്തിന് നൃത്തം ചെയ്യുന്ന ജീവി

തേനീച്ച

  • അൾട്രാ വയലറ്റ് രശ്മികളെ കാണാൻ കഴിവുള്ള ജീവി

തേനീച്ച

  • മത്സ്യങ്ങളെ കുറിച്ചുള്ള പഠനം

ഇക്തിയോളജി

  • മൽസ്യം വളർത്തുന്നതിനെ കുറിച്ചുള്ള പഠനം

പിസി കൾച്ചർ

  • അലങ്കാര മൽസ്യങ്ങളുടെ റാണി

ഏയ്ഞ്ചൽ ഫിഷ്

  • മൽസ്യങ്ങളുടെ രാജാവ് \ഏറ്റവും വലിയ മൽസ്യം

തിമിംഗല സ്രാവ്

  • ഘ്രാണ ശക്തി കൂടുതലുള്ള മൽസ്യം

സ്രാവ്

  • കൊലയാളി മൽസ്യം എന്നറിയപ്പെടുന്നത്

പിരാന

  • വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന മൽസ്യം

ഈൽ

  • ജീവിക്കുന്ന ഫോസിൽ എന്നറിയപ്പെടുന്ന മൽസ്യം

സീലാകാന്ത്

  • പാവപ്പെട്ടവൻറെ മൽസ്യം എന്നറിയപ്പെടുന്നത്

ചാള

  • വയറ്റിൽ പല്ലുള്ള ജീവി

ഞണ്ട്

  • സ്വയം ചലിക്കാൻ സാധിക്കാത്ത ജീവി

സ്പോഞ്ച്

  • ഏറ്റവും കൂടുതൽ കാലുകളുള്ള ജീവി

തേരട്ട (മില്ലിപീഡ്)

  • ഷഡ്പദങ്ങളെ കുറിച്ചുള്ള പഠനം

എന്റമോളജി

  • ഷഡ്പദങ്ങളുടെ വിസർജ്ജനാവയവം

മാൽപ്പീജിയൻ നാളികൾ

  • മണ്ണിരയുടെ ശ്വാസനാവയവം

ത്വക്ക്

  • തേൾ, എട്ടുകാലി എന്നിവയുടെ ശ്വാസനാവയവം

ബുക്ക് ലങ്സ്

  • മണ്ണിരയുടെ വിസർജ്ജനാവയവം

നെഫ്രീഡിയ

  • ചിരിക്കുന്ന ജലജീവി

ഡോൾഫിൻ

  • ജലജീവികളിൽ ഏറ്റവും ബുദ്ധിയുള്ളത്

ഡോൾഫിൻ


(തുടരും)

Categories
Facts on Kerala Topics

കേരളം – 20

  • ജനസംഖ്യ വളർച്ചാ നിരക്ക് ഏറ്റവും കൂടുതലുള്ള ജില്ല

മലപ്പുറം (13.39)

 

  • കമ്പ്യൂട്ടർ സാക്ഷരതാ പദ്ധതിയായ അക്ഷയയ്ക്ക് തുടക്കം കുറിച്ച ജില്ല

മലപ്പുറം

 

  • കുടുംബശ്രീ പദ്ധതി ആദ്യമായി നടപ്പിലാക്കിയ ജില്ല

മലപ്പുറം (1998)

 

  • കേരളത്തിലെ ആദ്യത്തെ അക്ഷയകേന്ദ്രം ആരംഭിച്ച പഞ്ചായത്ത്

പള്ളിക്കൽ, മലപ്പുറം

 

  • ആഢ്യൻപാറ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്ന ജില്ല

മലപ്പുറം

 

  • മാമാങ്കത്തിന് വേദിയായിരുന്ന ക്ഷേത്രം

തിരുനാവായ, മലപ്പുറം

 

  • മാമാങ്കം ഏത് നദീ തീരത്താണ് നടന്നിരുന്നത്

ഭാരതപ്പുഴ

 

  • മാമാങ്കത്തിന് ചാവേറുകളെ അയച്ചിരുന്ന രാജാവ്

വള്ളുവക്കോനാതിരി

 

  • കോഴിക്കോട് വിമാനത്താവളം സ്ഥിതിചെയ്യുന്ന ജില്ല

മലപ്പുറം (കരിപ്പൂർ)

 

  • മലപ്പുറം ജില്ലയിലെ ഏക തുറമുഖം

പൊന്നാനി

 

  • കേരളത്തിലെ മെക്ക, ചെറിയ മെക്ക എന്നറിയപ്പെടുന്ന സ്ഥലം

പൊന്നാനി

 

  • കൊച്ചി രാജവംശമായ പെരുമ്പടപ്പ് സ്വരൂപത്തിൻറെ ആദ്യകാല ആസ്ഥാനം

പൊന്നാനി

 

  • ഭാരതപ്പുഴ അറബിക്കടലിൽ ചേരുന്ന സ്ഥലം

പൊന്നാനി

 

  • കേരളത്തിലെ ആദ്യത്തെ സ്ത്രീധന രഹിത പഞ്ചായത്ത്

നിലമ്പൂർ

 

  • കേരളത്തിലെ ആദ്യത്തെ ബയോ റിസോർസ് നാച്ചുറൽ പാർക്ക് സ്ഥിതിചെയ്യുന്നത്

നിലമ്പൂർ

 

  • ഇന്ത്യയിൽ നൂറുശതമാനം പ്രാഥമിക വിദ്യാഭ്യാസം നേടിയ ആദ്യ പഞ്ചായത്ത്

നിലമ്പൂർ

 

  • ഏറ്റവും പഴക്കം ചെന്ന തേക്കിൻ തോട്ടം സ്ഥിതിചെയ്യുന്ന സ്ഥലം

നിലമ്പൂർ (കനോലിപ്ലോട്ട്)

 

  • ഇന്ത്യയിലെ ഏക തേക്ക് മ്യൂസിയം സ്ഥിതിചെയ്യുന്നത്

വെളിയന്തോട്, നിലമ്പൂർ

 

  • കോട്ടയ്ക്കൽ ആര്യ വൈദ്യശാല സ്ഥിതിചെയ്യുന്ന ജില്ല

മലപ്പുറം

 

  • ഇന്ത്യയിലെ ഏക ഗവൺമെൻറ് ആയുർവേദ മാനസികരോഗാശുപത്രി

കോട്ടയ്ക്കൽ ആര്യ വൈദ്യശാല

 

  • കോട്ടയ്ക്കൽ ആര്യ വൈദ്യശാലയുടെ സ്ഥാപകൻ

ബി എസ് വാര്യർ

 

  • പ്രാചീനകാലത്ത് കോട്ടയ്ക്കൽ അറിയപ്പെട്ടിരുന്ന പേര്

വെങ്കടക്കോട്ട

 

  • 2016 ലെ സംസ്ഥാന ശാസ്ത്ര കോൺഗ്രസ് നടന്ന സ്ഥലം

തേഞ്ഞിപ്പലം, മലപ്പുറം


(തുടരും)

Categories
Constitution Topics

ഭരണഘടന 13

  • ദാരിദ്ര്യ നിർമ്മാർജ്ജനത്തിന് ഊന്നൽ നൽകിയ പഞ്ചവത്സര പദ്ധതി

അഞ്ചാം പഞ്ചവത്സര പദ്ധതി (1974-79)

  • ദാരിദ്ര്യ നിർമ്മാർജ്ജനത്തിനായി ഇരുപതിന പരിപാടികൾ ആവിഷ്കരിച്ച പ്രധാനമന്ത്രി

ഇന്ദിരാഗാന്ധി (1975)

  • ഇരുപതിന പരിപാടികൾ ഏത് പഞ്ചവത്സര പദ്ധതിയുമായി ബന്ധപ്പെട്ടിരിക്കുന്നു

അഞ്ചാം പഞ്ചവത്സര പദ്ധതി

  • അഞ്ചാം പഞ്ചവത്സര പദ്ധതിയുടെ വാർഷിക വളർച്ചാ നിരക്ക്

5.1%

  • കാർഷികോത്പാദനം ലക്ഷ്യമാക്കി കമാൻഡ് ഏരിയ വികസന പദ്ധതി ആരംഭിച്ച പഞ്ചവത്സര പദ്ധതി

അഞ്ചാം പഞ്ചവത്സര പദ്ധതി

  • ഇന്ദിരാഗാന്ധി ഗരീബി ഹടാവോ എന്ന മുദ്രാവാക്ക്യം ഉയർത്തിയ പഞ്ചവത്സര പദ്ധതി

അഞ്ചാം പഞ്ചവത്സര പദ്ധതി

  • മൊറാർജി ദേശായ് സർക്കാർ അഞ്ചാം പഞ്ചവത്സര പദ്ധതി നിർത്തലാക്കിയ വർഷം

1978

  • അഞ്ചാം പഞ്ചവത്സര പദ്ധതിയുടെ പരാജയ കാരണം

അടിയന്തിരാവസ്ഥ പ്രഖ്യാപനം

  • പഞ്ചവത്സര പദ്ധതിക്ക് പകരമായി മൊറാർജി ദേശായി സർക്കാർ ആവിഷ്കരിച്ച പദ്ധതി

റോളിംഗ് പ്ലാൻ (1978-79)

  • റോളിംഗ് പ്ലാൻ എന്ന ആശയത്തിൻറെ ഉപജ്ഞാതാവ്

ഗണ്ണാർ മിർഡാൽ (ഏഷ്യൻ ഡ്രാമ യുടെ രചയിതാവ്)

  • റോളിംഗ് പ്ലാൻ എന്ന ആശയത്തിൻറെ അടിസ്ഥാനം

സാമൂഹ്യ നീതിക്കുവേണ്ടിയുള്ള വളർച്ച

  • ആറാം പഞ്ചവത്സര പദ്ധതി (1980-85) യുടെ ലക്ഷ്യം

ദാരിദ്ര്യ നിർമ്മാർജനം

  • IRDP, NREP, TRYSM, RLEGP തുടങ്ങിയ വികസന പദ്ധതികൾ ആരംഭിച്ച പഞ്ചവത്സര പദ്ധതി

ആറാം പഞ്ചവത്സര പദ്ധതി

  • ആറാം പഞ്ചവത്സര പദ്ധതിയുടെ വളർച്ചാ നിരക്ക്

5.4%

  • ഏഴാം പഞ്ചവത്സര പദ്ധതി (1985-90) യുടെ പ്രധാന ലക്ഷ്യം

തൊഴിലവസരങ്ങളിൽ വർധന, ആധുനികവൽക്കരണം, സ്വയം പര്യാപ്തത, ഭക്ഷ്യ ധാന്യ ഉൽപാദന വർധന, സാമൂഹിക നീതി

  • വാർത്താ വിനിമയ ഗതാഗത മേഖലകളിൽ വൻ പുരോഗതി നേടിയ  പഞ്ചവത്സര പദ്ധതി

ഏഴാം പഞ്ചവത്സര പദ്ധതി

  • ഇന്ത്യയുടെ വാർത്താ വിനിമയ രംഗത്തെ പുരോഗതിയുടെ പിന്നിൽ പ്രവർത്തിച്ച രാജീവ് ഗാന്ധിയുടെ  സാങ്കേതിക ഉപദേഷ്ടാവ്

സാം പിത്രോഡ

  • ഏഴാം പഞ്ചവത്സര പദ്ധതിയുടെ വളർച്ചാ നിരക്ക്

6.1%

  • ഏഴാം പഞ്ചവത്സര പദ്ധതിക്ക് ശേഷം രണ്ട് വർഷം വാർഷിക പദ്ധതികൾ വരാൻ ഇടയായ സാഹചര്യം

കേന്ദ്രത്തിലെ രാഷ്ട്രീയ അനിശ്ചിതത്വം

  • എട്ടാം പഞ്ചവത്സര പദ്ധതിയുടെ അടിസ്ഥാന ലക്ഷ്യം

മനുഷ്യ വികസനം (Human Development)

  • മൻമോഹൻ മോഡൽ എന്നറിയപ്പെട്ട പഞ്ചവത്സര പദ്ധതി

എട്ടാം പഞ്ചവത്സര പദ്ധതി (1992-97)

  • നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് (1992), പഞ്ചായത്ത് രാജ് (1993) എന്നിവ ആരംഭിച്ച പഞ്ചവത്സര പദ്ധതി

എട്ടാം പഞ്ചവത്സര പദ്ധതി

  • നരസിംഹറാവുവിൻറെ പുത്തൻ സാമ്പത്തിക നയം നടപ്പാക്കപ്പെട്ട പഞ്ചവത്സര പദ്ധതി

എട്ടാം പഞ്ചവത്സര പദ്ധതി

  • ഇന്ത്യ ലോകാരോഗ്യ സംഘടനയിൽ അംഗമായത് ഏത് പഞ്ചവത്സര പദ്ധതിക്കാലത്താണ്

എട്ടാം പഞ്ചവത്സര പദ്ധതി

  • വ്യവസായങ്ങളുടെ ആധുനികവൽക്കരണം ലക്ഷ്യമായി കണ്ട പഞ്ചവത്സര പദ്ധതി

എട്ടാം പഞ്ചവത്സര പദ്ധതി

  • എട്ടാം പഞ്ചവത്സര പദ്ധതിയുടെ വളർച്ചാ നിരക്ക്

6.8% (ലക്ഷ്യം വെച്ചത് 5.6%)

  • സ്വാതന്ത്ര്യത്തിൻറെ അമ്പതാം വാർഷികത്തിൽ ആരംഭിച്ച പഞ്ചവത്സര പദ്ധതി

ഒൻപതാം പഞ്ചവത്സര പദ്ധതി (1997-2002)

  • സ്ത്രീ ശാക്തീകരണം ലക്ഷ്യം വെച്ച പഞ്ചവത്സര പദ്ധതി

ഒൻപതാം പഞ്ചവത്സര പദ്ധതി

  • ജനകീയ പദ്ധതി എന്നറിയപ്പെട്ട പഞ്ചവത്സര പദ്ധതി

ഒൻപതാം പഞ്ചവത്സര പദ്ധതി

  • രണ്ടാം അണുപരീക്ഷണം, കാർഗിൽ യുദ്ധം, കുടുംബശ്രീ (1999) എന്നിവയുടെ കാലഘട്ടത്തിലെ പഞ്ചവത്സര പദ്ധതി

ഒൻപതാം പഞ്ചവത്സര പദ്ധതി

  • ഒൻപതാം പഞ്ചവത്സര പദ്ധതി (2002-07)യുടെ വളർച്ചാ നിരക്ക്

5.4 % (ലക്ഷ്യം വെച്ചത് 6.5 %)

  • കേരള വികസന പദ്ധതി നടപ്പിലാക്കിയ പഞ്ചവത്സര പദ്ധതി

പത്താം പഞ്ചവത്സര പദ്ധതി

  • സാക്ഷരത 75% ആയി ഉയർത്തുക, ആളോഹരി വരുമാനം ഇരട്ടിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളുമായി ആരംഭിച്ച പഞ്ചവത്സര പദ്ധതി

പത്താം പഞ്ചവത്സര പദ്ധതി

  • പത്താം പഞ്ചവത്സര പദ്ധതിയുടെ വളർച്ചാ നിരക്ക്

7.7 % (ലക്ഷ്യം വെച്ചത് 8.1 %)

  • പതിനൊന്നാം പഞ്ചവത്സര പദ്ധതി (2007-2012) യുടെ വളർച്ചാ നിരക്ക്

7.9 %

  • പതിനൊന്നാം പഞ്ചവത്സര പദ്ധതിയുടെ പ്രഖ്യാപിത ലക്ഷ്യം

എല്ലാവരെയും ഉൾക്കൊള്ളിച്ചുള്ള വളർച്ച (Inclusive growth)

  • പഞ്ചവത്സര പദ്ധതികളിൽ ഏറ്റവും കൂടിയ ശരാശരി വളർച്ചാ നിരക്ക് കൈവരിച്ചത് ഏത് പദ്ധതിയിലാണ്

പതിനൊന്നാം പഞ്ചവത്സര പദ്ധതി

  • പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി (2012-17) യുടെ പ്രഖ്യാപിത ലക്ഷ്യം

സുസ്ഥിര വികസനം (Sustainable Development), ത്വരിതഗതിയിലുള്ള വളർച്ച (Faster growth), എല്ലാവരെയും ഉൾക്കൊള്ളിച്ചുള്ള വളർച്ച

  • പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി ലക്ഷ്യം വെക്കുന്ന വളർച്ചാ നിരക്ക്

8 %


(തുടരും)

Categories
Facts on India Topics

ഇന്ത്യ – 23

  • മണ്ണിനെ കുറിച്ചുള്ള പഠനം

പെഡോളജി

 

  • ഐക്യ രാഷ്ട്ര സഭ, അന്താരാഷ്ട്ര മണ്ണ് വർഷമായി പ്രഖ്യാപിച്ചത്

2015

 

  • കൃഷിക്ക് ഏറ്റവും യോജിച്ച മണ്ണിൻറെ പി എച്ച് എത്ര

6-7.5

 

  • ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട മണ്ണിനം

എക്കൽ മണ്ണ് (Alluvial Soil)

 

  • ഉത്തരേന്ത്യൻ സമതലങ്ങളിലും നദീ തീരങ്ങളിലും കണ്ടുവരുന്ന ഫലഭൂയിഷ്ടമായ മണ്ണ്

എക്കൽ മണ്ണ്

 

  • നെൽകൃഷിക്ക് ഏറ്റവും യോജിച്ച മണ്ണിനം

എക്കൽ മണ്ണ്

 

  • എക്കൽ മണ്ണ് കാണപ്പെടുന്ന കേരളത്തിലെ സ്ഥലങ്ങൾ

ആലപ്പുഴ, കൊല്ലം

 

  • ഖാദർ, ഭംഗർ എന്നിങ്ങനെ വേർതിരിവ് കാണപ്പെടുന്നത് ഏത് മണ്ണിനത്തിനാണ്

എക്കൽ മണ്ണ്

 

  • ബസാൾട്ട് ശിലകൾക്ക് അപക്ഷയം സംഭവിച്ചുണ്ടാകുന്ന മണ്ണിനം

കരി മണ്ണ് (Black Soil)

 

  • ഇന്ത്യയിൽ കരിമണ്ണ് കൂടുതലായി കണ്ടുവരുന്ന പ്രദേശം

ഡക്കാൻ പീഠഭൂമി

 

  • പരുത്തി കൃഷിക്ക് അനുയോജ്യമായ മണ്ണിനം

കരി മണ്ണ്

 

  • ഈർപ്പം സൂക്ഷിച്ച് നിർത്താനുള്ള കഴിവ് ഏറ്റവും കൂടുതലുള്ള  മണ്ണിനം

കരി മണ്ണ്

 

  • ഇന്ത്യയിൽ പരുത്തി കൃഷി ചെയ്യുന്ന പ്രധാന സംസ്ഥാനങ്ങൾ

ഗുജറാത്ത്, മഹാരാഷ്ട്ര

 

  • റിഗർ, ചെർണോസേം എന്നിങ്ങനെ അറിയപ്പെടുന്ന മണ്ണിനം

കരി മണ്ണ്

 

  • ഇരുമ്പിൻറെ അംശം കൂടുതൽ കാണപ്പെടുന്ന മണ്ണ്

ചെമ്മണ്ണ് (Red soil)

 

  • കായാന്തരിത ശിലകളും പരൽ രൂപ ശിലകളും പൊടിഞ്ഞുണ്ടാകുന്ന  മണ്ണ്

ചെമ്മണ്ണ്

 

  • ചെമ്മണ്ണിൻറെ ചുവപ്പുനിറത്തിന് കാരണം

ഇരുമ്പിൻറെ അംശം ഉള്ളതിനാൽ

 

  • ചോട്ടാ നാഗ്പ്പൂർ പ്രദേശത്ത് കാണപ്പെടുന്ന മണ്ണ്

ചെമ്മണ്ണ്

 

  • കേരളം, തമിഴ്‌നാട്, കർണ്ണാടകം എന്നിവിടങ്ങളിൽ കാണപ്പെടുന്ന മണ്ണ്

ചെങ്കൽ മണ്ണ് (Laterite soil)

 

  • മൺസൂൺ മേഖലയിൽ രൂപം കൊള്ളുന്ന ഫലപുഷ്ടി കുറഞ്ഞ മണ്ണ്

ചെങ്കൽ മണ്ണ്

 

  • ലാറ്റെറൈറ് മണ്ണിനു ചുവപ്പ്‌നിറം നൽകുന്നത്

അയൺ ഓക്സൈഡ്

 

  • ചതുപ്പ് നിലങ്ങളിൽ ജൈവ വസ്തുക്കൾ നിക്ഷേപിക്കപ്പെട്ട് ഉണ്ടാകുന്ന  മണ്ണ്

പീറ്റ് മണ്ണ്

 

  • കണ്ടൽ വനങ്ങളുടെ വളർച്ചയ്ക്ക് അനുയോജ്യമായ മണ്ണ്

പീറ്റ് മണ്ണ്

 

  • തേയില കൃഷിക്ക് യോജിച്ച മണ്ണ്

പർവ്വത മണ്ണ്

 

  • ജൈവാംശം ഏറ്റവും കൂടുതലുള്ള മണ്ണ്

പർവ്വത മണ്ണ്

 

  • നിബിഡ വനങ്ങളുടെ വളർച്ചയ്ക്ക് സഹായകരമായ മണ്ണ്

പർവ്വത മണ്ണ്

 

  • ജലാംശവും ജൈവ വസ്തുക്കളും ഏറ്റവും കൂടുതൽ കാണപ്പെടുന്ന മണ്ണ്

മരുഭൂമിയിലെ മണ്ണ്

 

  • അലിയുന്ന ലവണങ്ങൾ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മണ്ണ്

മരുഭൂമിയിലെ മണ്ണ്

 

  • ലവണാംശം കൂടുതൽ ഉള്ളതിനാൽ സസ്യങ്ങൾക്ക് വളരാൻ പ്രയാസമുള്ള മണ്ണിനം

ലവണ മണ്ണ്

 

  • ഇന്ത്യയിൽ ലവണ മണ്ണ് കൂടുതലായി കാണപ്പെടുന്നത്

റാൻ ഓഫ് കച്ച്, ഗുജറാത്ത്

 

  • ഓൾ ഇന്ത്യ സോയിൽ ആൻഡ് ലാൻഡ് യൂസ് സർവ്വേയുടെ ആസ്ഥാനം

റാഞ്ചി (ജാർഖണ്ഡ്)


(തുടരും)

Categories
Facts on India Topics

ഇന്ത്യ ചരിത്രം – 04

 

  • ഇന്ത്യയിലെത്തിയ ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ആദ്യ കപ്പൽ

ഹെക്ടർ

 

  • ഇന്ത്യയിൽ ബ്രിട്ടീഷുകാർ ആദ്യ ഫാക്ടറി സ്ഥാപിച്ചതെവിടെ

സൂറത്ത്

 

  • ബംഗാളിലെ ആദ്യ ഗവർണർ

റോബർട്ട് ക്ലൈവ്

 

  • ബംഗാളിലെ ദ്വിഭരണം ഏർപ്പെടുത്തിയ ഗവർണർ

റോബർട്ട് ക്ലൈവ്

 

  • എനിക്ക് രണ്ടായിരം പട്ടാളക്കാരെ അയച്ചുതരിക ഞാൻ ഭാരതത്തെ പിടിച്ചടക്കാം എന്ന് പറഞ്ഞത്

റോബർട്ട് ക്ലൈവ്

 

  • അപവാദ പ്രചാരണത്തെ തുടർന്ന് ആത്മഹത്യ ചെയ്ത ഗവർണർ

റോബർട്ട് ക്ലൈവ്

 

  • നവാബ് മേക്കർ എന്നറിയപ്പെടുന്ന ഗവർണർ

റോബർട്ട് ക്ലൈവ്

 

  • ബ്രിട്ടീഷ് ഇന്ത്യയിൽ സാമ്രാജ്യസ്ഥാപകനായി അറിയപ്പെടുന്നത്

റോബർട്ട് ക്ലൈവ്

 

  • ബ്രിട്ടീഷ് ഇന്ത്യയിലെ ബാബർ

റോബർട്ട് ക്ലൈവ്

 

  • ബ്രിട്ടീഷ് ഇന്ത്യയിലെ അക്ബർ

റിച്ചാർഡ് വെല്ലസ്ലി

 

  • ബ്രിട്ടീഷ് ഇന്ത്യയിലെ ഔറംഗസീബ്

കഴ്‌സൺ പ്രഭു

 

  • ബംഗാളിലെ ആദ്യ ഗവർണർ ജനറൽ

വാറൻ ഹേസ്റ്റിങ്സ്

 

  • 1773 ലെ റഗുലേറ്റിംഗ് ആക്ട് അനുസരിച്ച് ബംഗാളിലെ ഗവർണർ ജനറലായത്

വാറൻ ഹേസ്റ്റിങ്സ്

 

  • കൊൽക്കത്തയിൽ സുപ്രീം കോടതി സ്ഥാപിച്ചത്

വാറൻ ഹേസ്റ്റിങ്സ്

 

  • ബംഗാളിലെ ദ്വിഭരണം നിർത്തലാക്കിയത്

വാറൻ ഹേസ്റ്റിങ്സ്

 

  • ബ്രിട്ടീഷ് പാർലമെൻറ് ഇമ്പീച്ച് ചെയ്ത ആദ്യ ഗവർണർ ജനറൽ

വാറൻ ഹേസ്റ്റിങ്സ്

 

  • ചാൾസ് വിൽക്കിൻസ് എഴുതിയ ഭഗവത് ഗീതയുടെ ഇംഗ്ലീഷ് തർജ്ജമയ്ക്ക് ആമുഖമെഴുതിയത്

വാറൻ ഹേസ്റ്റിങ്സ്

 

  • ഒന്നാം റോഹില്ലാ യുദ്ധം, ഒന്നാം മാറാത്ത യുദ്ധം എന്നിവ നടക്കുമ്പോൾ  ഗവർണർ ജനറൽ

വാറൻ ഹേസ്റ്റിങ്സ്

 

  • റിംഗ് ഫെൻസ് എന്ന നയത്തിൻറെ ശില്പിയായ ഗവർണർ ജനറൽ

വാറൻ ഹേസ്റ്റിങ്സ്

 

  • കൊൽക്കത്തയിൽ മദ്രസ സ്ഥാപിച്ച ഗവർണർ ജനറൽ

വാറൻ ഹേസ്റ്റിങ്സ്

 

  • പിറ്റ്‌സ് ഇന്ത്യ നിയമം പാസാക്കിയ വർഷം

1784

 

  • പിറ്റ്‌സ് നിയമം പാസാക്കിയ സമയത്തെ ഗവർണർ ജനറൽ

വാറൻ ഹേസ്റ്റിങ്സ്

 

  • കോൺവാലിസ്‌ പ്രഭുവിൻറെ ഭരണകാലഘട്ടം

1786-1793

 

  • ഇന്ത്യൻ നിയമങ്ങളെ ആദ്യമായി ക്രോഡീകരിച്ച ഭരണാധികാരി

കോൺവാലിസ്‌

 

  • ഇന്ത്യൻ സിവിൽ സർവീസിന്റെ പിതാവ്

കോൺവാലിസ്‌

 

  • ഇന്ത്യയിലാദ്യമായി പോലീസ് സമ്പ്രദായം കൊണ്ടുവന്ന ഭരണാധികാരി

കോൺവാലിസ്‌

 

  • ഇന്ത്യയിൽ ഏകീകൃത സിവിൽ സർവീസ് സ്ഥാപിച്ചത്

കോൺവാലിസ്‌

 

  • ഇന്ത്യയിൽ ക്രിമിനൽ കോടതികൾ സ്ഥാപിച്ചത്

കോൺവാലിസ്‌

 

  • മൂന്നാം മൈസൂർ യുദ്ധകാലത്തെ ഗവർണർ ജനറൽ

കോൺവാലിസ്‌

 

  • ഇന്ത്യയിൽ ആദ്യമായി ശാശ്വത ഭൂനികുതി വ്യവസ്ഥ നടപ്പിലാക്കിയത്

കോൺവാലിസ്‌ (1793)

 

  • സെമിന്ദാരി സമ്പ്രദായം എന്നറിയപ്പെടുന്നത്

ശാശ്വത ഭൂനികുതി വ്യവസ്ഥ


(തുടരും)

Categories
General Science Topics

രസതന്ത്രം 13

 

  • ഏറ്റവും സാന്ദ്രത കൂടിയ അലോഹം

അയഡിൻ

 

  • ഏറ്റവും സാന്ദ്രത കുറഞ്ഞ അലോഹം

ഹൈഡ്രജൻ

 

  • ദ്രാവകാവസ്ഥയിലുള്ള അലോഹം

ബ്രോമിൻ

 

  • ജീവൻറെ അടിസ്ഥാന മൂലകം എന്നറിയപ്പെടുന്നത്

കാർബൺ

 

  • ഒരു മൂലകം തന്നെ പ്രകൃതിയിൽ വിവിധ രൂപത്തിൽ കാണപ്പെടുന്ന പ്രതിഭാസമാണ്

രൂപാന്തരത്വം (Allotropy)

 

  • കാർബണിന്റെ ഏറ്റവും സ്ഥിരമായ രൂപം

ഗ്രാഫൈറ്റ്

 

  • ലെഡ് പെൻസിൽ നിർമ്മിക്കാൻ ഉപയോഗിക്കുന്ന കാർബണിന്റെ രൂപം

ഗ്രാഫൈറ്റ്

 

  • വൈദ്യുതിയെ കടത്തിവിടുന്ന കാർബണിന്റെ രൂപം

ഗ്രാഫൈറ്റ്

 

  • കാർബണിന്റെ ഏറ്റവും ശുദ്ധമായ ക്രിസ്റ്റൽ രൂപം

വജ്രം

 

  • പ്രകൃതിയിലെ ഏറ്റവും കാഠിന്യമേറിയ വസ്തു

വജ്രം

 

  • വാതകങ്ങൾ വലിച്ചെടുക്കാൻ കഴിവുള്ള കാർബണിന്റെ രൂപം

കരി

 

  • ഒരു പദാർത്ഥത്തിന്റെ പ്രതലത്തിൽ മാത്രമായി ധാരാളം വാതകങ്ങൾ ആഗിരണം ചെയ്യപ്പെടുന്ന പ്രതിഭാസം

അധിശോഷണം (Adsorption)

 

  • കൽക്കരിയെ വായുവിൻറെ സാന്നിധ്യമില്ലാതെ ചൂടാക്കുമ്പോൾ കിട്ടുന്നതാണ്

കോക്ക് (Coke)

 

  • പെട്രോളിയത്തിലെ മലിനവാതകങ്ങളെ നീക്കം ചെയ്യാൻ ഉപയോഗിക്കുന്നത്

ചാർക്കോൾ

 

  • പഞ്ചസാര ശുദ്ധീകരണത്തിന് ഉപയോഗിക്കുന്ന കാർബൺ

ചാർക്കോൾ

 

  • വജ്രം, രത്‌നം എന്നിവയുടെ ഭാരം രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന യുണിറ്റ്

കാരറ്റ്

 

  • വസ്തുക്കളുടെ ഭാഗിക ജ്വലനം മൂലമുണ്ടാകുന്ന വാതകം

കാർബൺ മോണോക്‌സൈഡ്

 

  • ഗ്ലാസ് മുറിക്കാനുപയോഗിക്കുന്ന പദാർത്ഥം

വജ്രം

 

  • 100 കാരറ്റിന് മുകളിലുള്ള വജ്രമാണ്

പാരഗൺ

 

  • വജ്രത്തിൻറെ ശുദ്ധത തിരിച്ചറിയാൻ സഹായിക്കുന്ന കിരണം

അൾട്രാ വയലറ്റ്

 

  • കോഹിനൂർ രത്‌നം ലഭിച്ച സ്ഥലം

ഗോൽക്കൊണ്ട ഖനി, ആന്ധ്ര പ്രദേശ്

 

  • കോഹിനൂർ എന്ന വാക്കിൻറെ അർത്ഥം

പ്രകാശത്തിൻറെ പർവതം

 

  • ഇതുവരെ ലഭിച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ വജ്രം

കുള്ളിനൻ (ദക്ഷിണാഫ്രിക്ക)

 

  • റേഡിയോ ആക്റ്റീവ് ഐസോട്ടോപ്പുകൾ ഇല്ലാത്ത മൂലകം

സൾഫർ

 

  • സൾഫർ വായുവിൽ കത്തിക്കുമ്പോൾ ഉള്ള നിറം

നീല

 

  • കോപ്പറിൻറെ ശത്രു എന്നറിയപ്പെടുന്നത്

സൾഫർ

 

  • വെടിമരുന്ന് പൊട്ടിക്കുമ്പോളും തീപ്പെട്ടി ഉരയ്ക്കുമ്പോളും ഉള്ള മണത്തിന് കാരണം

സൾഫർ ഡയോക്‌സൈഡ്

 

  • താജ് മഹലിൻറെ നിറം മങ്ങുന്നതിന് കാരണമായ വാതകം

സൾഫർ ഡയോക്‌സൈഡ്

 

  • ഗന്ധകം എന്നറിയപ്പെടുന്നത്

സൾഫർ

 

  • നാകം എന്നറിയപ്പെടുന്നത്

സിങ്ക്

 

  • കറുത്തീയം എന്നറിയപ്പെടുന്നത്

ലെഡ്

 

  • വെളുത്തീയം എന്നറിയപ്പെടുന്നത്

ടിൻ


(തുടരും)

Categories
Facts on Kerala Topics

കേരളം – 19

 

  • കൊക്കക്കോള വിരുദ്ധ സമരത്തിലൂടെ ലോക ശ്രദ്ധ നേടിയ പഞ്ചായത്ത്

പെരുമാട്ടി ഗ്രാമപഞ്ചായത്ത് (പ്ലാച്ചിമട)

 

  • കൊക്കക്കോള സമര നായിക എന്നറിയപ്പെടുന്നത്

മയിലമ്മ

 

  • മയിലാടുംപാറ, ധോണി വെള്ളച്ചാട്ടം എന്നിവ സ്ഥിതിചെയ്യുന്ന ജില്ല

പാലക്കാട്

 

  • കേരളത്തിൻറെ നൈൽ എന്നറിയപ്പെടുന്ന നദി

ഭാരതപ്പുഴ

 

  • മീനാക്ഷി കല്യാണം എന്ന നാടൻ കലാരൂപം പ്രചാരത്തിലിരിക്കുന്ന ജില്ല

പാലക്കാട്

 

  • ഒന്നാമത്തെ അഖിലകേരള കോൺഗ്രസ് സമ്മേളനത്തിന് വേദിയായത്

ഒറ്റപ്പാലം

 

  • പാലക്കാട് കോട്ട പണികഴിപ്പിച്ചത്

ഹൈദർ അലി

 

  • കേരളത്തിലേക്ക് ഹൈദർ അലിയെ ക്ഷണിച്ച ഭരണാധികാരി

പാലക്കാട് കോമി അച്ഛൻ

 

  • NH 47 (NH 544) കേരളത്തിൽ പ്രവേശിക്കുന്ന സ്ഥലം

വാളയാർ

 

  • കേരളത്തിലെ രണ്ടാമത്തെ കടുവാ സംരക്ഷണ കേന്ദ്രം

പറമ്പിക്കുളം (ഇന്ത്യയിലെ 38 മത്തെ)

 

  • പറമ്പിക്കുളം വന്യജീവി സങ്കേതത്തിൻറെ ആസ്ഥാനം

തൂണക്കടവ്

 

  • തമിഴ്‌നാട്ടിലൂടെ മാത്രം പ്രവേശിക്കാവുന്ന കേരളത്തിലെ ഏക വന്യജീവി സങ്കേതം

പറമ്പിക്കുളം (പൊള്ളാച്ചി)

 

  • ലോകത്തിലെ ഏറ്റവും വലിയ തേക്കായ കന്നിമരം നിൽക്കുന്ന വന്യജീവി സങ്കേതം

പറമ്പിക്കുളം

 

  • കേരളത്തിൽ ഓറഞ്ച് തോട്ടങ്ങൾക്ക് പ്രശസ്തമായ സ്ഥലം

നെല്ലിയാമ്പതി

 

  • പാലക്കാടൻ കുന്നുകളുടെ രാജ്ഞി

നെല്ലിയാമ്പതി

 

  • കേരളത്തിൽ ഓറഞ്ച് തോട്ടങ്ങൾക്ക് പ്രശസ്തമായ സ്ഥലം

നെല്ലിയാമ്പതി

 

  • കേശവൻ പാറ സ്ഥിതി ചെയ്യുന്ന ജില്ല

പാലക്കാട് (നെല്ലിയാമ്പതി)

 

  • ഇന്ത്യയിലെ ആദ്യത്തെ കമ്പ്യൂട്ടറൈസ്ഡ് കളക്‌ട്രേറ്റ്

പാലക്കാട്

 

  • ഇന്ത്യയിലെ ആദ്യത്ത കമ്പ്യൂട്ടർ വൽകൃത താലൂക്കാഫീസ്

ഒറ്റപ്പാലം

 

  • കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ വൈദ്യുതീകൃത ജില്ല

പാലക്കാട്

 

  • കേരളത്തിലെ ആദ്യത്തെ ലേബർ ബാങ്ക് സ്ഥിതിചെയ്യുന്നത്

അകത്തേത്തറ

 

  • കേരളത്തിലെ ആദ്യത്തെ ഐഐടി സ്ഥാപിതമായത്

പാലക്കാട്

 

  • കേരളത്തിലെ ആദ്യത്തെ കാറ്റാടിപ്പാടം സ്ഥാപിച്ചത്

കഞ്ചിക്കോട്

 

  • ഇന്ത്യയിലെ ആദ്യ ഡിഫൻസ് പാർക്ക് സ്ഥാപിതമായത്

ഒറ്റപ്പാലം

 

  • സീതാർ കുണ്ഡ് വിനോദസഞ്ചാരകേന്ദ്രം സ്ഥിതിചെയ്യുന്നത്

പാലക്കാട്

 

  • ചിറ്റൂർ പഴയകാലത്ത് അറിയപ്പെട്ടിരുന്ന പേര്

നാലുദേശം

 

  • വിവാദമായ പാത്രക്കടവ് പദ്ധതി നടപ്പിലാക്കാൻ ഉദ്ദേശിച്ചിരുന്ന ജില്ല

പാലക്കാട്

 

  • പാലക്കാട്ടുള്ള പ്രശസ്ത നെല്ല് ഗവേഷണ കേന്ദ്രം

പട്ടാമ്പി നെല്ല് ഗവേഷണ കേന്ദ്രം

 

  • ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസ് (ITI) സ്ഥിതിചെയ്യുന്നത്

കഞ്ചിക്കോട്

 

  • മലബാർ സിമൻറ്സ് സ്ഥിതിചെയ്യുന്നത്

വാളയാർ

 

  • സർക്കാർ വക ആട് ഫാം സ്ഥിതിചെയ്യുന്നത്

അട്ടപ്പാടി

 

  • പാലക്കാട് റെയിൽവെ ഡിവിഷൻ സ്ഥിതിചെയ്യുന്നത്

ഒലവക്കോട്

 

  • കാർഷിക കടാശ്വാസ കമ്മീഷൻ സ്ഥിതിചെയ്യുന്നത്

പാലക്കാട്


(തുടരും)

Categories
Constitution Topics

ഭരണഘടന 12


പഞ്ചവത്സര പദ്ധതികൾ 

  • പഞ്ചവത്സര പദ്ധതികൾക്ക് അംഗീകാരം നൽകുന്നത്

ദേശീയ വികസന സമിതി (National Development Council)

 

  • ദേശീയ വികസന സമിതി സ്ഥാപിക്കപ്പെട്ടതെന്ന്

1952 ആഗസ്റ്റ് 6 (ഒരു സ്റ്റാറ്റ്യൂട്ടറി ബോഡിയായാണ് ഇത് സ്ഥാപിച്ചത്)

 

  • NDC യുടെ അധ്യക്ഷൻ

പ്രധാനമന്ത്രി

 

  • ഒന്നാം പഞ്ചവത്സര പദ്ധതി ആരംഭിച്ചതെന്ന്

1951 ഏപ്രിൽ 1 (1956 ഇൽ അവസാനിച്ചു)

 

  • ഹാരോൾഡ്പ ഡോമർ പദ്ധതി എന്നറിയപ്പെട്ട പഞ്ചവത്സര പദ്ധതി

ഒന്നാം പഞ്ചവത്സര പദ്ധതി

 

  • ഒന്നാം പഞ്ചവത്സര പദ്ധതിയുടെ ആമുഖം തയ്യാറാക്കിയ മലയാളി

കെ എൻ രാജ്

 

  • കാർഷിക പദ്ധതി എന്നറിയപ്പെട്ട പഞ്ചവത്സര പദ്ധതി

ഒന്നാം പഞ്ചവത്സര പദ്ധതി

 

  • ഒന്നാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച അണക്കെട്ടുകൾ

ഭക്രാനംഗൽ, ഹിരാക്കുഡ്, ദാമോദർ വാലി പദ്ധതി

 

  • യുജിസി രൂപം കൊണ്ടത് ഏത് പഞ്ചവത്സര പദ്ധതിയുടെ സമയത്താണ്

ഒന്നാം പഞ്ചവത്സര പദ്ധതി (1953)

 

  • സാമൂഹിക വികസന പദ്ധതി (Community Development Program), നാഷണൽ എക്സ്റ്റെൻഷൻ സർവീസ് എന്നിവ ആരംഭിച്ച പദ്ധതിക്കാലം

ഒന്നാം പഞ്ചവത്സര പദ്ധതി

 

  • ഒന്നാം പഞ്ചവത്സര പദ്ധതി ലക്ഷ്യമിട്ട വളർച്ചാ നിരക്ക്

2.1 % (നേടിയത് 3.6%)

 

  • ഒന്നാം പഞ്ചവത്സര പദ്ധതി പ്രാധാന്യം നൽകിയ മേഖലകൾ

കൃഷി, ജലസേചനം, വൈദ്യുതീകരണം

 

  • കുടുംബാസൂത്രണത്തിന് പ്രാധാന്യം നൽകിയ പഞ്ചവത്സര പദ്ധതി

ഒന്നാം പഞ്ചവത്സര പദ്ധതി

 

  • രണ്ടാം പഞ്ചവത്സര പദ്ധതിയുടെ കാലാവധി

1956-61

 

  • വ്യവസായങ്ങൾക്ക് പ്രാധാന്യം നൽകിയ പഞ്ചവത്സര പദ്ധതി

രണ്ടാം പഞ്ചവത്സര പദ്ധതി

 

  • മഹലനോബിസ് മാതൃക എന്നറിയപ്പെടുന്ന പഞ്ചവത്സര പദ്ധതി

രണ്ടാം പഞ്ചവത്സര പദ്ധതി

 

  • ദുർഗാപ്പൂർ, ഭിലായ്, റൂർക്കല എന്നീ ഇരുമ്പുരുക്ക് ശാലകൾ സ്ഥാപിക്കപ്പെട്ടത് ഏത് പഞ്ചവത്സര പദ്ധതിയുടെ ഭാഗമായാണ്

രണ്ടാം പഞ്ചവത്സര പദ്ധതി

 

  • കോൺഗ്രസിൻറെ ആവഡി സമ്മേളത്തിൽ അംഗീകരിച്ച സോഷ്യലിസ്റ്റ് സമൂഹം എന്ന ആശയത്തെ ഉദ്ദേശിച്ച് രൂപംകൊടുത്ത പഞ്ചവത്സര പദ്ധതി

രണ്ടാം പഞ്ചവത്സര പദ്ധതി

 

  • രണ്ടാം പഞ്ചവത്സര പദ്ധതിയുടെ വളർച്ചാ നിരക്ക്

4.27 % (ലക്‌ഷ്യം വെച്ചത് 4%)

 

  • മൂന്നാം പഞ്ചവത്സര പദ്ധതിയുടെ ലക്‌ഷ്യം

സ്വാശ്രയത്വം ആർജ്ജിച്ചുകൊണ്ട് സമ്പദ്‌വ്യവസ്ഥ വളർത്തൽ

 

  • മൂന്നാം പഞ്ചവത്സര പദ്ധതിയുടെ കാലാവധി

1961-66

 

  • ഭക്ഷ്യ സുരക്ഷയ്ക്കും സമ്പദ്ഘടനയുടെ സ്വയം പര്യാപ്തതയ്ക്കും ഊന്നൽ   നൽകിയ പഞ്ചവത്സര പദ്ധതി

മൂന്നാം പഞ്ചവത്സര പദ്ധതി

 

  • 1962 ലെ ഇന്ത്യ-ചൈന യുദ്ധം, 1965 ലെ ഇന്ത്യ-പാക് യുദ്ധം ഇവയുടെ സമയത്ത് ഉണ്ടായിരുന്ന പഞ്ചവത്സര പദ്ധതി

മൂന്നാം പഞ്ചവത്സര പദ്ധതി

 

  • മൂന്നാം പഞ്ചവത്സര പദ്ധതിയുടെ വളർച്ചാനിരക്ക്

2.4 % (ലക്ഷ്യം വെച്ചിരുന്നത് 5.6%)

 

  • മൂന്നാം പഞ്ചവത്സര പദ്ധതിയുടെ പരാജയകാരണം

യുദ്ധങ്ങളും വരൾച്ചയും

 

  • പ്ലാൻ ഹോളിഡേ എന്നറിയപ്പെടുന്ന കാലഘട്ടം

1966-69 (മൂന്ന് വാർഷിക പദ്ധതികൾ)

 

  • ഇന്ത്യയിൽ ഹരിതവിപ്ലവം ആരംഭിച്ച കാലഘട്ടം

1966-69 (പ്ലാൻ ഹോളിഡേ)

 

  • നാലാം പഞ്ചവത്സര പദ്ധതിയുടെ കാലാവധി

1969 – 74

 

  • നാലാം പഞ്ചവത്സര പദ്ധതിയുടെ ലക്ഷ്യങ്ങൾ

സ്ഥിരതയോടെയുള്ള വളർച്ച, സ്വാശ്രയത്വം നേടിയെടുക്കൽ

 

  • ദുർബല വിഭാഗങ്ങളുടെ ഉന്നമനത്തിന് പ്രാധാന്യം നൽകിയ പഞ്ചവത്സര പദ്ധതി

നാലാം പഞ്ചവത്സര പദ്ധതി

 

  • നാലാം പഞ്ചവത്സര പദ്ധതിയുടെ പരാജയ കാരണം

1971 ലെ ഇന്ത്യ-പാക്ക് യുദ്ധം

 

  • നാലാം പഞ്ചവത്സര പദ്ധതിയുടെ വളർച്ചാ നിരക്ക്

3.3% (ലക്ഷ്യം വെച്ചത് 5.6%)


(തുടരും)