Categories
Messages

Important Notice

സുഹൃത്തുക്കളെ, ഈ അപ്ലിക്കേഷൻ വളരെ വലിയൊരു വിജയമാക്കിത്തീർത്തതിന് ഓരോരുത്തരോടും ഞാൻ നന്ദി പറയുന്നു. അതിനോടൊപ്പം തന്നെ, ആപ്പിനെ സംബന്ധിച്ച് വിലയേറിയ പല നിർദ്ദേശങ്ങളും എനിക്ക് ലഭിച്ചിരുന്നു.

അതിൽ ഒന്നാണ് എക്‌സാം ലീഡർബോർഡിനെക്കുറിച്ചുള്ളത്. ഓരോ എക്‌സാമിന്‌ ശേഷവും, ലീഡർബോർഡിൽ പേര് വരാൻ, ആവർത്തിച്ച് പേരും ഇമെയിൽ വിലാസവും ടൈപ്പ് ചെയ്യേണ്ട ബുദ്ധിമുട്ട് നിരവധി പേർ എൻ്റെ ശ്രദ്ധയിൽ പെടുത്തിയിരുന്നു.

അതിനു പരിഹാരമായി, PSC ഗുരുവിന്റെ പുതിയ
അപ്ഡേറ്റ് (v1.9) പ്ലേ സ്റ്റോറിൽ ഇറക്കിയിട്ടുണ്ട്. ആ അപ്ഡേറ്റ് ചെയ്യുന്നതുവഴി, ഓരോരുത്തർക്കും പുതിയ യൂസർ അക്കൗണ്ട് ആപ്പിൽ തന്നെ തുടങ്ങാവുന്നതാണ്.

അക്കൗണ്ട് ക്രിയേറ്റ് ചെയ്തതിനുശേഷം ആദ്യത്തെ തവണ ലോഗിൻ ചെയ്തുകഴിഞ്ഞാൽ പിന്നീടങ്ങോട് ഓരോ എക്‌സാമിനു ശേഷവും നിങ്ങളുടെ പേരും റിസൾട്ടും ഓട്ടോമാറ്റിക് ആയി ലീഡർബോര്ഡിൽ വരുന്നതാണ്.

എല്ലാവരും എത്രയും പെട്ടെന്ന് തന്നെ ആപ്പ് അപ്ഡേറ്റ് ചെയ്ത് ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു.

Categories
Messages

PSC ഗുരുവിൽ നിങ്ങൾക്ക് പുതുതായി ഉൾപ്പെടുത്താൻ താല്പര്യമുള്ള വിഷയങ്ങൾ, ഫീച്ചറുകൾ, എന്നിവ ഈ കോൺടാക്ട് ഓപ്ഷൻ മുഖേന അറിയിക്കാവുന്നതാണ്. ഇതിനു പുറമെ, അപ്ലിക്കേഷൻ സംബന്ധമായ പരാതികളും ബുദ്ധിമുട്ടുകളും അറിയിക്കുവാനും അപേക്ഷിച്ചുകൊള്ളുന്നു.

Read the FAQ before submitting app-related issues.