Categories
Malayalam Topics

മലയാളം 09

(Save this post offline for quicker reference during last minute exam revision)

കേരള സാഹിത്യ അക്കാദമി അവാർഡ് (നോവൽ)

വർഷം കൃതി രചയിതാവ്
2000 ആത്മാവിന് ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ C V ബാലകൃഷ്ണൻ
2001 അലാഹയുടെ പെണ്മക്കൾ സാറാ ജോസഫ്
2002 അഘോരശിവം U A ഖാദർ
2003 വടക്കുനിന്നൊരു കുടുംബ വൃത്താന്തം അക്ബർ കക്കട്ടിൽ
2004 ലന്തൻ ബത്തേരിയിലെ ലുത്തിനിയകൾ N S മാധവൻ
2005 കണ്ണാടിയിലെ മഴ ജോസ് പനച്ചിപ്പുറം
2006 കലാപങ്ങൾക്കൊരു ഗൃഹപാഠം ബാബു ഭരദ്വാജ്
2007 പാതിരാ വൻകര കെ രാഘുനാഥൻ
2008 ചാവൊലി P A ഉത്തമൻ
2009 ആടുജീവിതം ബെന്യാമിൻ
2010 ബാർസ ഖദീജ മുംതാസ്
2011 മനുഷ്യന് ഒരു ആമുഖം സുഭാഷ് ചന്ദ്രൻ
2012 അന്ധകാരനഴി E സന്തോഷ് കുമാർ
2013 ആരാച്ചാർ K R മീര
2014 KTN കോട്ടൂർ എഴുത്തും ജീവിതവും T P രാജീവൻ
2015 തക്ഷൻകുന്ന് സ്വരൂപം U K കുമാരൻ
2016 സുഗന്ധി എന്ന ആണ്ടാൾ ദേവനായകി T.D രാമകൃഷ്ണൻ
2017 ……. ……

കേരള സാഹിത്യ അക്കാദമി അവാർഡ് (കവിത)

വർഷം കൃതി രചയിതാവ്
2000 ചമത നിലംപേരൂർ മധുസൂദനൻ നായർ
2001 ബാലചന്ദ്രൻ ചുള്ളിക്കാടിൻ്റെ കവിതകൾ ബാലചന്ദ്രൻ ചുള്ളിക്കാട്
2002 കാണെക്കാണെ P P രാമചന്ദ്രൻ
2003 കവിത R രാമചന്ദ്രൻ
2004 നെല്ലിക്കൽ മുരളീധരൻറെ കവിതകൾ നെല്ലിക്കൽ മുരളീധരൻ
2005 ക്ഷണപത്രം P P ശ്രീധരനുണ്ണി
2006 അലമാര റഫീഖ് അഹമ്മദ്
2007 ചെറിയാൻ K ചെറിയൻറെ തിരഞ്ഞെടുത്ത കവിതകൾ ചെറിയാൻ K ചെറിയാൻ
2008 എന്നിലൂടെ ഏഴാച്ചേരി രാമചന്ദ്രൻ
2009 മുദ്ര N K ദേശം
2010 കവിത മുല്ലനേഴി
2011 കീഴാളൻ കുരീപ്പുഴ ശ്രീകുമാർ
2012 ഉപ്പന്റെ കൂവൽ വരയ്ക്കുന്നു S ജോസഫ്
2013 ഓ! നിഷാദാ T R ടോണി
2014 ഇടിക്കലൂരി പനംപട്ടാടി P N ഗോപീകൃഷ്ണൻ
2015 ഹേമന്തത്തിലെ പക്ഷി S.രമേശൻ
2016 അമ്മയെ കുളിപ്പിക്കുമ്പോൾ സാവിത്രി രാജീവൻ
2017 ………………. ………………

കേരള സാഹിത്യ അക്കാദമി അവാർഡ് (കഥ)

വർഷം കൃതി രചയിതാവ്
2000 രണ്ടു സ്വപ്നദർശികൾ ഗ്രേസി
2001 ഘടികാരങ്ങൾ നിലയ്ക്കുന്ന സമയം സുഭാഷ് ചന്ദ്രൻ
2002 കർക്കിടകത്തിലെ കാക്കകൾ K A സെബാസ്റ്റ്യൻ
2003 ജലസന്ധി P സുരേന്ദ്രൻ
2004 ജാഗരൂക പ്രിയ A S
2005 താപം T N പ്രകാശ്
2006 ചാവുകളി E സന്തോഷ്‌കുമാർ
2007 തിരഞ്ഞെടുത്ത കഥകൾ ശിഹാബുദ്ദീൻ പൊയ്തുംകടവ്
2008 കോമള സന്തോഷ് എച്ചിക്കാനം
2009 ആവേ മരിയ K R മീര
2010 പരസ്യ ശരീരം E P ശ്രീകുമാർ
2011 പോലീസുകാരന്റെ പെണ്മക്കൾ U K കുമാരൻ
2012 പേരമരം സതീഷ് ബാബു പയ്യന്നുർ
2013 മരിച്ചവർ സിനിമ കാണുകയാണ് തോമസ് ജോസഫ്
2014 ഭവനഭേദനം V.R സുധീഷ്
2015 അഷിതയുടെ കഥകൾ അഷിത
2016 ആദം S. ഹരീഷ്
2017 ………………. ………………

 

Categories
Malayalam Topics

മലയാളം 08

മലയാളത്തിലെ പ്രധാനപ്പെട്ട സാഹിത്യ അവാർഡുകൾ നേടിയ കൃതികളും അവയുടെ എഴുത്തുകാരും ഇപ്പോൾ സ്ഥിരമായി പരീക്ഷകളിൽ ചോദിച്ചു കാണാറുണ്ട്. 2000 മുതലുള്ള പ്രധാന അവാർഡ് കൃതികൾ ഏതൊക്കെ എന്ന് നോക്കാം. വർഷം ബന്ധപ്പെട്ട് പഠിച്ചില്ലെങ്കിൽ പോലും കൃതിയും എഴുത്തുകാരും വിട്ടുകളയാതെ പഠിച്ചിരിക്കുക.

വയലാർ അവാർഡ്

വര്ഷം കൃതി രചയിതാവ്
2000 പുഴ കടന്നു മരങ്ങളുടെ ഇടയിലേക്ക് ടി പത്മനാഭൻ
2001 ദേവസ്പന്ദനം എം വി ദേവൻ
2002 അയ്യപ്പപ്പണിക്കരുടെ കൃതികൾ കെ അയ്യപ്പപ്പണിക്കർ
2003 കേശവൻറെ വിലാപങ്ങൾ എം മുകുന്ദൻ
2004 അലാഹയുടെ പെൺമക്കൾ സാറ ജോസഫ്
2005 സാക്ഷ്യങ്ങൾ കെ സച്ചിദാനന്ദൻ
2006 അടയാളങ്ങൾ സേതു
2007 അപ്പുവിൻറെ അന്വേഷണം എം ലീലാവതി
2008 ഹൈമവതഭൂവിൽ എം പി വീരേന്ദ്രകുമാർ
2009 മാരാർ: ലാവണ്യാനുഭവൻറെ യുക്തിശില്പം എം തോമസ് മാത്യു
2010 ചാരുലത വിഷ്ണുനാരായണൻ നമ്പൂതിരി
2011 ജീവിതത്തിൻറെ പുസ്തകം കെ പി രാമനുണ്ണി
2012 അന്തിമഹാകാലം അക്കിത്തം
2013 ശ്യാമ മാധവം പ്രഭാ വർമ്മ
2014 ആരാച്ചാർ കെ ആർ മീര
2015 മനുഷ്യന് ഒരു ആമുഖം സുഭാഷ് ചന്ദ്രൻ
2016 തക്ഷൻകുന്ന് സ്വരൂപം യു കെ കുമാരൻ
2017 സുഗന്ധി എന്ന ആണ്ടാൾ ദേവനായകി ടി.ഡി രാമകൃഷ്ണൻ

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് 

വർഷം കൃതി രചയിതാവ്
2000 R രാമചന്ദ്രൻറെ കവിതകൾ R രാമചന്ദ്രൻ
2001 ആറ്റൂർ രവിവർമ്മയുടെ കവിതകൾ ആറ്റൂർ രവിവർമ്മ
2002 K G ശങ്കരപിള്ളയുടെ കവിതകൾ K G ശങ്കരപ്പിള്ള
2003 അലാഹയുടെ പെണ്മക്കൾ സാറ ജോസഫ്
2004 സക്കറിയായുടെ കഥകൾ സക്കറിയ
2005 ജാപ്പാണ പുകയില കാക്കനാടൻ
2006 ചുവന്ന ചിഹ്നങ്ങൻ എം സുകുമാരൻ
2007 അടയാളങ്ങൾ സേതു
2008 മധുരം നിൻറെ ജീവിതം K P അപ്പൻ
2009 തൃക്കോട്ടൂർ പെരുമ U A ഖാദർ
2010 ഹൈമവതഭൂവിൽ M P വീരേന്ദ്രകുമാർ
2011 ബഷീർ: ഏകാന്തവീഥിയിലെ അവധൂതൻ M K സാനു
2012 മറന്നുവെച്ച വസ്തുക്കൾ K സച്ചിദാനന്ദൻ
2013 കഥയില്ലാത്തവൻറെ കഥ M N പാലൂർ
2014 മനുഷ്യന് ഒരു ആമുഖം സുഭാഷ് ചന്ദ്രൻ
2015 ആരാച്ചാർ K R മീര
2016 ശ്യാമാ മാധവം പ്രഭാ വർമ്മ
2017 ദൈവത്തിന്റെ പുസ്തകം കെ.പി രാമനുണ്ണി

(തുടരും)

Categories
Malayalam Topics

മലയാളം 07

മലയാള ശൈലികൾ (തുടർച്ച)


ചൂണ്ടിക്കൊണ്ട് പോവുക  – അപഹരിക്കുക

കാർക്കോടകനയം               – രക്ഷിച്ചവനെ ഉപദ്രവിക്കൽ

എടുകെട്ടുക                            – പഠിത്തം അവസാനിപ്പിക്കുക

ആകാശക്കോട്ട                       – മനോരാജ്യം

കാടുകയറുക                          – വേണ്ടാത്തത് കാണിക്കുക\പറയുക

കുംഭകോണം                          – അഴിമതി

കുറുപ്പില്ലാക്കളരി                  – നാഥനില്ലായ്‌മ

ആനച്ചന്തം                                – ആകെയുള്ള അഴക്

കുതിരക്കച്ചവടം                    – ലാഭേച്ഛ

ഗോപിതോടുക                       – വിഫലമാവുക

കരിങ്കാലി                                 – വർഗ്ഗവഞ്ചകൻ

ജലരേഖ                                      – പാഴിലാവുക

അഴകിയ രാവണൻ               – ശൃംഗരിക്കാൻ ഒരുങ്ങി വന്നവൻ

കോടാലിയാവുക                   – ഉപദ്രവമാകൽ

അഷ്ടമത്തിലെ ശനി              – വലിയ കഷ്ടകാലം

അടിക്കല്ല് മാന്തുക                 – ഉൽമൂലനാശം വരുത്തുക

അമരക്കാരൻ                            – മാർഗ്ഗദർശകൻ

കടന്നകൈ                                 – അതിരുവിട്ട പ്രവൃത്തി

അക്കരപ്പച്ച                                 – അകലെയുള്ളതിനെ പറ്റി ഭ്രമം

അട്ടിപ്പേറ്                                    – സ്വന്തവും ശാശ്വതവുമായി ലഭിച്ചത്

ആളുവില കല്ലുവില              – ആളിൻറെ പദവിക്ക് സ്ഥാനം

ഇടിത്തീ                                       – കഠിനഭയം

കാക്ക പിടുത്തം                       – സേവകൂടൽ

ചെമ്പ് തെളിയിക്കുക            – പരമാർത്ഥം വെളിപ്പെടുക

സാധൂകരിക്കുക                      – ന്യായീകരിക്കുക

കിടിലം കൊള്ളിക്കുക        – ഭയപ്പെടുത്തുക

പുസ്തകപ്പുഴു                                – എപ്പോഴും വായിച്ചുകൊണ്ടിരിക്കുന്നവൻ

ആട്ടിൻകുട്ടി ചമയുക            – നിഷ്കളങ്കത ഭാവിക്കുക

ഉപ്പ് കൂട്ടി തിന്നുക                    – നന്ദി കാണിക്കുക

കുടത്തിലെ വിളക്ക്               – അപ്രകാശിതമായ യോഗ്യത

കണ്ഠക്ഷോഭം                             – നിഷ്ഫലമായ സംസാരം

ഊറ്റം പറയുക                           – ആത്മപ്രശംസ ചെയ്യുക

ഒന്നും രണ്ടും പറയുക           – വാഗ്വാദം ചെയ്യുക

കാറ്റുള്ളപ്പോൾ തൂറ്റുക          – അവസരം നോക്കി പ്രവർത്തിക്കുക

കഞ്ഞിയിൽ പാറ്റ വീഴുക   – ഉപജീവനമാർഗ്ഗം മുട്ടുക

ഇലയിട്ട് ചവിട്ടുക                    – അറിഞ്ഞുകൊണ്ട് ഉപദ്രവിക്കുക

അറുത്ത് മുറിച്ച് പറയുക     – തീർത്ത് പറയുക

ഇരുട്ടടി                                         – അപ്രതീക്ഷിതമായ ഉപദ്രവം

ഉമ്മാക്കി കാട്ടുക                     – വെറുതെ പേടിപ്പിക്കുക

വെളിച്ചപ്പാട് തുള്ളുക           – വിറളി പിടിക്കുക

വിത്തെടുത്ത് കുത്തുക       – കരുതൽ ധനം ചിലവ് ചെയ്യുക

മുടന്തൻ ന്യായം                       – ദുർബലമായ സമാധാനം

പൂച്ചയ്ക്ക് മണികെട്ടുക        – അവിവേകമായ ഉദ്യമം

തോളിൽ കയറ്റുക                   – അമിതമായ ലാളിക്കൽ

അഗ്നിപരീക്ഷ                           – കഠിനമായ പരീക്ഷണം

അത്താണി                                  – ആശ്വാസകേന്ദ്രം

അഞ്ചാംപത്തി                          – അവസരവാദി

അധരവ്യായാമം                      – വ്യർത്ഥഭാഷണം

അസുരവിത്ത്                           – ദുഷ്ട സന്തതി

ആ ചന്ദ്രതാരം                           – എക്കാലവും

ഏട്ടിലെ പശു                             – പ്രയോജനമില്ലാത്ത വസ്തു

ഇരട്ടത്താപ്പ്                                 – പക്ഷപാതം

ഏകാദശി നോക്കുക             – പട്ടിണി കിടക്കുക

തിരയെണ്ണുക                            – നിഷ്ഫലമായ പ്രവൃത്തി

ഓണം കേറാമൂല                    – അപരിഷ്കൃത മേഖല

ഏഴാംകൂലി                                – ഏറ്റവും നിസാരം

കടലാസുപുലി                          – പേരിൽ മാത്രം ശക്തൻ

കല്ലുകടിക്കുക                          – അസുഖകരമായി പരിണമിക്കുക

കാവ് തീണ്ടുക                           – അഴിഞ്ഞാടുക

ഉരുക്കഴിക്കുക                           – ആവർത്തിക്കുക

ധൃതരാഷ്ട്രാലിംഗനം            – ഉള്ളിൽ പകവെച്ചുള്ള സ്നേഹപ്രകടനം

ധൂമകേതു                                     – നാശകാരി

നാരദൻ                                          – ഏഷണിക്കാരൻ

ഗുളികകാലം                              – അശുഭവേള

ധനാശി പാടുക                          – അവസാനിപ്പിക്കുക

ഉണ്ടചോറിൽ കല്ലിടുക          – നന്ദികേട് കാണിക്കുക

ഇരുട്ടുകൊണ്ട് ഓട്ടയടക്കുക – താൽക്കാലിക പരിഹാരം

പൊയ്‌മുഖം                                   – കപടഭാവം

സുഗ്രീവാജ്ഞ                               – നീക്കുപോക്കില്ലാത്തത്

ഭഗീരഥ പ്രയത്നം                       – സോദ്ദേശ്യപരമായ കഠിനപ്രയത്നം

നെല്ലിപ്പടി കാണുക                   – അടിസ്ഥാനം വരെ ചെല്ലുക

ഭീഷ്മപ്രതിജ്ഞ                               – കഠിനശബ്ദം

വ്യാഴദശ                                           – ഭാഗ്യകാലം

അക്ഷയപാത്രം                              – വിഭവങ്ങൾ ഒടുങ്ങാത്തത്

ഉർവ്വശീശാപം ഉപകാരം            – ദോഷം ഗുണമായി ഭവിക്കുക

ദീപാളി കുളിക്കുക                      – നിർധനനാകുക

ഭൈമീകാമുകന്മാർ                      – സ്ഥാനമോഹികൾ

ഭരതവാക്ക്യം                                    – അവസാനം

ചിറ്റമ്മനയം                                       – പക്ഷപാതം

വൈതരണി                                      – ദുർഘടം

കേളികൊട്ട്                                      – ആരംഭം

ഉദരപൂരണം                                      – ഉപജീവനം

തലയണമന്ത്രം                                 – രഹസ്യഉപദേശം

തീട്ടൂരം                                                – അനുമതി

ദന്തഗോപുരം                                    – സാങ്കൽപ്പിക സ്വർഗ്ഗം

ചിത്രവധം                                          – ക്രൂരശിക്ഷ

കായംകുളം വാൾ                           – രണ്ടുവശത്തും ചേരുന്നയാൾ

ശ്ലോകത്തിൽ കഴിക്കുക              – സംഗ്രഹിക്കുക

ചുവപ്പുനാട                                         – അനാവശ്യമായ കാലതാമസം

നാന്ദികുറിക്കുക                              – ആരംഭിക്കുക

നൂലാമാല                                             – കുഴപ്പം

ഇഞ്ചികടിക്കുക                                – ദേഷ്യപ്പെടുക

അലകും പിടിയും മാറ്റുക             – മുഴുവൻ മാറ്റി പണിയുക

കടലിൽ കായം കലക്കുക            – നിഷ്ഫലമായ പ്രവൃത്തി

അളമുട്ടുക                                            – ഗതിയില്ലാതാവുക

മൂക്കിൽ കയറിടുക                         – നിയന്ത്രിക്കുക

പതം വരുത്തുക                                 – ബുദ്ധിമുട്ടുക

അന്യം വരുക                                      – അവകാശികൾ ഇല്ലാതാവുക

പടലപിണങ്ങുക                                 – അടിയോടെ തെറ്റുക

മുയൽ കൊമ്പ്                                      – ഇല്ലാത്തവസ്തു

കതിരിൽ വളം വെയ്ക്കുക – കാലം തെറ്റി പ്രവർത്തിക്കുക

കുളിക്കാതെ ഈറനുടുക്കുക – കുറ്റം ചെയ്യാതെ പഴിയേൽക്കുക

കുടം കമഴ്ത്തി വെള്ളം ഒഴിക്കുക – ഫലമില്ലാത്ത പ്രവൃത്തി

കടുവയെ കിടുവ പിടിക്കുക – ബലവാനെ ദുർബലൻ തോൽപ്പിക്കുക

അരമനരഹസ്യം അങ്ങാടിപ്പാട്ട്  – ഒരിടത്ത് രഹസ്യം മറ്റൊരിടത്ത് പരസ്യം

ഉച്ചിവെച്ച കൈ കൊണ്ട് ഉദകക്രിയ ചെയ്യുക – സംരക്ഷിക്കുന്നവൻ തന്നെ സംഹരിക്കുക


(തുടരും)

Categories
Malayalam Topics

മലയാളം 06

മലയാളം വൊക്കാബുലറി പഠിച്ചുതുടങ്ങുമ്പോൾ നമുക്ക് ആദ്യം വാക്യങ്ങളിൽ കടന്നുവരാറുള്ള തെറ്റുകൾ നോക്കാം. മിക്കവാറും ഉദ്യോഗാർത്ഥികൾക്ക് നെഗറ്റിവ് മാർക്ക് മേടിച്ചുകൊടുക്കുന്ന ഒരു ചോദ്യം ആണിത്. അതിനാൽ ശരി എന്ന് ഉറപ്പുണ്ട് എങ്കിൽ മാത്രം അറ്റൻഡ് ചെയ്‌താൽ മതി.

 

  • “ഉം” എന്ന പദം ഉപയോഗിച്ച് കൂടിച്ചേർക്കപ്പെടുമ്പോൾ

ഉദാ:

 

കുട്ടൂസൻ ആദ്യവും പിന്നീട് ലുട്ടാപ്പിയും താഴെ വീണു [തെറ്റ്]

 

ആദ്യം കുട്ടൂസനും പിന്നീട് ലുട്ടാപ്പിയും താഴെ വീണു [ശരി]

 

വിക്രമൻ ഇല്ലാത്തതിനാലും പൂട്ട് തുറക്കാൻ പറ്റാത്തത് കൊണ്ടും മുത്തു നിരാശനായി [തെറ്റ്]

 

വിക്രമൻ ഇല്ലാത്തതിനാലും പൂട്ട് തുറക്കാൻ പറ്റാത്തതിന്നാലും മുത്തു നിരാശനായി [ശരി]

 

  • കൂടി, ഒരു, തന്നെ, കൊണ്ട്, എന്നാൽ, എന്നിട്ട്, പക്ഷെ തുടങ്ങിയവ ആവശ്യമില്ലാതെ ഉപയോഗിക്കുന്ന കൊണ്ടുള്ള തെറ്റുകൾ
ഉദാ :

 

 

ചെയ്യുന്നത് അവർക്കും കൂടി അറിയാം [തെറ്റ്]

 

ചെയ്യുന്നത് അവർക്കും അറിയാം [ശരി]

 

ഞങ്ങൾക്കെല്ലാം നല്ല സെൽ കിട്ടി എന്നാൽ ദിലീപിന് മാത്രം നല്ല സെൽ കിട്ടിയില്ല [തെറ്റ്]

 

ഞങ്ങൾക്കെല്ലാം നല്ല സെൽ കിട്ടി ദിലീപിന് മാത്രം നല്ല സെൽ കിട്ടിയില്ല [ശരി]

 

ഞാൻ എല്ലാ രാജ്യത്തും പോയിട്ടുണ്ട് പക്ഷെ പാക്കിസ്ഥാനിൽ മാത്രം കയറ്റിയില്ല [തെറ്റ്]

 

ഞാൻ എല്ലാ രാജ്യത്തും പോയിട്ടുണ്ട് പാക്കിസ്ഥാനിൽ മാത്രം കയറ്റിയില്ല [ശരി]

 

  • സംഖ്യ ശബ്ദം വിശേഷണമായി വന്നാൽ ബഹുവചനം ആവശ്യമില്ല
ഉദാ:

 

 

ബാഹുബലിക്ക് അഞ്ച് പനകൾ വേണം [തെറ്റ്]

 

ബാഹുബലിക്ക് അഞ്ച് പന വേണം [ശരി]

 

  • സാധാരണ കണ്ടുവരാറുള്ള മറ്റ് തെറ്റുകൾ
അവർ തമ്മിൽ അജഗജാന്തര വ്യത്യാസമുണ്ട് [തെറ്റ്]

 

 

അവർ തമ്മിൽ അജഗജാന്തരമുണ്ട് [ശരി]

 

കൃഷിരീതികളെ ആധുനീവല്ക്കരിക്കേണ്ടതാണ് [തെറ്റ്]

 

കൃഷിരീതികളെ ആധുനികീകരിക്കേണ്ടതാണ് [ശരി]

 

വേറെ\മറ്റു ഗത്യന്തരമില്ലാതെ അയാൾ കടലിൽ ചാടി [തെറ്റ്]

 

ഗത്യന്തരമില്ലാതെ അയാൾ കടലിൽ ചാടി [ശരി]

 

സുഖവും അതിനേക്കാൾ ഉപരി ദുഃഖവും ചേർന്നതാണ് ജീവിതം [തെറ്റ്]

 

സുഖവും അതിനേക്കാൾ ദുഃഖവും ചേർന്നതാണ് ജീവിതം [ശരി]

 

നല്ലയിനം ഇറച്ചിക്കോഴികൾ വിൽക്കപ്പെടും [തെറ്റ്]

 

നല്ലയിനം ഇറച്ചിക്കോഴികളെ വിൽക്കും [ശരി]

 

അദ്ദേഹത്തെ ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു [തെറ്റ്]

 

അദ്ദേഹത്തെ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു [ശരി]

 

ഏതാണ്ട് ആയിരത്തോളം പേർ ഒത്തുകൂടി [തെറ്റ്]

 

ആയിരത്തോളം പേർ ഒത്തുകൂടി [ശരി]

 

മലയാള ശൈലികൾ 

 

മലയാളത്തിൽ നിലവിലിരിക്കുന്ന\നില നിന്നിരുന്ന ശൈലിയുടെ അർത്ഥങ്ങൾ പരീക്ഷകളിൽ സ്ഥിരമുള്ള സാന്നിധ്യമാണ്. നാം നിത്യം പ്രയോഗിക്കുന്നവ ആണെങ്കിൽ കൂടെ, അതിൻറെ യഥാർത്ഥത്തിൽ ഉള്ള അർത്ഥത്തെ കുറിച്ച് പരീക്ഷയുടെ സമയത്ത് വരെ നമ്മൾ ചിന്തിച്ചിട്ടുണ്ടാകില്ല എന്നുള്ളതാണ് വസ്തുത. ആ പ്രയോഗങ്ങളിലേക്ക്

 

മുട്ടുശാന്തി                    – താൽക്കാലിക പരിഹാരം

 

ഊഴിയം നടത്തുക    – ആത്മാർത്ഥതയില്ലാതെ പ്രവർത്തിക്കുക

 

ആലത്തൂർ കാക്ക       – ആശിച്ചു കാലം കഴിക്കുന്നവൻ

 

മൊന്തൻപഴം                – കൊള്ളാത്തവൻ

 

ആനവായിലമ്പഴങ്ങ – ചെറിയ നേട്ടം

 

വെട്ടൊന്ന് മുറി രണ്ട്  – ഉറച്ചുള്ള മറുപടി

 

മഞ്ഞളിക്കുക               – ലജ്ജിക്കുക

 

പകിട പന്ത്രണ്ട്              – നന്മ വരുക

 

ഉറിയിൽ കയറ്റുക       – അബദ്ധത്തിൽ ചാടിക്കുക

 

ആറാട്ട് കൊമ്പൻ         – പ്രതാപി

 

കോവിൽ കാള             – തിന്നുമുടിച്ചു നടക്കുന്നവൻ

 

തൊലിയുരിച്ച ഓന്ത്  – വല്ലാത്ത സ്ഥിതിയിൽ അകപ്പെട്ടവൻ

 

നാരകത്തിൽ കയറ്റുക – പുകഴ്ത്തി ചതിക്കുക

 

അമ്പലം വിഴുങ്ങുക      – കൊള്ളയടിക്കുക

 

കാക്കപ്പൊന്ന്                    – വിലയില്ലാത്ത വസ്തു

 

പള്ളിയിൽ പറയുക      – വിലപ്പോവാതിരിക്കുക

 

ഇല്ലത്തെ പൂച്ച                   – എവിടെയും പ്രവേശനം ഉള്ളവൻ

 

മാർക്കടമുഷ്ടി                   – ശാഠ്യം

 

ശവത്തിൽ കുത്തൽ     – അവശനെ ഉപദ്രവിക്കൽ

 

മുതലക്കണ്ണീർ                  – ദുഃഖം അഭിനയിക്കൽ

 

ഇരുതല കൊളുത്തി      – ഏഷണിക്കാരൻ

 

കടന്നൽ കൂട്ടിൽ കല്ലെറിയുക – സ്വയം അപകടത്തിൽപ്പെടുക

 

കൂപമണ്ഡൂകം                  – അല്പജ്ഞൻ

 

ചക്രം ചവിട്ടുക                – കഷ്ടപ്പെടുക

 

ചർവ്വിതചർവ്വണം           – പറഞ്ഞതുതന്നെ പറയുക

 

ത്രിശങ്കു സ്വർഗ്ഗം             – അങ്ങുമിങ്ങുമില്ലാത്ത അവസ്ഥ

 

വനരോദനം                       – ആരും കേൾക്കാനില്ലാത്ത വിലാപം

 

വിഹഗവീക്ഷണം           – ആകപ്പാടെയുള്ള നോട്ടം


(തുടരും)

Categories
Malayalam Topics

മലയാളം 05

 

കേരളത്തിലെ പ്രശസ്തരായ ചില എഴുത്തുകാരുടെ അപരനാമങ്ങൾ നമുക്ക് നോക്കാം

ചെറുകാട്‌            : സി ഗോവിന്ദപിഷാരടി

കോവിലൻ          : വി വി അയ്യപ്പൻ

പ്രേംജി                   : എം പി ഭട്ടതിരിപ്പാട്

അഭയദേവ്          : അയ്യപ്പൻ പിള്ള

അക്കിത്തം            : അച്യുതൻ നമ്പൂതിരി

ആനന്ദ്                    : പി സച്ചിദാനന്ദൻ

ആഷാ മേനോൻ : കെ ശ്രീകുമാർ

ഇടമറുക്              : ടി സി ജോസഫ്

എം പി അപ്പൻ   : എം പൊന്നപ്പൻ

ഇടശ്ശേരി                : ഗോവിന്ദൻ നായർ

ഇന്ദുചൂഢൻ        : കെ കെ നീലകണ്ഠൻ

ഉറൂബ്                    : പി സി കുട്ടികൃഷ്ണൻ

ഏകലവ്യൻ          : കെ എം മാത്യൂസ്

ഒളപ്പമണ്ണ                : സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട്

കപിലൻ                 : കെ പത്മനാഭൻ നായർ

കാനം                       : ഇ ജെ ഫിലിപ്

കാക്കനാടൻ          : ജോർജ് വർഗീസ്

കുറ്റിപ്പുഴ               : കൃഷ്ണപിള്ള

കട്ടക്കയം                 : ചെറിയാൻ മാപ്പിള

കേസരി                    : ബാലകൃഷ്ണപിള്ള

ചങ്ങമ്പുഴ                : കൃഷ്ണപിള്ള

എൻ കെ ദേശം       : എൻ കുട്ടികൃഷ്ണപിള്ള

എൻ വി                    : എൻ വി കൃഷ്ണവാര്യർ

പവനൻ                     : പി വി നാരായണൻ നായർ

തിക്കോടിയൻ         : പി കുഞ്ഞനന്തൻ നായർ

തോപ്പിൽ ഭാസി      : ഭാസ്കരൻ പിള്ള

നന്തനാർ                     : പി സി ഗോപാലൻ

പാറപ്പുറത്ത്            : കെ ഇ മത്തായി

പമ്മൻ                         : ആർ പി പരമേശ്വരമേനോൻ

പി                                  : പി കുഞ്ഞിരാമൻ നായർ

മാലി                             : മാധവൻ നായർ

മലബാറി                    : കെ ബി അബൂബക്കർ

സഞ്ജയൻ                 : എം ആർ നായർ

സരസകവി മൂലൂർ : എസ് പത്മനാഭ പണിക്കർ

വിലാസിനി                : എം കെ മേനോൻ

വി കെ എൻ               : വി കെ നാരായണൻ നായർ

സിനിക്ക്                       : എം വാസുദേവൻ നായർ

സുമംഗല                      : ലീല നമ്പൂതിരി

മലയാളത്തിലെ ചില പ്രധാന കഥാപാത്രങ്ങളും അവയുടെ കൃതികളും സിലബസിൽ പറഞ്ഞിട്ടുള്ളതിനാൽ തന്നെ പ്രാധാന്യമേറിയതാണ്.

കഥാപാത്രം കൃതി രചയിതാവ്
 ഭീമൻ  രണ്ടാമൂഴം  എം ടി
 ചെമ്പൻകുഞ്ഞ്  ചെമ്മീൻ  തകഴി
 കറുത്തമ്മ  ചെമ്മീൻ  തകഴി
 പളനി  ചെമ്മീൻ  തകഴി
 മദനൻ  രമണൻ  ചങ്ങമ്പുഴ
 ചന്ദ്രിക  രമണൻ  ചങ്ങമ്പുഴ
 ചെല്ലപ്പൻ  അനുഭവങ്ങൾ പാളിച്ചകൾ  തകഴി
 സാവിത്രി  ദുരവസ്ഥ  കുമാരനാശാൻ
 വിമല  മഞ്ഞ്  എം ടി
 അമർസിങ്  മഞ്ഞ്  എം ടി
 ഓമഞ്ചി  ഒരു തെരുവിൻറെ കഥ  എസ് കെ പൊറ്റക്കാട്
 സുഹ്‌റ  ബാല്യകാലസഖി  ബഷീർ
 സേതു  കാലം  എം ടി
 ശിവാനി  ഗുരുസാഗരം  ഒ വി വിജയൻ
ജിതേന്ദ്രൻ  മനുഷ്യന് ഒരു ആമുഖം  സുഭാഷ് ചന്ദ്രൻ
 അപ്പുണ്ണി  നാലുകെട്ട്  എം ടി
 സുഭദ്ര  മാർത്താണ്ഡവർമ്മ  സി വി രാമൻപിള്ള
 ഭ്രാന്തൻ ചാന്നാൻ  മാർത്താണ്ഡവർമ്മ  സി വി രാമൻപിള്ള
 ശ്രീധരൻ  ഒരു ദേശത്തിൻറെ കഥ  എസ് കെ പൊറ്റക്കാട്
 വൈത്തിപ്പട്ടർ  ശാരദ  ഒ ചന്ദുമേനോൻ
 ക്ലാസ്സിപ്പേർ  കയർ  തകഴി
 ഹരിപഞ്ചാനനൻ  ധർമ്മരാജ  സി വി രാമൻപിള്ള
 ചന്ത്രക്കാരൻ  ധർമ്മരാജ  സി വി രാമൻപിള്ള
 സൂരിനമ്പൂതിരിപ്പാട്  ഇന്ദുലേഖ  ഒ ചന്ദുമേനോൻ
 പഞ്ചുമേനോൻ   ഇന്ദുലേഖ  ഒ ചന്ദുമേനോൻ
 മാധവൻ   ഇന്ദുലേഖ  ഒ ചന്ദുമേനോൻ
 ദാസൻ  മയ്യഴിപ്പുഴയുടെ തീരങ്ങളിൽ  എം മുകുന്ദൻ
 കുന്ദൻ  മരുഭൂമികൾ ഉണ്ടാകുന്നത്  ആനന്ദ്
 ഗോവിന്ദൻകുട്ടി  അസുരവിത്ത്  എം ടി
 പപ്പു  ഓടയിൽ നിന്ന്  പി കേശവദേവ്
 രവി  ഖസാക്കിൻറെ ഇതിഹാസം  ഒ വി വിജയൻ
 അപ്പുക്കിളി  ഖസാക്കിൻറെ ഇതിഹാസം  ഒ വി വിജയൻ
 ഭ്രാന്തൻ വേലായുധൻ  ഇരുട്ടിൻറെ ആത്മാവ്  എം ടി
 രഘു  വേരുകൾ  മലയാറ്റൂർ
 ചുടലമുത്തു  തോട്ടിയുടെ മകൻ  തകഴി
 വെള്ളായിയപ്പൻ  കടൽത്തീരത്ത് ഒ വി വിജയൻ
 മാര  നെല്ല്  പി വത്സല
 മല്ലൻ  നെല്ല്  പി വത്സല
 ചേതന  ആരാച്ചാർ  കെ ആർ മീര
 നജീബ്  ആടുജീവിതം  ബെന്യാമിൻ
 അള്ളാപ്പിച്ച മൊല്ലാക്ക  ഖസാക്കിൻറെ ഇതിഹാസം  ഒ വി വിജയൻ
 കുട്ടിപ്പാപ്പൻ  അലാഹയുടെ പെൺമക്കൾ  സാറാ ജോസഫ്
 കോക്കാഞ്ചറ മറിയം  അലാഹയുടെ പെൺമക്കൾ  സാറാ ജോസഫ്
 അൽഫോൻസച്ചൻ  ദൈവത്തിൻറെ വികൃതികൾ  എം മുകുന്ദൻ

(തുടരും)

 

Categories
Malayalam Topics

മലയാളം 04

വിഭക്തി

നാമങ്ങളുടെ അവസാനത്തിൽ അർത്ഥഭേദം കുറിക്കുന്നതിനായി ചേർക്കുന്ന രൂപങ്ങളാണ് വിഭക്തികൾ. ഏഴ് വിഭക്തികൾ ആണ് മലയാളത്തിൽ ഉള്ളത്. പ്രശസ്തമായ “നിപ്രസം ഉപ്രസം ആ” എന്ന ചുരുക്കെഴുത്തിൽ പറയാറുള്ള അവ താഴെ പറയുന്നവയാണ്.

വിഭക്തി പ്രത്യയം ഉദാഹരണം
 നിർദ്ദേശിക  പ്രത്യയം ഇല്ല  മനുഷ്യൻ
 പ്രതിഗ്രാഹിക  എ, ഏ  മനുഷ്യനെ
 സംയോജിക  ഓട്, ഒട്  മനുഷ്യനോട്
 ഉദ്ദേശിക  ക്ക്, ന്  മനുഷ്യന്, സ്ത്രീക്ക്
 പ്രയോജിക  ആൽ  മനുഷ്യനാൽ
 സംബന്ധിക  ൻറെ, യുടെ  മനുഷ്യൻറെ
 ആധാരിക  ഇൽ, കൽ  മനുഷ്യനിൽ

* എന്തിനെ? ആരെ? എന്നീ ചോദ്യങ്ങളുടെ ഉത്തരമാണ് പ്രതിഗ്രാഹിക വിഭക്തി നൽകുന്നത്. എന്നാൽ നപുംസക ശബ്ദങ്ങളിൽ പ്രതിഗ്രാഹിക വിഭക്തിയുടെ പ്രത്യയമായ “എ” ചേർക്കേണ്ട ആവശ്യമില്ല

ഉദാ: വെള്ളം കുടിച്ചു, ദൈവത്തെ കണ്ടു

* ആരോട്? എന്തിനോട്? എന്ന ചോദ്യങ്ങൾക്ക് ഉള്ള ഉത്തരമാണ് സംയോജിക നൽകുന്നത്

ഉദാ: അവളോട്

* ഉദ്ദേശിക്കുന്നത് ആർക്ക്? എന്തിന്? എന്ന ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ഉദ്ദേശിക നൽകുന്നത്

ഉദാ: അവൾക്ക്

* ഒരു കാരണത്തെ സൂചിപ്പിക്കുന്നതാണ് പ്രയോജിക. എന്തിനാൽ എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഇത് നൽകുന്നത്

ഉദാ: അവനാൽ

* ആരുടെ എന്ന ചോദ്യവുമായി ബന്ധപ്പെട്ടതാണ് സംബന്ധിക

ഉദാ: അവളുടെ

* എന്തിൽ ആണ് ആധാരമായി ഇരിക്കുന്നത് എന്നതാണ് ഈ വിഭക്തി നൽകുന്നത്

ഉദാ: അവളിൽ

തദ്ധിതം

നാമങ്ങളിൽ നിന്നോ വിശേഷണങ്ങളിൽ നിന്നോ ഉണ്ടാകുന്ന നാമപദങ്ങളാണ് തദ്ധിതങ്ങൾ. തദ്ധിതങ്ങളെ ആറായി തിരിച്ചിരിക്കുന്നു.

1. തന്മാത്രാ തദ്ധിതം : ഒരു ഗുണത്തെ മാത്രം എടുത്ത് കാണിക്കുന്ന തദ്ധിതം. ഗുണം, നാമം, സർവ്വനാമം, വിശേഷണം ഇവയോടാണ് ഈ തദ്ധിതം ചേരുന്നത്. മ, ആയ്മ, തം, തരം, തനം എന്നീ ശബ്ദങ്ങൾ ആണ് ഉപയോഗിക്കുന്നത്

ഉദാ: പുതുമ, പോരായ്മ, ഗുരുതരം, കേമത്തം,

2. തദ്വത്ത് തദ്ധിതം : അതുള്ളത്, അതുപോലുള്ളത്, അവിടെ നിന്നും വന്നിട്ടുള്ളത് എന്നീ അർത്ഥ വിശേഷങ്ങൾ കാണിക്കാൻ ഉപയോഗിക്കുന്നു. വൻ, വൾ, ആൾ, ആളൻ, ആളി, അൻ, കാരൻ, കാരി, കാരത്തി ഇവയെല്ലാം പ്രത്യയങ്ങളാണ്.

ഉദാ: കൂനൻ, വേലക്കാരൻ, മലയാളി, വടക്കൻ, മടിയൻ

3. നാമനിർമ്മയി തദ്ധിതം : അൻ, അൾ, തു എന്നീ പ്രത്യയങ്ങൾ പേരെച്ചത്തോട് ചേർത്തുണ്ടാക്കുന്നത്

ഉദാ: കണ്ടവൻ, കണ്ടവൾ, കണ്ടത്, വെളുത്തവൻ, വെളുത്തവൾ, വെളുത്തത്

4. പൂരണിതദ്ധിതം : സംഖ്യാ ശബ്ദത്തിൽ നിന്നും തദ്ധിതം ഉണ്ടാക്കുന്നതാണ് പൂരണിതദ്ധിതം. ആം, ആമത്തെ എന്നീ പ്രത്യയങ്ങൾ ചേർക്കും

ഉദാ: ഒന്നാം, ഒന്നാമത്തെ

5. സംഖ്യാ തദ്ധിതം : സംഖ്യാ വിശേഷണങ്ങളിൽ ലിംഗവചനങ്ങൾ ചേർത്ത് ഉള്ള ശബ്ദം. വൻ, വൾ, വർ എന്നിവയാണ് പ്രത്യയങ്ങൾ

ഉദാ: ഒരുവൻ, ഒരുവൾ, മൂവർ

6. സാർവനാമിക തദ്ധിതം : സ്ഥലം, കാലം, ദേശം, പ്രകാരം, അളവ് ഇവ കുറിക്കാൻ സർവ്വനാമങ്ങളോട് പ്രത്യയങ്ങൾ ചേർത്ത് ഉണ്ടാക്കുന്ന രൂപങ്ങൾ

ഉദാ: അങ്ങ്, ഇങ്ങ്, അത്, അത്ര, അപ്പോൾ

വചനം 

നാമം ഒന്നിനെയാണോ അതിൽ അധികമാണോ എന്ന് സൂചിപ്പിക്കാൻ വചനം ഉപയോഗിക്കുന്നു. ഏക വചനം, ബഹുവചനം എന്നിങ്ങനെ രണ്ടു തരം

1. ഏകവചനം : ശബ്ദം ഒന്നിനെ ആണ് കുറിക്കുന്നതെങ്കിൽ ഏകവചനം

ഉദാ: മനുഷ്യൻ, കുതിര

2. ബഹുവചനം : ഒന്നിലധികം രൂപങ്ങളെ കുറിക്കുന്നത്. സലിംഗം, അലിംഗം, പൂജകം എന്നിങ്ങനെ മൂന്നായി തിരിച്ചിരിക്കുന്നു.

2.1. സലിംഗ ബഹുവചനം : സ്ത്രീ, പുരുഷൻ ഇതിൽ ഏതെങ്കിലും ഒന്നിൻറെ ബഹുത്വത്തെ സൂചിപ്പിക്കുന്നു. മാർ, കൾ എന്നിവ പ്രത്യയങ്ങളാണ്. അവയെ വീണ്ടും താഴെ പറയുന്ന രീതിയിൽ തിരിച്ചിരിക്കുന്നു.

2.1.1. പുല്ലിംഗ ബഹുവചനം : പുരുഷ ശബ്ദങ്ങളെ സൂചിപ്പിക്കുന്നു.

ഉദാ: സുന്ദരന്മാർ, ആശാരിമാർ

2.1.2. സ്ത്രീലിംഗ ബഹുവചനം : സ്ത്രീ ശബ്ദങ്ങളെ സൂചിപ്പിക്കുന്നു.

ഉദാ: വനിതകൾ, അമ്മമാർ

2.1.3. നപുംസക ബഹുവചനം : നപുംസക ശബ്ദങ്ങളെ കുറിക്കുന്നു. കൾ ആണ് പ്രത്യയം

ഉദാ: മരങ്ങൾ, വീടുകൾ

2.2. അലിംഗ ബഹുവചനം : പുല്ലിംഗമാണോ സ്ത്രീലിംഗമാണോ എന്ന് തിരിച്ചറിയാൻ സാധിക്കാത്തത്. സ്ത്രീ പുരുഷന്മാർ ചേർന്നുള്ള കൂട്ടത്തെ കാണിക്കുന്ന വചനം. അർ, മാർ, കൾ എന്നിവ തന്നെ ഇവിടെയും പ്രത്യയങ്ങൾ.

ഉദാ: സമർത്ഥർ, മിടുക്കർ

2.3. പൂജക ബഹുവചനം : അർത്ഥം കൊണ്ട് ഏകവചനമാണെങ്കിലും ബഹുമാനാർത്ഥം സൂചിപ്പിക്കുന്നവ

ഉദാ: ഭീഷ്മർ, അവർകൾ, ഗുരുക്കൾ

മുൻവർഷ ചോദ്യങ്ങളിൽ നിന്ന്

1. ബാലി സുഗ്രീവനോട് ഏറ്റുമുട്ടി. “ഓട്” എന്ന പ്രത്യയം ഏത് വിഭക്തിയുടേതാണ് (LDC Alappuzha 2014)

a) നിർദ്ദേശിക       b) പ്രതിഗ്രാഹിക      c) സംബന്ധിക        d) സംയോജിക

ഉത്തരം : d) സംയോജിക

2. അമ്മ കട്ടിലിൽ ഇരുന്നു. ഇതിൽ വരുന്ന വിഭക്തി ഏത് (LDC Ernakulam 2014)

a) പ്രയോജിക        b) ആധാരിക       c) സംയോജിക       d) പ്രതിഗ്രാഹിക

ഉത്തരം : b) ആധാരിക

3. അവൻറെ സാമർത്ഥ്യം ഏവരെയും അതിശയിപ്പിച്ചു. സാമർത്ഥ്യം എന്ന പദം ഏത് വിഭാഗത്തിൽ പെടുന്നു.(LDC Malappuram 2014)

a) നാമം      b) ക്രിയ    c) കൃത്ത്      d) തദ്ധിതം

ഉത്തരം : d) തദ്ധിതം (ഒരു വിശേഷണത്തെ കുറിക്കുന്ന പദം)


(തുടരും)

മലയാളം 01

മലയാളം 02

മലയാളം 03

Categories
Malayalam Topics

മലയാളം 03

മലയാളം വിഭാഗത്തിൽ പൊതുവേ കണ്ടുവരാറുള്ള ചോദ്യങ്ങളുടെ ഘടന താഴെ പറയും വിധമാണ്.

1) അർത്ഥത്തെ ചോദിക്കുന്ന ഒരു ചോദ്യം. ഇത് ചിലപ്പോൾ നേരിട്ട് ഒരു വാക്ക് തന്നിട്ട് അർത്ഥം പറയാനോ, പര്യായ പദങ്ങൾ തന്നിട്ട് ചോദ്യത്തിലെ വാക്കിൻറെ അർത്ഥം വരാത്ത പദം കണ്ടെത്താനോ ചോദിക്കും.

ഉദാ:

  • താഴെ തന്നിരിക്കുന്നവയിൽ ഭൂമി എന്നർത്ഥം വരാത്ത പദം (ആലപ്പുഴ LDC 2014)

a) ധര b)ക്ഷോണി c)വാരിധി d) ക്ഷിതി

ഉത്തരം കടൽ എന്നർത്ഥം വരുന്ന വാരിധി ആണ്.

  • കാരവം എന്ന പദത്തിന്റെ ശരിയായ അർത്ഥം (തിരുവനന്തപുരം LDC 2014)

a) വീണ b) മണ്ണ് c) കാരക്ക d) കാക്ക

ഉത്തരം കാക്ക ആണ്.

2) ശരിയായ പദം തിരഞ്ഞെടുക്കാനുള്ള ഒരു ചോദ്യം. ഇതും നേരിട്ടോ ഒരു വാക്യത്തിൽ നിന്ന് തിരഞ്ഞെടുക്കാനോ ആകാം

ഉദാ:

  • ബാലാമണിയമ്മ മാതൃത്വത്തിന്റെ കവിയത്രിയായും ഇടശ്ശേരി ശക്തിയുടെ കവിയായും അറിയപ്പെടുന്നു. ഈ വാക്യത്തിലെ തെറ്റായ പ്രയോഗം ഏത്?

a) മാതൃത്വത്തിന്റെ b) കവിയത്രിയായും c) കവിയായും d) അറിയപ്പെടുന്നു

(ആലപ്പുഴ LDC 2014)

ഉത്തരം കവിയത്രിയായും എന്നതാണ്. കവയിത്രി എന്നതാണ് ശരിയായ രൂപം

  • താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ വാക്ക് ഏത്?

a) അസ്ഥമയം b) അസ്ഥിവാരം c) അസ്തമനം d) അസ്തിവാരം
(മലപ്പുറം LDC 2011)

ഉത്തരം അസ്ഥിവാരം എന്നതാണ്

3) സന്ധി\സമാസത്തെ കുറിക്കുന്ന ഒരു ചോദ്യം. വിശദമായി ഭരണ ഭാഷ മലയാളം 2 വിൽ പ്രതിപാദിച്ചിരിക്കുന്നു.

4) ഒരു കഥാപാത്രത്തിൻറെ സ്രഷ്ടാവ് അല്ലെങ്കിൽ കൃതിയെക്കുറിച്ചുള്ള ചോദ്യം. മലയാളത്തിലെ പ്രധാനപ്പെട്ട ചില കഥാപാത്രങ്ങളെയും അവരുടെ സ്രഷ്ടാക്കളെയും അവർ പ്രത്യക്ഷപ്പെട്ട കൃതികളെയും താഴെ കൊടുത്തിരിക്കുന്നു.

കഥാപാത്രം : കൃതി : സ്രഷ്ടാവ്
കുന്ദൻ : മരുഭൂമികൾ ഉണ്ടാകുന്നത് : ആനന്ദ്
നജീബ് : ആടുജീവിതം : ബെന്യാമിൻ
ഭീമൻ : രണ്ടാമൂഴം : എം ടി
മല്ലൻ\മാര : നെല്ല് : പി. വത്സല
മദനൻ\ചന്ദ്രിക : രമണൻ : ചങ്ങമ്പുഴ
രവി\അപ്പുക്കിളി\മൈമൂന : ഖസാക്കിൻറെ ഇതിഹാസം : ഒ വി വിജയൻ
പപ്പു : ഓടയിൽ നിന്ന് : കേശവദേവ്
ഉമ്മാച്ചു\ബീരാൻ\മായൻ : ഉമ്മാച്ചു : ഉറൂബ്
വിമല\അമർസിങ് : മഞ്ഞ് : എം ടി
സൂരി നമ്പൂതിരിപ്പാട്\മാധവൻ : ഇന്ദുലേഖ : ചന്തുമേനോൻ
ശ്രീധരൻ\പാണൻ കണാരൻ : ഒരു ദേശത്തിന്റെ കഥ : എസ് കെ പൊറ്റക്കാട്

5) പ്രശസ്തരായ മലയാളം എഴുത്തുകാരുടെ തൂലികാ നാമങ്ങളെക്കുറിച്ചുള്ള ചോദ്യം

കോവിലൻ : വി വി അയ്യപ്പൻ
അക്കിത്തം : അച്യുതൻ നമ്പൂതിരി
അഭയ ദേവ് : അയ്യപ്പൻ പിള്ള
ആനന്ദ് : പി. സച്ചിദാനന്ദൻ
ആഷാ മേനോൻ : കെ ശ്രീകുമാർ
ഇടശ്ശേരി : ഗോവിന്ദൻ നായർ
ഇന്ദുചൂഢൻ : കെ കെ നീലകണ്ഠൻ
ഉറൂബ് : പി സി കുട്ടികൃഷ്ണൻ
ഏകലവ്യൻ : കെ എം മാത്യൂസ്
ഒളപ്പമണ്ണ : എൻ നാരായണ പിള്ള
കപിലൻ : കെ പത്മനാഭൻ നായർ
കാക്കനാടൻ : ജോർജ് വർഗീസ്
കുറ്റിപ്പുഴ : കൃഷ്ണപിള്ള
വിലാസിനി : എം കെ മേനോൻ
ചെറുകാട് : സി ഗോവിന്ദ പിഷാരടി
തിക്കൊടിയൻ : പി കുഞ്ഞനന്തൻ നായർ
നന്തനാർ : പി സി ഗോപാലൻ
പാറപ്പുറത്ത് : കെ ഇ മത്തായി
അയ്യനേത്ത് : പത്രോസ്
മാലി : മാധവൻ നായർ
വി കെ എൻ : വി കെ നാരായണ നായർ

6) നാമത്തെയോ ക്രിയയെയോ കുറിച്ചുള്ള ചോദ്യം. വിശദമായി  മലയാളം 01 ൽ പ്രതിപാദിച്ചിരിക്കുന്നു.

7) മലയാള സാഹിത്യത്തിൽ ലഭിച്ച അവാർഡിനെ കുറിച്ചുള്ള ചോദ്യം. വിശദമായി വേറെ ഒരു ക്ലാസ്സിൽ പറയുന്നതായിരിക്കും ഉചിതം.

8) ഏതെങ്കിലും ഇംഗ്ലീഷ് ശൈലിയുടെ ശരിയായ മലയാള വിവർത്തനം

Living death : ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും
Slow and steady wins the race : പയ്യെ തിന്നാൽ പനയും തിന്നാം
If there is a will there is a way : വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും
Prevention is better than cure : സൂക്ഷിച്ചാൽ ദുഖിക്കേണ്ട
To leave no stones unturned : സമഗ്രമായി അന്വേഷിക്കുക

9) ഒരു ശൈലിയുടെ അർത്ഥത്തെ കുറിക്കുന്ന ചോദ്യം

ആലത്തൂർ കാക്ക : ആശിച്ചു കാലം കഴിക്കുന്നവർ
ആകാശകുസുമം : നടക്കാത്ത കാര്യം
ഊഴിയം നടത്തുക : ആത്മാർത്ഥത ഇല്ലാതെ പ്രവർത്തിക്കുക
ഏഴാംകൂലി : അംഗീകാരം ഇല്ലാത്തവൻ
കച്ച കെട്ടുക : തയ്യാറാവുക

10 ) മലയാള വ്യാകരണങ്ങളായ വിഭക്തി-പ്രത്യയം, കാരകം, ദ്യോതകം, തദ്ധിതം തുടങ്ങിയവയിൽ നിന്നുള്ള ഒരു ചോദ്യം. അവയെക്കുറിച്ചുള്ള വിശദവിവരങ്ങൾ അടുത്ത ഭാഗത്ത്.


(തുടരും)

Categories
Malayalam Topics

മലയാളം 02

സന്ധി

വർണ്ണങ്ങൾ തമ്മിൽ ചേരുമ്പോൾ ഉണ്ടാകുന്ന മാറ്റമാണ് സന്ധി. പ്രധാനപ്പെട്ട സന്ധികൾ താഴെപ്പറയുന്നവയാണ്:

ആഗമസന്ധി : രണ്ടുവർണ്ണങ്ങൾ തമ്മിൽ ചേരുമ്പോൾ മൂന്നാമതൊരു വർണ്ണം വന്നു ചേരുന്നത്

ഉദാ: തിരു+ഓണം=തിരുവോണം (വ് ആഗമിച്ചു)
തട+ഉന്നു=തടയുന്നു (യ് ആഗമിച്ചു)
ചന്ത+ഇൽ =ചന്തയിൽ (യ് ആഗമിച്ചു)

ആദേശ സന്ധി: രണ്ടു വർണ്ണങ്ങൾ തമ്മിൽ ചേരുമ്പോൾ ഒരു വർണ്ണം പോയി മറ്റൊന്ന് വരുന്നത്

ഉദാ: നിൻ+കൾ =നിങ്ങൾ (ക കാരം പോയി ങ കാരം വന്നു)
നൽ+മ =നന്മ (ൽ പോയി ൻ വന്നു)
കൺ+തു=കണ്ടു (ത കാരം പോയി ട കാരം വന്നു)

ലോപ സന്ധി: രണ്ടു വർണ്ണങ്ങൾ തമ്മിൽ ചേരുമ്പോൾ ഒരു വർണ്ണം ഇല്ലാതാകുന്നത്.

ഉദാ: കണ്ട+ഇടം=കണ്ടിടം (അ കാരം ലോപിച്ചു)
പോകുന്നു+ഇല്ല=പോകുന്നില്ല
ചൂട്+ഉണ്ട്=ചൂടുണ്ട് (ചന്ദ്രക്കല ലോപിച്ചു)

ദിത്വ സന്ധി: രണ്ടു വർണ്ണങ്ങൾ തമ്മിൽ ചേരുമ്പോൾ ഒരു വർണ്ണം ഇരട്ടിക്കുന്നത്

ഉദാ: ഇ+വണ്ണം=ഇവ്വണ്ണം
കിളി+കൊഞ്ചൽ=കിളിക്കൊഞ്ചൽ
അ+ദേഹം=അദ്ദേഹം

സമാസം

വിഭക്തി പ്രത്യയങ്ങളുടെ സഹായമില്ലാതെ രണ്ടു പദങ്ങളെ ചേർത്തെഴുതുന്നതിനെ സമാസം എന്ന് പറയുന്നു. സമാസം നാലു വിധം

1) അവ്യയീഭാവൻ : പൂർവ്വ പദത്തിന്റെ (ആദ്യ പദം) അർത്ഥത്തിന് പ്രാധാന്യംവരുന്ന സമാസം

ഉദാ: പ്രതിവർഷം : വർഷം തോറും (പ്രതി എന്ന ആദ്യ പദത്തിന് പ്രാധാന്യം)
അനുദിനം : ദിനം തോറും (അനു എന്ന ആദ്യ പദത്തിന് പ്രാധാന്യം)

2) തത്പുരുഷൻ : ഉത്തര പദത്തിന്റെ (രണ്ടാമത്തെ പദം) അർത്ഥത്തിന് പ്രാധാന്യം.

ഉദാ: പുഷ്പബാണം : പുഷ്പം കൊണ്ടുള്ള ബാണം (ബാണം എന്ന പദത്തിന് പ്രാധാന്യം)
ആനക്കൊമ്പ് : ആനയുടെ കൊമ്പ് (കൊമ്പ് എന്ന പദത്തിന് പ്രാധാന്യം)

3) ബഹുവ്രീഹി : അന്യ പദത്തിന്റെ അർത്ഥത്തിന് പ്രാധാന്യംവരുന്ന സമാസം

ഉദാ: താമരക്കണ്ണൻ : താമരയുടെ ഇതൾ പോലെ കണ്ണുള്ളവൻ (ഉത്തര-പൂർവ്വ പദങ്ങൾ അല്ല ഇവിടെ പ്രാധാന്യം)
പദ്മനാഭൻ : പദ്‌മം നാഭിയിൽ ഉള്ളവൻ (പദ്മത്തിനും നാഭിക്കും അല്ല പ്രാധാന്യം)

4) ദ്വന്ദ്വ സമാസം : പൂർവ്വ-ഉത്തര പദങ്ങൾക്ക് തുല്യ പ്രാധാന്യംവരുന്ന സമാസം

ഉദാ: കൈകാലുകൾ : കയ്യും കാലും
രാപ്പകൽ : രാവും പകലും

തത്പുരുഷ സമാസത്തെ ആറായി തിരിച്ചിരിക്കുന്നു.

1) കർമ്മധാരയൻ : വിഗ്രഹിക്കുമ്പോൾ “ആയ” എന്ന ഇടനില വരുന്നത്

ഉദാ: നീലാകാശം : നീലയായ ആകാശം
വീരവനിത : വീരയായ വനിത

2) ദ്വിഗു സമാസം: സംഖ്യാവിശേഷണം ചേർത്ത് വരുന്ന ഉത്തരപദം. പൂർവ്വ പദം ഒരു സംഖ്യയെ സൂചിപ്പിക്കുന്നു.

ഉദാ: മുക്കണ്ണൻ : മൂന്ന് കണ്ണുള്ളവൻ

3) രൂപക തത്പുരുഷൻ: വിഗ്രഹിക്കുമ്പോൾ “ആകുന്നു” എന്ന ഇടനില

ഉദാ: മിഴിപ്പൂക്കൾ : മിഴികളാകുന്ന പൂക്കൾ
പാദപത്മം : പാദങ്ങൾ ആകുന്ന പത്മം

4) ഇതരേതര ദ്വിഗു സമാസം: പൂർവ്വ പദം സംഖ്യാവിശേഷണം ആയിട്ടുള്ളതും ഉത്തരപദം ബഹുവചനവും ആയി വരുന്നത്

ഉദാ: സപ്തർഷികൾ, നവരത്നങ്ങൾ

5) ഉപമിത തത്പുരുഷൻ: വിഗ്രഹിക്കുമ്പോൾ “പോലെ” എന്ന ഇടനില വരുന്നത്

ഉദാ: പൂമേനി : പൂവ് പോലുള്ള മേനി
തേന്മൊഴി : തേൻ പോലുള്ള മൊഴി

6) മാധ്യമ പദ ലോപി: മധ്യ പദം ലോപിക്കുന്നത്

ഉദാ: തണൽമരം : തണൽ തരുന്ന മരം
പണപ്പെട്ടി : പണം വെക്കുന്ന പെട്ടി


(തുടരും)

Categories
Malayalam Topics

മലയാളം 01

കേട്ടറിഞ്ഞതിനേക്കാൾ എത്രയോ വലുതാണ് മലയാളം എന്ന സത്യം മനസ്സിലാക്കണമെങ്കിൽ നിങ്ങൾ PSC പരീക്ഷയിലെ മലയാളം വിഭാഗത്തിലെ പത്ത് ചോദ്യങ്ങൾ ചെയ്തു നോക്കണം.

നമ്മൾ ശരിയാണെന്ന് വിചാരിച്ച പല വാക്കുകളും ശരിയല്ലായിരുന്നെന്നും അർത്ഥം മനസ്സിലാകാത്ത ഇതിനും മാത്രം വാക്കുകൾ നിറഞ്ഞതാണ് മലയാളം എന്നും അപ്പോൾ മനസ്സിലാകും.

മാക്സിമം ഏഴ്- എട്ട് മാർക്കുവരെ ഈ വിഭാഗത്തിൽ നിന്നും നേടിയെങ്കിൽ മാത്രമേ പ്രതീക്ഷയ്ക്ക് വകയുള്ളൂ. എല്ലാം ശരിയാക്കാൻ ശ്രമിക്കുന്നതിനേക്കാൾ തെറ്റുകൾ വരുത്താതിരിക്കാനാണ് ഈ വിഭാഗത്തിൽ ശ്രദ്ധിക്കേണ്ടത്.

ചോദ്യോത്തരങ്ങൾ ആയി മലയാളം വിഭാഗത്തിലെ പാഠഭാഗങ്ങൾ വിവരിക്കുന്നതിനേക്കാൾ പ്രധാന ഭാഗങ്ങൾ ഉദാഹരണസഹിതം വിവരിക്കുന്ന രീതി ആണ് മലയാളത്തിന് ഇവിടെ ഗുണകരം എന്ന് തോന്നുന്നു.

നാമം

നാമം മൂന്നു തരം : ദ്രവ്യ നാമം, ക്രിയാ നാമം, ഗുണ നാമം.

ദ്രവ്യ നാമം : ഒരു ദ്രവ്യത്തിൻറെ പേരിനെ കുറിക്കുന്നത്. ദ്രവ്യനാമത്തെ നാലായി തിരിച്ചിരിക്കുന്നു.

 

1) സംജ്ഞാ നാമം : ഒരു ആളിന്റെയോ സ്ഥലത്തിൻറെയോ വസ്തുവിന്റെയോ പേരായ ശബ്ദത്തെ സംജ്ഞാ നാമം എന്ന് പറയുന്നു.

ഉദാ: അനൂപ്, ആലപ്പുഴ, പുസ്തകം

2) സാമാന്യ നാമം : വ്യക്തികളുടെയോ വസ്തുക്കളുടെയോ സമൂഹത്തെ പൊതുവായി പറയുന്ന ശബ്ദത്തെ സാമാന്യ നാമം എന്ന് പറയുന്നു.

ഉദാ: ജനങ്ങൾ, പട്ടണം, സഞ്ചി, യോഗി, കുന്നുകൾ

3) മേയ നാമം : ജാതിവ്യക്തിഭേദം കൽപ്പിക്കാൻ കഴിയാത്ത വസ്തുക്കളെ കുറിക്കുവാനുപയോഗിക്കുന്ന നാമം

ഉദാ: അഗ്നി, മിന്നൽ, വൈദ്യുതി

4) സർവ്വ നാമം : നാമത്തിന് പകരം നിൽക്കുന്ന നാമതുല്യമായ പദം

ഉദാ: അവൻ, അവൾ, അത്

ഗുണ നാമം : എന്തിന്റെയെങ്കിലും ഗുണത്തെ കാണിക്കുന്ന ശബ്ദം

ഉദാ: തിളക്കം, മണം, ലാളിത്യം

ക്രിയ നാമം : ഏതെങ്കിലും ക്രിയയുടെ ഭാവത്തെ കുറിക്കുന്ന നാമം

ഉദാ: നേട്ടം, ഊഹം, പാട്ട്

 

സർവ്വ നാമത്തെ മൂന്നായി തിരിച്ചിരിക്കുന്നു.

 

1) ഉത്തമ പുരുഷൻ : സംസാരിക്കുന്ന ആൾ തന്നെക്കുറിച്ച് പറയുമ്പോൾ പേരിന് പകരം ഉപയോഗിക്കുന്നത്.

ഉദാ : ഞാൻ, നാം, എൻറെ

2) മാധ്യമ പുരുഷൻ : ഏത് ആളിനോടാണോ സംസാരിക്കുന്നത് അയാളുടെ പേരിന് പകരം ഉപയോഗിക്കുന്നത്.

ഉദാ : നീ, നിങ്ങൾ,താങ്കൾ

3) പ്രഥമ പുരുഷൻ : രണ്ടുപേർ തമ്മിൽ സംസാരിക്കുമ്പോൾ ആരെപ്പറ്റി അഥവാ എന്തിനെപ്പറ്റി സംസാരിക്കുന്നുവോ അതിന് പകരം ഉപയോഗിക്കുന്നത്.

ഉദാ : അവൻ, അവൾ, അത്

ക്രിയ

പ്രവൃത്തിയെ കുറിക്കുന്ന പദമാണ് ക്രിയ. കൃതി എന്നും വിന എന്നും ആഖ്യാതം എന്നും പേരുകൾ ഉണ്ട്. ക്രിയകളെ എട്ടായി തിരിച്ചിരിക്കുന്നു.

 

1) സകർമ്മക ക്രിയ : കർമ്മം ഉള്ള ക്രിയ. ആരെ അല്ലെങ്കിൽ എന്തിനെ എന്ന ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കുന്ന പദങ്ങളാണ് അവ.

ഉദാ : അവൻ അടിച്ചു.

2) അകർമ്മക ക്രിയ : കർമ്മം ഇല്ലാത്ത ക്രിയ. ആരെ അല്ലെങ്കിൽ എന്തിനെ എന്ന ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കുന്ന പദങ്ങളാണ് അവ.

ഉദാ : അവൻ ഉറങ്ങി.

3 ) കേവല ക്രിയ : പരപ്രേരണ ഇല്ലാത്ത ക്രിയകൾ. കേവല ക്രിയയിൽ “ക്കു” എന്ന രൂപം കാണുന്നു.

ഉദാ : എഴുതുന്നു, കേൾക്കുന്നു, പാടുന്നു.

 

കേവലക്രിയയെ രണ്ടായി തിരിച്ചിരിക്കുന്നു.

 

3.1) കാരിതം: കേവലക്രിയയിൽ “ക്കു” ഉള്ളത് കാരിതം.

ഉദാ: പഠിക്കുന്നു, ചോദിക്കുന്നു, കളിക്കുന്നു.

3.2) അകാരിതം: കേവലക്രിയയിൽ “ക്കു” ഇല്ലാത്തത് അകാരിതം.

ഉദാ: തിന്നുന്നു, പാടുന്നു, ഓടുന്നു.

4) പ്രയോജക ക്രിയ : പരപ്രേരണയോട് കൂടിയ ക്രിയകൾ. പ്രയോജക ക്രിയയിൽ “പ്പി” എന്ന രൂപം കാണുന്നു.

ഉദാ : എഴുതിപ്പിക്കുന്നു, കേൾപ്പിക്കുന്നു, കാണിപ്പിക്കുന്നു.

5) മുറ്റുവിന : പൂർണ്ണമായ ക്രിയകൾ.

ഉദാ : കണ്ടു, പറഞ്ഞു, പോയി

6) പറ്റുവിന : ഒരു പേരിനേയോ ക്രിയയെയോ ആശ്രയിച്ചു നിൽക്കുന്ന അപൂർണ്ണമായ ക്രിയകൾ.

ഉദാ : കണ്ട, എഴുതുന്ന, വന്ന, പോയ

 

പറ്റുവിനയെ രണ്ടായി തിരിച്ചിരിക്കുന്നു.

 

6.1) പേരെച്ചം : പേരിനെ ആശ്രയിച്ചു നിൽക്കുന്ന അപൂർണ്ണ ക്രിയ (നാമാംഗജം)

ഉദാ : കണ്ട സിനിമ, എഴുതുന്ന ബ്ലോഗ് , വന്ന വഴി

6.2) വിനയെച്ചം : പൂർണ്ണക്രിയയെ ആശ്രയിച്ചു നിൽക്കുന്ന അപൂർണ്ണ ക്രിയ (ക്രിയാംഗജം)

ഉദാ : ഒടിഞ്ഞു വീണു, പറിച്ചു നട്ടു,ഓടി വന്നു

 

വിനയെച്ചത്തെ അഞ്ചായി തിരിച്ചിരിക്കുന്നു.

 

6.2.1) മുൻവിനയെച്ചം : പൂർണ്ണക്രിയയ്ക്ക് മുൻപ് നടക്കുന്ന ക്രിയ. ഭൂതകാലത്തെ സൂചിപ്പിക്കുന്നു.

ഉദാ: ചെന്നു കണ്ടു, നോക്കി നിന്നു, കയറി ചെന്നു

6.2.2) പിൻവിനയെച്ചം : ഭാവികാലത്തെ സൂചിപ്പിക്കുന്നു. “ആൻ” എന്ന പ്രത്യയത്തെ ചേർത്തുണ്ടാക്കുന്ന രൂപം.

ഉദാ: കാണുവാൻ വന്നു, പറയാൻ നിന്നു

6.2.3) തൻവിനയെച്ചം : പ്രധാന ക്രിയയോടൊപ്പം അപ്രധാന ക്രിയ നടക്കുന്നത്. “ഏ, ആവേ” എന്നീ പ്രത്യയങ്ങൾ ചേർത്തുണ്ടാക്കുന്ന രൂപം.

ഉദാ: ഇരിക്കവേ കണ്ടു, നടക്കവേ വീണു

6.2.4) നടുവിനയെച്ചം : കേവലമായ ക്രിയാ രൂപത്തെ കാണിക്കുന്ന വിനയെച്ചം. “അ, ക, കെ” എന്നീ പ്രത്യയങ്ങൾ ചേർത്തുണ്ടാക്കുന്ന രൂപം.

ഉദാ: കാണുക വേണം, നടക്കുക തന്നെ

6.2.4) പാക്ഷികവിനയെച്ചം : ഒരു ക്രിയ നടക്കുന്നുവെങ്കിൽ എന്ന അർത്ഥത്തെ കുറിക്കുന്ന വിനയെച്ചം. “അൽ, കൽ, ഇൽ, ആകിൽ” എന്നീ പ്രത്യയങ്ങൾ ചേർത്തുണ്ടാക്കുന്ന രൂപം.

ഉദാ: ചെന്നാൽ കാണാം, പഠിച്ചാൽ ജയിക്കും


(തുടരും)

Source: http://pscclassmuri.blogspot.in/

Categories
Malayalam Topics

തൂലികാനാമങ്ങൾ

🔸കെ. ശ്രീകുമാർ

🔹 ആഷാമേനോൻ

 

🔸 എ.പി പത്രോസ്

🔹 പി.  അയ്യനേത്ത്

 

🔸 കെ.കെ. നീലകണ്ൻ

🔹 ഇന്ദുചൂടൻ

 

🔸കെ.എം. മാത്യൂസ്

🔹 ഏകലവ്യൻ

 

🔸 ജി. ശങ്കരക്കുറുപ്പ്

🔹 ജി

 

🔸 എം. ആർ. നായർ

🔹 സഞ്ജയൻ

 

🔸 സുബ്രമണ്യൻ നമ്പൂതിരിപ്പാട്

🔹 ഒളപ്പമണ്ണ

 

🔸 എം. നാരായണൻ പിള്ള

🔹 ഓംചേരി

 

🔸വേങ്ങയിൽ കുഞ്ഞിരാമൻ നായർ

🔹 കേസരി

 

🔸അപ്പുക്കുട്ടൻ നായർ

🔹 കോഴിക്കോടൻ

 

🔸 പി.കെ നായർ

🔹തിക്കോടിയൻ

 

🔸 മാധവൻ നായർ

🔹 മാലി

 

🔸വി.കെ. നാരായണൻ നായർ

🔹വി.കെ.എൻ

 

🔸 പി.സി. ഗോപാലൻ

🔹 നന്തനാർ

 

🔸 ഒ.എൻ. വേലുകുറുപ്പ്

🔹 ഒ.എൻ.വി

 

🔸 കെ.ഇ മത്തായി

🔹 പാറപ്പുറം

 

🔸 പി.വി. അയ്യപ്പൻ

🔹 കോവിലകൻ

 

🔸 എം.കെ മേനോൻ

🔹 വിലാസിനി

 

🔸 പി. കുഞ്ഞിരാമൻ നായർ

🔹 പി

 

🔸 ജോർജ് വർഗീസ്

🔹 കാക്കനാടൻ

 

🔸 അച്ചുതൻ നമ്പൂതിരി

🔹 അക്കിത്തം

 

🔸 പി.സി. കുട്ടികൃഷ്ണൻ

🔹 ഉറൂബ്

 

🔸 എം.പി ഭട്ടതിരിപ്പാട്

🔹 പ്രേംജീ

 

🔸 സി. ഗോവിന്ദപിഷാരടി

🔹 ചെറുകാട്

 

🔸 ലീലാ നമ്പൂതിരിപ്പാട്

🔹 സുമംഗല

 

🔸 പി.വി നാരായണൻ നായർ

🔹പവനൻ

 

🔸 ഇ. അഹമ്മദ്

🔹 സൈക്കോ

 

🔸 ബാലഗോപാലുറുപ്പ്

🔹 സുരാസു