Categories
Facts on India Topics

ഇന്ത്യൻ നാഷണൽ കോൺഗ്രസ്

★1885 ഡിസംബറിൽ രൂപം കൊണ്ടു

★. ബ്രട്ടീഷ്കാരനായിരുന്ന അലൻ ഒക്ടേവിയൻ ഹ്യൂം ആയിരുന്നു    സ്ഥാപകൻ. ആദ്യ സെക്രട്ടറിയും ഇദ്ദേഹമാണ്

★inc എന്ന പേര് നിർദ്ദേശ്ശിച്ചത്: *ദാദാഭായി നവറോജി*

★inc യുടെ രണ്ടാമത്തെ പ്രസിഡന്റ്: *ദാദാഭായി നവറോജി*

★ആദ്യ സമ്മേളനത്തിൽ 72 പേർ പങ്കെടുത്തു.

★ആദ്യ പ്രമേയം അവതരിപ്പിച്ചത്: *ജി.സുബ്രമണ്യ അയ്യർ*

★കോൺഗ്രസ് ന്റെ ആദ്യ സമ്മേളനത്തിൽ പങ്കെടുത്ത മലയാളി : *ജി.പി പിള്ള*

★inc യുടെ ആദ്യ സമ്മേളനത്തിന് വേദിയായ നഗരം: *മുംബൈ*

_ഗോകുൽ ദാസ് തേജ്‌പാൽ കോളേജ്_ സമ്മേളന വേദി

★inc യുടെ ആദ്യ സമ്മേളനം നടത്താൻ ഉദ്ദേശ്ശിച്ചിരുന്ന സ്ഥലം *പൂനെ*, പ്ളേഗ് മൂലം മുംബൈയിലേക്ക് മാറ്റി.

★inc രൂപീകരണ സമയത്തെ വൈസ്രോയി: *ഡഫെറിൻ*

★2ആം സമ്മേളന വേദി: *കൊൽക്കത്ത*

★മൂന്നാം സമ്മേളന വേദി: *ചെന്നൈ* 1887

★കോൺഗ്രസ്ന്റെ ആദ്യ മുസ്ലിം പ്രസിഡന്റ്: *ബദറുദ്ധീൻ തയാബ്ജി*1887

★കോൺഗ്രസിന്റെ ആദ്യ യൂറോപ്പ്യൻ പ്രസിഡന്റ്: *ജോർജ് യുൾ*1888

★കോൺഗ്രസിന്റെ പ്രെസിഡന്റായ ആദ്യ/ഏക മലയാളി: *സി.ശങ്കരൻ നായർ* _അമരാവതി സമ്മേളനം_1897

★1905 ബംഗാളിന്റെ വിഭജന സമയത്തെ പ്രസിഡന്റ്: *ഹെന്ററി കോട്ടൺ*

★സ്വരാജ് കോൺഗ്രസിന്റെ ലക്ഷ്യമെന്ന് പ്രഖ്യാപിച്ചത് *1906 കൊൽക്കത്ത സമ്മേളനത്തിൽ*

★സൂറത് പിളർപ്—>രാഷ്ബിഹാരി ബോസ്—>1907

★1911 കൽക്കത്ത സമ്മേളനത്തിൽ അധ്യക്ഷം വഹിച്ചത്: *ബി.ൻ ധർ*

★ദേശീയ ഗാനം ആദ്യമായി ആലപിച്ചത് ഈ സമ്മേളനത്തിൽ ആണ്.

★കോൺഗ്രസിന്റെ ഔദ്യോഗിക ചിത്രകാരൻ : *പട്ടാഭി സീതാരാമയ്യ*

★കോൺഗ്രസ് പ്രെസിഡന്റായ ആദ്യ ദക്ഷിണേന്ത്യക്കാരൻ: *പി.അനന്ത ചാർലു*

★കോൺഗ്രസിന്റെ ചരിത്രത്തിലെ ഖേദകരമായ സംഭവം എന്ന് ചിത്രകാരന്മാർ വിശേഷിപ്പിക്കുന്നത് *1907 ലെ സൂറത് പിളർപ്*

 

★ഗ്രാമത്തിൽ വച്ച് നടന്ന ഏക കോൺഗ്രസ് സമ്മേളനം *ഫെയ്‌സ്‌പൂർ*1937

★കോൺഗ്രസ് പ്രെസിഡന്റായ ആദ്യ വനിത : *ആനി ബെസ്സൻറ്*1917 കൽക്കത്ത സമ്മേളനത്തിൽ.

★പ്രെസിഡന്റായ ആദ്യ ഇന്ത്യൻ വനിത: *സരോജിനി നായിഡു* 1925 കാൺപൂർ സമ്മേളനം

★സ്വതന്ത്ര ഭാരതത്തിൽ inc  പ്രെസിഡന്റായ ആദ്യ  വനിത *ഇന്ദിരാ ഗാന്ധി*

 

★ഗാന്ധിജി പങ്കെടുത്ത ആദ്യ സമ്മേളനം: *1901 കൽക്കത്ത*

★നെഹ്റു പങ്കെടുത്ത ആദ്യ കോൺഗ്രസ് സമ്മേളനം: *ബങ്കിപ്പൂർ 1912*

★ഡൽഹി ആദ്യമായി സമ്മേളനത്തിന് വേദിയാവുന്നത്: 1918

★സ്റ്റാമ്പിൽ മുദ്രണം ചെയ്യപ്പെട്ട ആദ്യ കോൺഗ്രസ് പ്രസിഡന്റ്: *ഗാന്ധിജി*

★ഗാന്ധിജിയും ,നെഹ്രുവും ഒന്നിച്ച് ആദ്യമായി പങ്കെടുത്ത സമ്മേളനം: *1916 ലക്നൗ*

★പൂർണ സ്വരാജ് കോൺഗ്രസിന്റെ ലക്ഷ്യമെന്ന് പ്രഖ്യാപിച്ചത്: *1929 ലാഹോർ*

★ *മൗലാനാ അബ്ദുൽ കലാം ആസാദ്* ആണ് സ്വാതന്ത്ര്യത്തിനു മുൻപ് ഏറ്റവും കൂടുതൽ കാലം കോൺഗ്രസ് പ്രെസിഡന്റായത്.

 

★2 തവണ inc പ്രെസിഡന്റായ വിദേശ്ശി : *വില്യം വെടർ ബേൺ*

★ഏറ്റവും കൂടുതൽ കാലം തുടർച്ചയായി കോൺഗ്രസ് പ്രെസിഡന്റായ വ്യക്തിയാണ് *സോണിയ ഗാന്ധി*

★ഏറ്റവും കൂടിയ പ്രായത്തിൽ പ്രെസിഡന്റായത്: *ദാദാബായി നവറോജി*

★ഏറ്റവും കുറഞ്ഞ പ്രായത്തിൽ കോൺഗ്രസ് പ്രെസിഡന്റായത്: *മൗലാനാ അബ്ദുൽ കലാം ആസാദ്*

 

★ഗാന്ധിജി അധ്യക്ഷം വഹിച്ച ഏക കോൺഗ്രസ് സമ്മേളനം *ബൽഗാം*1924

★പ്രസിഡന്റ് സ്ഥാനത്തേക്ക് ആദ്യമായി മത്സരം നടന്നത് *1939 തൃപുരി*

★ഈ സമ്മേളനത്തിൽ പട്ടാഭി സീതാ രാമയ്യയെ പരാജയപ്പെടുത്തി സുഭാഷ് ചന്ദ്ര ബോസ് പ്രെസിഡന്റായി.

★sc ബോസ് പ്രെസിഡന്റായ ആദ്യ സമ്മേളനം 1938 *ഹരിപുര*

★സ്വാതന്ത്ര്യത്തിനു മുൻപ് ഏറ്റവും കൂടുതൽ തവണ കോൺഗ്രസ് സമ്മേളനം നടന്നത് : *കൊൽക്കത്തയിലാണ്*

★സ്വാതന്ത്ര്യത്തിനു ശേഷം ഏറ്റവും കൂടുതൽ തവണ കോൺഗ്രസ്സ് സമ്മേളനം നടന്ന നഗരം *ന്യൂ ഡൽഹി*

★പ്രെസിഡന്റായ ആദ്യ ദളിതൻ : *എൻ സജ്ജീവയ്യ*

★പ്രമേയത്തിലൂടെ പുറത്താക്കപ്പെട്ട ആദ്യ പ്രസിഡന്റ്: *സീതാറാം കേസരി*

★സോഷ്യലിസം ലക്ഷ്യമായി അംഗീകരിച്ചത്: 1955 *ആവഡി* സമ്മേളനം

 

★UN ദെബ്ബാർ ആണ് ആവടി സമ്മേളനത്തിന് അധ്യക്ഷം വഹിച്ചത്.

★ഇന്ത്യക്ക് സ്വതന്ത്ര്യം കിട്ടുമ്പോൾ പ്രസിഡന്റ് *ജെബി കൃപലാനി*

★1948 ജയ്പൂർ സമ്മേളനത്തിൽ പ്രസിഡന്റ് *പട്ടാഭി സീതാരാമയ്യ*

★ക്വിറ്റ് ഇന്ത്യ പ്രമേയം അവതരിപ്പിച്ച സമയത്ത് അധ്യക്ഷം വഹിച്ചത് *മൗലാനാ അബ്ദുൾ കലാം ആസാദ്*

★ *ലാലാ ലജ് പത് റായ്,ബിപിൻ ചന്ദ്ര പാൽ,ബാല ഗംഗാതാര തിലകൻ* കോൺഗ്രസിലെ തീവ്രവാദി ഗ്രൂപ്പ്.(ലാൽ പാൽ ബാൽ)

★BG തിലകൻ ആയിരുന്നു തീവ്രവാദി വിഭാഗത്തിന്റെ നേതാവ്.

★ *ദാദാബായി,ഫിറോസ് ഷാ മെഹ്ത, അനന്ത ചാരലു,ഗോകലെ* മിതവാദി ഗ്രൂപ്പ്

★ഗോഖലെ ആയിരുന്നു നേതാവ്

★യൂണിഫോമായി *ഖാദി* സ്വീകരിച്ചത് 1921 ഇൽ

★inc യുടെ സമാധാനപരമായ ചരമമാണ് തന്റെ ലക്ഷ്യമെന്ന് പറഞ്ഞത് *കഴ്‌സൻ*

★കോൺഗ്രസിന്റെ രൂപീകരണവുമായി ബന്ധപ്പെട്ട സിദ്ധാന്തമാണ്  *സുരക്ഷാ വാൽവ് സിദ്ധാന്തം*

Categories
Facts on India Topics

നദികൾ – സിന്ധു

ഇന്ത്യയുടെ ചരിത്രവും സംസ്കാരവും രൂപപ്പെടുത്തുന്നതിൽ നദികൾ പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. ഇന്ത്യൻ നദികളെ ഹിമാലയൻ നദികളെന്നും ഉപദ്വീപീയ നദികളെന്നും  തിരിച്ചിരിക്കുന്നു. പ്രധാന ഇന്ത്യൻ നദികളെപ്പറ്റി ഈ ലേഖന പരമ്പരയിൽ പരിചയപ്പെടാം…..

ഹിമാലയൻ നദികൾ 

* ഹിമാലയൻ നദികളുടെ ഉത്ഭവസ്ഥാനം ഹിമാലയൻ മലനിരകളാണ്.
* സിന്ധു, ഗംഗ, ബ്രഹ്മപുത്ര എന്നിവയാണ് പ്രധാനപ്പെട്ട ഹിമാലയൻ മലനിരകൾ.
* ഹിമാലയൻ നദികൾ വറ്റാത്ത നദികൾ എന്നറിയപ്പെടുന്നു.

സിന്ധു നദി 

* Indus River, also called the Sindhū River or Abāsīn
* തിബറ്റിലെ മനസസരോവർ [Lake Manasarovar] തടാകത്തിനടുത്തുനിന്നും ഉത്ഭവിക്കുന്നു.
* 2900 കിലോമീറ്റർ നീളമുണ്ട്‌ ഈ നദിക്ക്.
* ഇന്ത്യയിലൂടെ  ഈ നദിയുടെ 790 കിലോമീറ്റർ മാത്രമേ ഒഴുകുന്നുള്ളൂ.
* സിന്ധുനദി ഒഴുകുന്ന ഏക ഇന്ത്യൻ സംസ്ഥാനം ജമ്മു കശ്മീർ ആണ്.
* പ്രധാനമായും പാകിസ്ഥാനിൽ കൂടിയാണ് ഈ നദി ഒഴുകുന്നത്.
* സിന്ധു നദിയുടെ പതനസ്ഥാനം അറബിക്കടൽ ആണ്.
* ഝലം, ചിനാബ്, രവി, ബിയാസ്, സത്‌ലജ് എന്നിവയാണ് സിന്ധു നദിയുടെ പ്രധാന പോഷകനദികൾ.
* പാകിസ്ഥാന്റെ ദേശീയ നദിയാണ് സിന്ധു.
* ഇന്ത്യയിൽ ഗിരികന്ദരങ്ങൾ സൃഷിടിച്ചൊഴുകുന്ന ഏക നദിയാണ് സിന്ധു.
* ഇന്ത്യൻ പൗരാണിക സംസ്കാരം ഉടലെടുത്തത് സിന്ധു നദീതീരത്താണ്.
* ഇൻഡസ്, ഹിന്ദു എന്നീ വാക്കുകൾ രൂപം കൊണ്ടത് സിന്ധുവിൽ നിന്നാണ്.
* സിന്ധു നദീതട സംസ്കാരം നിലനിന്നിരുന്ന കാലഘട്ടം ബിസി 3000 മുതൽ 1500 വരെയാണ്.
* പഞ്ചനദികളുടെ നാട് എന്നറിയപ്പെടുന്നത് പഞ്ചാബ് [Punjab] ആണ്.
* പുരാതനകാലത്ത് ഇന്നത്തെ പഞ്ചാബ് ഉൾപ്പെടുന്ന പ്രദേശം സപ്ത സിന്ധു എന്നാണ് അറിയപ്പെട്ടിരുന്നത്.

സിന്ധുവിൻറെ പോഷകനദികൾ 

 

രവി, ബിയാസ്, സത്‌ലജ് എന്നീ നദികളുമായി ബന്ധപ്പെട്ടിരിക്കുന്ന നദീ തട പദ്ധതിയാണ് ഇന്ദിരാഗാന്ധി പദ്ധതി. രാജസ്ഥാൻ കനാൽ പ്രൊജക്റ്റ് എന്ന പേരിലും ഇത് അറിയപ്പെടുന്നു.

രവി [Ravi]
* പുരാണ പ്രസിദ്ധമായ ഐരാവതിയാണ് [Iravati] രവിയായി മാറിയത്.
* പുരുഷ്ണി [Purushni] എന്ന് അറിയപ്പെടുന്നു. * ബാരബംഗാൾ [Bara Bhangal] മലകളിൽ നിന്നും ഉത്ഭവിക്കുന്നു.
* ഹിമാചൽ പ്രദേശിലെ ചമ്പൽ ജില്ലയിലാണ് ഈ മലനിര.
* തെയിൻ ഡാം അഥവാ രഞ്ജിത്ത് സാഗർ അണക്കെട്ട് രവി നദിയിലാണ്.
* ലാഹോറിലെ നദി എന്നറിയപ്പെടുന്നത് രവി നടിയാണ്.
* വേദകാലത്ത് ദശരാജയുദ്ധം നടന്നത് പുരുഷ്ണി നദിയുടെ തീരത്താണ്.
* ജഹാംഗീർ, നൂർജഹാൻ എന്നിവരുടെ ശവകുടീരങ്ങൾ സ്ഥിതി ചെയ്യുന്നത് രവി നദിയുടെ തീരത്താണ്. * രവി നദിയുടെ നീളം 720 കിലോമീറ്റർ ആണ്.

ബിയാസ് [Beas River]

* വിപാസ [Vipasa] എന്ന പേരിൽ അറിയപ്പെട്ടിരുന്നു.
* പീർ പാഞ്ചാൽ [Pir Panjal] മലനിരകളിൽ നിന്നാണ് ബിയാസ് നദിയുടെ ഉത്ഭവം. * 470 കിലോമീറ്റർ ആണ് നദിയുടെ നീളം.
* പോങ് അണക്കെട്ട് സ്ഥിതി ചെയ്യുന്നത് ബിയാസ് നദിയിലാണ്.
* സത്‌ലജ് നദിയിൽ ചേരുന്നു.

ചിനാബ് [Chenab]

* അസ്കിനി [Ashikini] , ചന്ദ്രഭാഗ എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന നദി.
* ഹിമാലയ പർവതത്തിൽ നിന്നും ഉത്ഭവിക്കുന്നു.
* 960 കിലോമീറ്റർ നീളമുണ്ട്.
* ജമ്മുകാശ്‌മീരിലെ ദുൽഹസ്തി, സലാൽ , ബാഗ്ലിഹാർ പദ്ധതികൾ സ്ഥിതി ചെയ്യുന്നത് ചിനാബിലാണ്.

ഝലം [Jhelum]

* പുരാതനകാലത്ത് വിതാസ്ത [Vitasta] എന്നാണ് അറിയപ്പെട്ടിരുന്നത്.
* കശ്‌മീരിലെ വെരിനാഗ് അരുവിയിൽ നിന്നാണ് ഉത്ഭവം. * മഹാനായ അലക്‌സാണ്ടറും പോറസും തമ്മിൽ ബിസി 326-ൽ ഹൈഡാസ്പസ് യുദ്ധം നടന്നത് ഝലം നദിയുടെ തീരത്താണ്.
* വൂളാർ തടാകത്തിലൂടെ കടന്നുപോകുന്ന നദിയാണ് ഝലം.
* ജമ്മുകാശ്‌മീരിലെ ഉറി പദ്ധതി ഝലം നദിയിലാണ്.

സത്‌ലജ് [Sutlej]

* ശതദ്രു [Sutudri] എന്ന് പുരാതനകാലത്ത് അറിയപ്പെട്ട നദിയാണ് സത്‌ലജ്.
* ടിബറ്റിലെ മനസസരോവർ തടാകത്തിന് പടിഞ്ഞാറു ഭാഗത്ത് നിന്നാണ് സത്‌ലജ് നദിയുടെ ഉത്ഭവം.
* സിന്ധു നദിയുടെ ഇന്ത്യയിലൂടെ ഒഴുകുന്ന പോഷക നദികളിൽ ഏറ്റവും നീളം കൂടിയ നദിയാണ് സത്‌ലജ്. * ഇന്ത്യയിലെ ഉയരം കൂടിയ രണ്ടാമത്തെ അണക്കെട്ടായ ഭക്രാനംഗൽ ഡാം സത്‌ലജ് നദിയിലാണ്.
* ഭക്രാനംഗൽ അണക്കെട്ടിലെ ജലസംഭരണി ഗോവിന്ദ് സാഗർ എന്നറിയപ്പെടുന്നു.
* സിന്ധുവിൻറെ ഏറ്റവും തെക്കായുള്ള പോഷകനദിയാണ് സത്‌ലജ്.
* ഇന്ത്യയിലെ പ്രധാന ജല വൈദ്യുത പദ്ധതികളിൽ ഒന്നായ നാത്പ ജക്രി നിർമ്മിച്ചിരിക്കുന്നത് സത്‌ലജ് നദിയിലാണ്.
* ഹാരപ്പൻ സംസ്കാരത്തിൻറെ അവശിഷ്ടങ്ങൾ സത്‌ലജ് നദിയുടെ തീരത്തുള്ള രൂപ്നഗറിൽ (രൂപാർ) കാണാം .

Categories
Facts on India Topics

ഇന്ത്യയിലെ ദേശിയ ദിനങ്ങള്‍

ജനുവരി

ജനുവരി 9 – പ്രവാസി ഭാരതിയ ദിനം
ജനുവരി 12- ദേശിയ യുവജന ദിനം
ജനുവരി 15 – ആര്‍മി ദിനം
ജനുവരി 23 -ദേശ സ്നേഹ ദിനം
ജനുവരി 25-VENOODASANJARA ദിനം
ജനുവരി 26-റിപബ്ലിക് ദിനം
ജനുവരി 30-രക്ത സാക്ഷി ദിനം

ഫെബ്രുവരി

ഫെബ്രുവരി 1-തീര സംരക്ഷണ ദിനം
ഫെബ്രുവരി 19-പഞ്ചായത്തിരാജ് ദിനം
ഫെബ്രുവരി 24-CENTRAL EXCISE DAY
ഫെബ്രുവരി 28-ദേശിയ ശാസ്ത്ര ദിനം

മാര്‍ച്ച്

മാര്‍ച്ച് 4-ദേശിയ സുരക്ഷ ദിനം
മാര്‍ച്ച് 18-ORDENCE ഫാക്ടറി ദിനം

ഏപ്രില്‍

ഏപ്രില്‍ 5 -ദേശിയ കപ്പലോട്ട ദിനം,സമത്വ ദിനം
ഏപ്രില്‍ 11 – ദേശിയ മാത്രുസുരക്ഷ ദിനം
ഏപ്രില്‍ 13-ജാലിയന്‍ വാലബാഗ് ദിനം
ഏപ്രില്‍ 14-ദേശിയ ഫയര്‍ സര്‍വീസ് ദിനം
ഏപ്രില്‍ 24-മാനവ ഏകതാ ദിനം

മേയ്

മേയ് 11-ദേശിയ ടെക്നോളജി ദിനം
മേയ് 13-ഐക്യ ദര്‍ദ്യ ദിനം
മേയ് 21 – ദേശിയ ഭികരവിരുധ ദിനം
മേയ് 29-ഏവരെസ്റ്റ് ദിനം

ജൂലൈ

ജൂലൈ 1-ദേശിയ ഡോക്ടര്സ് ദിനം
ജൂലൈ 26-കാര്‍ഗില്‍ വിജയ ദിനം

ഓഗസ്റ്റ്‌

ഓഗസ്റ്റ്‌ 7-സൌഹൃദ ദിനം
ഓഗസ്റ്റ്‌ 9-quit ഇന്ത്യ ദിനം
ഓഗസ്റ്റ്‌ 15-സ്വാതന്ത്ര്യ ദിനം
ഓഗസ്റ്റ്‌ 20-സദ്ഭാവന ദിനം,രാജീവ് ഗാന്ധി അക്ഷയ ഊര്‍ജ ദിനം
ഓഗസ്റ്റ്‌ 29-ദേശിയ കായിക ദിനം

സെപ്റ്റംബര്‍

സെപ്റ്റംബര്‍ 5-ദേശിയ അധ്യാപക ദിനം
സെപ്റ്റംബര്‍ 14-ദേശിയ ഹിന്ദി ദിനം
സെപ്റ്റംബര്‍ 15-ദേശിയ എന്‍ജിന്‍എയെര്സ് ദിനം

ഒക്ടോബര്‍

ഒക്ടോബര്‍ 1 മുതല്‍ 7 വരെ-ദേശിയ വന്യ ജീവി വാരം
ഒക്ടോബര്‍ 1-ദേശിയ രക്തദാന ദിനം
ഒക്ടോബര്‍ 2-ഗാന്ധി ജയന്തി ദിനം
ഒക്ടോബര്‍ 8-airforce ദിനം
ഒക്ടോബര്‍ 10 -ദേശിയ തപാല്‍ ദിനം
ഒക്ടോബര്‍ 20-ദേശിയ സോളിഡാരിറ്റി ദിനം
ഒക്ടോബര്‍ 31-പുനരര്പന ദിനം,ധെഷിയോദ്ഗ്രധന ദിനം

നവംബര്‍

നവംബര്‍ 9-നിയമ സാക്ഷരത ദിനം
നവംബര്‍ 11-വിദ്യഭ്യാസ ദിനം
നവംബര്‍ 14-കുട്ടികളുടെ ദിനം
നവംബര്‍ 19-പൌ‌ര ദിനം
നവംബര്‍ 24-എന്‍.സീ.സീ ദിനം

ഡിസംബര്‍

ഡിസംബര്‍ 2-ദേശിയ മലിനെകരണ നിയന്ത്രണ ദിനം
ഡിസംബര്‍ 4-നാവിക ദിനം
ഡിസംബര്‍ 7-സായുധ പതാക ദിനം
ഡിസംബര്‍ 14-ദേശിയ കന്സേര്‍വറേന്‍ ദിനം
ഡിസംബര്‍ 16-വിജയ ദിനം
ഡിസംബര്‍ 18- ന്യൂനപക്ഷ അവകാശ ദിനം
ഡിസംബര്‍ 23-കര്ഷക
ഡിസംബര്‍ 24- ഉപഭോക്ട്ര് ദിനം

Categories
Facts on India Topics

ഒരു ഗാന്ധി – ഒരായിരം ഗാന്ധിമാർ !

ലോകത്തിലെ ഗാന്ധിമാർ 

  • ശ്രീലങ്കൻ ഗാന്ധി – എ.ടി.അരിയരത്ന
  • കെനിയൻ ഗാന്ധി – ജോമോ കെനിയാത്ത
  • ഇന്തോനേഷ്യൻ ഗാന്ധി – അഹമ്മദ് സുക്കാർണോ
  • ടാൻസാനിയൻ ഗാന്ധി – ഡോ.ജുലിയസ് നെരേര
  • ഘാന ഗാന്ധി – ക്വാമി.എൻ.ക്രുമ
  • കൊസോവൻ ഗാന്ധി – ഇബ്രാഹിം റുഗോവ
  • ജാപ്പനീസ് ഗാന്ധി – കഗാക്ക
  • അയർലണ്ട് ഗാന്ധി – ജോണ്‍ ഹ്യു
  • അമേരിക്കൻ ഗാന്ധി – മാർട്ടിൻ ലൂഥർ കിങ്ങ്
  • ആഫ്രിക്കൻ ഗാന്ധി – കെന്നത്ത് കൗണ്ട
  • അതിർത്തി ഗാന്ധി – ഖാൻ അബ്ദുൽ ഗാഫർ ഖാൻ

ഇന്ത്യയിലെ ഗാന്ധിമാർ 

  • കേരള ഗാന്ധി – കെ.കേളപ്പൻ
  • ബീഹാർ ഗാന്ധി – ഡോ.രാജേന്ദ്ര പ്രസാദ്‌
  • മയ്യഴി ഗാന്ധി – ഐ.കെ.കുമാരൻ മാസ്റ്റർ
  • ഡൽഹി ഗാന്ധി – സി.കൃഷ്ണൻ നായർ
  • ആധുനിക ഗാന്ധി – ബാബാ ആംതെ
Categories
Facts on India Topics

രാഷ്ട്രപതി

1. ഇന്ത്യയുടെ രാഷ്ട്രത്തലവനും സർവ സൈന്യാധിപനും ആരാണ്?

Answer :- രാഷ്ട്രപതി

2. എത്ര വർഷത്തിൽ ഒരിക്കലാണ് രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്?

Answer :- 5

3. തിരഞ്ഞെടുക്കപ്പെടുന്ന രാഷ്ട്രത്തലവൻ ഉള്ള രാജ്യം എങ്ങനെ അറിയപ്പെടുന്നു?

Answer :- റിപ്പബ്ലിക്

4. എത്ര വയസ്സ് പൂർത്തിയായവർക്കാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയുക ?

Answer :- 35

5. രാഷ്ട്രപതിക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുന്നത് ആരാണ്?

Answer :- സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

6. രാഷ്ട്രപതി രാജിക്കത്ത് സമർപ്പിക്കുന്നത് ആർക്ക് ?

Answer :- ഉപരാഷ്ട്രപതി

7. രാഷ്ട്രപതിയുടെ അഭാവത്തിൽ ആസ്ഥാനം വഹിക്കുന്നത് ആരാണ്?

Answer :- ഉപരാഷ്ട്രപതി

8. ഇന്ത്യൻ രാഷ്ട്രപതിയുടെ പ്രതിമാസ വേതനമെത്ര?

Answer :- 1,50,000

9. രാഷ്ട്രപതിയെ നീക്കം ചെയ്യാനുള്ള നടപടിക്രമം അറിയപ്പെടുന്നത് ഏത് പേരിൽ ?

Answer :- ഇമ്പീച്ച്മെന്റ്

10. പ്രധാനമന്ത്രി, സുപ്രീം കോടതി ജഡ്ജിമാർ എന്നിവരെ നിയമിക്കുന്നത് ആരാണ്?

Answer :- രാഷ്ട്രപതി

Categories
Facts on India Topics

സംസ്ഥാനങ്ങളും അണക്കെട്ടുകളും

അണക്കെട്ട്  നദി  സംസ്ഥാനം 
ശ്രീ ശൈലം കൃഷ്ണ ആന്ധ്രാപ്രദേശ്‌
നാഗാർജുനസാഗർ  കൃഷ്ണ ആന്ധ്രാപ്രദേശ്‌ 
നിസാം സാഗർ മഞ്ജീര ആന്ധ്രാപ്രദേശ്‌
ഉസ്മാൻ സാഗർ മുസ്ലി ആന്ധ്രാപ്രദേശ്‌
കൃഷ്ണരാജ സാഗർ
(വിശ്വെശരയ്യ ഡാം)
കാവേരി കർണാടക
അലമാട്ടി ഡാം  കൃഷ്ണ  കർണാടക
മേട്ടൂർ ഡാം  കാവേരി  തമിഴ് നാട് 
ഭവാനി സാഗർ ഭവാനി തമിഴ് നാട്
കൊയ്ന ഡാം കൊയ്ന മഹാരാഷ്ട്ര
പ്രവര ഡാം ഗോദാവരി മഹാരാഷ്ട്ര
ഉക്കായ്‌ ഡാം താപ്തി ഗുജറാത്ത്
ഇന്ദിരാസാഗർ നർമദ മധ്യപ്രദേശ്‌
താവ ഡാം താവ മധ്യപ്രദേശ്‌
മഹാറാണാ പ്രതാപ് സാഗർ ബിയാസ് ഉത്തർപ്രദേശ്‌
ഭക്രാനംഗൽ  സത് ലജ്  ഹിമാചൽ പ്രദേശ്‌ 
ഹിരാക്കുഡ്  മഹാനദി  ഒഡിഷ 
തെഹ് രി  ഭാഗീരഥി  ഉത്തരാഖണ്ഡ്  
അമരാവതി ഡാം അമരാവതി തമിഴ് നാട്
സർദാർ സരോവർ ഡാം  നർമദ  ഗുജറാത്ത് 

Bold Letter-ൽ കൊടുത്തിരിക്കുന്നവ മുൻ പി.എസ് .സി.പരീക്ഷകളിൽ ചോദിച്ചിട്ടുണ്ട്

Categories
Facts on India Topics

അപരനാമങ്ങൾ – പുരാതന ഇന്ത്യ

  1. ശാക്യമുനി :- ഗൗതമ ബുദ്ധൻ
  2. തഥാഗതൻ :- ഗൗതമ ബുദ്ധൻ
  3. ജിനൻ :- വർധമാന മഹാവീരൻ
  4. വൈശാലിയ :- വർധമാന മഹാവീരൻ
  5. ചാണക്യൻ :- വിഷ്ണുഗുപ്തൻ
  6. കൗടില്യൻ :- വിഷ്ണുഗുപ്തൻ
  7. ഇന്ത്യൻമാക്യ വെല്ലി :- വിഷ്ണുഗുപ്തൻ
  8. സാൻഡ്രോ കോട്ടസ് :- ചന്ദ്രഗുപ്ത മൌര്യൻ
  9. അമിത്രഘാതൻ :-  ബിന്ദുസാരൻ
  10. കാകവർണി :- കാലാശോകൻ
  11. ദേവനാംപ്രിയൻ :- അശോകൻ
  12. ബുദ്ധ മതത്തിലെ കോണ്‍സ്റ്റന്റയിൻ :- അശോകൻ
  13. ത്രി സമുദ്രതോയ പീതവാഹനൻ :- ഗൗതമപുത്ര ശതകർണി
  14. രണ്ടാം അശോകൻ :- കനിഷ്കൻ
  15. ദേവപുത്രൻ :-  കനിഷ്കൻ

1. സബർമതിയിലെ സന്യാസി – ഗാന്ധിജി
2. ദക്ഷിണേശ്വരത്തെ സന്യാസി – ശ്രീരാമകൃഷ്ണ പരമഹംസൻ
3. പൗനാറിലെ സന്യാസി – ആചാര്യ വിനോബ ഭാവേ
4. ബേ ലൂർ സന്യാസി – സ്വാമി വിവേകാനന്ദൻ
5. കാഞ്ചിയിലെ സന്യാസി – ശ്രീ ശങ്കരാചാര്യർ

Categories
Facts on India Topics

ഓഹരി വിപണി

1. ഇന്ത്യയിലെ ഏറ്റവും വലിയ ഓഹരി വിപണി ഏത് ?

Answer:- Bombay Stock Exchange (BSC)

 

2. Bombay Stock Exchange (BSC) സ്ഥിതി ചെയ്യുന്നത് എവിടെ?

Answer:- ദലാൽ സ്ട്രീറ്റ് (മുംബൈ)

 

3. നിക്കി ഏത് രാജ്യത്തെ ഓഹരി സൂചികയാണ് ?

Answer:- ടോക്കിയോ

 

4. ഓഹരി വിപണി സുചിക ഉയരുന്ന അവസ്ഥ അറിയപ്പെടുന്നത് ?

Answer:- ബുൾ

 

5. Bombay Stock Exchange (BSC) നിലവിൽ വന്നത് എന്ന്?

Answer:- 1875

 

6. കൊച്ചിൻ സ്റ്റോക്ക്‌ എക്സ്ചേഞ്ച് (Cochin Stock Exchange )നിലവിൽ വന്നത് എന്ന്?

Answer:- 1978

 

7. വില കൂടിയ ഓഹരികൾ അറിയപ്പെടുന്നത് ഏത് പേരിൽ ?

Answer:- ബ്ലൂ ചിപ്പ്

 

8. Securities and Exchange Board of India (SEBI) സ്ഥാപിതമായത് എന്ന്?

Answer:- 1988

 

 

9. Securities and Exchange Board of India (SEBI) യെ നിയമപരമായി അംഗീകരിച്ചത്?

Answer:- 1992 ഏപ്രിൽ 12

 

10. Securities and Exchange Board of India (SEBI) യുടെ ആസ്ഥാനം?

Answer:- മുംബൈ

 

11. ലണ്ടൻ സ്റ്റോക്ക്‌ എക്സ്ചേഞ്ച് സുചിക അറിയപ്പെടുന്നത് ഏത് പേരിൽ ?

 

Answer:- FTSE 100 Intex (Footsie 100)

 

12. Dow Jones ഏത് സ്റ്റോക്ക്‌ എക്സ്ചേഞ്ച് സുചികയാണ് ?

Answer:- Newyork