Categories
Bulletin

ASSISTANT GRADE II Exam എങ്ങനെ വിജയിക്കാം ?

കേരള PSC നടത്തുന്ന, ഏകദേശം 8000 നിയമനങ്ങൾ നടക്കാൻ സാധ്യത ഉള്ള എക്സാമാണ് അസിസ്റ്റന്റ് ഗ്രേഡ് 2. കേരളത്തിലെ വിവിധ കമ്പനികൾ ബോർഡുകൾ എന്നിവയിൽ ആയിരിക്കും നിയമനം. സാമാന്യം നല്ല മത്സരം പ്രതീക്ഷിക്കാവുന്ന എക്സാമണിത്.
ASSISTANT GRADE II – SYLLABUS
1, Quantitative Aptitude
2, Mental Ability and Test of Reasoning
3, General Science
4, Current Affairs
5, Facts about India
6, Facts about Kerala
8, Constitution of India
9, General English Grammar
9, Information Technology and Cyber Laws
10, മലയാള വ്യാകരണം.
എന്നിങ്ങനെ സബ്ജക്ട്കളിൽ നിന്നാണ് ചോദ്യങ്ങൾ. ഇതോടൊപ്പം ഗവൺമെന്റ് പദ്ധതികൾ കൂടി പഠിക്കുന്നത് നല്ലതായിരിക്കും.
NCERT പുസ്തകങ്ങൾ വായിച്ച് തുടങ്ങുന്നത് നല്ലതാണ്. എല്ലാ വിഷയങ്ങളും അതിൽ നല്ലരീതിയിൽ കൊടുത്തിട്ട് ഉണ്ട്. 6 മുതൽ 10 വരെ ഉള്ള എല്ലാ NCERT ബുക്സ് പഠിക്കുന്നത് വിഷയങ്ങളിൽ കൂടുതൽ അറിവ് നേടാൻ സഹായിക്കും. +1, +2 NCERT ബുക്‌സിൽ സെലക്ടീവ് വായന ആണ് വേണ്ടത്. ഹിസ്റ്ററി, ജോഗ്രഫി ബുക്കുകൾ അനുയോജ്യമാണ്.
Study Materials ലഭ്യമായാൽ ഒരു time table തയാറാക്കുന്നത് നമ്മുടെ പഠന പുരോഗതി വിലയിരുത്താൻ സഹായകമാണ്.
ആനുകാലിക വിജ്ഞനമാണ് പ്രധാനപ്പെട്ട മറ്റൊരു വിഷയം. പത്രവായനയിലൂടെ ഈ ഭാഗത്ത് നിന്ന് വരുന്ന ചോദ്യങ്ങൾ നേരിടാം.
ഈ വെബ്സൈറ്റ് ദിനവും ആനുകാലിക വിജ്ഞാനം ആസ്പദമാക്കി നോട്ടുകൾ പബ്ലിഷ് ചെയ്യും. (സന്ദർശിക്കുക – www.gkspot.in , തികച്ചും സൗജന്യമാണ് ). ദിനവും ഇത് വായിക്കുന്നത് ഈ ഭാഗത്ത് നിന്നും വരുന്ന ചോദ്യങ്ങൾ നേരിടാൻ സഹായിക്കും.
അതുപോലെ തന്നെ നിലവാരമുള്ള ഒരു ഡിഗ്രീ ലെവൽ റാങ്ക് ഫയൽ വായിക്കുന്നത് ഗുണം ചെയ്യും.
English, Reasoning, Mental ability മുതലായവ പഠിക്കുന്നതിനോടൊപ്പം മുൻ വർഷ ചോദ്യങ്ങൾ കൂടി നോക്കുന്നത് നല്ലതാണ്.
മുൻവർഷത്തെ ചോദ്യപേപ്പറുകൾ ബുക്ക് രൂപത്തിൽ മാർക്കറ്റിൽ ലഭ്യമാണ്. പിഎസ്‌സി വെബ്സൈറ്റിലും ലഭ്യമാണ്.
വായനയോടൊപ്പം റിവിഷനും മറക്കാൻ പാടില്ലാത്തതാണ്.
മോഡൽ പരീക്ഷ എഴുതി നോക്കുന്നത് Time Management ന് സഹായകമാണ്.
via: www.gkspot.in