മലയാളത്തിലെ പ്രധാനപ്പെട്ട സാഹിത്യ അവാർഡുകൾ നേടിയ കൃതികളും അവയുടെ എഴുത്തുകാരും ഇപ്പോൾ സ്ഥിരമായി പരീക്ഷകളിൽ ചോദിച്ചു കാണാറുണ്ട്. 2000 മുതലുള്ള പ്രധാന അവാർഡ് കൃതികൾ ഏതൊക്കെ എന്ന് നോക്കാം. വർഷം ബന്ധപ്പെട്ട് പഠിച്ചില്ലെങ്കിൽ പോലും കൃതിയും എഴുത്തുകാരും വിട്ടുകളയാതെ പഠിച്ചിരിക്കുക.
വയലാർ അവാർഡ്
വര്ഷം | കൃതി | രചയിതാവ് |
---|---|---|
2000 | പുഴ കടന്നു മരങ്ങളുടെ ഇടയിലേക്ക് | ടി പത്മനാഭൻ |
2001 | ദേവസ്പന്ദനം | എം വി ദേവൻ |
2002 | അയ്യപ്പപ്പണിക്കരുടെ കൃതികൾ | കെ അയ്യപ്പപ്പണിക്കർ |
2003 | കേശവൻറെ വിലാപങ്ങൾ | എം മുകുന്ദൻ |
2004 | അലാഹയുടെ പെൺമക്കൾ | സാറ ജോസഫ് |
2005 | സാക്ഷ്യങ്ങൾ | കെ സച്ചിദാനന്ദൻ |
2006 | അടയാളങ്ങൾ | സേതു |
2007 | അപ്പുവിൻറെ അന്വേഷണം | എം ലീലാവതി |
2008 | ഹൈമവതഭൂവിൽ | എം പി വീരേന്ദ്രകുമാർ |
2009 | മാരാർ: ലാവണ്യാനുഭവൻറെ യുക്തിശില്പം | എം തോമസ് മാത്യു |
2010 | ചാരുലത | വിഷ്ണുനാരായണൻ നമ്പൂതിരി |
2011 | ജീവിതത്തിൻറെ പുസ്തകം | കെ പി രാമനുണ്ണി |
2012 | അന്തിമഹാകാലം | അക്കിത്തം |
2013 | ശ്യാമ മാധവം | പ്രഭാ വർമ്മ |
2014 | ആരാച്ചാർ | കെ ആർ മീര |
2015 | മനുഷ്യന് ഒരു ആമുഖം | സുഭാഷ് ചന്ദ്രൻ |
2016 | തക്ഷൻകുന്ന് സ്വരൂപം | യു കെ കുമാരൻ |
2017 | സുഗന്ധി എന്ന ആണ്ടാൾ ദേവനായകി | ടി.ഡി രാമകൃഷ്ണൻ |
കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്
വർഷം | കൃതി | രചയിതാവ് |
---|---|---|
2000 | R രാമചന്ദ്രൻറെ കവിതകൾ | R രാമചന്ദ്രൻ |
2001 | ആറ്റൂർ രവിവർമ്മയുടെ കവിതകൾ | ആറ്റൂർ രവിവർമ്മ |
2002 | K G ശങ്കരപിള്ളയുടെ കവിതകൾ | K G ശങ്കരപ്പിള്ള |
2003 | അലാഹയുടെ പെണ്മക്കൾ | സാറ ജോസഫ് |
2004 | സക്കറിയായുടെ കഥകൾ | സക്കറിയ |
2005 | ജാപ്പാണ പുകയില | കാക്കനാടൻ |
2006 | ചുവന്ന ചിഹ്നങ്ങൻ | എം സുകുമാരൻ |
2007 | അടയാളങ്ങൾ | സേതു |
2008 | മധുരം നിൻറെ ജീവിതം | K P അപ്പൻ |
2009 | തൃക്കോട്ടൂർ പെരുമ | U A ഖാദർ |
2010 | ഹൈമവതഭൂവിൽ | M P വീരേന്ദ്രകുമാർ |
2011 | ബഷീർ: ഏകാന്തവീഥിയിലെ അവധൂതൻ | M K സാനു |
2012 | മറന്നുവെച്ച വസ്തുക്കൾ | K സച്ചിദാനന്ദൻ |
2013 | കഥയില്ലാത്തവൻറെ കഥ | M N പാലൂർ |
2014 | മനുഷ്യന് ഒരു ആമുഖം | സുഭാഷ് ചന്ദ്രൻ |
2015 | ആരാച്ചാർ | K R മീര |
2016 | ശ്യാമാ മാധവം | പ്രഭാ വർമ്മ |
2017 | ദൈവത്തിന്റെ പുസ്തകം | കെ.പി രാമനുണ്ണി |
(തുടരും)