Categories
Topics

32 വ്യത്യസ്ത ചോദ്യങ്ങൾ: ഒരൊറ്റ ഉത്തരം

32 വ്യത്യസ്ത ചോദ്യങ്ങളും അവയ്ക്കുള്ള ഒരൊറ്റ ഉത്തരവും മനസ്സിലാക്കാം.

1. രാജ്യ സഭാംഗങ്ങളുടെ കാലാവധി എത്ര വർഷം ?

2. ജമ്മുകശ്മീർ നിയമസഭയുടെ കാലാവധി എത്ര വർഷം ?

3. പോസ്റ്റൽ ഇൻഡക്സ് നമ്പർ കോഡിലെ അക്കങ്ങളുടെ എണ്ണം ?

4. ലക്ഷദ്വീപിലെയും കേരളം തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെയും പിൻകോഡ് തുടങ്ങുന്നത് ഏത് അക്കത്തിലാണ് ?

5. ഒന്നിനോടൊപ്പം എത്ര പൂജ്യം ചേർത്താൽ ഒരു മില്യണാകും ?

6. ഒരു ബില്യാർഡ്സ് മേശയിൽ എത്ര പോക്കറ്റുകളുണ്ട് ?

7. ഉറുമ്പിന് കാലുകൾ എത്ര ?

8. വോളിബോൾ കളിയിൽ ടീം അംഗങ്ങളുടെ എണ്ണം ?

9. വനിതകളുടെ ബാസ്ക്കറ്റ് ബോൾ കളിയിൽ ഒരു ടീമിൽ എത്ര അംഗങ്ങളുണ്ടാകും ?

10. 2011 ലെ ലോകകപ്പ് ക്രിക്കറ്റിൽ എത്ര വിക്കറ്റിനാണ് ഇന്ത്യ ശ്രീലങ്കയെ തോൽപിച്ചത് ?

11. ഒരു ക്യൂബിന് എത്ര വശങ്ങളുണ്ട് ?

12. ഇന്ത്യ സന്ദർശിക്കുന്ന എത്രാമത് അമേരിക്കൻ പ്രസിഡന്റാണ് ഒബാമ ?

13. ക്രിക്കറ്റിൽ ഒരു ഓവറിൽ എത്ര പന്തുകളാണുളളത് ?

14. തമിഴ്നാട്ടിൽ എത്ര അസംബ്ലി മണ്ഡലങ്ങൾ കൂടുന്നതാണ് ഒരു ലോക് സഭാ മണ്ഡലം ?

 

15. കാർബണിന്റെ അറ്റോമിക നമ്പർ ഏത് ?

16. 1969 ൽ 14 ബാങ്കുകളാണ് ദേശസാൽക്കരിച്ചത്. എന്നാൽ 1980 ൽ എത്ര ബാങ്കുകൾ ദേശസാൽക്കരിച്ചു ?

17. ഒന്നാം ലോകമഹായുദ്ധം നാലു വർഷം നീണ്ടു നിന്നു. എന്നാൽ രണ്ടാം ലോകമഹായുദ്ധം എത്ര വർഷം നീണ്ടു നിന്നു ?

18. ഒരു കാതം എത്ര അടിയാണ് ?

19. ഒന്നാം കേരള നിയമസഭയിലെ വനിതാ അംഗങ്ങളുടെ എണ്ണം ?

20. ഓർഡിനൻസുകളുടെ കാലാവധി എത്രമാസമാണ് ?

21.പാർലമെന്റിലേക്കുളള രണ്ട് സമ്മേളനങ്ങളുടെ ഇടയ്ക്കുളള സമയം എത്ര മാസങ്ങളിൽ കുറവായിരിക്കണം ?

22. ഗോൾഡ് മെഡൽ ലഭിച്ചില്ലെങ്കിലും ഏറ്റവുമധികം മെഡൽ ഇന്ത്യക്ക് ലഭിച്ചത് 2012 ലെ ലണ്ടൻ ഒളിംപിക്സിലാണ്. എത്ര മെഡലുകൾ ലഭിച്ചു ?

23. കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ കാലാവധി എത്ര വർഷം ?

24. കൂറുമാറ്റ നിരോധന നിയമ പ്രകാരം അയോഗ്യത കൽപിക്കുന്നത് എത്ര വർഷത്തേക്കാണ് ?

25. 65 വയസ് പൂർത്തിയായില്ലെങ്കിൽ കേന്ദ്ര ഇലക്ഷൻ കമ്മിഷനിലെ അംഗങ്ങൾക്ക് എത്രവർഷം വരെ തുടരാം ?

 

26. നിയമനിർമാണ സഭയിൽ അംഗമല്ലാത്ത ഒരാൾ മന്ത്രിയായാൽ അദ്ദേഹം എത്രമാസത്തിനുളളളിൽ സഭയിൽ അംഗമായിരിക്കണമെന്നാണ് വ്യവസ്ഥ ?

27. രാഷ്ട്രപതിപദം ഒഴിവ് വന്നാൽ എത്ര മാസത്തിനുളളിൽ അത് നികത്തിയിരിക്കണം ?

28. പഞ്ചവാദ്യത്തിൽ ശംഖ് ഉൾപ്പെടെ എത്രവാദ്യങ്ങളാണുപയോഗിക്കുന്നത് ?

29. ഏറ്റവും ദൈർഘ്യം കുറഞ്ഞ കേരള നിയമസഭ?

30.1956 നവംബർ ഒന്നാം തീയതി എത്ര കേന്ദ്രഭരണ പ്രദേശങ്ങൾ ആണ് നിലവിൽ വന്നത്?

31. എത്ര തരം മൗലിക അവകാശങ്ങൾ ആണ് ഭരണഘടനയിൽ ഇപ്പോഴുള്ളത്?

32. തുടർച്ചയായി എത്ര മന്ത്രിസഭയിൽ വിദ്യാഭ്യാസ മന്ത്രിയായിരുന്നു സി എച്ച് മുഹമ്മദ് കോയ?

 

ഉത്തരം : ആറ്