Categories
Repeating Questions

30/10/2017

1. ജനന മരണ ദിവസങ്ങൾ പൊതു അവധി ദിനമായി കേരളസർക്കാർ പ്രഖ്യാപിച്ചിട്ടുള്ള ഏക വ്യക്തി?
Answer:- ശ്രീനാരായണ ഗുരു

2. കേരളത്തിലെ ആദ്യ Chief Justice ?
Answer:- കെ.ടി.കോശി

3. ഏറ്റവും കൂടുതൽ കാലം കേരള മുഖ്യമന്ത്രിയായിരുന്ന വ്യക്തി?
Answer:- ഇ.കെ.നായനാർ

4. കേരള മോപ്പിസാങ് എന്നറിയപ്പെടുന്ന എഴുത്തുകാരൻ?
Answer:- തകഴി ശിവശങ്കരപ്പിള്ള

5. തിരുവനന്തപുരം ജില്ലയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?
Answer:- അഗസ്ത്യകൂടം

6. പാലക്കാട് ചുരം കേരളത്തെ തമിഴ്‌നാട്ടിലെ ഏത് ജില്ലയുമായി യോജിപ്പിക്കുന്നു?
Answer:- കോയമ്പത്തൂർ

7. കേന്ദ്രമന്ത്രിയായ ആദ്യ മലയാളി?
Answer:- ഡോ.ജോൺ മത്തായി

8. കേണൽ ജോൺ മൺറോ തിരുവിതാംകൂറിലും കൊച്ചിയിലും റസിഡൻറ് ആയത് ഏത് വർഷത്തിൽ?
Answer:- 1810

9. തിരുവനന്തപുരത്ത് Public Transport സംവിധാനം നടപ്പിലാക്കിയ ദിവാൻ?
Answer:- സി.പി.രാമസ്വാമി അയ്യർ

10. കേരളത്തിലെ ആദ്യ ഒളിമ്പ്യാൻ?
Answer:- സി.കെ.ലക്ഷ്മണൻ

11. നിയമസഭാ മ്യുസിയം എവിടെ സ്ഥിതി ചെയ്യുന്നു?
Answer:- തിരുവനന്തപുരം

12. അർജുന അവാർഡ് നേടിയ ആദ്യ മലയാളി?
Answer:- സി.ബാലകൃഷ്ണൻ

13. സി.ബാലകൃഷ്ണൻ ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു?
Answer:- പർവ്വതാരോഹണം

14. മുസ്ലീങ്ങൾ എണ്ണത്തിലും ശതമാനാടിസ്ഥാനത്തിലും കൂടുതലുള്ള ജില്ല?
Answer:- മലപ്പുറം

15. കേരള Press Academy-യുടെ ആദ്യ ചെയർമാൻ?
Answer:- കെ.എ.ദാമോദരമേനോൻ

16. Kerala Press Academy-യുടെ ഇപ്പോഴത്തെ പേര്?
Answer:- Kerala Media Academy

17. കേരളത്തിൽ പട്ടികജാതി വിഭാഗത്തിൽ നിന്നും സ്‌പീക്കറായ ആദ്യ വ്യക്തി?
Answer:- കെ.രാധാകൃഷ്ണൻ

18. തട്ടേക്കാട് പക്ഷി സങ്കേതത്തിൻറെ പ്രത്യകത ആദ്യമായി ചൂണ്ടിക്കാണിച്ചത്‌ ?
Answer:- ഡോ.സലിം അലി

19. കേരളത്തിൽ ഏറ്റവും കൂടുതൽ പ്രാവശ്യം മുഖ്യമന്ത്രിയായത്?
Answer:- കെ.കരുണാകരൻ

20. കോടതിയിൽ ഹാജരാകുന്നതിൽ നിന്ന് തിരുവിതാംകൂർ രാജാക്കന്മാർ ഒഴിവാക്കിയിരുന്നു വ്യക്തി?
Answer:- ശ്രീനാരായണ ഗുരു

21. കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി?
Answer :- പെരിയാർ

22. മയ്യഴി ഗാന്ധി എന്നറിയപ്പെട്ടത്?
Answer :- ഐ.കെ.കുമാരൻ മാസ്റ്റർ

23. കേരളനിയമസഭയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പ്രാവശ്യം കാസ്റ്റിംഗ് വോട്ട് പ്രയോഗിച്ച സ്‌പീക്കർ?
Answer :- എ.സി.ജോസ്

24. കേരളത്തിലെ ആദ്യത്തെ ഇക്കോ-ടൂറിസം കേന്ദ്രം?
Answer :- തെന്മല

25. ഏറ്റവും കൂടുതൽ നെല്ല് ഉത്പാദിപ്പിക്കുന്ന കേരളത്തിലെ ജില്ല?
Answer :- പാലക്കാട്

26. കേരളത്തിലെ ഏറ്റവും ചെറിയ ജില്ല ?
Answer :- ആലപ്പുഴ

27. കേരള മുഖ്യമന്ത്രിമാരിൽ ആദ്യം ജനിച്ച വ്യക്തി?
Answer :- പട്ടം താണുപിള്ള

28. തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി?
Answer :- ശ്രീനാരായണ ഗുരു

29. തേക്കടി വന്യജീവി സങ്കേതം 1934-ൽ സ്ഥാപിച്ച തിരുവിതാംകൂർ രാജാവ്?
Answer :- ചിത്തിരതിരുനാൾ

30. കേരളത്തിലെ ആദ്യ ലയൺ സഫാരി പാർക്ക്?
Answer :- നെയ്യാർ ഡാം

31. കേരളം നിയമസഭയിൽ അംഗമായി സത്യപ്രതിജ്ഞ ചെയ്ത ആദ്യ വനിത ?
Answer :- റോസമ്മ പൊന്നൂസ്

32. Spices Board ആസ്ഥാനം എവിടെ?
Answer :- കൊച്ചി

33. മലയാളത്തിലെ ആദ്യത്തെ ജനകീയ കവി എന്നറിയപ്പെടുന്നത്?
Answer :- കുഞ്ചൻ നമ്പ്യാർ

34. കേരളത്തിൽ മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി, ലോകസഭാംഗം, നിയമസഭാംഗം തുടങ്ങിയ പദവികൾ വഹിച്ച ഏക വ്യക്തി?
Answer :- സി.ഏച്ച്.മുഹമ്മദ് കോയ

35. ബേക്കൽ കോട്ട പണികഴിപ്പിച്ചത് ആരാണ്?
Answer :- ശിവപ്പ നായിക്

36. തിരുവിതാംകൂറിലെ ആദ്യ State Congress president?
Answer :- പട്ടം താണുപിള്ള

37. സൈലൻറ് വാലി ദേശീയോദ്യാനമായി പ്രഖ്യാപിക്കപ്പെട്ട വർഷം?
Answer :- 1984

38. കേരളത്തിൽ സെൻറ് ആഞ്ചലോ കോട്ട എവിടെ സ്ഥിതിചെയ്യുന്നു?
Answer :- കണ്ണൂർ

39. കേരളത്തിൽ മുഖ്യമന്ത്രിയാകാത്ത പ്രതിപക്ഷ നേതാക്കൾ ആരൊക്കെ?
Answer :- പി.ടി.ചാക്കോ, ടി.കെ.രാമകൃഷ്ണൻ

40. പത്മശ്രീ നേടിയ ആദ്യ മലയാളി കായികതാരം?
Answer :- പി.ടി.ഉഷ

41. പതറാതെ മുന്നോട്ട് ആരുടെ ആത്മകഥയാണ്?
Answer :- കെ.കരുണാകരൻ

42. ഏത് നദിയുടെ പോഷക നദിയാണ് തൂതപ്പുഴ?
Answer :- ഭാരതപ്പുഴ

43. മരനിരക്ക് ഏറ്റവും കുറഞ്ഞ ഇന്ത്യൻ സംസ്ഥാനം?
Answer :- കേരളം

44. മലയാള വ്യാകരണമെഴുതിയ ആദ്യ ക്രിസ്ത്യൻ മിഷനറി?
Answer :- ആഞ്ജലോ ഫ്രാൻസിസ് മെത്രാൻ

45. പോളനാട് എന്ന പേരിൽ അറിയപ്പെട്ടിരുന്ന പ്രദേശം?
Answer :- കോഴിക്കോട്

46. കേരളത്തിലെ പക്ഷികൾ എന്ന പുസ്തകം രചിച്ചത്?
Answer :- കെ.കെ.നീലകണ്ഠൻ [ഇന്ദുചൂഢൻ]

47. തിരുവിതാംകൂറിൽ അടിമകൾക്ക് മോചനം നൽകിയത് ഏത് വർഷത്തിലാണ്?
Answer :- 1853

48. അൽഫോൺസോ അൽബുക്കർക്ക് പോർട്ടുഗീസ് വൈസ്രോയി ആയത് ഏത് വർഷത്തിൽ?
Answer :- 1509

49. മലയാള ഭാഷയുടെ ആധുനിക ലിപി നടപ്പാക്കിയ തിരുവിതാംകൂർ രാജാവ്?
Answer :- സ്വാതി തിരുനാൾ

50. പ്രജാമണ്ഡലത്തിൻറെ സ്ഥാപകൻ?
Answer :- വി.ആർ.കൃഷ്ണനെഴുത്തച്ഛൻ

51. അഖില കേരള ബാലജന സഖ്യം രൂപവത്കരിച്ചത്?
Answer :- കെ.സി.മാമ്മൻ മാപ്പിള

52. കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിൻറെ ആദ്യ പ്രസിഡണ്ട് ?
Answer :- കടമ്മനിട്ട രാമകൃഷ്ണൻ

53. നളചരിതം ആട്ടക്കഥയെ കേരള ശാകുന്തളം എന്നു വിശേഷിപ്പിച്ചത്?
Answer :- ജോസഫ് മുണ്ടശ്ശേരി

54. പ്രച്ഛന്ന ബുദ്ധൻ എന്നറിയപ്പെട്ടത്?
Answer :- ശങ്കരാചാര്യർ

55. സാഹിത്യ പ്രവർത്തക സഹകരണ സംഘം രൂപം കൊണ്ട വർഷം ?
Answer :- 1945

56. ഗാന്ധിജി ഇടപെട്ട കേരളത്തിലെ ആദ്യ സത്യാഗ്രഹം?
Answer :- വൈക്കം സത്യാഗ്രഹം

57. കേരള കേഡറിലെ ആദ്യ മലയാളി വനിതാ IPS ഓഫീസർ?
Answer :- ആർ.ശ്രീലേഖ

58. 1979-ൽ ഏത് സമുദ്രത്തിൽ വച്ചാണ് ഷിപ്പിംഗ് കോർപ്പറേഷൻറെ കൈരളി എന്ന കപ്പൽ കാണാതായത്?
Answer :- ഇന്ത്യൻ മഹാ സമുദ്രം

59. പദവിയിലിരിക്കെ അന്തരിച്ച ആദ്യ കേരള ഗവർണർ?
Answer :- സിക്കന്ദർ ഭക്ത്

60. അയിത്തത്തിനെതിരെ ഇന്ത്യയിൽ നടന്ന ആദ്യ സംഘടിത സമരം?
Answer :- വൈക്കം സത്യാഗ്രഹം

61. തിരുവനന്തപുരത്ത് ഇപ്പോഴത്തെ സെക്രട്ടേറിയറ്റ് മന്ദിരം ഉത്‌ഘാടനം ചെയ്യപ്പെട്ടത് ഏത് വർഷത്തിൽ?
Answer :- 1869

62. വൈക്കം സത്യാഗ്രഹം നടന്ന വർഷം ?
Answer :- 1924-1925

63. കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിന് അടിത്തറയിട്ടത് ആരാണ്?
Answer :- പി.എൻ.പണിക്കർ

64. ഹൈദർ അലിയുടെ തെക്കേ മലബാർ ആക്രമണം ഏത് വർഷം ?
Answer :- 1758

65. പോർട്ടുഗീസുകാർക്കെതിരെ യുദ്ധാഹ്വാനം നടത്തി ശൈഖ് സൈനുദ്ദീൻ എഴുതിയ ഗ്രന്ഥം?
Answer :- തുഹ്‌വത്തുൽ മുജാഹുദ്ദീൻ

66. നായർ സർവീസ് സൊസൈറ്റിയുടെ സ്ഥാപകൻ?
Answer :- മന്നത്ത് പദ്മനാഭൻ

67. കേരളത്തിലെ പ്രഥമ കമ്യൂണിസ്റ്റ് MLA ?
Answer :- ഇ.ഗോപാലകൃഷ്ണ മേനോൻ

68. കേരള സർവ്വകലാശാല ഡോക്ടറേറ്റ് നൽകി ആദരിച്ച ആദ്യ വ്യക്തി?
Answer :- സി.പി.രാമസ്വാമി അയ്യർ

69. കേരള സർവ്വകലാശാലയുടെ പ്രഥമ വൈസ് ചാൻസിലർ?
Answer :- ഡോ.ജോൺ മത്തായി

70. യു.ജി.സിയുടെ വൈസ് ചെയർമാൻ ആയ ആദ്യ മലയാളി ആരാണ്?
Answer :- വി.എൻ.ചന്ദ്രശേഖരൻ പിള്ള

71. കേരള സംസ്ഥാന ജീവനക്കാർക്ക് ഉത്സവ ബത്ത അനുവദിച്ച മുഖ്യമന്ത്രി?
Answer :- എ.കെ.ആൻറണി

72. കേരളത്തിലെ പാർലമെൻറ് മണ്ഡലങ്ങളിൽ ഏറ്റവും വടക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന മണ്ഡലം ഏത്?
Answer :- കാസർഗോഡ്

73. കേരളത്തിൻറെ സംസ്ഥാന മത്സ്യം?
Answer :- കരിമീൻ

74. ആന്ധ്രാപ്രദേശ് ഗവർണറായ മലയാളി ആരാണ്?
Answer :- പട്ടം താണുപിള്ള

75. 1957-ലെ ആദ്യ കേരള മന്ത്രിസഭയിലെ വ്യവസായ മന്ത്രി ആരായിരുന്നു?
Answer :- കെ.പി.ഗോപാലൻ

76. Kerala State Library Council ആദ്യ സെക്രട്ടറി ആരായിരുന്നു?
Answer :- ഐ.വി.ജോസ്

77. കേരളത്തിൽ ഏറ്റവും കൂടുതൽ കാസ്റ്റിംഗ് വോട്ട് പ്രയോഗിച്ച സ്‌പീക്കർ ആരാണ്?
Answer :- എ.സി.ജോസ്

78. കേരളത്തിലെ സുഭാഷ് ചന്ദ്രബോസ് എന്ന് വിശേഷിപ്പിക്കപ്പെട്ടത്?
Answer :- മുഹമ്മദ് അബ്ദുൽ റഹ്മാൻ

79. കേരള ഗവർണറായ ഏക മലയാളി ആരാണ്?
Answer :- വി.വിശ്വനാഥൻ

80. കേരള ഗവർണർ പദവി വഹിച്ച ശേഷം രാഷ്ട്രപതി ആയത് ആരാണ്?
Answer :- വി.വി.ഗിരി 

81. കേരള സന്ദർശനത്തിനിടെ ഗാന്ധിജി പുലയരാജ എന്ന് വിശേഷിപ്പിച്ചത് ആരെയാണ്?
Answer :- അയ്യൻ‌കാളി

82. കേരളത്തിലെ ആദ്യത്തെ പോലീസ് മേധാവി ആരാണ്?
Answer :- ചന്ദ്രശേഖരൻ നായർ

83. ചന്ദനമരങ്ങളുടെ നാട് എന്നറിയപ്പെടുന്ന കേരളത്തിലെ സ്ഥലം ഏത്?
Answer :- മറയൂർ

84. കേരളത്തിലെ കോർപ്പറേഷനുകളിൽ സമുദ്രസാമീപ്യമില്ലാത്തത് ഏത്?
Answer :- തൃശ്ശൂർ

85. കേരളത്തിലെ ഏറ്റവും പഴക്കമുള്ള അണക്കെട്ട് ഏതാണ്?
Answer :- മുല്ലപ്പെരിയാർ

86. ഭാരതത്തിൻറെ വിദേശകാര്യ വകുപ്പ് കെട്ടിപ്പടുക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ച മലയാളി ആരാണ്?
Answer :- കെ.പി.എസ്.മേനോൻ

87. ആദ്യത്തെ മലയാളി IAS ഓഫീസർ?
Answer :- അന്നാ രാജം ജോർജ്

88. ദേശീയ നേതാക്കളുടെ സ്മരണയ്ക്കായി വൃക്ഷ തോട്ടമുള്ള കേരളത്തിലെ സ്ഥലം? 
Answer :- പെരുവണ്ണാമുഴി

89. ആദ്യത്തെ സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ?
Answer :- സുഗതകുമാരി

90. പാമ്പുകടിയേറ്റു മരിച്ച പ്രശസ്തനായ ആദ്യകാല കമ്യൂണിസ്ററ് നേതാവ്?
Answer :- പി.കൃഷ്ണപിള്ള

91. തിരുവനന്തപുരത്തിനടുത്തുള്ള അന്താരാഷ്ട്ര പ്രശസ്തി നേടിയ വിനോദ സഞ്ചാര കേന്ദ്രം?
Answer :- കോവളം

92. ഭരണഘടനാ നിർമ്മാണ സഭയിൽ തിരുവിതാംകൂറിൽ നിന്നുണ്ടായിരുന്ന ഏക വനിതാ അംഗം?
Answer :- ആനി മസ്‌ക്രീൻ

93. തേക്കടി വന്യജീവി സങ്കേതം ഏത് നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്?
Answer :- പെരിയാർ

94. ബാലാമണിയമ്മയുടെ ആദ്യ കാവ്യ സമാഹാരം?
Answer :- കൂപ്പുകൈ

95. കേരളത്തിൽ ഏറ്റവും കൂടുതൽ കാലം ഡെപ്യുട്ടി സ്പീക്കർ ആയിരുന്ന വ്യക്തി?
Answer :- ആർ.എസ്.ഉണ്ണി

96. കേരളത്തിലെ ഏറ്റവും ജൈവ വൈവിധ്യമുള്ള വനം ഏതാണ്?
Answer :- സൈലൻറ് വാലി

97. 1924-ൽ ശ്രീമൂലം തിരുനാൾ അന്തരിച്ചപ്പോൾ റീജൻറ് ആയി അധികാരത്തിൽ വന്നത് ആരാണ്?
Answer :- സേതുലക്ഷ്മിഭായ്

98. തിരുവനന്തപുരം ജില്ലയിൽ ലയൺ സഫാരി പാർക്കിന് പ്രസിദ്ധമായ സ്ഥലം?
Answer :- നെയ്യാർ ഡാം

99. കേരളത്തിലെ ഏറ്റവും തെക്കേയറ്റത്തെ നദി?
Answer :- നെയ്യാർ

100. ചെങ്കുളം പദ്ധതി ഏത് നദിയിൽ സ്ഥിതി ചെയ്യുന്നു?
Answer :- മുതിരപ്പുഴ