Categories
Repeating Questions

28/10/2017

1).മാരത്തോൺ ഓട്ടം എത്ര ദൂരം?
= 26 മൈൽ.

2).മനുഷ്യ ശരീരത്തിലെ രോഗബാധിതമായ ഭാഗം മുറിച്ച് മാറ്റി പഠിക്കുന്ന രീതി?
=ബയോപ്സി.

3).ഇന്ത്യയിലെ ആദ്യ സൂപ്പർഫാസ്റ്റ് തീവണ്ടി?
= രാജധാനി എക്സ്പ്രസ്.

4). സ്വരാജ്യത്ത് നിന്ന് കൊണ്ട് ശത്രുവിന് വേണ്ടി ചാരപ്പണി നടത്തുന്ന രാജ്യദ്രോഹികളുടെ രഹസ്യസംഘം?
= ഫിഫ്ത്ത് കോളം.

5). പപ്പടം വറക്കുമ്പോൾ കുമിളിക്കാനുള്ള കാരണം?
= ഉഴുന്നുമാവിൽ ചേർക്കുന്ന സോഡാകാരത്തിന്റെ അളവു മൂലം.

6).സൗരയൂഥതത്തിന് പുറത്തു കടന്ന ആദ്യ പേടകം?
= പയനിയർ – 10.

7).ഇന്ത്യയിൽ ബ്യൂട്ടിപാർലർ പ്രസ്ഥാനത്തിന് തുടക്കം കുറിച്ച സ്ത്രീ?
= ഷഹനാസ് ഹുസൈൻ.

8). I S D കോഡ് 1 വരുന്ന രാജ്യം?
= അമേരിക്ക.

9). കാറ്റിന്റെ സഹായത്താൽ മിശ്രിതങ്ങളെ വേർതിരിക്കുന്ന രീതി?
= വിന്നോവിങ്.

10).GSTIN നിലവിലായതോടെ കാലഹരണപ്പെട്ട വാറ്റ് നമ്പർ?
=TIN (Tax Identification Number).

 

11). പ്രമേഹ ദിനാചരണത്തിന്റെ ചിഹ്നം?
= നീലവളയം.

12). കുങ്കുമത്തിന്റെ ജന്മനാട്?
= ഗ്രീസ്.

13).ഓട്ടോമൻ സാമ്രാജ്യ സ്ഥാപകനാര്?
= ഉസ്മാൻ – 1.

14). “ആര്യന്മാരുടെ ആഗമനം സപ്തസിന്ധുവിൽ നിന്നും”എന്ന സിദ്ദാന്തം ആവിഷ്ക്കരിച്ചതാര്?
= A C ദാസ്.

15). ഇന്ത്യക്കാർ ഏറ്റവും കൂടുതലുള്ള ലാറ്റിനമേരിക്കൻ രാജ്യമേത്?
= സുരിനാം (ഡച്ച് ഗയാന).

16).ഇന്ത്യയിൽ “Land locked River” എന്നറിയപ്പെടുന്ന നദി?
= ലൂണി നദി.

17).ഭരണത്തെ വിലയിരുത്താൻ 256 രാത്രികൾ നീണ്ട പര്യടനം നടത്തിയ ഇന്ത്യൻ ഭരണാധികാരി?
= അശോകൻ.

18). തോമാശ്ലീഹ ഇന്ത്യയിലെത്തുമ്പോൾ ഇന്ത്യൻ ഭരണാധികാരിയാര്?
= ഗോണ്ടോഫെറസ്.

19). പട്ടടയ്ക്കൽ ക്ഷേത്രങ്ങൾ ഏത് വംശത്തിന്റെ വാസ്തുവിദ്യാശൈലിയാണ്?
= ചാലൂക്യശൈലി.

20). “സ്വതന്ത്രമായി ചിന്തിക്കുക..ധീരമായി ചോദിക്കുക..” ആരുടെ ഉദ്ബോധനം?
=സഹോദരൻ അയ്യപ്പൻ.

 

21). സന്ദിഷ്ടവാദി എന്ന പത്രം ആരംഭിച്ചതാര്?
= WH മൂർ.

22). ആധുനിക ലോകാത്ഭുതങ്ങളിലൊന്നായ ചിചൻ ഇറ്റ്സ എന്ന പിരമിഡിന്റെ ശില്പികളാര്?
= മായന്മാർ.

23).”സൂര്യന്റെ പിൻഗാമികൾ” എന്നറിയപ്പെട്ട വംശജർ?
= ഇൻകാ.

24).അമേരിക്കൻ സ്വാതന്ത്രസമര പിതാവ്?
=സാമുവൽ ആഡംസ്.

25). ആത്മഹത്യ ചെയ്ത മാനസികരോഗിയായിരുന്ന ലോകപ്രശസ്തചിത്രകാരൻ?
= വിൻസെന്റ് വാൻഗോഗ്.

26). ലിറ്റിൽ വെനീസ് എന്നറിയപ്പെടുന്നത്?
= വെനസ്വേല.

27).നട്ടെല്ലില്ലാത്ത ജീവികളിൽ ഏറ്റവും വലുത്?
= ഭീമൻ കണവ.

28).ഏറ്റവും വലിയ ജന്തുവിഭാഗം?
=ആർത്രോപോഡ്.

29). പരിസ്ഥിതി നശീകരണം ഇല്ലാതെയുള്ള കൃഷിരീതി?
= പെർമാകൾച്ചർ.

30).പദവിയിലിരിക്കെ അന്തരിച്ച കേരളാ ഗവർണർ?
= സിക്കന്ദർ ഭക്ത്.

 

31).അയർലൻഡ് ഗവേഷകർ കണ്ടെത്തിയ മനുഷ്യശരീരത്തിലെ പുതിയ അവയവം?
= മെസന്ററി.

32).ഏറ്റവും ചെറിയ സമുദ്രമായ ആർട്ടിക്കിലെ ആഴം കൂടിയ ഭാഗം?
=യൂറേഷ്യൻ ബേസിൽ.

33).ക്രിസ്തുമതത്തെ ദേശീയമതമായി അംഗീകരിച്ച ആദ്യ രാജ്യം?
= അർമേനിയ.

34).ഏറ്റവും വലിയ ഏകകോശജീവി?
= പീലാമിക്സ.(ചെറുത്: മൈക്കോപ്ലാസ്മ).

35).വൈദ്യുത വിശ്ലേഷണത്തിലൂടെ വേർതിരിക്കുന്ന ലോഹങ്ങൾ?
=മൃദുലോഹങ്ങൾ. (സോഡിയം,പൊട്ടാസ്യം)

36).ഉയർന്ന താപനിലയുള്ള നക്ഷത്രത്തിന്റെ നിറമെന്ത്?
= നീല ചേർന്ന വെളുപ്പ്.

37). പ്രായപൂർത്തിയായ മനുഷ്യന്റെ പൾസ് റേറ്റ് എത്ര?
= 70-80 ബീറ്റ്/മിനിറ്റ്.

38). പരിണാമപരമായി മനുഷ്യനോട് കൂടുതൽ സാമ്യമുള്ള ജന്തു?
= ചിമ്പാൻസി.

39).ലോക മൃഗക്ഷേമദിനമായി ആചരിക്കുന്നത് ആരുടെ ജന്മദിനം?
= ഫ്രാൻസിസ് അസീസി.

40). നട്ടെല്ല് പുറത്തേക്ക് വളഞ്ഞിരിക്കുന്ന അവസ്ഥ?
= കൈഫോസിസ്.

 

41). മനുഷ്യശരീരത്തിലെ കൊഴുപ്പ് അളക്കാനുള്ള ഉപകരണം?
= സ്കിൻഫോൾഡ് കാലിപ്പർ.

42).കേരളത്തിൽ ഏറ്റവും കുറഞ്ഞ ഭൂവിസ്തൃതിയിൽ കൃഷി ചെയ്യുന്ന വിള?
= മഞ്ഞൾ.

43). തേനീച്ചറാണിക്ക് നൽകുന്ന പ്രത്യേക ഭക്ഷണം?
=റോയൽ ജെല്ലി.

44). “സിംഹത്തിന്റെ പർവ്വതം”എന്നർത്ഥമുള്ള രാജ്യം?
= സിയെറ ലിയോൺ.

45).റോട്ടറി ഇന്റർനാഷണൽ ക്ലബ്ബ് സ്ഥാപിച്ചതാര്?
= പോൾ ഹാരിസ്.

46).കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ യഥാർത്ഥനാമം?
= വാസുദേവൻ.

47). “ഗൃഹാതുരത്വത്തിന്റെ കവി” എന്നറിയപ്പെടുന്നത്?
= P കുഞ്ഞിരാമൻ നായർ.

48).കേരളീയ വനിതയെഴുതിയ ആദ്യ സഞ്ചാരസാഹിത്യ കൃതി?
=ഞാൻ കണ്ട യൂറോപ്പ്. (മിസിസ്സ് കുട്ടൻ നായർ).

49). പ്രേംനസീർ ആദ്യമായി അഭിനയിച്ച സിനിമ?
= മരുമകൾ.

50).ഇന്ത്യയിലെ ആദ്യ ട്രേഡ് യൂണിയൻ?
= AITUC (All India Trade Union Congress,1920).

 

51). മഹർഷി എന്ന വിളിപ്പേരുള്ള ഇന്ത്യൻ സാമൂഹികപരിഷ്ക്കർത്താവ്?
= കേശവ് കർവെ.

52).നിരങ്കാരി പ്രസ്ഥാനം സ്ഥാപിച്ചതാര്?
= ബാബാദയാൽ ദാസ്, പഞ്ചാബിൽ.

53). സ്വന്തം പ്രവൃത്തിയിലൂടെ മഹാത്മാ എന്ന വിശേഷണം നേടിയ ഇന്ത്യൻ വ്യക്തിത്വം?
= മഹാത്മാ ജ്യോതിറാവു ഫുലെ.

54).മുഗൾ സാമ്രാജ്യത്തിന്റെ തകർച്ചയോടെ, അധ:പതിച്ച മുസ്ലിംസമുദായത്തിന്റെ ഉന്നമനത്തിനായി രൂപം കൊണ്ട പ്രസ്ഥാനം?
= വലിഉള്ളാ പ്രസ്ഥാനം.

55). ഏറ്റവും കൂടുതൽ കിണറുകളുള്ള സംസ്ഥാനമേത്?
= കേരളം.

56).കേരളത്തിലെ ആദ്യ ഡിജിറ്റൽ ഗ്രാമം?
= കയ്പമംഗലം (ത്രിശൂർ).

57). “മലബാറി” എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത്?
= K B അബൂബക്കർ.

58). “നഷ്ടനായിക” എന്ന നോവൽ ആരുടെ ജീവചരിത്രമാണ്?
= മലയാളസിനിമയിലെ ആദ്യ നായിക റോസി.(വിഗതകുമാരൻ).

59). കുറ്റവാളികളുടെ DNA ഡേറ്റ ശേഖരിക്കുന്ന ആദ്യ സംസ്ഥാനം?
= ആന്ധ്രാപ്രദേശ്.

60).ദേശീയഗാനത്തിലെ ‘ആൺമക്കൾ’ എന്നത് മാറ്റി ‘നമ്മൾ’ എന്നാക്കിയ രാജ്യം?
= കാനഡ.

 

61).ചൊവ്വാഗ്രഹത്തിന്റെ ഉപരിതലത്തിലൂടെ സഞ്ചരിച്ച ആദ്യ റോബോട്ട്?
= സോജേർണർ.

62). ഭാരതീയ സങ്കൽപമനുസരിച്ച് സപ്തർഷികൾ എന്നറിയപ്പെടുന്ന നക്ഷത്രകൂട്ടം?
= അഴ്സാ മേജർ.

63). ശരീരത്ത് കൊഴുപ്പ് സംഭരിക്കപ്പെടുന്ന കോശങ്ങളേത്?
= അഡിപ്പോസ് കോശം.

64). വെറ്റിലയിൽ അടങ്ങിയ ആസിഡ്?
= കാറ്റച്യൂണിക് ആസിഡ്.

65). “ചിരി”യെപ്പറ്റിയുള്ള പഠനം?
= ഗെലോക്കോളജി.

66). “മദ്രാസ് ഐ” എന്നറിയപ്പെടുന്ന നേത്രരോഗം?
= ചെങ്കണ്ണ്.

67). ജനിച്ച് എത്ര നാൾ കഴിഞ്ഞാണ് കുഞ്ഞുങ്ങൾക്ക് കണ്ണുനീർ ഉണ്ടാവുന്നത്?
= 3 ആഴ്ച.

68). മുലപ്പാലുണ്ടാക്കുന്ന ഹോർമോൺ?
= പ്രൊലാക്ടിൻ.

69). നിയമവിരുദ്ധമായ നടപടികൾ കണ്ടാൽ സ്വയം കേസെടുക്കാൻ മജിസട്രേറ്റിന് അധികാരം നൽകുന്ന വകുപ്പ്?
= സുവോമോട്ടോ.

70). ആൺപെൺ ബീജ കോശങ്ങളുടെ സംയോജന ഫലമായുണ്ടാകുന്ന ഏകകോശം?
= സിക്താണ്ഡം.

 

71). ഇന്ത്യൻ നവോത്ഥാനത്തിന്റെ ലിയനാർഡോ ഡാവിഞ്ചി?
= രവീന്ദ്രനാഥ ടാഗോർ.

72). Passive Resistance എന്ന സിദ്ദാന്തം ആരുടെതാണ്?
= അരബിന്ദഘോഷ്.

73). “യുവതുർക്കി” എന്നറിയപ്പെട്ടിരുന്ന ഇന്ത്യൻ പ്രധാനമന്ത്രി?
= ചന്ദ്രശേഖർ.

74). “പ്രകൃതിയിലെ മാലാഖമാർ” എന്നറിയപ്പെടുന്ന സസ്യം?
= കുമിൾ.

75). ഭൂമിയിൽ ലഭ്യമായ ഓക്സിജന്റെ 85% ഉത്പാദിപ്പിക്കുന്ന സസ്യവർഗ്ഗം?
=ആൽഗകൾ.

76).യുനാനി ചികിത്സ ഉടലെടുത്ത രാജ്യം?
= ഗ്രീസ്.

77). ഓന്തിനെപ്പോലെ നിറം മാറുന്ന കടൽജീവി?
= നീരാളി.

78). ഏറ്റവും താഴെ തട്ടിലുള്ള ക്രിമിനൽ കോടതി?
= മജിസ്ട്രേറ്റ് കോടതി.

79).കേരളത്തിൽ മികച്ച സർവ്വകലാശാലയ്ക്ക് നൽകുന്ന ‘ചാൻസലേഴ്സ് അവാർഡ്’ ലഭിച്ച പ്രഥമ സർവ്വകലാശാല?
=കേരള സർവ്വകലാശാല.

80). കേരളത്തിന്റെ വന്ദ്യവയോധികൻ?
= K P കേശവമേനോൻ.

 

81). ചന്ദനമരം 100 വർഷം കൊണ്ട് എത്ര മീറ്റർ വളരും?
= പരമാവധി 7 മീറ്റർ.

82). പച്ചമലയാള പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്?
= കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ.

83). മലയാളത്തിലെ ആദ്യ വനിതാനോവലിസ്റ്റ?
= J.പാറുക്കുട്ടിയമ്മ.(നോവൽ:ശ്രീ ശക്തിമയി).

84).ഇന്ത്യൻ വനശാസ്ത്രത്തിന്റെ പിതാവ്?
= ഡിട്രിച്ച് ബ്രാൻഡിസ്.

85).തെക്കേഅമേരിക്കയുടെ ലോകകപ്പ് എന്നറിയപ്പെടുന്നത്?
= കോപ്പ അമേരിക്ക.

86). ത്രിവംശ സിദ്ദാന്തത്തിൽപെട്ട “കാക്കസോയ്ഡ്” ഏതു വംശമാണ്?
= യൂറോപ്യൻസ്.

87). CFL ലാംപിന്റെ ആയുസ്സ്?
=5000 മണിക്കൂർ.

88).ഏറ്റവും വലിയ ഞാറ്റുവേല?
= തിരുവാതിര ഞാറ്റുവേല.

89).”രാജ്യത്തെ 7കോടി മുസ്ലിംങളിൽ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി കൊലമരം കയറുന്ന ആദ്യ മുസൽമാൻ ഞാനാണെന്നതിൽ അഭിമാനിക്കുന്നു”. ആരുടെ വാക്കുകൾ?
= അശ്ഫാഖുല്ല ഖാൻ.

90). ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന കളി?
= പോളോ.

 

91). അലൂഷ്യൻ ദ്വീപ് അമേരിക്ക ആണവപരീക്ഷണത്തിന് ഉപയോഗിക്കുന്നതിനെതിരെ രൂപീകൃതമായ സംഘടന?
= ഗ്രീൻപീസ്.
92).ഏറ്റവും വലിയ രക്താണുവുള്ള ജീവി?
= സലമാന്റർ.
93).ലോകത്ത് ആദ്യമായി മാറ്റിവെക്കപ്പെട്ട അവയവം?
= വൃക്ക.
94).ഇബേറിയൻ രാജ്യങ്ങൾ എന്നറിയപ്പെടുന്നത്?
= സ്പെയിൻ,പോർച്ചുഗൽ.
95). മഞ്ഞുവണ്ടികൾ വലിക്കുന്ന നായകൾ?
= ഹസ്കീസ്.
96). ഇന്ത്യയിലാദ്യം ഇന്റർനെറ്റ് അവതരിപ്പിച്ചത്?
= VSNL.
97). ആഫ്രിക്കയിലെ സ്വിറ്റ്സർലണ്ട് എന്നറിയപ്പെടുന്ന രാജ്യം?
=ലൈസത്തോ.
98). വിരലടയാള ശാസ്ത്രത്തിന്റെ പിതാവ്?
=ഫ്രാൻസിസ് ഗാൽട്ടൻ.
99).വൈവാഹിക ബന്ധങ്ങളിലൂടെ സാമ്രാജ്യ അതിരുകൾ വികസിപ്പിച്ച ചക്രവർത്തി?
= ചന്ദ്രഗുപ്തൻ- II.
100). അമേരിക്കൻ സ്വാതന്ത്ര്യസമര പ്രഖ്യാപനം അറിയപ്പെടുന്നത്?
=The Perfume.