2821. ലോകത്താദ്യമായി ഡ്രൈവർ രഹിത ബസുകൾ ഇറങ്ങിയത്?
Ans : ഫ്രാൻസിൽ.
2822. ബുള്ളറ്റ് പ്രൂഫ് വസ്ത്രങ്ങൾ നിർമിക്കുന്നതിന് ഉപയോഗിക്കുന്ന വസ്തു?
Ans : കേവ്ലാർ
2823. കേരളത്തില്‍ പടിഞ്ഞാറോട്ടൊഴുകുന്ന നദികള്‍?
Ans : 41
2824. കേരളത്തിൽ ഏറ്റവും കുറവ് സാക്ഷരതയുള്ള ജില്ല?
Ans : പാലക്കാട് (49%)
2825. ക്രൂഡ് ഓയിലിൽ നിന്ന് വിവിധ പെട്രോളിയം ഉത്പന്നങ്ങൾ വേർതിരിച്ചെടുക്കുന്ന പ്രക്രിയ അറിയപ്പെടുന്നത് ഏത് പേരിൽ?
Ans : ഫ്രാക്ഷണൽ ഡിസ്റ്റിലേഷൻ
2826. ചൗത്- സർദ്ദേശ്മുഖി എന്നീ നികുതികൾ നടപ്പിലാക്കിയ മറാത്താ ഭരണാധികാരി?
Ans : ശിവജി
2827. കോണ്‍ഗ്രസിന്റെ ആദ്യ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡണ്ട്?
Ans : സുഭാഷ് ചന്ദ്ര ബോസ്സ്
2828. ബഗ്ലാദേശില് നിന്നും നോബൽ സമ്മാനം നേടിയ വ്യക്തി?
Ans : മുഹമ്മദ് യൂനിസ്
2829. കേരളത്തിലെ ആദ്യത്തെ ഗ്രന്ഥശാല?
Ans : തിരുവനന്തപുരം പബ്ലിക് ലൈബ്രറി
2830. ഇന്ത്യൻ നാഷനൽ കോൺഗ്രസ് പ്രസിഡന്റായ ഒരേയൊരു കേരളീയൻ?
Ans : ചേറ്റൂർ ശങ്കരൻ നായർ
2831. വൈദ്യുത വിശ്ലേഷണ നിയമങ്ങൾ ആവിഷ്കരിച്ചത്?
Ans : ഫാരഡെ
2832. ബല്‍വന്ത്റായ് മേത്ത കമ്മീഷന്‍എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
Ans : പഞ്ചായത്ത് രാജ്
2833. കേരളത്തില്‍ ഏറ്റവും കൂടുതല്‍ നദികള്‍ ഒഴുകുന്ന ജില്ല?
Ans : കാസർഗോഡ്
2834. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ആസ്ഥാനം?
Ans : ഹേഗ് (നെതെര്ലാണ്ട്)
2835. പകർച്ച വ്യാധികളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
Ans : എപ്പിഡെമിയോളജി
2836. കലാമണ്ഡലത്തിന്റെ പ്രഥമ സെക്രട്ടറി ആരായിരുന്നു?
Ans : മുകുന്ദരാജ
2837. പെരുമ്പളം ദ്വീപ് സ്ഥിതിചെയ്യുന്ന ജില്ല?
Ans : ആലപ്പുഴ
2838. കേരളത്തിലെ സ്ത്രീ-പുരുഷ അനുപാതം?
Ans : 1000 പുരു. 1084 സ്ത്രീ
2839. കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടിയ വർഷം?
Ans : 1973
2840. തലയോട്ടിയിലെ അസ്ഥികള്‍?
Ans : 22
2841. പർപ്പിൾ വിപ്ലവം അരങ്ങേറിയ രാജ്യം?
Ans : ഇറാഖ്
2842. തമിഴ്നാട്ടിൽ ‘ചോള മണ്ഡലം കലാഗ്രാമം’ സ്ഥാപിച്ച ചിത്രകാരൻ?
Ans : കെ.സി.എസ്.പണിക്കർ
2843. കേരളത്തിലെജില്ലകൾ?
Ans : 14
2844. സമാധാന കാലത്ത് ഇന്ത്യയുടെ അതിർത്തി സംരക്ഷണ ചുമതല വഹിക്കുന്നത്?
Ans : ബി.എസ്.എഫ്
2845. ഐക്യരാഷ്ട്ര സംഘടനയക്ക് പേര് നിർദ്ദേശിച്ചത് ആര്?
Ans : ഫ്രാങ്ക്ളിൻ റൂസ് വെൽറ്റ്
2846. എന്നാണ് ഇന്ത്യൻ ഭരണഘടന നിലവിൽ വന്ന ദിവസം?
Ans : 1950 ജനുവരി 26
2847. ദേശിയ സംസ്കൃത ദിനം?
Ans : ആഗസ്റ്റ് 21
2848. ഇന്ത്യയുടെ ദേശീയചിഹ്നം?
Ans : അശോകസ്തംഭം
2849. ഡോ.കെ.എൻ രാജ് പ്രസിദ്ധനായത് ഏത് വിഷയത്തിലാണ്?
Ans : ഇക്കണോമിക്സ്
2850. ഇന്ത്യൻ ഭരണഘടനയുടെ മുഖ്യ ശില്പി?
Ans : ഡോ. ഭീംറാവു റാംജി അംബേദ്കർ