2611. കേരള ഫോക് ലോർ അക്കാദമിയുടെ മുഖപത്രം ഏതാണ്?
Ans : പൊലി
2612. ഫോർമുല വൺ കാറോട്ടമത്സരത്തിൽ മത്സരിച്ച ആദ്യ ഇന്ത്യാക്കാരൻ?
Ans : നാരായൺ കാർത്തികേയൻ
2613. മണ്ണിനെയും കൃഷിവിളകളെയും കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ?
Ans : അഗ്രോണമി
2614. ‘ബിയോണ്ട് ടെൻതൗസന്റ്’ ആരുടെ കൃതിയാണ്?
Ans : അലൻ ബോർഡർ
2615. ഇന്ത്യയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന മൗസിൻറം ഏത് സംസ്ഥാനത്താണ്?
Ans : മേഘാലയ
2616. മൗലിക അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടതിന്റെ ഉത്തരവാദിത്വം ആർക്കാണ്?
Ans : കോടതികൾ
2617. നിറങ്ങളെക്കുറിച്ചുള്ള പഠനങ്ങള്‍ നടത്തുന്ന ശാസ്ത്രശാഖ?
Ans : ക്രോമറ്റോളജി
2618. നാലു തവണ പുലിറ്റ്സര്‍ സമ്മാനം നേടിയഅമേരിക്കന് കവി ആര്?
Ans : റോബര്‍ട്ട് ഫ്രോസ്റ്റ്
2619. ബഹിരാകാശ യാത്ര നടത്തിയ ആദ്യ അമേരിക്കക്കാരന് ആര്?
Ans : അലന് ഷെപ്പേര്‍ഡ്
2620. താന്‍സന്റെ യഥാര്‍ത്ഥ നാമം?
Ans : രാമതാണുപാണ്ടെ
2621. കേരളത്തിലെ ആദ്യത്തെ ജ്ഞാനപീഠം അവാർഡ് നേടിയ മലയാളി?
Ans : ജി. ശങ്കരകുറുപ്പ്
2622. ഹോംറൂൾ പ്രസ്ഥാനത്തിന്റെ സ്ഥാപകൻ?
Ans : ആനി ബസന്റ്
2623. ആവിയന്ത്രം കണ്ടു പിടിച്ചത്?
Ans : ജെയിംസ് വാട്ട്
2624. വാകാട വംശ സ്ഥാപകന്‍?
Ans : വിന്ധ്യശക്തി
2625. കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി?
Ans : പള്ളിവാസൽ
2626. ചലനം കൊണ്ട് ഒരു വസ്തുവിന് ലഭിക്കുന്ന ഊർജ്ജം?
Ans : ഗതികോർജ്ജം
2627. വോളിബാളിൽ എത്ര കളിക്കാർ?
Ans : 6
2628. പാദ്ഷാനാമ രചിച്ചത്?
Ans : അബ്ദുൽ ഹമീർ ലാഹോരി
2629. കേരളത്തിലെ സംസ്ഥാനപക്ഷി?
Ans : മലമുഴക്കി വേഴാംബൽ
2630. കമ്പ്യൂട്ടറിൽ നിന്നും “കട്ട് പേസ്റ്റ്” ചെയ്യുന്ന സമയത്തു താൽക്കാലികമായി ഡാറ്റ സംഭരിച്ചുവയ്ക്കുന്നത് എവിടെ?
Ans : ക്ലിപ്പ് ബോർഡ്
2631. സസ്യ രോഗങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
Ans : പ്ലാന്റ് പതോളജി
2632. ‘മതിലുകൾ’ എന്ന നോവൽ രചിച്ചത്?
Ans : വൈക്കം മുഹമ്മദ് ബഷീർ
2633. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള സംസ്ഥാനം?
Ans : ബിഹാർ ( 1106/ ച.കി.മീ )
2634. ഗാന്ധിജിയെ ആദ്യമായി രാഷ്ട്രപിതാവ് എന്നു വിളിച്ചത്?
Ans : സുഭാഷ് ചന്ദ്രബോസ്
2635. ജന്തുക്കളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
Ans : സുവോളജി
2636. ക്രിസ്തു ഭാഗവതം രചിച്ചത് ആരാണ്?
Ans : പി സി ദേവസ്യ
2637. ഇന്ത്യൻ ജനസംഖ്യ ലോക ജനസംഖ്യയുടെ എത്ര ശതമാനമാണ്?
Ans : 17.86%
2638. കേരളത്തിലെ ആദ്യ രജിസ്റ്റേഡ് ഗ്രന്ഥശാല?
Ans : പി.കെ മെമ്മോറിയൽ ഗ്രന്ഥശാല
2639. ആദ്യ വനിതാ ലോകസഭാ സ്പീക്കർ?
Ans : മീരാ കുമാർ
2640. മദർ തെരേസക്ക് നോബേൽ സമ്മാനം ലഭിച്ച വർഷം?
Ans : 1979