- സൂര്യനിൽ നിന്നുള്ള അകലമനുസരിച്ച് ഗ്രഹങ്ങളിൽ ഭൂമിയുടെ സ്ഥാനം?
Ans : മൂന്ന്
- അജന്താ ഗുഹാചിത്രങ്ങളിൽ പ്രതിപാദിച്ചിരിക്കുന്ന ചിത്രങ്ങൾ ഏതിൽ നിന്ന്?
Ans : ജാതക കഥകൾ
- ഉത്തരായന രേഖ എത്ര ഇന്ത്യന്‍ സംസ്ഥാനത്തിലൂടെ കടന്നു പോകുന്നു?
Ans : 8
- സ്പന്ദമാപിനികളേ നന്ദി – രചിച്ചത്?
Ans : സിരാധാകൃഷ്ണന് (നോവല്‍ )
- ബാഷ്പാഞ്ജലി – രചിച്ചത്?
Ans : ചങ്ങമ്പുഴ (കവിത)
- 100% സാക്ഷരത നേടിയ കേരളത്തിലെ ആദ്യ ഗ്രാമം?
Ans : നെടുമുടി
- കൊച്ചി സർവ്വകലാശാലയുടെ ആസ്ഥാനം?
Ans : കളമശ്ശേരി (എറണാകുളം)
- ബോർഡിൽ എഴുതാനുപയോഗിക്കുന്ന ചോക്കിന്റെ രാസനാമമെന്ത്?
Ans : കാത്സ്യം കാർബണേറ്റ്
- പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം?
Ans : ഹൈഡ്രജൻ
- പ്ളാസ്റ്റിക് നോട്ട് ഇറക്കാൻ പോവുന്ന കേരളത്തിലെ നഗരം?
Ans : കൊച്ചി
- ജപ്പാൻകാർ അരിയിൽ നിന്നും തയ്യാറാക്കുന്ന മദ്യം?
Ans : സാക്കി
- അക്ബറിനെ ഭരണകാര്യങ്ങളില്‍ സഹായിച്ചത് ആര്?
Ans : ബൈറാന്‍ഖാന്‍
- ഇന്ത്യയിലെ ആദ്യ മെഡിക്കൽ സർവകലാശാല സ്ഥാപിതമായ സ്ഥലം?
Ans : വിജയവാഡ
- ഒഴുകുന്ന സ്വർണം?
Ans : പെട്രോൾ
- ഗ്രേറ്റ് സ്ളേവ് തടാകം ഏത് രാജ്യത്താണ്?
Ans : ക്യാനഡ
- മലയാളത്തിലെ ആദ്യത്തെ യാത്രാവിവരണം?
Ans : വർത്തമാനപുസ്തകം
- ഇന്ത്യയിലെ ചുവന്ന നദി എന്നറിയപ്പെടുന്നത്?
Ans : ബ്രഹ്മപുത്ര
- ഏറ്റവും വലിയ കടൽ ജീവി?
Ans : നീലത്തിമിംഗലം
- ഈഴവ മെമ്മോറിയൽ നടന്ന വര്‍ഷം?
Ans : 1896
- ‘പോസ്റ്റ് ഓഫീസ് ‘ എന്ന കൃതിയുടെ കർത്താവ് ആരാണ്?
Ans : രവീന്ദ്ര നാഥ ടാഗോർ
- മുന്തിരി വിപ്ലവം അരങ്ങേറിയ രാജ്യം?
Ans : മോൾഡോവ
- നാട്യ ശാസ്ത്രത്തിലെ ശ്ലോകങ്ങളുടെ എണ്ണം?
Ans : 1000
- ഗോണോറിയ രോഗത്തിന് കാരണമായ ബാക്ടീരിയ?
Ans : നിസ്സേറിയ ഗോണോറിയ
- ഇന്ത്യയും പാക്കിസ്ഥാനും സിംല കരാർ ഒപ്പുവച്ചവർഷം?
Ans : 1972
- ആദ്യത്തെ വള്ളത്തോള്‍ പുരസ്കാരം നേടിയതാര്?
Ans : പാലാ നാരായണന് നായര്‍
- ബജറ്റ് അവതരിപ്പികുനത് ആര്?
Ans : ധനകാര്യ മന്ത്രി
- ഏറ്റവും കൂടുതല്‍ ചോളം ഉല്‍പ്പാദിപ്പിക്കുന്ന രാജ്യം?
Ans : യു.എസ്.എ
- സാഹിത്യത്തിനുള്ള നോബൽ സമ്മാനത്തിനർഹനായ ബ്രിട്ടീഷ് പ്രധാനമന്ത്രി?
Ans : വിൻസ്റ്റൺ ചർച്ചിൽ 1953 ൽ
- ഗദ്ദാഫി ഏത് രാജ്യത്തെ സ്വേച്ഛാധിപതിയായിരുന്നു?
Ans : ലിബിയ
- പോർച്ചുഗീസ് സഞ്ചാരിയായ ഫ്രാൻസീസ്കോ ഡി അൽമേഡ കണ്ണൂർ എത്തിയവർഷം?
Ans : AD. 1505