Categories
Repeating Questions

02/11/2017

1. ലോകത്തിലെ ആദ്യത്തെ ഔദ്യോഗിക നാണയം?
Answer :- ലിഡിയയിലെ ഇലക്ട്രോ സ്റ്റാറ്റർ

2. ഡാറിക് ഏത് രാജ്യത്തെ പുരാതന നാണയമാണ്?
Answer :- പേർഷ്യ

3. ഔൾ ഏത് രാജ്യത്തെ പുരാതന നാണയമാണ്?
Answer :- ആതൻസ്

4. ഇന്ത്യയുടെ നാണയങ്ങളിൽ നിന്നും ‘നയ’ എന്ന വിശേഷണം ഒഴിവാക്കിയ വർഷം ?
Answer :- 1964

5. സ്വതന്ത്ര്യ ഇന്ത്യയിൽ നാണയ നിയമം നിലവിൽ വന്ന വർഷം ?
Answer :- 1955

6. മൗണ്ട് ബാറ്റൺ ഇന്ത്യയുടെ വൈസ്രോയിയായി ചുമതലയേറ്റ വർഷം ?
Answer :-  1947

7. ചിറ്റഗോഗ്‌ ആയുധപ്പുര ആക്രമണം ആരുടെ നേതൃത്വത്തിൽ ആയിരുന്നു നടത്തിയത്?
Answer :- സൂര്യ സെൻ

8. ചിറ്റഗോങ് ആയുധപ്പുര ആക്രമണം നടന്നത് എന്നാണ്?
Answer :- 1930 ഏപ്രിൽ 18

9. 1913-ൽ ഗദ്ദാർ പാർട്ടി രൂപവത്കരിച്ചത് ആരാണ്?
Answer :- ലാലാ ഹാർദയാൽ

10. കാക്കോരി ഗൂഡാലോചന കേസ് ആരുടെ നേതൃത്വത്തിൽ ആയിരുന്നു?
Answer :- രാം പ്രസാദ് ബിസ്മിൽ

 

11. കാക്കോരി ഗുഢാലോചന കേസ് എന്നായിരുന്നു?
Answer :- 1925 ഓഗസ്റ്റ് 9

12. സൈമൺ കമ്മീഷൻ റിപ്പോർട്ട് ചർച്ച ചെയ്ത വട്ടമേശ സമ്മേളനം?
Answer :- ഒന്നാം വട്ടമേശ സമ്മേളനം, 1930

13. സൈമൺ കമ്മീഷൻ ഇന്ത്യയിൽ എത്തിയ വർഷം ?
Answer :- 1928 ഫെബ്രുവരി 3

14. മഞ്ചേരിയിൽ ഖിലാഫത്ത് കമ്മറ്റി നിലവിൽ വന്നത് ആരുടെ നേതൃത്വത്തിൽ ആണ്?
Answer :- കുഞ്ഞഹമ്മദ്ദ് ഹാജി

15. തിരുരങ്ങാടിയിലെ ഖിലാഫത്ത് കമ്മറ്റിയുടെ നേതാവ്?
Answer :- ആലി മുസലിയാർ

16. പൂക്കോട്ടൂരിലെ ഖിലാഫത്ത് കമ്മറ്റി നേതാവ്?
Answer :- കളത്തിങ്കൽ മുഹമ്മദ്

17. ലോക സമാധാന ദിനമായി ഐക്യരാഷ്ട്ര സഭ ആചരിക്കുന്നത്?
Answer :- ഒക്ടോബർ 2

18. “ലളിതമായ വസ്ത്രധാരണം, പെരുമാറ്റം, സംഭാഷണശൈലി, സംസാരിക്കുന്നത് തൻറെ നാട്ടുഭാഷയായ ഗുജറാത്തിയിലും ഹിന്ദിയിലും. ഒരു നാടൻ കൃഷിക്കാരനെപ്പോലെയായിരുന്നു ഈ മനുഷ്യൻ”- ഗാന്ധിജിയെ ഇങ്ങനെ വിശേഷിപ്പിച്ചത്?
Answer :- ജവഹർലാൽ നെഹ്‌റു

19. ഓൾ ഇന്ത്യ മുസ്‌ലിം ലീഗ് സഥാപിച്ചത് ഏത് വർഷം ?
Answer :- 1906 ഡിസംബർ 30

20. സദേശി പ്രസ്ഥാനം രൂപവത്കരിച്ചത് ഏത് വർഷം ?
Answer :- 1905 ആഗസ്റ്റ് 7

 

21. “എൻറെ മുൻഗാമികൾ ഈ ഉപഭൂഖണ്ഡം കൈയടക്കിയതും ഭരണം നിലനിർത്തിയതും വാൾ മുനകൊണ്ടും തോക്കുകൊണ്ടുമാണ്. അതിൽ നിന്നു വ്യത്യസ്തമായി നിങ്ങൾ എന്നിൽ നിന്നു പ്രതീക്ഷിക്കേണ്ടതില്ല” ആരുടെ വാക്കുകൾ?
Answer :- കാഴ്‌സൺ

22. “ഐക്യ ബംഗാൾ ഒരു ശക്തിയാണ്. ബംഗാൾ വിഭജിക്കപ്പെട്ടാൽ ശക്തിക്ഷയം ഉണ്ടാകും.” ആരുടെ വാക്കുകൾ?
Answer :- റിസ്‌ളി

23. 1905-ൽ ബംഗാൾ വിഭജനം നടത്തിയ വൈസ്രോയി ആരാണ്?
Answer :- കാഴ്‌സൺ

24. 1885 -ൽ A.O.Hume, W.C.Banarji എന്നിവരുടെ നേതൃത്വത്തിൽ കോൺഗ്രസ് രൂപം കൊണ്ടത് എവിടെ വച്ചാണ്?
Answer :- തേജ്‌പാൽ സംസ്‌കൃത കോളേജ്, മുംബൈ

25. പുണൈ സർവ്വജനിക് സഭ രൂപവത്കരിച്ചത്?
Answer :- ജസ്റ്റിസ് മഹാദേവ ഗോവിന്ദ റാനഡെ

26. മദ്രാസ് മഹാജന സഭ രൂപവത്കരിച്ചത് ആരാണ്?
Answer :- എം.വീരരാഘവാചാരി

27. ഇന്ത്യയുടെ ദേശീയപതാക സാർവദേശീയ വേദിയിൽ ആദ്യമായി ഉയർത്തിയത് ആരാണ്?
Answer :- മാഡം ബിക്കാജി കാമ

28. “പുലർച്ചെ നാലുമണിക്ക് വണ്ടി പോത്തന്നൂരിലെത്തി. മുറിയിൽ കണ്ട ഭീകരദൃശ്യം ആ പിശാചുക്കളെപ്പോലും ഞെട്ടിച്ചു” ഏത് സംഭവത്തിൻറെ ദൃശ്യവിവരണമാണ് ഇത്?
Answer :- വാഗൺ ട്രാജഡി

29. മുംബൈ മിൽ ഹാൻഡക്സ് അസോസിയേഷൻ രൂപവത്കരിച്ച വർഷം ?
Answer :- 1890

30. മുണ്ടാ കലാപം നടന്ന സ്ഥലം?
Answer :- ഛോട്ടാ നാഗ്പൂർ

 

31. മുണ്ടാ കലാപം നടന്നത് എന്നാണ്?
Answer :- 1899 ഡിസംബർ 25

 

32. സാന്താൾ വംശജർ പോരാട്ടദിനം ആചരിക്കുന്നത് എന്നാണ്?
Answer :- ജൂൺ 30

33. മഞ്ചേരി കലാപം നടന്ന വർഷം ?
Answer :- 1849

 

34. കുളത്തൂർ കലാപം നടന്ന വർഷം ?
Answer :- 1851

35. മട്ടന്നൂർ കലാപം നടന്ന വർഷം ?
Answer :- 1852

36. നീലം കലാപം നടന്നത് ഏത് സംസ്ഥാനത്താണ്?
Answer :- പശ്ചിമബംഗാൾ

 

37. കർഷകരാജാവായി സ്വയം പ്രഖ്യാപിച്ച ഉത്തർപ്രദേശിലെ വിപ്ലവകാരി?
Answer :- ദേവിസിങ്

38. ഒന്നാം സ്വാതന്ത്ര്യസമരകാലത്ത് ബിഹാറിൽ കലാപം നയിച്ചത്?
Answer :- കൺവർ സിങ്

39. “The Sepoy Mutiny, 1857: A Social Study and Analysis” എന്ന കൃതിയുടെ കർത്താവ് ആരാണ്?
Answer :- ഹരിപ്രസാദ് ചട്ടോപാധ്യായ്

 

40. തിരുവിതാംകൂറിൽ ‘നാട്ടുകൂട്ട ഇളക്കം’ നടത്തിയത്?
Answer :- വേലുത്തമ്പി ദളവ

 

41. ‘കുണ്ടറ വിളംബരം’ ഏത് കൊല്ലവർഷമാണ് നടത്തിയത്?
Answer :-  984 മകരം 1 (1809)

42. പഴശ്ശിരാജ വീരമൃത്യു വരിച്ച വർഷം ?
Answer :-  1805 നവംബർ 30

43. വീരപാണ്ഡ്യ കട്ടബൊമ്മൻ എവിടുത്തെ നാടുവാഴിയായിരുന്നു?
Answer :-  പാഞ്ചാലൻ കുറിച്ചി

44. ഇന്ത്യക്കാർ പഴഞ്ചൻ ജീവിതരീതി പിന്തുടരുന്നവരാണെന്നും ഇന്ത്യക്കാരെ സംസ്കാര സമ്പന്നരാക്കുകയാണ് തങ്ങളുടെ ധർമ്മമെന്നുമുള്ള ബ്രിട്ടിഷുകാരുടെ അവകാശവാദം അറിയപ്പെട്ടത്?
Answer :-  വെള്ളക്കരൻറെ ഭാരം

45. 1770 നും 1900 നും ഇടയിൽ ഇന്ത്യയിൽ എത്ര ക്ഷാമങ്ങൾ ഉണ്ടായി?
Answer :-  16

46. “രോഗങ്ങൾ പടർന്നു പിടിച്ചു, പനിയും പ്ളേഗും വസൂരിയും കാറ്റുപോലെ പരന്നു.രോഗികളെ ശുശ്രുഷിക്കാനോ ശവങ്ങൾ മറവുചെയ്യാനോ പോലുമോ ആളില്ലാതായി. വീടുകളിൽ ശവശരീരങ്ങൾ അനാഥമായി കിടന്ന് ചീഞ്ഞുനാറി”- ഏത് നോവലിലെ വിവരണമാണ് ഇത്?
Answer :-  ആനന്ദമഠം

47. ആനന്ദമഠം എന്ന നോവലിൻറെ രചയിതാവ് ആരാണ്?
Answer :-  ബങ്കിംചന്ദ്ര ചാറ്റർജി

48. ശാശ്വത ഭൂനികുതി വ്യവസ്ഥ ബംഗാൾ, ബിഹാർ, ഒറീസ എന്നിവിടങ്ങളിൽ നടപ്പിലാക്കിയത്?
Answer :-  കോൺവാലീസ

49. ദത്തവകാശ നിരോധനനിയമം നടപ്പിലാക്കിയത്?
Answer :- ഡൽഹൗസി പ്രഭു

50. ഈസ്റ്റ് ഇൻഡ്യാ കമ്പനിക്കാർ ഇന്ത്യയിൽ ആദ്യമായി അധികാരം സ്ഥാപിച്ചത് എവിടെ?
Answer :- ബംഗാൾ