Categories
Topics

സൗരയൂഥം

സൗരയൂഥം പി എസ് സി പരീക്ഷയിൽ

സൂര്യനും അതിന്റെ ഗുരുത്വാകർഷണത്താൽ അതിനോട്‌ ചേർന്ന്‌ കിടക്കുന്ന മറ്റു ജ്യോതിർ വസ്തുക്കളും ചേർന്ന സമൂഹത്തിനാണ് സൗരയൂഥം എന്ന്‌ പറയുന്നത്‌.

സൗരയൂഥത്തിലെ ഗ്രഹങ്ങളും കുള്ളൻ ഗ്രഹങ്ങളും – വലിപ്പത്തിന്റെ അനുപാതത്തിൽ.

🔘 ആന്തരഗ്രഹങ്ങൾ

ബുധൻ, ശുക്രൻ, ഭൂമി, ചൊവ്വ
എന്നീ നാലു ഗ്രഹങ്ങളാണ് ആന്തരസൗരയൂഥ വ്യവസ്ഥയിലുള്ളത്.

ഇവക്ക് ശിലാഘടനയാണുള്ളത്. വലയങ്ങളില്ലാത്തവയും വളരെ ചുരുങ്ങിയ ഉപഗ്രഹങ്ങളുള്ളവയും ഉപഗ്രഹങ്ങൾ ഇല്ലാത്തവയും ആണ് ഈ കൂട്ടത്തിലുള്ളവ.

ലോഹമൂലകങ്ങളാണ് ഇവയിൽ കൂടുതലായി കാണപ്പെടുന്നത്. ക്രസ്റ്റ്, മന്റിൽ, എന്നിവയിൽ പ്രധാനമായും സിലിക്കേറ്റുകളാണ് അടങ്ങിയിരിക്കുന്നത്. കോറിൽ ഇരുമ്പ്, നിക്കൽ തുടങ്ങിയവയും. ശുക്രൻ, ഭൂമി, ചൊവ്വ എന്നിവക്ക് അന്തരീക്ഷമുണ്ട്.

1 ബുധൻ

● ബുധൻ സൂര്യനോട് ഏറ്റവും അടുത്ത ഗ്രഹമാണ്. 0.4 ജ്യോതിർമാത്രയാണ് (AU) സൂര്യനും ബുധനും തമ്മിലുള്ള ദൂരം.

● സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഗ്രഹവും ഇതു തന്നെയാണ്. 0.055 ഭൂപിണ്ഡം മാത്രമാണ് ഇതിന്റെ പിണ്ഡം.
ബുധന് സ്വന്തമായി ഉപഗ്രഹമില്ല.
ഇരുമ്പിന്റെ കോർ ആണ് ഇതിനുള്ളത്.

2 ശുക്രൻ

● സൂര്യനിൽ നിന്ന് 0.7 ജ്യോതിർമാത്ര (AU) അകലെ കിടക്കുന്ന ഗ്രഹമാണ് ശുക്രൻ.

● ഏകദേശം ഭൂമിയുടെ വലിപ്പമുണ്ട് (0.815 ഭൂപിണ്ഡം) ഇതിന്. കട്ടികൂടിയ സിലിക്കേറ്റ് ഭൂവൽകവും (Mantle).
ഇരുമ്പുകൊണ്ടുള്ള അകക്കാമ്പും (Core) ഇതിനുണ്ട്.

●ശുക്രന് പ്രകൃതിദത്തമായ ഉപഗ്രഹം/ഉപഗ്രഹങ്ങൾ, ഇല്ല.

●ഏറ്റവും ചൂടുകൂടിയ ഗ്രഹവും ശുക്രനാണ്. ഏകദേശം 400 ഡിഗ്രി സെന്റി ഗ്രേഡാണ്
ഇതിന്റെ ഉപരിതല താപനില.

● അന്തരീക്ഷത്തിലെ ഉയർന്ന അളവിലുള്ള ഹരിതഗൃഹ വാതകങ്ങളും ഇതിനു കാരണമാവുന്നു.

3 ഭൂമി

● സൂര്യനിൽ നിന്ന് ഒരു ജ്യോതിർമാത്ര അകലെ കിടക്കുന്ന ഭൂമിയാണ് ആന്തരഗ്രഹങ്ങളിലെ ഏറ്റവും വലുതും ഏറ്റവും സാന്ദ്രത കൂടിയതും.

● അറിയപ്പെട്ടിടത്തോളം സൗരയൂഥത്തിലെ ജീവനുള്ള ഏകഗ്രഹവും ഭൂമിയാണ്.
ദ്രവരൂപത്തിലുള്ള ജലമണ്ഡലവും (Hydrosphere) ഫലകചലനങ്ങളും (Plate Tectonics) ഭൂമിയുടെ പ്രത്യേകതയാണ്.

● മറ്റു ഗ്രഹങ്ങളിൽ നിന്നും വ്യത്യസ്തമായി 21% സ്വതന്ത്ര ഓക്സിജൻ അടങ്ങിയ അന്തരീക്ഷം ഭൂമിക്കുണ്ട്.
ഇത് ജീവന്റെ നിലനില്പിനെ സഹായിക്കുന്നു.

● ഭൂമിക്ക് ഒരു പ്രകൃതിദത്ത ഉപഗ്രവും ഉണ്ട്.
ആന്തരഗ്രഹങ്ങളിലെ ഏറ്റവും വലിയ ഉപഗ്രവും ഭൂമിയുടെ ചന്ദ്രൻ തന്നെയാണ്.

4 ചൊവ്വ

സൂര്യനിൽ നിന്നും 1.5 ജ്യോതിർമാത്ര അകലെ കിടക്കുന്ന ചൊവ്വ ഭൂമിയെക്കാളും ശുക്രനെക്കാളും ചെറുതാണ്.
(0.107 ഭൂപിണ്ഡം).

● പ്രധാനമായും കാർബ്ബൺ ഡൈ ഓക്സൈഡ് അടങ്ങിയ ഒരന്തരീക്ഷം ചൊവ്വക്കുണ്ട്.

● ചൊവ്വയുടെ മണ്ണിലുള്ള ഇരുമ്പ് ഓക്സൈഡ് ഇതിന് ചുവപ്പു നിറം നൽകുന്നു.

● ഛിന്ന ഗ്രഹങ്ങളിൽ നിന്നും പിടിച്ചെടുത്ത ഡീമോസ്,
ഫോബോസ് എന്നീ രണ്ടു ചെറിയ ഉപഗ്രഹങ്ങളും ചൊവ്വക്കുണ്ട്.

───────────────────────

🔘 ബാഹ്യ ഗ്രഹങ്ങൾ

വ്യാഴം, ശനി, യുറാനസ്, നെപ്ട്യൂൺ
എന്നീ വാതകഭീമന്മാരാണ് ബാഹ്യഗ്രഹങ്ങൾ.

ഇവയെ ജ്യോവിയൻ ഗ്രഹങ്ങൾ എന്നും വിളിക്കാറുണ്ട്.
സൂര്യനൊഴികെയുള്ള സൗരയൂഥത്തിന്റെ 99% ദ്രവ്യവും ഇവയിലാണുള്ളത്.

വ്യാഴം, ശനി എന്നിവയിൽ പ്രധാനമായും ഹൈഡ്രജൻ, ഹീലിയം തുടങ്ങിയ വാതങ്ങളാണുള്ളത്.

യുറാനസ്, നെപ്ട്യൂൺ എന്നിവ മഞ്ഞു മൂടിയ ഗ്രഹങ്ങളാണ്.

5 വ്യാഴം

● സൂര്യനിൽ നിന്ന് 5.2 ജ്യോതിർമാത്ര അകലെ കിടക്കുന്ന വ്യാഴത്തിന് 318 ഭൂപിണ്ഡമാണുള്ളത്.

● സൌരയൂഥത്തിലെ മറ്റു ഗ്രഹങ്ങളുടെയെല്ലാം കൂടിയുള്ള പിണ്ഡത്തിനെക്കാൾ 2.5 മടങ്ങാണിത്.
ഇതിലെ പ്രധാന ഘടകങ്ങൾ ഹൈഡ്രജനും ഹീലിയവും ആണ്.

● സ്വയം താപം ഉല്പാദിപ്പിക്കുന്ന ഗ്രഹമാണ് വ്യാഴം.
വ്യാഴത്തിലെ ഭീമൻപൊട്ടിനുള്ള (Great Red Spot) കാരണം ഇതാണ്.

● വ്യാഴത്തിന് 63 അറിയപ്പെടുന്ന ഉപഗ്രഹങ്ങളുണ്ട്.

● വലിയ ഉപഗ്രഹങ്ങളാ‍യ ഗാനിമീഡ്, കാലിസ്റ്റോ, അയൊ, യൂറോപ്പ എന്നിവക്ക് ഭൂസമാന ഗ്രഹങ്ങളുടെ സവിശേഷതകളാണുള്ളത്

● ഗാനിമീഡ് സൌരയൂഥത്തിലെ ഏറ്റവും വലിയ ഉപഗ്രഹമാണ്.

6 ശനി

● സൂര്യനിൽ നിന്ന് 9.5 ജ്യോതിർമാത്ര അകലെ കിടക്കുന്ന ശനിയെ മറ്റു ഗ്രഹങ്ങളിൽ നിന്നു വ്യത്യസ്തമാക്കുന്നത് അതിനെ ചുറ്റിക്കിടക്കുന്ന വലിയ വലയമാണ്.

● ഭൂപിണ്ഡത്തിന്റെ 95% പിണ്ഡവും ഇതിനുണ്ട്.
സൌരയൂഥത്തിലെ ഏറ്റവും സാന്ദ്രത കുറഞ്ഞ ഗ്രഹവും ശനിയാണ്.

● ശനിയുടെ വലയത്തിൽ ചെറിയ മഞ്ഞു കട്ടകളും ശിലാശകലങ്ങളുമാണുള്ളത്.

● 62 പ്രകൃതിദത്ത ഉപഗ്രഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
ടൈറ്റൻ, എൻസിലാഡസ് എന്നിവയിൽ അഗ്നിപർവ്വതം പോലുള്ള ഭൂമിശാസ്ത്രപരമായ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.
ഇവയിൽ പ്രധാനമായും ഐസ് ആണുള്ളത്.

● സൌരയൂഥത്തിലെ വലിപ്പം കൊണ്ട് രണ്ടാം സ്ഥാനക്കാരനായ ടൈറ്റാന് സ്വന്തമായൊരു അന്തരീക്ഷവുമുണ്ട്.

7 യുറാനസ്

● 14 ഭൂപിണ്ഡത്തോടു കൂടിയ യുറാനസ് സൂര്യനിൽ നിന്ന് 19.6 ജ്യോതിർമാത്ര അകലെയാണ് കിടക്കുന്നത്.

● വലിപ്പം കൊണ്ട് മൂന്നാം സ്ഥാനമാണ് യുറാനസ്സിനുള്ളത്.
ക്രാന്തിവൃത്തത്തിൽ നിന്നും 90 ഡിഗ്രി ചെരിഞ്ഞാണ് പരിക്രമണപഥം എന്നത് യുറാനസ്സിന്റെ പ്രത്യേകതയാണ്.
വളരെ ചൂടു കുറഞ്ഞ് അകക്കാമ്പാണ് ഇതിനുള്ളത്.

● 27 ഉപഗ്രഹങ്ങളെ കണ്ടെത്തിയിട്ടുണ്ട്. ടൈറ്റാനിയ, ഒബിറോൺ, അമ്പ്രിയൽ, ഏരിയൽ, മിറാന്റ
എന്നിവയാണ് പ്രധാനപ്പെട്ടവ.

8 നെപ്ട്യൂൺ

● സൂര്യനിൽ നിന്ന് 30 ജ്യോതിർമാത്ര അകലെ കിടക്കുന്നു.
ഭൂപിണ്ഡമുള്ള നെപ്ട്യൂൺ ആന്തരിക താപം ഉല്പാദിപ്പിക്കുന്നുണ്ട്.
13 ഉപഗ്രഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

● ഭൂമിശാസ്ത്രപരമായി സജീവമായ ട്രിറ്റോൺ ആണ് ഏറ്റവും വലുത്.

● ഗ്രഹത്തിന്റെ ഭ്രമണത്തിന് എതിർദിശയിലാണ് ഇതിന്റെ പരിക്രമണം.

നെപ്ട്യൂണിന്റെ പരിക്രമണപഥത്തിൽ കുറെ കുഞ്ഞു ഗ്രഹങ്ങളുമുണ്ട്.

ഇവയെ നെപ്ട്യൂൺ ട്രോജനുകൾ എന്നു പറയുന്നു.
───────────────────────

🔘 വാൽ നക്ഷത്രങ്ങൾ

● ഹെയ്‌ൽ ബോപ്

ഏതാനും കിലോമീറ്ററുകൾ മാത്രം വ്യാസമുള്ള സൗരയൂഥ പദാർത്ഥങ്ങളെയാണ് വാൽനക്ഷത്രം അഥവാ ധൂമകേതു എന്നു പറയുന്നത്.

● ബാഷ്പശീലമുള്ള മഞ്ഞും ചെറിയ പാറക്കഷണങ്ങളുമാണ് ഇവയിൽ അടങ്ങിയിട്ടുള്ളത്.

● വിചിത്രമായ ഭ്രമണപഥമാണ് ഇവക്കുള്ളത്.
ഇവയുടെ പെരിഹീലിയൻ ആന്തരഗ്രഹങ്ങൾക്കിടയിലാണ് വരുന്നത്.


Source: http://www.pscblog.in/