- പെൺകുട്ടികൾക്ക് സാങ്കേതിക വിദ്യാഭ്യാസം നേടുന്നതിനുള്ള പ്രോത്സാഹനവും പിന്തുണയും നൽകുന്നതിനായി ആരംഭിച്ച പദ്ധതി
പ്രഗതി
- പ്രഗതി പദ്ധതി നടപ്പിലാക്കുന്നത്
AICTE (നേതൃത്വം : കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം)
- കൗമാരക്കാരായ പെൺകുട്ടികൾക്ക് ആരോഗ്യപരമായ പുരോഗതിക്കും തൊഴിൽ പരിശീലനത്തിനും വേണ്ടി ആരംഭിച്ച പദ്ധതി
സബല (2010)
- Rajiv Gandhi Scheme for Empowerment of Adolescent Girls (RGSEAG) പദ്ധതി അറിയപ്പെടുന്നത്
സബല
- കൗമാരക്കാരായ ആൺകുട്ടികൾ സ്വയം പര്യാപ്തരാകാൻ വേണ്ടി ആരംഭിച്ച പദ്ധതി
സാക്ഷം (2014)
- Rajiv Gandhi Scheme for Empowerment of Adolescent Boys (RGSEAB) പദ്ധതി അറിയപ്പെടുന്നത്
സാക്ഷം
- സാക്ഷം, സബല പദ്ധതികളിൽ ഉൾപ്പെടുന്നതിനുള്ള പ്രായപരിധി
11 – 18
- സാക്ഷം, സബല പദ്ധതികൾക്ക് നേതൃത്വം നൽകുന്നത്
വനിതാ ശിശുക്ഷേമ മന്ത്രാലയം
- ചെറുകിട വ്യവസായ സ്ഥാപനങ്ങൾക്ക് വായ്പ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ബാങ്ക്
മുദ്ര ബാങ്ക് (Micro Units Development and Refinance Agency Bank)
- മുദ്ര ബാങ്ക് ആരംഭിച്ചത് ഏത് പദ്ധതി ആധാരമാക്കിയാണ്
പ്രധാൻ മന്ത്രി മുദ്ര യോജന (2015 ഏപ്രിൽ 8)
- പോസ്റ്റ് ഓഫിസുകൾ മുഖാന്തരം സമ്പാദ്യനിരക്ക് വർദ്ധിപ്പിക്കാൻ ആരംഭിച്ച പദ്ധതി
കിസാൻ വികാസ് പത്ര (KVP)
- കാരുണ്യ ബെനവലൻറ് ഫണ്ട് കേരളത്തിൽ ഉദ്ഘാടനം ചെയ്തത്
എ കെ ആൻറണി (2012)
- കാരുണ്യ പദ്ധതി പ്രകാരം മാരക രോഗബാധിതരായവർക്ക് ലഭിക്കുന്ന പരമാവധി തുക
രണ്ടു ലക്ഷം രൂപ
- കുട്ടികൾക്ക് വാക്സിൻ നൽകാൻ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ആവിഷ്കരിച്ച പദ്ധതി
നാഷണൽ ടീക്ക എക്സ്പ്രസ് (2013)
- ദുർഘട ജീവിതസാഹചര്യങ്ങളുള്ള സ്ത്രീകൾക്ക് പ്രാഥമിക ആവശ്യങ്ങൾ നൽകുന്നതിനുള്ള പദ്ധതി
സ്വധർ
- ചൂഷണത്തിന് വിധേയരാകുന്ന സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കാനും പുനരധിവസിപ്പിക്കാനുമുള്ള പദ്ധതി
ഉജ്ജ്വല
- ലോകബാങ്കിൻറെ സഹായത്തോടെ കേന്ദ്രഗവണ്മെൻറ് ആരംഭിച്ച കുട്ടികൾക്കുള്ള പദ്ധതി
ഉദിഷ
- പെൻഷൻകാർക്ക് ആധാർ കാർഡ് അടിസ്ഥാനമാക്കി ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് നൽകുന്ന പദ്ധതി
ജീവൻ പ്രമാൺ
- അധ്യാപകർക്ക് പരിശീലനം നൽകാൻ ഉദ്ദേശിച്ച് കേന്ദ്രസർക്കാർ ആരംഭിച്ച പദ്ധതി
പണ്ഡിറ്റ് മദൻമോഹൻ മാളവ്യ ന്യൂ ടീച്ചേഴ്സ് ട്രെയിനിങ് പ്രോഗ്രാം
- കർഷകർക്ക് ജലസേചനസൗകര്യം മെച്ചപ്പെടുത്താൻ കേന്ദ്രസർക്കാർ ആരംഭിച്ച പദ്ധതി
പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന
- ഇന്ത്യൻ റയിൽവെ ഊർജ്ജ സംരക്ഷണം ലക്ഷ്യമാക്കി ആരംഭിച്ച പദ്ധതി
മിഷൻ 41K
- സ്കൂളുകളിൽ ഫുട്ബോൾ ഒരു പ്രധാന കായികയിനമായി വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര കായികമന്ത്രാലയം ആരംഭിച്ച പദ്ധതി
മിഷൻ XI മില്യൺ
- സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് കുറഞ്ഞ ചിലവിൽ നിയമവ്യവഹാരം ലഭ്യമാക്കാനും നിയമസേവനം ഉറപ്പ് വരുത്തുന്നതിനും സുപ്രീംകോടതി ആരംഭിച്ച പദ്ധതി
മിഡിൽ ഇൻകം ഗ്രൂപ്പ് സ്കീം (MIGS)
- വിദേശത്ത് തൊഴിൽ തേടുന്ന യുവജനങ്ങൾക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി ആരംഭിക്കുന്ന പദ്ധതി
പ്രവാസി കൗശൽ വികാസ് യോജന
- ഗ്രാമീണർക്ക് ആരോഗ്യത്തെ പറ്റി ബോധവൽക്കരണം നൽകാനായി ആയുഷ് മന്ത്രാലയം ആരംഭിച്ച പദ്ധതി
സ്വാസ്ഥ്യ രക്ഷാ പ്രോഗ്രാം
- തുറസായ സ്ഥലങ്ങളിൽ മലമൂത്ര വിസർജ്ജനം തടയുന്നതിനായി കമ്യൂണിറ്റി ഹെൽത്ത് സെന്ററുകൾ വികസിപ്പിക്കുന്ന കേന്ദ്രസർക്കാർ പദ്ധതി
സ്വച്ഛ് സ്വസ്ത സർവ്വത്ര
- പെട്രോളിയം ഉൽപ്പന്നങ്ങളുടെ സംരക്ഷണം ലക്ഷ്യമാക്കി കേന്ദ്ര പെട്രോളിയം മന്ത്രാലയം ആരംഭിച്ച ബോധവൽക്കരണ പരുപാടി
സാക്ഷം 2017 (Sanrakshan Kshamata Mahotsav)
- വ്യോമഗതാഗതത്തിൽ ഉൾപ്പെടാത്ത ചെറുനഗരങ്ങളെയും ഗ്രാമങ്ങളെയും ബന്ധിപ്പിച്ച് വിമാന സർവീസുകൾ ആരംഭിക്കാനുള്ള കേന്ദ്രസർക്കാർ പദ്ധതി
ഉഡാൻ പദ്ധതി
- 2018 ഓട് കൂടി ഇന്ത്യയിലെ എല്ലാ ഗ്രാമങ്ങളിലും ഹൈ സ്പീഡ് ബ്രോഡ്ബാൻഡ് കണക്ഷൻ ലഭ്യമാക്കുന്നത് ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതി
Universal Services Obligation Fund
- ബാലവേല, കുട്ടികൾക്ക് എതിരെയുള്ള അതിക്രമം എന്നിവ ഒഴിവാക്കി അവരെ വിദ്യാസമ്പന്നർ ആക്കാൻ രാഷ്ട്രപതി പ്രണബ് മുഖർജി ആരംഭിച്ച പദ്ധതി
100 മില്യൺ ഫോർ 100 മില്യൺ
- 2022 ഓട് കൂടി ദാരിദ്യ്രരേഖയ്ക്ക് താഴെയുള്ള എല്ലാവർക്കും വീട് വെച്ചുനൽകുക എന്ന ലക്ഷ്യത്തോടെ നരേന്ദ്രമോഡി ആഗ്രയിൽ ആരംഭിച്ച പദ്ധതി
പ്രധാനമന്ത്രി ഗ്രാമീൺ ആവാസ് യോജന
- കള്ളപ്പണം തടയുന്നതിന് വേണ്ടി ആദായവകുപ്പ് 2017 ഇൽ ആരംഭിക്കുന്ന പദ്ധതി
പ്രോജക്ട് ഇൻസൈറ്റ്
(തുടരും)