- ഇന്ത്യയെ ഉത്പാദന കേന്ദ്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച കേന്ദ്രപദ്ധതി
മെയ്ക്ക് ഇൻ ഇന്ത്യ
- മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതി ഉദ്ഘാടനം ചെയ്തത്
നരേന്ദ്ര മോഡി (2015 ജനുവരി 22)
- മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ലോഗോയിൽ കാണപ്പെടുന്ന മൃഗം
സിംഹം
- വനിതാ ക്ഷേമപദ്ധതികളുടെ പ്രയോജനങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണം നടത്തുന്നതിനായി കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതി
ബേട്ടി ബചാവോ, ബേട്ടി പഠാവോ
- ബേട്ടി ബചാവോ, ബേട്ടി പഠാവോ പദ്ധതി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്തത് എവിടെ വെച്ച്
പാനിപ്പത്ത്, ഹരിയാന (2014 സെപ്റ്റംബർ 25)
- ബേട്ടി ബചാവോ, ബേട്ടി പഠാവോ പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ
മാധുരി ദീക്ഷിത്
- ഹരിയാനയിൽ ബേട്ടി ബചാവോ, ബേട്ടി പഠാവോ പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ
സാക്ഷി മാലിക്
- ബേട്ടി ബചാവോ, ബേട്ടി പഠാവോ പദ്ധതിയോടൊപ്പം പെൺകുട്ടികൾക്കായി ആരംഭിച്ച മറ്റൊരു പദ്ധതി
സുകന്യ സമൃദ്ധി യോജന (2015 ജനുവരി 22)
- സുകന്യ സമൃദ്ധി യോജനയുടെ ഭാഗമായി സുകന്യ സമൃദ്ധി അക്കൗണ്ട് തുടങ്ങുന്നതിനുള്ള പ്രായപരിധി
പത്ത് വയസ്
- സുകന്യ സമൃദ്ധി അക്കൗണ്ടിൻറെ കാലയളവ്
14 വർഷം
- സുകന്യ സമൃദ്ധി അക്കൗണ്ട് തുടങ്ങാൻ ആവശ്യമായ ഏറ്റവും കുറഞ്ഞ തുക
1000 രൂപ (ഒരു വർഷം പരമാവധി 150000 രൂപ)
- ആദിവാസികളുടെ ക്ഷേമത്തിനായി മോഡി സർക്കാർ ആരംഭിച്ച പദ്ധതി
വനബന്ധു കല്യാൺ യോജന (2014 ഒക്ടോബർ 28)
- ഗ്രാമങ്ങളിൽ സ്വന്തമായി ഭൂമിയില്ലാത്ത കുടുംബത്തിലെ ഒരു വ്യക്തിക്കെങ്കിലും 100 ദിവസത്തിൽ കുറയാതെ തൊഴിൽ നൽകാൻ ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതി
റൂറൽ ലാൻറ്ലെസ്സ് എംപ്ലോയ്മെൻറ് ഗ്യാരന്റി പ്രോഗ്രാം(RLEGP)
- RLEGP ആരംഭിച്ച പ്രധാനമന്ത്രി
ഇന്ദിരാഗാന്ധി (1983)
- 1989-90 ഇൽ RLEGP ഏത് പദ്ധതിയിലാണ് ലയിച്ചത്
ജവാഹർ റോസ്ഗാർ യോജന
- ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്ക് സബ്സിഡി നിരക്കിൽ ലോൺ നൽകി സ്വയം തൊഴിലിന് പ്രേരിപ്പിക്കുന്ന പദ്ധതി
ഇന്റഗ്രെറ്റഡ് റൂറൽ ഡെവലപ്മെൻറ് പ്രോഗ്രാം (IRDP)
- IRDP ആരംഭിച്ച പ്രധാനമന്ത്രി
മൊറാർജി ദേശായ് (1978)
- IRDP ഇന്ത്യയൊട്ടാകെ നടപ്പാക്കി തുടങ്ങിയ വർഷം
1980
- മില്യൺ വെൽസ് സ്കീം (MWS) ആരംഭിച്ച പ്രധാനമന്ത്രി
രാജീവ് ഗാന്ധി (1988)
- MWS ജവഹർ റോസ്ഗാർ യോജനയിൽ ലയിച്ച വർഷം
1989
- MWS യെ JRY യിൽ നിന്നും വേർപെടുത്തി ഒരു സ്വതന്ത്ര പദ്ധതിയാക്കിയ വർഷം
1996
- ഇന്ത്യയിലെ പാവപെട്ട ജനങ്ങൾക്ക് ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിന് ഐ കെ ഗുജ്റാൾ സർക്കാർ ആരംഭിച്ച പദ്ധതി
Targeted Public Distribution System (TPDS)(1997 June 1)
- പൊതുവിതരണ സമ്പ്രദായം നടപ്പാക്കുന്നതിനുള്ള സർക്കാർ സ്ഥാപനം
ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (റേഷൻ കടകൾ വഴി)
- TPDS പ്രകാരം ഭക്ഷ്യ ധാന്യങ്ങൾ നൽകുന്നത്
BPL കുടുംബങ്ങൾക്ക് (ദേശീയ ഭക്ഷ്യ സുരക്ഷ നിയമം അനുസരിച്ച്)
- ഗ്രാമ പ്രദേശങ്ങളിലെ പാവപ്പെട്ട ജനങ്ങൾക്ക് ഗുണ നിലവാരമുള്ള ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി
ദേശീയ ഗ്രാമീണ ആരോഗ്യ മിഷൻ (2005)
- 108 ആംബുലൻസ് സംവിധാനം ആരംഭിച്ച പദ്ധതി
നാഷണൽ റൂറൽ ഹെൽത്ത് മിഷൻ
- NRHM പദ്ധതിയുടെ സേവനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നത്
ആശാ പ്രവർത്തകർ
- നഗരപ്രദേശങ്ങളിലെ ജനങ്ങളുടെ ആരോഗ്യം ലക്ഷ്യമാക്കി ആരംഭിച്ച പദ്ധതി
National Urban Health Mission (NUHM)
- കുട്ടികൾക്ക് എതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനായി ഇന്ത്യയിൽ ആദ്യമായി ആരംഭിച്ച ഓൺലൈൻ പോർട്ടൽ
ആരംഭ് ഇന്ത്യ ഇനിഷിയെറ്റിവ്
- കുട്ടികൾക്ക് എതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനായി കേന്ദ്ര ശിശുക്ഷേമ മന്ത്രാലയം ആരംഭിച്ച ഓൺലൈൻ കംപ്ലൈന്റ്റ് മാനേജ്മെൻറ് സിസ്റ്റം
POSCO-e-BOX (Protection of children from sexual offences)
- POSCO-e-BOX ഉദ്ഘാടനം ചെയ്തത്
മേനക ഗാന്ധി
- ജനിതകമായ വൈകല്യമോ രോഗങ്ങളോ ഉള്ള കുട്ടികളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനുള്ള ദേശീയ ഗ്രാമീണ മിഷൻ സംരംഭം
രാഷ്ട്രീയ ബാൽ സ്വാസ്ത്യ കാര്യക്രം (RBSK)
- RBSK ഉദ്ഘാടനം ചെയ്തത്
സോണിയ ഗാന്ധി (2013 മഹാരാഷ്ട്രയിലെ പാൽഗറിൽ)
- ഇന്ത്യക്കാരായ പ്രവാസികൾക്കായി കേന്ദ്ര പ്രവാസികാര്യ മന്ത്രാലയം നടപ്പിലാക്കിയ പദ്ധതി
മഹാത്മാ ഗാന്ധി പ്രവാസി സുരക്ഷാ യോജന (MGPSY)
- ഗ്രാമപ്രദേശങ്ങളിലെ എല്ലാ വീടുകളും വൈദ്യുതീകരിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി
രാജീവ്ഗാന്ധി ഗ്രാമീൺ വൈദ്യുതീകരൺ യോജന (RGGVY)
- RGGVY ആരംഭിച്ച പ്രധാനമന്ത്രി
മൻമോഹൻ സിംഗ് (2005)
- 24×7 വൈദ്യുതി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര ഊർജ മന്ത്രാലയം 2015 ജൂലൈ 25 ന് ആരംഭിച്ച പദ്ധതി
ദീൻ ദയാൽ ഉപാധ്യായ ഗ്രാം ജ്യോതി യോജന (DDUGJY)
- DDUGJY പദ്ധതി ഉദ്ഘാടനം ചെയ്തത്
നരേന്ദ്ര മോഡി (പാറ്റ്നയിൽ വെച്ച്)
(തുടരും)