Categories
Topics

സാമൂഹ്യക്ഷേമം 04

👉 നവകേരള മിഷൻ ഉദ്‌ഘാടനം ചെയ്തത് –

 

പി സദാശിവം (2016 നവംബർ 10 )

 

👉 സർക്കാർ ആശുപത്രികളിലെ ബുദ്ധിമുട്ടുകൾ പരിഹരിച്ച് ജനസൗഹൃദ ആശുപത്രികൾ തുടങ്ങുന്ന പദ്ധതി –

ആർദ്രം (നവകേരള മിഷന്റെ ഭാഗം)

 

 

👉 ഭവനരഹിതർക്ക് ഭവനം യാഥാർഥ്യമാക്കാൻ സംസ്ഥാന സർക്കാർ ആരംഭിച്ച പദ്ധതി –

ലൈഫ് (Livelihood Inclusion and Financial Empowerment) (നവകേരള മിഷൻ)

 

 

👉 വിദ്യാഭ്യാസ മേഖലയുടെ ഉന്നമനത്തിനായി നവകേരള മിഷനിൽ ആരംഭിച്ച പദ്ധതി –

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്‌ഞം

 

 

👉 ജലം, പരിസ്ഥിതി സംരക്ഷണം, മാലിന്യ നിർമ്മാർജനം എന്നിവ ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതി –

ഹരിതകേരളം

 

 

👉 ഹരിതകേരളം പദ്ധതി ഉദ്‌ഘാടനം ചെയ്തത് –

പിണറായി വിജയൻ (2016 ഡിസംബർ 8)

 

 

👉 ഹരിതകേരളം പദ്ധതിയുടെ അധ്യക്ഷൻ –

പിണറായി വിജയൻ

 

 

👉 ഹരിതകേരളം പദ്ധതിയുടെ ഉപാധ്യക്ഷൻ –

ടി എൻ സീമ

 

 

👉 ഹരിതകേരളം പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ –

കെ ജെ യേശുദാസ്

 

👉 ഹരിതകേരളം പദ്ധതിയുടെ ലക്‌ഷ്യം –

പച്ചയിലൂടെ വൃത്തിയിലേക്ക്

 

 

👉 കേരളസർക്കാരിന്റെ സമ്പൂർണ്ണ അവയവദാന പദ്ധതി –

മൃതസഞ്ജീവനി

 

 

👉 മൃതസഞ്ജീവനി പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ –

മോഹൻലാൽ

 

 

👉 റോഡപകടങ്ങൾ കുറയ്ക്കുന്നതിനായി കേരളസർക്കാർ ആരംഭിച്ച പദ്ധതി –

ശുഭയാത്ര

 

 

👉 ശുഭയാത്ര പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ –

മോഹൻലാൽ

 

 

👉 കേരളസർക്കാരിന്റെ സൗജന്യ ക്യാൻസർ ചികിത്സ പദ്ധതി –

സുകൃതം

 

 

👉 സുകൃതം പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ –

മമ്മൂട്ടി

 

 

👉 വിദ്യാലയങ്ങളെ ലഹരി വിമുക്തമാക്കാനുള്ള ലക്ഷ്യത്തോടെ ആവിഷ്കരിച്ച പദ്ധതി –

ക്ലീൻ ക്യാമ്പസ് സേഫ് ക്യാമ്പസ്

 

 

👉 ‘ക്ലീൻ ക്യാമ്പസ് സേഫ് ക്യാമ്പസ്’ പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ –

മമ്മൂട്ടി

 

 

👉 മെയ്ക്ക് ഇൻ കേരള പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ –

മമ്മൂട്ടി

 

 

👉 മൃകേരളത്തെ ലഹരിവിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി –

വിമുക്തി

 

 

👉 വിമുക്തി പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ –

സച്ചിൻ ടെൻഡുൽക്കർ

 

 

👉 ബധിരരായ കുട്ടികളുടെ കോക്ലിയ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ധനസഹായം നൽകുന്ന കേരളസർക്കാർ പദ്ധതി –

ശ്രുതിതരംഗം

 

 

👉 അവിവാഹിതരായ അമ്മമാരുടെയും അവരുടെ കുട്ടികളുടെയും പുനരധിവാസത്തിനായി ആരംഭിച്ച കേരളസർക്കാർ പദ്ധതി –

സ്നേഹസ്പർശം

 

 

👉 65 വയസിനുമേൽ പ്രായമുള്ളവർക്കായി കേരളസർക്കാർ ആരംഭിച്ച ആരോഗ്യ സുരക്ഷാ പദ്ധതി –

വയോമിത്രം

 

 

👉 18 വയസിനുതാഴെയുള്ള ക്യാൻസർ ബാധിതരായ കുട്ടികൾക്കായി കേരളസർക്കാർ 2008ഇൽ ആരംഭിച്ച പദ്ധതി –

ക്യാൻസർ സുരക്ഷ പദ്ധതി

 

 

👉 അവിവാഹിതരായ അമ്മമാർ, വിധവകൾ തുടങ്ങിയവർക്കായി കേരളസർക്കാർ ആരംഭിച്ച സ്വയം തൊഴിൽ പദ്ധതി –

ശരണ്യ

 

 

👉 വിധവകളുടെ പുനർവിവാഹത്തിനായി കേരളസർക്കാർ ആരംഭിച്ച പദ്ധതി –

മംഗല്യ

 

 

👉 ബധിര മൂക കുട്ടികൾക്കായി 1997 ഇൽ സ്ഥാപിച്ച സ്ഥാപനം –

നിഷ് (National Institute of Speech and Hearing)(തിരുവനന്തപുരം)

 

 

👉 വൃക്കരോഗം, ഹീമോഫീലിയ, ഹൃദ്രോഗം തുടങ്ങിയ മാരകരോഗങ്ങൾ ബാധിച്ച കുട്ടികൾക്ക് ധനസഹായം നൽകുന്ന പദ്ധതി –

താലോലം

 

👉 താലോലം പദ്ധതി നിലവിൽ വന്നതെന്ന് –

2010 ജനുവരി 1

 

 

👉 കേരള സംസ്ഥാന രൂപീകരണത്തിൻറെ വജ്ര ജൂബിലിയോടനുബന്ധിച്ച് കേരളസർക്കാർ ആരംഭിച്ച സമഗ്ര വികസന പദ്ധതി-

നവകേരള മിഷൻ

 

 

👉 സ്ത്രീ പുരുഷ അസമത്വം ഇല്ലാതാക്കുക എന്ന ലക്ഷ്യവുമായി കേരളത്തിൽ സ്ഥാപിക്കുന്ന ജെൻഡർ പാർക്ക്-

തൻറെടം

 

 

👉 കേരളത്തിൽ തന്റേടം ജെൻഡർ പാർക്ക് സ്ഥാപിക്കുന്നതെവിടെ-

കോഴിക്കോട്


To be continued…