- വിവരാവകാശ നിയമം ഇന്ത്യൻ പാർലമെൻറ് പാസ്സാക്കിയതെന്ന്
2005 ജൂൺ 15
- വിവരാവകാശ നിയമം നിലവിൽ വന്നതെന്ന്
2005 ഒക്ടോബർ 12
- വിവരാവകാശ നിയമപ്രകാരം വിവരം ലഭിക്കുന്നതിന് ആർക്കാണ് അപേക്ഷ നൽകേണ്ടത്
പബ്ലിക് ഇൻഫോർമേഷൻ ഓഫീസർ\അസിസ്റ്റൻറ് പബ്ലിക് ഇൻഫോർമേഷൻ ഓഫീസർ
- നിശ്ചിത സമയത്തിനുള്ളിൽ ശരിയായ വിവരം നൽകുന്നതിന് വീഴ്ച വരുത്തിയാൽ പബ്ലിക്ക് ഇൻഫോർമേഷൻ ഓഫീസർ അടക്കേണ്ട പിഴ
ദിവസം 250 രൂപ വെച്ച് (പരമാവധി 25000 രൂപ)
- വിവരാവകാശ നിയമപ്രകാരം വിവരം ലഭിക്കുന്നതിന് നൽകേണ്ട അപേക്ഷാ ഫീസ് എത്രയാണ്
10 രൂപ (ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവർക്ക് ബാധകമല്ല)
- വിവരാവകാശ നിയമപ്രകാരം അപേക്ഷ ലഭിച്ചാൽ എത്ര ദിവസത്തിനുള്ളിൽ മറുപടി നൽകണം
30 ദിവസത്തിനുള്ളിൽ
- വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെടുന്ന വിവരം വ്യക്തിയുടെ ജീവനെയും സ്വാതന്ത്ര്യത്തെയും സംബദ്ധിച്ചതാണെങ്കിൽ സമയ പരിധി
48 മണിക്കൂറിനുള്ളിൽ
- അസിസ്റ്റൻറ് പബ്ലിക് ഇൻഫോർമേഷൻ ഓഫീസർക്ക് അപേക്ഷ ലഭിച്ചാൽ എത്ര ദിവസത്തിനുള്ളിൽ മറുപടി നൽകണം
35 ദിവസത്തിനുള്ളിൽ
- വിവരാവകാശ നിയമത്തിൻറെ പരിധിയിൽ നിന്നും ഒഴിവാക്കിയിട്ടുള്ള ഏജൻസികൾ ഏതെല്ലാം
കേന്ദ്ര ഇന്റലിജൻസ്, സെക്യൂരിറ്റി ഏജൻസികൾ തുടങ്ങിയവ
- പബ്ലിക്ക് ഇൻഫോർമേഷൻ ഓഫീസറുടെ തീരുമാനത്തിനെതിരെ ആർക്കാണ് അപ്പീൽ നൽകേണ്ടത്
തൊട്ടു മുകളിലുള്ള ഓഫീസർക്ക് (30 ദിവസത്തിനുള്ളിൽ)
- ആർക്കാണ് രണ്ടാം അപ്പീൽ നൽകേണ്ടത്
സംസ്ഥാന\കേന്ദ്ര ഇൻഫോർമേഷൻ കമ്മീഷന് (90 ദിവസത്തിനുള്ളിൽ)
- വിവരാവകാശവുമായി ബന്ധപ്പെട്ട കേസുകളിൽ അധികാരമുള്ള കോടതികൾ
സുപ്രീം കോടതിക്കും, ഹൈ കോടതികൾക്കും
- വിവരാവകാശ നിയമത്തിൻറെ പരിധിയിൽ വരുന്ന കാര്യങ്ങളുടെ കാലപരിധി
അപേക്ഷിക്കുന്ന തിയതി മുതൽ 20 വർഷം മുൻപുവരെയുള്ള കാര്യങ്ങൾ
- കേന്ദ്ര വിവരാവകാശ കമ്മീഷൻറെ ആസ്ഥാനം
ആഗസ്റ്റ് ക്രാന്തി ഭവൻ (ന്യൂഡൽഹി)
- കേന്ദ്ര വിവരാവകാശ കമ്മീഷൻ അംഗങ്ങളെയും ചെയർമാനെയും തിരഞ്ഞെടുക്കുന്നത്
പ്രധാനമന്ത്രി, ലോക്സഭാ പ്രതിപക്ഷ നേതാവ്, പ്രധാനമന്ത്രി നാമനിർദ്ദേശം ചെയ്യുന്ന ഒരു കാബിനറ്റ് മന്ത്രി എന്നിവരുടെ സമിതി
- കേന്ദ്ര വിവരാവകാശ കമ്മീഷൻ അംഗങ്ങളെയും ചെയർമാനെയും നിയമിക്കുന്നത്
പ്രസിഡൻറ്
- കേന്ദ്ര വിവരാവകാശ കമ്മീഷണറും അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്യുന്നത്
പ്രസിഡണ്ടിന്റെ മുന്നിൽ
- കേന്ദ്ര വിവരാവകാശ കമ്മീഷൻ അംഗങ്ങളുടെയും ചെയർമാൻറെയും കാലാവധി
5 വർഷം അല്ലെങ്കിൽ 65 വയസ്
- നിലവിലെ കേന്ദ്ര വിവരാവകാശ കമ്മീഷണർ
ആർ കെ മാഥൂർ
- കേന്ദ്ര വിവരാവകാശ കമ്മീഷണറുടെ വേതനം
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണറുടെ വേതനത്തിന് തുല്യം
- കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണർ ആയ ആദ്യ വ്യക്തി
വജാഹത്ത് ഹബീബുള്ള
- കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണർ ആയ ആദ്യ വനിത
ദീപക് സന്ധു
- കേന്ദ്ര വിവരാവകാശ കമ്മീഷണറും അംഗങ്ങളും രാജി സമർപ്പിക്കുന്നത്
പ്രസിഡണ്ടിന്
- കേന്ദ്ര വിവരാവകാശ കമ്മീഷണറെയും അംഗങ്ങളെയും നീക്കം ചെയ്യുന്നത്
പ്രസിഡന്റ് (സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരം)
- കേന്ദ്ര വിവരാവകാശ കമ്മീഷണറെയും അംഗങ്ങളെയും നീക്കം ചെയ്യുന്നത്തിനുള്ള കാരണങ്ങൾ
അപ്രാപ്തി, തെളിയിക്കപ്പെട്ട ദുർവൃത്തി
- കേരള വിവരാവകാശ കമ്മീഷൻ രൂപീകൃതമായത്
2005 ഡിസംബർ 19
- സംസ്ഥാന വിവരാവകാശ കമ്മീഷണറെയും അംഗങ്ങളെയും തിരഞ്ഞെടുക്കുന്നത്
മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, മുഖ്യമന്ത്രി നാമനിർദ്ദേശം ചെയ്യുന്ന ഒരു കാബിനറ്റ് മന്ത്രി എന്നിവരുടെ സമിതി
- സംസ്ഥാന വിവരാവകാശ കമ്മീഷണറെയും അംഗങ്ങളെയും നിയമിക്കുന്നത്
ഗവർണർ
- സംസ്ഥാന വിവരാവകാശ കമ്മീഷണറുടെയും അംഗങ്ങളുടെയും കാലാവധി
5 വർഷം അഥവാ 65 വയസ്
- സംസ്ഥാന വിവരാവകാശ കമ്മീഷണറുടെ വേതനം
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറുടെ വേതനത്തിന് തുല്യം
- സംസ്ഥാന വിവരാവകാശ കമ്മീഷണറും അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്യുന്നത്
ഗവർണ്ണറുടെ മുന്നിൽ
- സംസ്ഥാന വിവരാവകാശ കമ്മീഷണറും അംഗങ്ങളും രാജി സമർപ്പിക്കുന്നത്
ഗവർണ്ണറുടെ മുന്നിൽ
- സംസ്ഥാന വിവരാവകാശ കമ്മീഷണറെയും അംഗങ്ങളെയും നീക്കം ചെയ്യാൻ അധികാരമുള്ളത്
ഗവർണ്ണർക്ക് (സുപ്രീം കോടതി നിർദ്ദേശ പ്രകാരം)
- കേരളത്തിലെ പ്രഥമ ചീഫ് ഇൻഫോർമേഷൻ കമ്മീഷണർ
പാലാട്ട് മോഹൻദാസ്
- കേരളത്തിലെ ഇപ്പോളത്തെ ചീഫ് ഇൻഫോർമേഷൻ കമ്മീഷണർ
വിൻസൻ എം പോൾ
(തുടരും)