Categories
Topics

സാമൂഹ്യക്ഷേമം 02

👉 ഇന്ത്യയിൽ സ്ത്രീധന നിരോധന നിയമം പാസ്സാക്കിയത് എന്ന് –

1961

 

👉 ഇന്ത്യയിൽ ഗാർഹിക പീഡന നിരോധന നിയമം പാസ്സാക്കിയത് എന്ന് –

2005

 

👉 ഇന്ത്യയിൽ ഗാർഹിക പീഡന നിരോധന നിയമം നിലവിൽ വന്നത് എന്ന് –

2006 ഒക്ടോബർ 26 ന്

 

👉 ഇന്ത്യയിൽ ആദ്യമായി ന്യൂനപക്ഷ കമ്മീഷൻ നിലവിൽ വന്നത് എന്ന് –

1978

 

👉 നാഷണൽ കമ്മീഷൻ ഫോർ മൈനോരിറ്റിസ് ആക്റ്റ് നിലവിൽ വന്നതെന്ന് –

1992

 

👉 നാഷണൽ കമ്മീഷൻ ഫോർ മൈനോരിറ്റിസ് ആക്റ്റ് അനുസരിച്ച് ദേശീയ ന്യൂനപക്ഷ കമ്മീഷൻ നിലവിൽ വന്നതെന്ന് –

1993 മെയ് 17 ന്

 

👉 ദേശീയ ന്യൂനപക്ഷ കമ്മീഷനിലെ അംഗങ്ങളുടെ എണ്ണം –

ചെയർമാൻ ഉൾപ്പെടെ ഏഴ്

 

👉 ദേശീയ ന്യൂനപക്ഷ കമ്മീഷനിലെ അംഗങ്ങളുടെ കാലാവധി –

മൂന്ന് വർഷം

 

👉 ദേശീയ ന്യൂനപക്ഷ കമ്മീഷൻറെ പ്രഥമ ചെയർമാൻ –

മുഹമ്മദ് സാദിർ അലി

 

👉 ഇന്ത്യയിൽ ന്യൂനപക്ഷങ്ങളായി അംഗീകരിച്ചിട്ടുള്ള മതങ്ങൾ –

മുസ്ലിം, ക്രിസ്ത്യൻ, സിക്ക്, ബുദ്ധ മതം, പാഴ്‌സി, ജൈന മതം

 

👉 ദേശീയ ന്യൂനപക്ഷ അവകാശ ദിനം –

ഡിസംബർ 18

 

👉 ദേശീയ പിന്നോക്ക കമ്മീഷൻ രൂപീകൃതമായതെന്ന് –

1993 ആഗസ്റ്റ് 14 (സ്റ്റാറ്റ്യൂട്ടറി ബോഡി)

 

👉 ദേശീയ പിന്നോക്ക കമ്മീഷനിലെ അംഗങ്ങളുടെ എണ്ണം –

ചെയർമാൻ ഉൾപ്പെടെ അഞ്ച്

 

👉 ദേശീയ ന്യൂനപക്ഷ കമ്മീഷനിലെ അംഗങ്ങളുടെ കാലാവധി –

മൂന്ന് വർഷം

 

👉 കേന്ദ്ര വിജിലൻസ് കമ്മീഷൻ രൂപീകൃതമായതെന്ന് –

1964 (സ്റ്റാറ്റ്യൂട്ടറി ബോഡി)

 

👉 കേന്ദ്ര വിജിലൻസ് കമ്മീഷൻറെ പ്രഥമ ചെയർമാൻ –

എൻ ശ്രീനിവാസ റാവു

 

👉 കേന്ദ്ര വിജിലൻസ് കമ്മീഷനിലെ അംഗങ്ങളുടെ എണ്ണം –

ചെയർമാൻ ഉൾപ്പെടെ മൂന്ന്

 

👉 കേന്ദ്ര വിജിലൻസ് കമ്മീഷനിലെ അംഗങ്ങളുടെ കാലാവധി –

നാല് വർഷം അഥവാ 65 വയസ്

 

👉 കേന്ദ്ര വിജിലൻസ് കമ്മീഷൻ രൂപീകരണം ശുപാർശ ചെയ്ത കമ്മീഷൻ –

സന്താനം കമ്മിറ്റി

 

👉 ലോകത്തിലാദ്യമായി വിവരാവകാശ നിയമം പാസ്സാക്കിയ രാജ്യം –

സ്വീഡൻ

 

👉 ഇന്ത്യയിലാദ്യമായി വിവരാവകാശ നിയമം പാസ്സാക്കിയ സംസ്ഥാനം –

തമിഴ്‌നാട് (1997 ഇൽ)

 

👉 ഇന്ത്യയുടെ വിവരാവകാശ നിയമം ബാധകമല്ലാത്ത ഒരേയൊരു സംസ്ഥാനം –

ജമ്മു കാശ്‌മീർ

 

👉 ഇന്ത്യയിൽ വിവരാവകാശ നിയമത്തിൻറെ മുൻഗാമി എന്നറിയപ്പെടുന്നത് –

ഫ്രീഡം ഓഫ് ഇൻഫോർമേഷൻ ആക്റ്റ് 2002

 

👉 ഇന്ത്യയിൽ വിവരാവകാശ നിയമം പാസ്സാക്കുന്നതിന് പ്രേരകശക്തിയായ സംഘടന –

കിസാൻ മസ്ദൂർ ശക്തി സംഘടൻ (രാജസ്ഥാൻ)

 

👉 കിസാൻ മസ്ദൂർ ശക്തി സംഘടൻ എന്ന സംഘടനയ്ക്ക് നേതൃത്വം കൊടുക്കുന്നതാര് –

അരുണാ റോയി

 

👉 കൃത്യമായ വിവരം നൽകുന്നതിൽ വീഴ്ച സംഭവിച്ച പബ്ലിക് ഇൻഫോർമേഷൻ ഓഫീസർക്ക് അറസ്റ്റ് വാറണ്ട് നൽകിയ സംസ്ഥാനം –

അരുണാചൽ പ്രദേശ്

 

👉 ഫോണിലൂടെ വിവരാവകാശ നിയമപ്രകാരം അപേക്ഷ സമർപ്പിക്കാനുള്ള സംവിധാനം ഏർപ്പെടുത്തിയ സംസ്ഥാനം  –

ഉത്തർ പ്രദേശ്


To be continued…