Categories
Facts on India Topics

സാമൂഹ്യക്ഷേമം – 01

  • ഇന്ത്യയിലെ മനുഷ്യാവകാശങ്ങളുടെ കാവൽക്കാരൻ എന്നറിയപ്പെടുന്നത്

ദേശീയ മനുഷ്യാവകാശ കമ്മീഷൻ (സ്റ്റാറ്റ്യൂട്ടറി ബോഡി)

 

  • ദേശീയ മനുഷ്യാവകാശ നിയമം ആവിഷ്കരിച്ചതെന്ന്

1993 സെപ്റ്റംബർ 28

 

  • 1993 ലെ മനുഷ്യാവകാശ നിയമം അനുസരിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നതെന്ന്

1993 ഒക്ടോബർ 12

 

  • ദേശീയ മനുഷ്യാവകാശ കമ്മീഷൻറെ ആസ്ഥാനം

മാനവ് അധികാർ ഭവൻ (ന്യൂഡൽഹി)

 

  • ദേശീയ മനുഷ്യാവകാശ കമ്മീഷനിലെ സ്ഥിരാംഗങ്ങളുടെ എണ്ണം

ചെയർമാനെ കൂടാതെ നാല് അംഗങ്ങൾ

 

  • ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനെയും അംഗങ്ങളെയും നിയമിക്കുകയും നീക്കം ചെയ്യുകയും ചെയ്യുന്നതാര്

രാഷ്ട്രപതി

 

  • ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗങ്ങളുടെയും ചെയർമാൻറെയും കാലാവധി എത്ര

5 വർഷം അല്ലെങ്കിൽ 70 വയസ്

 

  • ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ആകാനുള്ള മാനദന്ധം

മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

 

  • ദേശീയ മനുഷ്യാവകാശ കമ്മീഷനെ തിരഞ്ഞെടുക്കുന്ന കമ്മിറ്റിയിലെ അംഗങ്ങൾ

പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, ലോക്സഭാ സ്പീക്കർ

 

  • ദേശീയ മനുഷ്യാവകാശ കമ്മീഷനിലെ നിലവിലെ ചെയർമാൻ

എച്ച് എൽ ദത്ത്

 

  • ദേശീയ മനുഷ്യാവകാശ കമ്മീഷൻറെ ആദ്യ ചെയർമാൻ

ജസ്റ്റിസ് രംഗനാഥ് മിശ്ര

 

  • ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനായ മലയാളി

കെ ജി ബാലകൃഷ്ണൻ

 

  • ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ ഏറ്റവും കൂടുതൽ കാലം ചെയർമാൻ ആയിരുന്ന വ്യക്തി

കെ ജി ബാലകൃഷ്ണൻ

 

  • കേരള മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നതെന്ന്

1998 ഡിസംബർ 11

 

  • സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നത്

ഗവർണ്ണർ

 

  • സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാനെയും അംഗങ്ങളെയും നീക്കം ചെയ്യുന്നത്

പ്രസിഡൻറ്

 

  • സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗങ്ങളുടെയും ചെയർമാൻറെയും കാലാവധി എത്ര

5 വർഷം അല്ലെങ്കിൽ 70 വയസ്

 

  • സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിലെ അംഗങ്ങളുടെ എണ്ണം

ചെയർമാനെ ഉൾപ്പെടെ മൂന്ന് അംഗങ്ങൾ

 

  • സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ആകാനുള്ള യോഗ്യത

ഹൈ കോടതി ചീഫ് ജസ്റ്റിസ് പദവി വഹിച്ചിരിക്കണം

 

  • സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഇപ്പോളത്തെ ചെയർമാൻ

പി മോഹൻദാസ്

 

  • സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ആദ്യ ചെയർമാൻ

ജസ്റ്റിസ് എം എം പരീത്‌പിള്ള

 

  • സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻറെ ആസ്ഥാനം

തിരുവനന്തപുരം

 

  • ദേശീയ വനിതാ കമ്മീഷൻ നിലവിൽ വന്നതെന്ന്

1992 ജനുവരി 31 (സ്റ്റാറ്റ്യൂട്ടറി ബോഡി)

 

  • ദേശീയ വനിതാ കമ്മീഷൻറെ രൂപവൽക്കരണത്തിന് കാരണമായ നിയമം പാസാക്കിയ വർഷം

1990

 

  • ദേശീയ വനിതാ കമ്മീഷനിലെ അംഗങ്ങളുടെ എണ്ണം

ചെയർപേഴ്സൺ ഉൾപ്പെടെ 6 അംഗങ്ങൾ

 

  • ദേശീയ വനിതാ കമ്മീഷനിലെ അംഗങ്ങളുടെ കാലാവധി

3 വർഷം അല്ലെങ്കിൽ 65 വയസ്

 

  • ദേശീയ വനിതാ കമ്മീഷൻറെ ആദ്യ അധ്യക്ഷ

ജയന്തി പട്‌നായിക്

 

  • ദേശീയ വനിതാ കമ്മീഷൻറെ നിലവിലെ അധ്യക്ഷ

ലളിത കുമാരമംഗലം

 

  • ദേശീയ വനിതാ കമ്മീഷനിൽ അംഗമായ ആദ്യ പുരുഷ അംഗം

അലോക് റാവത്ത്

 

  • ദേശീയ വനിതാ കമ്മീഷൻറെ പ്രസിദ്ധീകരണം

രാഷ്ട്രമഹിള

 

  • സംസ്ഥാന വനിതാ കമ്മീഷൻ നിലവിൽ വന്നതെന്ന്

1996 മാർച്ച് 14

 

  • സംസ്ഥാന വനിതാ കമ്മീഷൻറെ രൂപവൽക്കരണത്തിന് കാരണമായ നിയമം പാസാക്കിയ വർഷം

1995 സെപ്റ്റംബർ 15

 

  • സംസ്ഥാന വനിതാ കമ്മീഷനിലെ അംഗങ്ങളുടെ എണ്ണം

ചെയർപേഴ്സൺ ഉൾപ്പെടെ 5 അംഗങ്ങൾ

 

  • സംസ്ഥാന വനിതാ കമ്മീഷനിലെ അംഗങ്ങളുടെ കാലാവധി

5 വർഷം

 

  • സംസ്ഥാന വനിതാ കമ്മീഷൻറെ ആദ്യ അധ്യക്ഷ

സുഗതകുമാരി

 

  • സംസ്ഥാന വനിതാ കമ്മീഷൻറെ നിലവിലെ അധ്യക്ഷ

എം സി ജോസഫൈൻ

 

  • സംസ്ഥാന വനിതാ കമ്മീഷൻറെ ആസ്ഥാനം

തിരുവനന്തപുരം

 

  • സംസ്ഥാന വനിതാ കമ്മീഷൻറെ പ്രസിദ്ധീകരണം

സ്ത്രീശക്തി


(തുടരും)