Categories
Topics

വില്ലജ് ഫീൽഡ് അസിറ്റന്റ് സ്പെഷ്യൽ – 6

1. പറമ്പിക്കുളം ആളിയാർ പദ്ധതി സ്ഥിതിചെയ്യുന്ന ജില്ലയേത്?

 

2. സംസ്ഥാനത്തെ ആദ്യ ശുചിത്വ പഞ്ചായത്തേത്?

 

3. ഡൽഹൗസി സുഖവാസകേന്ദ്രം ഏത് സംസ്ഥാനത്താണ്?

 

4.ഇന്ത്യയിലേക്കുള്ള പ്രവേശന കവാടം എന്നറിയപ്പെടുന്ന ചുരമേത്?

 

5. സിയാച്ചിൻ എന്ന വാക്കിന്റെ അർത്ഥമെന്താണ്?

 

6. ഇന്ത്യൻ ഉപഭൂഖണ്ഡത്തെ വടക്കേ ഇന്ത്യയെന്നും തെക്കേ ഇന്ത്യയെന്നും വിഭജിക്കുന്ന പർവതനിര ഏത്?

 

7. ഇന്ത്യയുടെ ധാതുകലവറ എന്നറിയപ്പെടുന്ന പീഠഭൂമി ഏത്?

 

8. തമിഴ്നാട് തീരവും ആന്ധ്രയുടെ തെക്കൻ തീരവും ഭാഗമായിട്ടുള്ള ഇന്ത്യയുടെ കിഴക്കൻതീരസമതലമേത്?

 

9. ലക്ഷദ്വീപിലെ ഏറ്റവും വലിയ ദ്വീപേതാണ്?

 

10. ശ്രീഹരിക്കോട്ടയെയും ബംഗാൾ ഉൾക്കടലിനെയും തമ്മിൽ വേർതിരിക്കുന്ന തടാകമേത്?

 

11. ഇന്ത്യയിലെ ഏക സജീവ അഗ്നിപർവതമായ ബാരൺ ദ്വീപ് സ്ഥിതിചെയ്യുന്ന ദ്വീപ് ഏത്?

 

12. പുഷ്‌കർ തടാകം സ്ഥിതിചെയ്യുന്ന സംസ്ഥാനമേത്?

 

13. ഹൈദരാബാദിനെയും സെക്കന്തരാബാദിനെയും വേർതിരിക്കുന്ന തടാകമേത്?

 

14. ബംഗാൾ കടുവയുടെ ആവാസ കേന്ദ്രമായ മനാസ് വന്യജീവി സങ്കേതം ഏതു സംസ്ഥാനത്താണ്?

 

15. വെള്ളക്കടുവകൾക്ക് പ്രസിദ്ധമായ നന്ദൻകാനൻ കടുവസംരക്ഷണകേന്ദ്രം ഏത് സംസ്ഥാനത്തിലാണ്?

 

16. ഇന്ത്യയിലെ ഒഴുകുന്ന ദേശീയോദ്യാനം എന്നറിയപ്പെടുന്നത്?

 

17. രാജസ്ഥാനിലെ ഖേത്രി ഖനി എന്തിന് പേരുകേട്ടതാണ്?

 

18. തെലങ്കാന നിയമത്തിൽ ഇന്ത്യൻ പ്രസിഡന്റ് ഒപ്പുവെച്ചതെന്നാണ്?

 

19. ഇ.എസ്.എൽ നരസിംഹൻ ഏതു സംസ്ഥാനത്തിന്റെ ഗവർണറാണ്?

 

20. ഇന്ത്യയിലെ ഏക രത്നഖനിയായ പന്ന ഏത് സംസ്ഥാനത്താണ്?

 

21. ചൈനയുമായി അതിർത്തിപങ്കുവയ്ക്കുന്ന ഇന്ത്യൻ സംസ്ഥാനമേത്?

 

22. ഏത് ശിലകളിലാണ് പെട്രോളിയം രൂപം കൊള്ളുന്നത്?

 

23. ആങ്കലേഷ്വർ എണ്ണപ്പാടം ഏത് സംസ്ഥാനത്താണ് സ്ഥിതിചെയ്യുന്നത്?

 

24. കൊയാല് എണ്ണശുദ്ധീകരണ ശാല സ്ഥിതിചെയ്യുന്ന സംസ്ഥാനമേത്?

 

25. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വിവിധോദ്ദേശ്യ പദ്ധതി ഏത്?

 

 

26. കോസി വിവിധോദ്ദേശ്യ പദ്ധതിയിൽ ഇന്ത്യയുമായി സഹകരിക്കുന്ന രാജ്യമേത്?

 

27. ഇന്ദിരാഗാന്ധി കനാലിലേക്ക് വെള്ളം കൊണ്ടുവരുന്ന നദിയേത്?

 

28. ആധുനിക ഭാരതത്തിലെ ക്ഷേത്രങ്ങൾ എന്ന് അണക്കെട്ടുകളെ വിശേഷിപ്പിച്ചതാര്?

 

29. കേരളത്തിൽ ഏറ്റവും കൂടുതൽ നദികൾ ഒഴുകുന്ന ജില്ലയേത്?

 

30. വളപട്ടണം പുഴ ഏത് ജില്ലയിലൂടെയാണ് ഒഴുകുന്നത്?

 

ഉത്തരങ്ങൾ

(1)പാലക്കാട് (2) പോത്തുകൽ(മലപ്പുറം) (3)ഹിമാചൽ പ്രദേശ് (4)ബോലാൻ ചുരം (5)റോസാപ്പൂക്കൾ സുലഭം (6)വിന്ധ്യാനിരകൾ (7)ഛോട്ടാ നാഗ്പൂർ പീഠഭൂമി (8)കോറോമാനഡൽ തീരം (9)ആന്ത്രോത്ത് (10)പുലിക്കെട്ട് തടാകം(11)നാർക്കോണ്ടം (12)രാജസ്ഥാൻ (13)ഹുസൈൻസാഗർ തടാകം (14)അസം (15)ഒഡിഷ (16)കീബൂൾ ലെംജാവൊ (17)ചെമ്പ് (18)2014 മാർച്ച് 1 (19)തെലങ്കാന (20)മധ്യപ്രദേശ് (21)അരുണാചൽ പ്രദേശ് (22)അവസാദ ശില (23)ഗുജറാത്ത് (24)ഗുജറാത്ത് (25)ദാമോദർവാലി പദ്ധതി (26)നേപ്പാൾ (27)സത് ലജ് (28)ജവഹർലാൽ നെഹ്രു (29)കാസർകോട് (30)കണ്ണൂർ