Categories
Repeating Questions

ലാസ്റ്റ് ഗ്രേഡ് എക്സാം സ്പെഷ്യൽ – സയൻസ്

  1. മനുഷ്യന്റെ വൻകുടലിൽ അധിവസിച്ച് വിറ്റാമിൻ ബി നിർമ്മാണത്തിന് സഹായിക്കുന്ന ഇ-കോളി എന്ന സൂക്ഷ്മജീവി ഏത് വിഭാഗത്തിൽപ്പെടുന്നു – ബാക്ടീരിയ.
  2. യോഗർട്ട് നിർമ്മാണത്തിന് സഹായകമായ സൂക്ഷ്മജീവി – ബാക്ടീരിയ.
  3. മധ്യകാല യൂറോപ്പിൽ ഇന്ത്യൻ കുങ്കുമം എന്നറിയപ്പെട്ടിരുന്ന സുഗന്ധവ്യഞ്ജനം – മഞ്ഞൾ.
  4. മനുഷ്യശരീരത്തിൽ എവിടെയാണ് ലാറ്ററൽ വെൻട്രിക്കിൾ കാണപ്പെടുന്നത് – മസ്തിഷ്കം.
  5. ലേസർ പ്രിൻറർ ആദ്യമായി അവതരിപ്പിച്ചത് – IBM.
  6. അലുമിനിയവും ഇരുമ്പും കഴിഞ്ഞാൽ ഭൂവൽക്കത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം – കാൽസ്യം.
  7. രാസായുധ നിരോധന സംഘടന യുടെ ആസ്ഥാനം – ഹേഗ്.
  8. ഇന്ത്യൻ ആണവോർജ വകുപ്പ് നിലവിൽ വന്ന വർഷം – 1984.
  9. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ സ്ഥാപിതമായ വർഷം – 1958.
  10. ഗോളദീപിക ഏതു വിഷയത്തിലെ പുസ്തകമാണ് – ഗണിതം.
  11. ദോലന ചലനത്തിന് ഉദാഹരണം – ഊഞ്ഞാൽ ആടുന്നത്.
  12. ഹീമോഗ്ലോബിന്റെ നിർമാണത്തിന് ആവശ്യമുള്ള ലോകം – ഇരുമ്പ്.
  13. എന്തിനെക്കുറിച്ചുള്ള പഠനമാണ് അരക്ക്നോളജി – ചിലന്തി.
  14. എക്സൽ എന്ന പ്രോഗ്രാമിൽ ഡേറ്റ ചേർക്കുന്ന അടിസ്ഥാന യൂണിറ്റ് – സെൽ.
  15. ഒരു നിബിൾ എത്ര ബിറ്റാണ് – 4.
  16. എന്ത് അളക്കാനാണ് സ്പ്രിംഗ് ബാലൻസ്  ഉപയോഗിക്കുന്നത് – മാസ്സ്.
  17. അന്താരാഷ്ട്ര ശിശുക്ഷേമസമിതി രൂപവത്കൃതമായ വർഷം – 1946.
  18. ഇടിമിന്നലുണ്ടാകുമ്പോൾ ജനൽ കമ്പികൾ വിറകൊള്ളുന്നത് ഏത് പ്രതിഭാസം മൂലമാണ് – അനൂരണനം.
  19. ആബേൽ പുരസ്കാരം ഏത് വിഷയത്തിലാണ് നൽകുന്നത് – ഗണിതം.
  20. സിൽവർ ഫിഷ് എന്ന ജീവി ഏത് വിഭാഗത്തിൽ ഉൾപ്പെടുന്നു – ഷഡ്പദം.
  21. വെർമി കൾച്ചർ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു – മണ്ണിര.
  22. യു എസ് ബി യുടെ പൂർണ്ണരൂപം – യൂണിവേഴ്സൽ സീരിയൽ ബസ്സ്.
  23. തിരമാലയിൽ നിന്ന് വൈദ്യുതി ഉണ്ടാക്കുന്ന പദ്ധതി കേരളത്തിൽ ആദ്യമായി സ്ഥാപിച്ചത് എവിടെയാണ് –  വിഴിഞ്ഞം.
  24. CRT എന്നതിന്റെ പൂർണ രൂപം – കാ തോഡ് റേ ട്യൂബ്.
  25. ഹിപ്പോക്രാറ്റസ് ഏതു ശാസ്ത്രശാഖയുമായി ബന്ധപ്പെട്ടിരിക്കുന്നു – വൈദ്യശാസ്ത്രം.
  26. ആദ്യത്തെ മൈക്രോകംപ്യൂട്ടർ – അൾട്ടയർ 8800.
  27. സൗരോർജ അടുപ്പുകളിൽ പ്രകാശം കേന്ദ്രീകരിക്കാൻ ഏതുതരം ദർപ്പണമാണ് ഉപയോഗിക്കുന്നത് – കോൺകേവ് മിറർ.
  28. കംപ്യൂട്ടറിലെ ഫംങ്ഷൻ കീകളുടെ എണ്ണം – 12.
  29. ഫ്ളോപ്പി ഡിസ്കിന്റെ വ്യാസം – 90 മി.മി.
  30. കൊറോണറി ത്രോംബോസിസ് ഏത് അവയവത്തെയാണ് ബാധിക്കുന്നത് – ഹൃദയം.