Categories
Repeating Questions

ലാസ്റ്റ് ഗ്രേഡ് എക്സാം സ്പെഷ്യൽ ജനറൽ നോളേജ്

 1. സുൽത്താൻപൂർ പക്ഷിസങ്കേതം ഏത് സംസ്ഥാനത്താണ് – ഹരിയാണ.
 2. കേരളത്തിലെ ആദ്യത്തെ ത്രിമാന ചലച്ചിത്രം – മൈ ഡിയർ കുട്ടിച്ചാത്തൻ.
 3. ബാഷ്പ കടൽ എവിടെയാണ് – ചന്ദ്രൻ.
 4. ഫ്രഞ്ച് വിപ്ലവകാലത്ത് ബാസ്റ്റൈൽ ജയിലിൽ തകർക്കപ്പെട്ട വർഷം – 1789.
 5. ആനുവൽ ഫിനാൻഷ്യൽ സ്റ്റേറ്റ്മെന്റിന്റെ  മറ്റൊരു പേര് – budget
 6. ഗിരിനഗര ശിലാലേഖനം ഏതു രാജാവിന്റെ നേട്ടങ്ങളെ കുറിച്ചാണ് പ്രതിപാദിക്കുന്നത് – രുദ്രദാമൻ.
 7. ക്വിറ്റിന്ത്യാ സമരത്തിന്റെ നായിക എന്നറിയപ്പെട്ടത് – അരുണ ആസഫ് അലി.
 8. ഭൂമിയിലേക്ക് സൂര്യനിൽനിന്നും താപം എത്തിച്ചേരുന്നത് – വികിരണം വഴി.
 9. ലോകത്ത് ഏറ്റവുമധികം മാങ്ങ ഉത്പാദിപ്പിക്കുന്ന രാജ്യം – ഇന്ത്യ.
 10. ഇന്ദിരാ ഗാന്ധിയുടെ ജന്മദിനം ഇന്ത്യയിൽ എന്തായി ആചരിക്കുന്നു – ദേശീയോദ്ഗ്രഥന ദിനം.
 11. പോർച്ചുഗീസുകാർക്കെതിരെ യുദ്ധത്തിന് ആഹ്വാനം നടത്തി ശൈഖ് സൈനുദ്ദീൻ എഴുതിയ ഗ്രന്ഥം – തുഹ്ഫത്തുൽ മുജാഹിദീൻ.
 12. നിയമസഭയിൽ ബജറ്റ് അവതരിപ്പിക്കുന്നത് ആരുടെ പേരിലാണ് – ഗവർണർ.
 13. ഇന്ത്യയിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ ഒന്നാം പാർട്ടി കോൺഗ്രസ് നടന്ന സ്ഥലം – മുംബൈ.
 14. ഇന്ത്യയിൽ ആദ്യമായി വനിതാ മേയർ അധികാരമേറ്റ നഗരം – മുംബൈ.
 15. പ്രകാശത്തിന്റെ വേഗം ആദ്യമായി കണക്കാക്കിയത് – റോമർ.
 16. പ്രകാശത്തിന്റെ തരംഗ സിദ്ധാന്തം ആവിഷ്കരിച്ചത് –  ക്രിസ്ത്യൻ ഹൈജൻസ്.
 17. മിത്ര മേളയുടെ സ്ഥാപകൻ – വി ഡി സവർക്കർ.
 18. ഏത് നൂറ്റാണ്ടിലാണ് താജ് മഹൽ നിർമിച്ചത് – പതിനേഴാം നൂറ്റാണ്ടിൽ.
 19. സാത്പുരയുടെ റാണി എന്നറിയപ്പെടുന്നത് – പച്മഡി.
 20. മാലിദ്വീപ് കീഴടക്കിയ ചോളരാജാവ് –  രാജരാജ ചോളൻ.
 21. മാജി മാജി ലഹള നടന്ന രാജ്യം – താൻസാനിയ.
 22. ആധുനിക ജനാധിപത്യത്തിന്റെ സുവിശേഷം എന്നറിയപ്പെടുന്ന കൃതി – സോഷ്യൽ കോൺട്രാക്റ്റ്.
 23. ഏറ്റവും സാഹസികനായ മുഗൾ ചക്രവർത്തി എന്നറിയപ്പെട്ടത് – ബാബർ.
 24. വധിക്കപ്പെട്ട ഏക ബ്രിട്ടീഷ് പ്രധാനമന്ത്രി – സ്പെൻസർ പെർസിവൽ.
 25. ഇന്ത്യൻ പത്രപ്രവർത്തനത്തിന്റെ വന്ധ്യവയോധികൻ എന്നറിയപ്പെട്ടത് – തുഷാർ കാന്ധി ഘോഷ്.
 26. കൊച്ചിയിലെ ആദ്യത്തെ ഇംഗ്ലീഷ് സ്കൂൾ സ്ഥാപിക്കപ്പെട്ട വർഷം – 1818.
 27. കൊച്ചിൻ സ്റ്റോക്ക് എക്സ്ചേഞ്ച് സ്ഥാപിതമായ വർഷം – 1978.
 28. സംഘകാല കൃതികളിലെ ആദ്യ ഗ്രന്ഥം – തോൽക്കാപ്പിയം.
 29. വട്ടമേശ സമ്മേളനങ്ങളിൽ അംബേദ്കർ ആരെയാണ് പ്രതിനിധാനം ചെയ്തത് – അധ:സ്ഥിതർ.
 30. ചിപ്കോപ്രസ്ഥാനം എന്തിനു വേണ്ടി നിലകൊള്ളുന്നു – പരിസ്ഥിതി സംരക്ഷണം.
 31. സർഗാസൊ കടൽ ഏത് സമുദ്രത്തിന്റെ ഭാഗമാണ് – അറ്റ്ലാന്റിക് സമുദ്രം.
 32. നാരങ്ങയിലും ഓറഞ്ചിലും അടങ്ങിയിരിക്കുന്ന അമ്ലം – സിട്രിക് അമ്ലം.
 33. മുഗൾ ഭരണത്തിന് അടിത്തറയിട്ട യുദ്ധം – 1526 ലെ ഒന്നാം പാനിപ്പട്ട് യുദ്ധം.
 34. കുടൽ കമ്മീഷൻ എന്തിനെക്കുറിച്ചാണ് അന്വേഷിച്ചത് – ഗാന്ധിസ്മാരകനിധിയുടെ പ്രവർത്തനം.
 35. ജ്ഞാനപീഠം, എഴുത്തച്ഛൻ പുരസ്കാരം,  വള്ളത്തോൾ പുരസ്കാരം എന്നിവ നേടിയ ആദ്യ വ്യക്തി – തകഴി ശിവശങ്കരപ്പിള്ള.
 36. കനിഷ്കന്റെ രണ്ടാം തലസ്ഥാനം – മഥുര.
 37. മനുഷ്യൻ കൃത്രിമമായി നിർമ്മിച്ച ആദ്യത്തെ മൂലകം – ടെക്നീഷ്യം.
 38. ഉമിനീർ ഗ്രന്ഥികൾ ഉത്പാദിപ്പിക്കുന്ന എൻസൈം – തയാലിൻ.
 39. ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എവിടെയാണ് സ്ഥിതി ചെയ്യുന്നത് – ന്യൂഡൽഹി.
 40. ആര്യ സമാജം സ്ഥാപിച്ചത് ആരാണ് –  ദയാനന്ദ സരസ്വതി.
 41. ശ്രീനാരായണ ഗുരുവിന്റെ പ്രതിമ ആദ്യമായി സ്ഥാപിച്ച സ്ഥലം – തലശ്ശേരി.
 42. വൈക്കം സത്യാഗ്രഹസമയത്ത് സവർണജാഥ സംഘടിപ്പിക്കുവാൻ ഉപദേശിച്ചത് ആരാണ് – മഹാത്മഗാന്ധി.
 43. പരിണാമ സിദ്ധാന്തം ആവിഷ്കരിച്ചത് –  ചാൾസ് ഡാർവിൻ.
 44. രാജ്യത്തെ പദവി പട്ടികയിലെ ക്രമത്തിൽ വൈസ് പ്രസിഡന്റ് എത്രാമതാണ് – 2.
 45. അച്ചിപ്പുടവ സമരം നയിച്ചത് ആരാണ് – ആറാട്ടുപുഴ വേലായുധ പണിക്കർ.
 46. റോക്ക് ഗാർഡൻ എവിടെയാണ് സ്ഥിതി ചെയ്യുന്നത് – ചണ്ഡിഗഡ്.
 47. ആസ്പിരിൻ ആദ്യമായി വേർതിരിച്ചെടുത്തത് – ഹോഫ്മാൻ.
 48. കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടിയ വർഷം – 1973.
 49. കൂടുതൽ അളവിൽ എഥനോൾ കഴിച്ചാൽ കേടുവരുന്ന അവയവം – വൃക്ക.
 50. ജെറ്റ് വിമാനം പറത്തിയ ആദ്യ ഇന്ത്യൻ വനിത കമാൻഡർ – സൗദാമിനി ദേശ്മുഖ്.
 51. ചെങ്കടലിനെ മെഡിറ്ററേനിയനുമായി ബന്ധിപ്പിക്കുന്ന കനാൽ – സൂയസ് കനാൽ.
 52. ആദാമിന്റെ കൊടുമുടി ഏത് രാജ്യത്താണ് – ശ്രീലങ്ക.
 53. അധസ്ഥിതരുടെ ഉന്നമനത്തിനായി ബഹിഷ്കൃത ഹിത കാരണി സഭ സ്ഥാപിച്ചത് – അംബേദ്കർ.
 54. പരിസ്ഥിതി സംരക്ഷണം ഭരണഘടനയിൽ ഉൾപ്പെടുത്തിയ ആദ്യ രാജ്യം – നമീബിയ.
 55. അധികാരം കയ്യടക്കാൻ 1923 ഹിറ്റ്ലർ നടത്തിയ അട്ടിമറി ശ്രമത്തിൻറെ പേര് – ബീർ ഹാൾ പുഷ്.
 56. ശ്രീനാരായണഗുരു ഒടുവിൽ പങ്കെടുത്ത എസ്എൻഡിപി യോഗം വാർഷികാഘോഷം നടന്ന സ്ഥലം – പള്ളുരുത്തി.
 57. വൈറ്റ് കോൾ എന്നറിയപ്പെടുന്നത് – ജലവൈദ്യുതി.
 58. ഗാന്ധിജിയുടെ ഉപദേശമനുസരിച്ച് ഗുരുവായൂർ സത്യാഗ്രഹ കാലത്ത് നിരാഹാരം അവസാനിപ്പിച്ച നേതാവ് – കെ. കേളപ്പൻ.
 59. മാർബിളിന്റെ നാട് എന്നറിയപ്പെടുന്ന രാജ്യം –  ഇറ്റലി.
 60. ശ്രീനികേതൻ എന്ന ഗ്രാമീണ പുനരുദ്ധാരണ പദ്ധതിയുടെ ഉപജ്ഞാതാവ് – രവീന്ദ്രനാഥ ടാഗോർ.
 61. സംസ്ഥാന ആസൂത്രണ ബോർഡിന്റെ അധ്യക്ഷൻ – മുഖ്യമന്ത്രി.
 62. പക്ഷികളുടെ ഹൃദയത്തിലെ അറകളുടെ എണ്ണം – 4.
 63. കേരളത്തിൽ അടിമക്കച്ചവടം നിർത്തലാക്കിയ ഭരണാധികാരി – റാണി ഗൗരി ലക്ഷ്മി ബായി.
 64. ജീവകാരുണ്യനിരൂപണം രചിച്ചത് ആരാണ് –  ചട്ടമ്പി സ്വാമികൾ.
 65. ആൽഫ്രഡ് നോബലിന്റെ പ്രധാന കണ്ടുപിടിത്തം – നൈട്രോ ഗ്ലിസറിൻ.
 66. ആർജ്ജിത ഇന്ത്യൻ പൗരത്വം ഉണ്ടായിരുന്ന ആദ്യം ഭാരതരത്നം – ജേതാവ് മദർ തെരേസ.
 67. സംസ്ഥാന സർവകലാശാലകളുടെ വൈസ് ചാൻസലർമാരെ നിയമിക്കുന്നത് ആരാണ് – ഗവർണർ.
 68. ഹോഴ്സ് ലി കുന്നുകൾ ഏത് സംസ്ഥാനത്താണ് – ആന്ധ്ര പ്രദേശ്.
 69. കൊയ്ന അണക്കെട്ട് ഏത് സംസ്ഥാനത്താണ് – മഹാരാഷ്ട്ര.
 70. പോർബന്ദറിന്റെ പഴയ പേര് – സുദാമാപുരി.
 71. ദേവനാം പ്രിയദർശി എന്നറിയപ്പെട്ടിരുന്ന മൗര്യ ചക്രവർത്തി ആരായിരുന്നു –  അശോകൻ.
 72. ഹാരപ്പ സംസ്കാരം കണ്ടെത്തിയ പുരാവസ്തു ഗവേഷകൻ ആരാണ് – ജോൺ മാർഷൽ.
 73. ഒളിമ്പിക്സിൽ പങ്കെടുത്ത ആദ്യ ഇന്ത്യൻ വനിത – മേരി ഡിസൂസ.
 74. പുലിസ്റ്റർ സമ്മാനം നേടിയ ഏക അമേരിക്കൻ പ്രസിഡന്റ് – ജോൺ എഫ് കെന്നഡി.
 75. സെൻട്രൽ ഹിന്ദു കോളേജ് സ്ഥാപിക്കപ്പെട്ട സ്ഥലം – വാരണാസി.
 76. പച്ച സ്വർണ്ണം എന്ന് വിശേഷിപ്പിക്കപ്പെടുന്നത് – വാനില.
 77. ബുക്കർ സമ്മാനം നേടിയ ആദ്യ ഇന്ത്യൻ വംശജൻ – വി.എസ്. നയ്പ്പോൾ.
 78. ഓൾ ഇന്ത്യ റേഡിയോ നിലവിൽ വന്നവർഷം – 1936.
 79. ഒരു ടെസ്റ്റ് മാച്ചിൽ പത്തുവിക്കറ്റെടുത്ത ആദ്യ ഇന്ത്യൻ ക്രിക്കറ്റർ – അനിൽ കുംബ്ലെ.
 80. ബുദ്ധമതക്കാർ ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം – മഹാരാഷ്ട്ര.
 81. കേരളത്തിൽ വിമോചന സമരം നടന്ന വർഷം – 1959.
 82. എത്ര മേഖലകളിലാണ് മാഗ്സസെ അവാർഡ് നൽകുന്നത് – 6.
 83. ഓടിവിളയാട് പാപ്പാ എന്ന ദേശഭക്തിഗാനം രചിച്ചത് – സുബ്രഹ്മണ്യഭാരതി.
 84. സ്വർണ്ണത്തിന്റെയും വജ്രത്തിന്റെയും നാട് എന്നറിയപ്പെടുന്ന രാജ്യം – ദക്ഷിണാഫ്രിക്ക.
 85. കേരളം സമ്പൂർണ സാക്ഷരത നേടിയപ്പോൾ മുഖ്യമന്ത്രി ആരായിരുന്നു – ഇ കെ നായനാർ.
 86. ജിറാഫിന്റെ കഴുത്തിലെ കശേരുക്കളുടെ എണ്ണം – 7.
 87. പഴശ്ശിരാജ മ്യൂസിയം എവിടെ സ്ഥിതി ചെയ്യുന്നു – കോഴിക്കോട്.
 88. പാകിസ്താന്റെ ആദ്യ ഗവർണർ ജനറൽ –  മുഹമ്മദലി ജിന്ന.
 89. ഏതു വംശക്കാരനായിരുന്നു ബാബർ – ചാഗത്തായ് തുർക്ക്.
 90. ചാണക്യന്റെ സിദ്ധാന്തപ്രകാരം  രാജ്യത്തിന്റെ അടിസ്ഥാന ഘടകങ്ങൾ എത്രയെണ്ണമാണ് – 7.
 91. ഭാരതിയാർ സമാധി എവിടെയാണ് –  പുതുച്ചേരി.
 92. ഇന്ത്യയിലെ ആദ്യത്തെ റബ്ബർ അണക്കെട്ട് നിർമ്മിച്ച് സംസ്ഥാനം – ആന്ധ്ര പ്രദേശ്.
 93. പുഞ്ച മുണ്ടകൻ പരിപ്പ് എന്നിവ അതിന്റെ കൃഷിയുമായി ബന്ധപ്പെട്ടിരിക്കുന്നു – നെല്ല്.
 94. പാതിരാമണൽ ദ്വീപ് ഏത് കായലിലാണ് –  വേമ്പനാട്.
 95. ഇൻഡോ നോർവീജിയൻ ഫിഷറീസ് കമ്മ്യൂണിറ്റി പ്രൊജക്റ്റ് നടപ്പിലാക്കിയത് സ്ഥലം – നീണ്ടകര.
 96. യൂറോപ്പിലെ കാശ്മീർ എന്നറിയപ്പെടുന്ന രാജ്യം – സ്വിറ്റ്സർലാന്റ്.
 97. ഏറ്റവും കൂടുതൽ കണ്ടുപിടിത്തങ്ങൾക്ക് പേറ്റൻറ് നേടിയത് ആരായിരുന്നു – തോമസ് ആൽവ എഡിസൺ.
 98. പത്തൊമ്പതാം നൂറ്റാണ്ടിൽ തമിഴ്നാട്ടിൽ ജനിച്ച വിഖ്യാത ഗണിത ശാസ്ത്രജ്ഞൻ –  രാമാനുജൻ.
 99. സ്റ്റാമ്പുകളിൽ സുവോമി എന്ന അച്ചടിക്കുന്ന രാജ്യം – ഫിൻലൻഡ്.
 100.    ഇന്ത്യയുടെയും പാകിസ്ഥാന്റെയും പരമോന്നത ബഹുമതി നേടിയ ആഫ്രിക്കക്കാരൻ – നെൽസൺ മണ്ടേല.