മത്സര പരീക്ഷകളിൽ പ്രാധാന്യം ഉള്ള ഭാഗമാണ് റിട്ടുകൾ. വളരെ ലളിതമായി റിട്ടുകളെ നമുക്ക് പഠിക്കാം.
ലിഖിത ഭരണഘടന ഉള്ള രാജ്യമാണ് ഇന്ത്യ. പൗരന്മാരുടെ മൗലിക അവകാശങ്ങൾ എന്നെന്നും സംരക്ഷിച്ച് എടുക്കുവാൻ ഭരണഘടന നൽകുന്ന സംരക്ഷണ മാർഗങ്ങൾ ആണ് റിട്ടുകൾ. ആർട്ടിക്കിൾ 32 പ്രകാരം സുപ്രീം കോടതിക്കും, ആർട്ടിക്കിൾ 226 പ്രകാരം ഹൈക്കോടതി കൾക്കും റിട്ട് പുറപ്പെടുവിക്കാം. റിട്ടുകൾ പുറപ്പെടുവിക്കുന്ന കാര്യത്തിൽ സുപ്രീംകോടതികളേക്കാൾ കൂടുതൽ അധികാരമുള്ളത് ഹൈക്കോടതി കൾക്കാണ്.
റിട്ടുകൾ എത്രതരം ആണ് ഉള്ളത് – 5 തരം.
ഏതൊക്കെയാണ് 5 തരം റിട്ടുകൾ:
- Habeas Corpus
- Mandamus
- Prohibition
- Certiorari
- Quowarranto
Habeas Corpus – നിങ്ങൾക്ക് ശരീരം ഏറ്റെടുക്കാം എന്നാണ് Habeas Corpus അർത്ഥമാക്കുന്നത്. ഒരു വ്യക്തിയെ അന്യായമായി തടങ്കലിൽ വെക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് ഈ റിട്ട് പുറപ്പെടുവിക്കുന്നത്.
Mandamus – ആജ്ഞ എന്നാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്. കർത്തവ്യം നിറവേറ്റാത്ത സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ പുറപ്പെടുവിക്കുന്ന റിട്ട് ആണ് ഇത്.
Prohibition – കീഴ്കോടതികൾ അവയുടെ അധികാര പരിധിക്ക് പുറത്തുള്ള കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുമ്പോൾ അത് തടയുവാൻ വേണ്ടി ഉപയോഗിക്കുന്നതാണ് പ്രൊഹിബിഷൻ.
Certiorari – കീഴ്കോടതികൾ സ്വന്തം അധികാര പരിധിക്ക് പുറത്തുള്ള കാര്യങ്ങളിൽ എടുത്ത തീരുമാനങ്ങളെ അസാധുവാക്കാൻ മേൽക്കോടതിക്കുള്ള അധികാരമാണ് Certiorari.
Quowarranto – നിയമവിരുദ്ധമായി അധികാരം കയ്യേറുന്നത് തടയുവാൻ ലക്ഷ്യമിട്ട് പുറപ്പെടുവിക്കുന്ന റിട്ടാണ് Quowarranto.
പൗരൻമാരുടെ മൗലീക അവകാശങ്ങൾ ഹനിക്കപ്പെട്ടാൽ അവ പുനസ്ഥാപിച്ചു കിട്ടാൻ കോടതിയെ സമീപിക്കാവുന്നതാണ്.