Categories
General Science Topics

രസതന്ത്രം 10

ദൈനം ദിന ജീവിതത്തിൽ നാം പലപ്പോഴും രസതന്ത്ര ഭാഗങ്ങൾ അറിഞ്ഞോ അറിയാതെയോ ഉപയോഗിക്കുന്നുണ്ട്.

എന്തായാലും ഇത്തവണത്തെ സിലബസിൽ നിത്യജീവിതത്തിൽ രസതന്ത്രവുമായി വരുന്ന കാര്യങ്ങളെ ഒരു ഭാഗമായി തന്നെ പറഞ്ഞിട്ടുണ്ട്. അതിനാൽ അതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ നോക്കാം.

  • ക്ഷാര സ്വഭാവം പ്രകടിപ്പിക്കുന്ന ഏക വാതകം

അമോണിയ

 

  • എണ്ണയോ കൊഴുപ്പോ ഒരു ആൽക്കലിയുമായി പ്രവർത്തിച്ചുണ്ടാകുന്ന ലവണമാണ്

സോപ്പ്

 

  • സോപ്പ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന ആൽക്കലി

പൊട്ടാസ്യം\സോഡിയം ഹൈഡ്രോക്‌സൈഡ്

 

  • ബാത്തിങ് സോപ്പിൽ അടങ്ങിയിരിക്കുന്ന ലവണം

പൊട്ടാസ്യം

 

  • വാഷിങ് സോപ്പിൽ അടങ്ങിയിരിക്കുന്ന ലവണം

സോഡിയം

 

  • ഡിറ്റർജൻറ് ആയി അറിയപ്പെടുന്ന ലവണം

സൾഫോണിക്ക് ആസിഡിൻറെ ലവണം

 

  • സോപ്പിനെ ഗ്ലിസറിനിൽ നിന്നും വേർതിരിക്കാൻ ഉപയോഗിക്കുന്നത്

സോഡിയം ക്ലോറൈഡ് (പ്രക്രിയ : സാൾട്ടിങ് ഔട്ട്)

 

  • ബേബി സോപ്പ് ഉണ്ടാക്കാൻ ഉപയോഗിക്കുന്നത്

ഒലിവ് ഓയിൽ

 

  • സുതാര്യ സോപ്പിൽ അടങ്ങിയിരിക്കുന്ന പദാർത്ഥങ്ങൾ

ഗ്ലിസറോൾ, ആവണക്കെണ്ണ

 

  • സോപ്പിൻറെ ജലീയ ലായനി ഉണ്ടാക്കാൻ പൊട്ടാസ്യം ഹൈഡ്രോക്‌സൈഡിന്റെ കൂടെ ചേർക്കുന്നത്

വെളിച്ചെണ്ണ

 

  • ഒരു സോപ്പിൻറെ ഗുണനിലവാരം നിശ്ചയിക്കുന്ന ഘടകം\സോപ്പിലെ മൊത്തം കൊഴുപ്പിൻറെ അളവ്

TFM (Total Fatty Matter)

 

  • ഭക്ഷണം കേടുവരാതെ സൂക്ഷിക്കാൻ പ്രിസർവേറ്റിവ്‌സ് ആയി  ഉപയോഗിക്കുന്ന രാസവസ്തുക്കളാണ്

സോഡിയം ക്ലോറൈഡ്, അസെറ്റിക് ആസിഡ്, സോഡിയം ബെൻസോയേറ്റ്, പൊട്ടാസ്യം മെറ്റാ ബൈസൾഫേറ്റ്, പഞ്ചസാര

 

  • എണ്ണകളിലും കൊഴുപ്പിലും അടങ്ങിയിരിക്കുന്ന ഫാറ്റി ആസിഡുകൾ

ഒലിയിക്ക് ആസിഡ്, പാമിറ്റിക്ക് ആസിഡ്, സ്റ്റിയറിക് ആസിഡ്

 

  • ഭക്ഷണപദാർത്ഥങ്ങൾക്ക് രുചിയും മണവും കൂട്ടാൻ ഉപയോഗിക്കുന്ന രാസവസ്തു

അജിനോമോട്ടോ (മോണോ സോഡിയം ഗ്ലൂട്ടമേറ്റ്)

 

  • അജിനോമോട്ടോ ആദ്യമായി ഉപയോഗിച്ച രാജ്യം

ജപ്പാൻ

 

  • ചെമ്പ് കൊണ്ട് നിർമ്മിച്ച പാത്രങ്ങളുടെ അടിയിൽ കാണുന്ന കറുത്ത നിറമുള്ള പദാർത്ഥം

കോപ്പർ ഓക്‌സൈഡ്

 

  • വ്യക്തമായി വായിക്കാൻ കഴിയാത്ത പഴയ രേഖകൾ വായിക്കാൻ ഉപയോഗിക്കുന്ന കിരണങ്ങൾ

ഇൻഫ്രാ റെഡ്

 

  • വെടിമരുന്നിൽ പച്ചനിറം ലഭിക്കാനായി ചേർക്കുന്ന പദാർത്ഥം

ബേരിയം

 

  • സാധാരണ ടേബിൾ ഷുഗർ അറിയപ്പെടുന്നത്

സുക്രോസ്

 

  • കരിമ്പിലെ പഞ്ചസാര (ബീറ്റ് ഷുഗർ) അറിയപ്പെടുന്നത്

സുക്രോസ്

 

  • തേനിലെയും പഴങ്ങളിലെയും പഞ്ചസാര അറിയപ്പെടുന്നത്

ഫ്രക്ടോസ്

 

  • പാലിലെ പഞ്ചസാര അറിയപ്പെടുന്നത്

ലാക്ടോസ്

 

  • ബാർലിയിലെയും അന്നജത്തിലെയും പഞ്ചസാര അറിയപ്പെടുന്നത്

മാൾട്ടോസ്

 

  • രക്തത്തിലെ പഞ്ചസാര അറിയപ്പെടുന്നത്

ഗ്ലൂക്കോസ്

 

  • പഞ്ചസാരയിലെ ഘടകമൂലകങ്ങൾ

കാർബൺ, ഹൈഡ്രജൻ, ഓക്സിജൻ

 

  • പ്രകാശ സംശ്ലേഷണഫലമായി രൂപപ്പെടുന്ന പഞ്ചസാര

സുക്രോസ്

 

  • ഏറ്റവും ലഘുവായ പഞ്ചസാര

ഗ്ലൂക്കോസ്

 

  • ആദ്യമായി കണ്ടുപിടിച്ച കൃത്രിമ പഞ്ചസാര

സാക്കറിൻ

 

  • സാധാരണ പഞ്ചസാരയേക്കാൾ 600 ഇരട്ടി മധുരമുള്ള രാസവസ്തു

സുക്രാലോസ്

 

  • പ്രമേഹ രോഗികൾ പഞ്ചസാരയ്ക്ക് പകരം ഉപയോഗിക്കുന്ന മധുര പദാർത്ഥം

അസ്പാർട്ടേം

 

  • മുട്ടത്തോട് രാസപരമായി

കാൽസ്യം കാർബണേറ്റ്

 

  • പാറ്റാഗുളികയായി അറിയപ്പെടുന്ന രാസവസ്തു

നാഫ്ത്തലിൻ

 

  • ബുള്ളറ്റ് പ്രൂഫ് വസ്ത്ര നിർമ്മാണത്തിനുപയോഗിക്കുന്ന പദാർത്ഥം

കെവ്‌ലാർ

 

  • മിന്നാമിനുങ്ങിൻറെ തിളക്കത്തിന് കാരണമായ രാസവസ്തു

ലൂസിഫറിൻ


(തുടരും)