Categories
Malayalam Topics

മലയാളം 06

മലയാളം വൊക്കാബുലറി പഠിച്ചുതുടങ്ങുമ്പോൾ നമുക്ക് ആദ്യം വാക്യങ്ങളിൽ കടന്നുവരാറുള്ള തെറ്റുകൾ നോക്കാം. മിക്കവാറും ഉദ്യോഗാർത്ഥികൾക്ക് നെഗറ്റിവ് മാർക്ക് മേടിച്ചുകൊടുക്കുന്ന ഒരു ചോദ്യം ആണിത്. അതിനാൽ ശരി എന്ന് ഉറപ്പുണ്ട് എങ്കിൽ മാത്രം അറ്റൻഡ് ചെയ്‌താൽ മതി.

 

  • “ഉം” എന്ന പദം ഉപയോഗിച്ച് കൂടിച്ചേർക്കപ്പെടുമ്പോൾ

ഉദാ:

 

കുട്ടൂസൻ ആദ്യവും പിന്നീട് ലുട്ടാപ്പിയും താഴെ വീണു [തെറ്റ്]

 

ആദ്യം കുട്ടൂസനും പിന്നീട് ലുട്ടാപ്പിയും താഴെ വീണു [ശരി]

 

വിക്രമൻ ഇല്ലാത്തതിനാലും പൂട്ട് തുറക്കാൻ പറ്റാത്തത് കൊണ്ടും മുത്തു നിരാശനായി [തെറ്റ്]

 

വിക്രമൻ ഇല്ലാത്തതിനാലും പൂട്ട് തുറക്കാൻ പറ്റാത്തതിന്നാലും മുത്തു നിരാശനായി [ശരി]

 

  • കൂടി, ഒരു, തന്നെ, കൊണ്ട്, എന്നാൽ, എന്നിട്ട്, പക്ഷെ തുടങ്ങിയവ ആവശ്യമില്ലാതെ ഉപയോഗിക്കുന്ന കൊണ്ടുള്ള തെറ്റുകൾ
ഉദാ :

 

 

ചെയ്യുന്നത് അവർക്കും കൂടി അറിയാം [തെറ്റ്]

 

ചെയ്യുന്നത് അവർക്കും അറിയാം [ശരി]

 

ഞങ്ങൾക്കെല്ലാം നല്ല സെൽ കിട്ടി എന്നാൽ ദിലീപിന് മാത്രം നല്ല സെൽ കിട്ടിയില്ല [തെറ്റ്]

 

ഞങ്ങൾക്കെല്ലാം നല്ല സെൽ കിട്ടി ദിലീപിന് മാത്രം നല്ല സെൽ കിട്ടിയില്ല [ശരി]

 

ഞാൻ എല്ലാ രാജ്യത്തും പോയിട്ടുണ്ട് പക്ഷെ പാക്കിസ്ഥാനിൽ മാത്രം കയറ്റിയില്ല [തെറ്റ്]

 

ഞാൻ എല്ലാ രാജ്യത്തും പോയിട്ടുണ്ട് പാക്കിസ്ഥാനിൽ മാത്രം കയറ്റിയില്ല [ശരി]

 

  • സംഖ്യ ശബ്ദം വിശേഷണമായി വന്നാൽ ബഹുവചനം ആവശ്യമില്ല
ഉദാ:

 

 

ബാഹുബലിക്ക് അഞ്ച് പനകൾ വേണം [തെറ്റ്]

 

ബാഹുബലിക്ക് അഞ്ച് പന വേണം [ശരി]

 

  • സാധാരണ കണ്ടുവരാറുള്ള മറ്റ് തെറ്റുകൾ
അവർ തമ്മിൽ അജഗജാന്തര വ്യത്യാസമുണ്ട് [തെറ്റ്]

 

 

അവർ തമ്മിൽ അജഗജാന്തരമുണ്ട് [ശരി]

 

കൃഷിരീതികളെ ആധുനീവല്ക്കരിക്കേണ്ടതാണ് [തെറ്റ്]

 

കൃഷിരീതികളെ ആധുനികീകരിക്കേണ്ടതാണ് [ശരി]

 

വേറെ\മറ്റു ഗത്യന്തരമില്ലാതെ അയാൾ കടലിൽ ചാടി [തെറ്റ്]

 

ഗത്യന്തരമില്ലാതെ അയാൾ കടലിൽ ചാടി [ശരി]

 

സുഖവും അതിനേക്കാൾ ഉപരി ദുഃഖവും ചേർന്നതാണ് ജീവിതം [തെറ്റ്]

 

സുഖവും അതിനേക്കാൾ ദുഃഖവും ചേർന്നതാണ് ജീവിതം [ശരി]

 

നല്ലയിനം ഇറച്ചിക്കോഴികൾ വിൽക്കപ്പെടും [തെറ്റ്]

 

നല്ലയിനം ഇറച്ചിക്കോഴികളെ വിൽക്കും [ശരി]

 

അദ്ദേഹത്തെ ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു [തെറ്റ്]

 

അദ്ദേഹത്തെ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു [ശരി]

 

ഏതാണ്ട് ആയിരത്തോളം പേർ ഒത്തുകൂടി [തെറ്റ്]

 

ആയിരത്തോളം പേർ ഒത്തുകൂടി [ശരി]

 

മലയാള ശൈലികൾ 

 

മലയാളത്തിൽ നിലവിലിരിക്കുന്ന\നില നിന്നിരുന്ന ശൈലിയുടെ അർത്ഥങ്ങൾ പരീക്ഷകളിൽ സ്ഥിരമുള്ള സാന്നിധ്യമാണ്. നാം നിത്യം പ്രയോഗിക്കുന്നവ ആണെങ്കിൽ കൂടെ, അതിൻറെ യഥാർത്ഥത്തിൽ ഉള്ള അർത്ഥത്തെ കുറിച്ച് പരീക്ഷയുടെ സമയത്ത് വരെ നമ്മൾ ചിന്തിച്ചിട്ടുണ്ടാകില്ല എന്നുള്ളതാണ് വസ്തുത. ആ പ്രയോഗങ്ങളിലേക്ക്

 

മുട്ടുശാന്തി                    – താൽക്കാലിക പരിഹാരം

 

ഊഴിയം നടത്തുക    – ആത്മാർത്ഥതയില്ലാതെ പ്രവർത്തിക്കുക

 

ആലത്തൂർ കാക്ക       – ആശിച്ചു കാലം കഴിക്കുന്നവൻ

 

മൊന്തൻപഴം                – കൊള്ളാത്തവൻ

 

ആനവായിലമ്പഴങ്ങ – ചെറിയ നേട്ടം

 

വെട്ടൊന്ന് മുറി രണ്ട്  – ഉറച്ചുള്ള മറുപടി

 

മഞ്ഞളിക്കുക               – ലജ്ജിക്കുക

 

പകിട പന്ത്രണ്ട്              – നന്മ വരുക

 

ഉറിയിൽ കയറ്റുക       – അബദ്ധത്തിൽ ചാടിക്കുക

 

ആറാട്ട് കൊമ്പൻ         – പ്രതാപി

 

കോവിൽ കാള             – തിന്നുമുടിച്ചു നടക്കുന്നവൻ

 

തൊലിയുരിച്ച ഓന്ത്  – വല്ലാത്ത സ്ഥിതിയിൽ അകപ്പെട്ടവൻ

 

നാരകത്തിൽ കയറ്റുക – പുകഴ്ത്തി ചതിക്കുക

 

അമ്പലം വിഴുങ്ങുക      – കൊള്ളയടിക്കുക

 

കാക്കപ്പൊന്ന്                    – വിലയില്ലാത്ത വസ്തു

 

പള്ളിയിൽ പറയുക      – വിലപ്പോവാതിരിക്കുക

 

ഇല്ലത്തെ പൂച്ച                   – എവിടെയും പ്രവേശനം ഉള്ളവൻ

 

മാർക്കടമുഷ്ടി                   – ശാഠ്യം

 

ശവത്തിൽ കുത്തൽ     – അവശനെ ഉപദ്രവിക്കൽ

 

മുതലക്കണ്ണീർ                  – ദുഃഖം അഭിനയിക്കൽ

 

ഇരുതല കൊളുത്തി      – ഏഷണിക്കാരൻ

 

കടന്നൽ കൂട്ടിൽ കല്ലെറിയുക – സ്വയം അപകടത്തിൽപ്പെടുക

 

കൂപമണ്ഡൂകം                  – അല്പജ്ഞൻ

 

ചക്രം ചവിട്ടുക                – കഷ്ടപ്പെടുക

 

ചർവ്വിതചർവ്വണം           – പറഞ്ഞതുതന്നെ പറയുക

 

ത്രിശങ്കു സ്വർഗ്ഗം             – അങ്ങുമിങ്ങുമില്ലാത്ത അവസ്ഥ

 

വനരോദനം                       – ആരും കേൾക്കാനില്ലാത്ത വിലാപം

 

വിഹഗവീക്ഷണം           – ആകപ്പാടെയുള്ള നോട്ടം


(തുടരും)