Categories
Facts on India Topics

മധ്യകാല ഇന്ത്യ ചരിത്രം

സയ്യിദ് വംശം

*തുഗ്ലക് വംശത്തിലെ അവസാനത്തെ സുൽത്താൻ മഹമൂദ് നാസറുദീൻ ഷാആയിരുന്നു.

.*മഹമൂദ് നാസറുദീൻ ഷായുടെ കാലത്താണ് മധ്യേഷ്യയിലെ ഭരധികാരിയായ ടൈമൂ‌ർ ഇന്ത്യയെ ആക്രമിച്ചത്

*ടൈമൂ‌ർ ലാഹോറിൻെറ ഗവർണറായി  കിസ്ർഖാനെ നിയമിച്ചു 1413-ൽ നാസറുദീൻ ഷാ യുടെ മരണത്തെ തുടർന്ന് കുസ്ർ ഖാൻ ഭരണം പിടിച്ചെടുത്തു.

*പ്രവാചകനായ മുഹമ്മത്തിൻറ് പാരമ്പര്യം അവകാശപ്പെടുന്ന കുസ്ർഖാൻ സ്ഥാപിച്ച  സുൽത്താൻ വംശമാണ് സയ്യദ്  വംശം എന്നറിയപ്പെടുന്നത്.

*1414 മുതൽ 1451വരെ ഡൽഹി സുൽത്താനേറ്റ് ഭരണം നടത്തിയത്  സയ്യദ് വംശമാണ്.

ലോധിവംശം

*സുൽത്താനേറ്റിലെ അവസാനത്തെ വംശമാണ് ലോധിവംശം.

*ലോധിവംശ സ്ഥാപകൻ ബഹ് ലോൽ ലോധിയാണ്. അഫ്ഗാൻ വംശജരാണ് ലോധികൾ.

*എ.ഡി .1526-ൽ പാനിപ്പത്തിൽ വെച്ചുനടന്ന പോരാട്ടത്തിൽ ബാബർ ഇബ്രാഹിം ലോധിയെ പരാജയപ്പെടുത്തി.

*ഒന്നാം പാനിപ്പത്ത് യുദ്ധമാണ് ഡൽഹിയിലെസുൽത്താൻ ഭരണം അവസാനിപ്പിച്ച് മുഗൾ ഭരണത്തിന് ഉദയം കുറിച്ചത്.

മുഗളർ

*സഹീറുദ്ദീൻ മുഹമ്മദെന്ന ബാബറാണ് മുഗൾ ഭരണത്തിന് തുടക്കം കുറിച്ചത്.

*ബാബർ ജനിച്ച ഫർഗാന സ്ഥിതിചെയ്യുന്നത് ഉസ് ബൈക്കിസ്താനിലാണ്.

*1526 ഏപ്രിൽ 21-ന് പാനിപ്പത്തിൽവെച്ച് നടന്ന യുദ്ധത്തിൽ ഡൽഹി സുൽത്താനായ ഇബ്രാഹിം ലേധിയെ കീഴടക്കി ബാബർ ഇന്ത്യാചരിത്രത്തിൽ ഒരു പുതിയ അധ്യായം തുറന്നു.

*ഇന്ത്യക്കാരെ ഇഷ്ട്ടമേല്ലെന്ന്കുറിച്ച മുഗൾ ഭരണാധികാരിയാണ് ബാബർ.

*ബാബറിന്റെൻറ ഓർമക്കുറിപ്പുകളാണ തുസൂ-കി- ബാബറി. തുർക്കിഭാഷയിലാണ് ഇത് രചിച്ചത്.

*ബാബറിന്റെ നിര്യാണത്തെത്തുടർന്ന് ഹുമയൂൺ ഭരണമേറ്റെടുത്തു.

*1589-ലെ ചൗസായുദ്ധത്തിൽ ഷേർഷ ഹുമയൂണിനെ പരാജയപ്പെടുത്തി.

*1540-കനൗജ് യുദ്ധത്തിൽ ഷേർഷ വീണ്ടും ഹുമയൂണിനെ പരാജയപ്പെടുത്തി.

ഷേർഷ

*ഹുമയൂണിനെ സ്ഥാനഭ്രഷ്ടനാക്കിയ ആഫ്ഗാൻ ഭരണാധികാരിയാണ് ഷേർഷാ.

*’ഫരീദ് എന്നായിരുന്നു യഥാർഥ പേര് ഷേർഷയുടെ നേതൃത്വത്തിൽ സൂർ രാജവംശം ഡൽഹി ഭരിച്ചു.

*ബംഗാൾ മുതൽ പെഷവാർവരെ നീണ്ടുകിടക്കുന്ന ഗ്രാൻറ് ടങ്ക് റോഡ് നിർമിച്ചത് ഷേർഷയുടെ കാലത്താണ്.

ഹുമയൂൺ

*ഹുമയൂൺ 1555-ൽ സൂർവംശത്തിലെ സിക്കന്ദർഷായെ പരാജയപ്പെടുത്തി.

*ഹുമയൂൺ എന്നാൽ ‘ഭാഗ്യവാൻ’ എന്നാണർഥം.

*1556-ൽ ഡൽഹിയിലെ ഷേർമണ്ഡൽ എന്നു പേരായഗ്രന്ഥപ്പുരയുടെ കോണിപ്പടിയിൽനിന്നും വീണ് ഹുമയൂൺ മരണമടയുന്നു.

*ഗുൽബദൻ ബീഗം എഴുതിയ ഗ്രന്ഥമാണ് ഹുമയൂൺനാമ.

അക്ബർ

*ജലാലുദ്ദീൻ മുഹമ്മദ് അക്ക്ബർ എന്നായിരുന്നു മുഴുവൻ പേര്.

*സിന്ധിലെ അമർകോട്ടണ്  അക്ബറിന്റെ ജന്മസ്ഥലം.

*മുഗൾ ഭരണം ഏറ്റടുക്കുമ്പോൾ പതിനാലുവയസ്സ് മാത്രമുണ്ടായിരുന്ന അക്ബറിന് പിന്തുണ നൽകിയത് ബൈറാംഖാൻ ആയിരുന്നു.

*അക്ബർ നടത്തിയ പ്രധാന യുദ്ധമാണ് രണ്ട് പാനിപ്പത്ത് യുദ്ധം. 1556-ൽ നടന്ന ഈ യുദ്ധത്തിൽ അക്ബർ ഹെമുവിനെ തോല്പിച്ചു.

*സൈനികശക്തി വർധിപ്പിക്കാനായി ‘മൻസബ്ദാരി’ സമ്പ്രദായം കൊണ്ടുവന്നു.

*ഫത്തേപ്പൂർ സിക്രി എന്ന പുതിയ തലസ്ഥാനനഗരി നിർമിച്ചു.

*ഗുജറാത്ത് കീഴടക്കിയതിന്റെ ഒാർമയ്ക്കായി അക്ബർ പണികഴിപ്പിച്ചതാണ് ‘ബുലന്ദ് ദർവാസ്’, ഇത് ഫത്തേപ്പൂർ സിക്രിയുടെ കവാടമാണ്.

*ഗുജറാത്ത് കീഴടക്കിയതിന്റെ ഒാർമയ്ക്കായി അക്ബർ പണികഴിപ്പിച്ചതാണ് ‘ബുലന്ദ് ദർവാസ്’, ഇത് ഫത്തേപ്പൂർ സിക്രിയുടെ കവാടമാണ്.

*അക്ബർ നടത്തിയ മൻസബ്ദാരി സമ്പ്രദായം ആവിഷ്ണരിച്ചത് രാജാ ടോഡർമാൾ ആയിരുന്നു.

*ഇദ്ദേഹം അക്ബറിന്റെ റവന്യൂകാര്യമന്ത്രിയായിരുന്നു.

*ബുദ്ധിമാനും സരസനും ചക്രവർത്തിക്ക് ഏറെ പ്രിയങ്കരനുമായ ബീർബലിന്റെ യഥാർഥ പേര് മഹേഷ് ദാസ് എന്നായിരുന്നു.

*അക്ബർ സ്ഥാപിച്ച ദിൻ ഇലാഹി അഥവാ തൗഹി ദി ഇലാഹി എന്ന മതം സ്വീകരിച്ച പ്രമുഖനായ ഏക ഹിന്ദു താൻസെൻ ആയിരുന്നു.

*സംഗീത ചക്രവർത്തിയായിരുന്ന താൻസ വൈൻറ യഥാർഥപേര് രാം താണു പാണെന്ധ എന്നാണ്.

*ഇന്ത്യയുമായുള്ള കച്ചവടത്തിന് ലണ്ടനിൽ ഈസ്റ്റ് ഇൻഡ്യാ കമ്പനി രൂപവത്കരിക്കുമ്പോൾ (AD 1600) ഇൻഡ്യയിൽ അക്ബറിന്റെ ഭരണമായിരുന്നു.

*ഭാസ്കരാചാര്യർ രചിച്ച ‘ലീലാവതി” എന്ന ഗണിത ശാസ്ത്രഗ്രന്ഥം പേർഷ്യനിലേക്ക് മൊഴിമാറ്റം ചെയ്തത് അബുൾ ഫെയ്സി ആണ്.

*അക്ബർ നടത്തിയ മറ്റൊരു പ്രധാന യുദ്ധം ഹാൽ ഡിഘട്ട് യുദ്ധ (1576)മാണ്.

*രജപുത്രരാജാവായ റാണാപ്രതാപിനെയാണ് ഈ യുദ്ധത്തിൽ പരാജയപ്പെടുത്തിയത്.

*രജപുത്രനായ രാജാ മാൻസിങ്ഈ യുദ്ധത്തിൽ അക്ബറിനെ സഹായിച്ചു.

*അക്ബറിന്റെ മുൻഗാമികൾ, ഭരണകാലം എന്നിവയെക്കുറിച്ചുള്ള ചരിത്ര ഗ്രന്ഥമാണ് ‘അക്ബർ നാമ.”

*ഇത് രചിച്ചത് അബ്ദുൾ ഫസൽ ആണ്.

*അക്ബറുടെ ഭരണസംവിധാനത്തെക്കുറിച്ച് പ്രതി പാദിക്കുന്ന ഭാഗം അയ്ൻ-ഇ-അക്ബരി എന്നറിയപ്പെടുന്നു.

*അക്ബറിന്റെ മകനായ സലിം രാജകുമാരന്റെ (ജഹാംഗീർ) നിർദേശപ്രകാരം അബുൾ ഫ്സലിനെ ബീർസിങ്ബുന്ദേല വധിച്ചു.

*മയൂരസിംഹാസനം നിർമിച്ചത് ഷാജഹാനാണ്.

*മയൂരസിംഹാസനത്തിനോടപ്പം കോഹിനൂർ രത്നവും  നാദിർഷ പേർഷ്യയിലേക്ക്  തട്ടിക്കൊണ്ടുപോയി (1739-ൽ).

*ചെങ്കോട്ടയുട   പ്രധാന കവാടത്തിന്റെ പേര് ലാഹോർ ഗേറ്റ് എന്നാണ്.

*സൂഫിവര്യനായ ഹസ്രത്ത് നിസാമുദ്ദീൻ ഓലിയയേയും സിന്ദപീർ (Living spirit) എന്നു വിളിക്കാറുണ്ട്.

*ആഗ്ര മുഗളന്മാരുടെ തലസ്ഥാനമായത് അക്ബറിന്റെ കാലത്താണ്.

*ആഗ്രാ നഗരം പണി കഴിപ്പിച്ചത് സിക്കന്ദർ ലോധിയാണ്.

*അർജുമന്ദ് ഭാനുബീഗം എന്ന് പേരുള്ള പത്നി മുംതസ്മഹലിന്റെ സ്മരണയ്ക്കായി ഷാജഹാൻ പണിതതാണ് ആഗ്രയിലെ യമുനാതീരത്തെ താജ്മഹൽ.

*ഇൻഡോ ഇസ്ലാമിക് വാസ്തുശൈലിയുടെ ഉദാഹരണമാണ് ഈ നിർമിതി.

*ഉസ്താദ് ഈസ് എന്നറിയപ്പെടുന്ന പേർഷ്യൻ ശില്പിയുടെ നേതൃത്വത്തിലാണ് താജ്മഹൽ നിർമിച്ചത്.

*1988-ലെ ലോക പൈതൃക പട്ടികയിൽ സ്ഥാനം നേടിയ താജ്മഹൽ ലോകത്തിലെ സപ്താദ്ഭുതങ്ങളിലൊന്നാണ്.

*താജ്മഹലിനടുത്ത് സ്ഥിതിചെയ്യുന്ന ആഗ്രാ കോട്ടനിർമിച്ചത് അക്ബറാണ് ആഗ്രയിലെ ചെങ്കോട്ട എന്നാണ് ഇതറിയപ്പെടുന്നത്.


തുടരും…