Categories
Facts on India Topics

മദ്ധ്യകാല ഇന്ത്യ – 09

പുരാതന ഇന്ത്യൻ ചരിത്രം ലാസ്റ്റ് ഗ്രേഡ് പരീക്ഷകളിലെ സ്ഥിരം ചോദ്യമാണ്. എന്നാൽ ആ വിഭാഗത്തെ ഡിഗ്രി ലെവൽ പരീക്ഷകളിൽ നിന്ന് ഒഴിവാക്കുകയാണ് സാധാരണ പതിവ്. എന്തായാലും ഈ കഴിഞ്ഞ ലാസ്റ്റ് ഗ്രേഡ് പരീക്ഷയിലും പുരാതന ഇന്ത്യയെക്കുറിച്ചുള്ള ചോദ്യങ്ങൾ ധാരാളമായി ഉണ്ടായിരുന്നതിനാൽ നമ്മുടെ മദ്ധ്യകാല ഇന്ത്യ എന്ന വിഭാഗത്തിൽ തന്നെ പുരാതന ഇന്ത്യയിൽ നിന്നുള്ള പ്രധാന ചോദ്യങ്ങൾ ഉൾപ്പെടുത്തുകയാണ്.

  • ഇന്ത്യയിലെ ആദ്യ സാമ്രാജ്യം

മൗര്യ സാമ്രാജ്യം

 

  • മൗര്യ സാമ്രാജ്യം സ്ഥാപിച്ചതാര്

ചന്ദ്രഗുപ്‌ത മൗര്യൻ

 

  • ഇന്ത്യയിലെ ആദ്യ ചക്രവർത്തിയായി കണക്കാക്കപ്പെടുന്നത്

ചന്ദ്രഗുപ്‌ത മൗര്യൻ

 

  • മൗര്യന്മാരുടെ തലസ്ഥാനം

പാടലീപുത്രം

 

  • ഇന്ത്യയിലാദ്യമായി വെള്ളിനാണയങ്ങൾ പുറത്തിറക്കിയ രാജാവ്

ചന്ദ്രഗുപ്‌ത മൗര്യൻ

 

  • ഏത് നന്ദരാജാവിനെ പരാജയപ്പെടുത്തിയാണ് ചന്ദ്രഗുപ്തമൗര്യൻ മൗര്യ സാമ്രാജ്യം സ്ഥാപിച്ചത്

ധന നന്ദൻ

 

  • ചന്ദ്രഗുപ്തമൗര്യൻറെ സദസ്സിലേക്ക് സെലൂക്കസ് അയച്ച ഗ്രീക്ക് അംബാസിഡർ

മെഗസ്തനീസ്

 

  • മെഗസ്തനീസിൻെ പ്രശസ്ത ഗ്രന്ഥം\ ചന്ദ്രഗുപ്ത മൗര്യൻറെ കാലഘട്ടത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഗ്രന്ഥം

ഇൻഡിക്ക

 

  • തപാൽ സ്റ്റാമ്പുകളിൽ ആദരിക്കപ്പെട്ട ആദ്യ ഇന്ത്യൻ ചക്രവർത്തി

ചന്ദ്രഗുപ്‌ത മൗര്യൻ

 

  • പുരാതന ഇന്ത്യയിൽ കാനേഷുമാരിക്ക് തുടക്കമിട്ട ഭരണാധികാരി

ചന്ദ്രഗുപ്‌ത മൗര്യൻ

 

  • ചന്ദ്രഗുപ്തമൗര്യൻറെ അന്ത്യം എവിടെ വെച്ചായിരുന്നു

ശ്രാവണബൽഗോള

 

  • ചന്ദ്രഗുപ്തമൗര്യനെ ജൈനമതം സ്വീകരിക്കാൻ പ്രേരിപ്പിച്ച സന്യാസി

ഭദ്രബാഹു

 

  • മൗര്യസാമ്രാജ്യം സ്ഥാപിക്കാൻ ചന്ദ്രഗുപ്തമൗര്യനെ സഹായിച്ച അദ്ദേഹത്തിൻ്റെ മന്ത്രി

                       കൗടില്യൻ

 

  • കൗടില്യൻ, ചാണക്യൻ എന്നീ പേരുകളിൽ അറിയപ്പെട്ട രാഷ്ട്രതന്ത്രജ്ഞൻ

വിഷ്ണുഗുപ്തൻ

 

  • കൗടില്യൻറെ പ്രധാന കൃതി

അർത്ഥശാസ്ത്രം

 

  • അർത്ഥശാസ്ത്രത്തിലെ പ്രതിപാദ്യവിഷയം

രാഷ്ട്രതന്ത്രം

 

  • ഇന്ത്യൻ മാക്യവല്ലി
                       ചാണക്യൻ
  • അർത്ഥശാസ്ത്രം ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്തത്
                       ശ്യാമശാസ്ത്രി

 

  • ചന്ദ്രഗുപ്തമൗര്യൻറെ മന്ത്രിസഭ

മന്ത്രി പരിഷത്ത്

 

  • ചന്ദ്രഗുപ്തമൗര്യന് ശേഷം അധികാരത്തിൽ വന്നത്

                       ബിന്ദുസാരൻ

 

  • ബിന്ദുസാരൻറെ യഥാർത്ഥ നാമം

സിംഹസേന

 

  • ആരെ പരാജയപ്പെടുത്തിയാണ് അശോകൻ മൗര്യവംശ ചക്രവർത്തിയായത്

സുസിമ

 

  • അശോകൻ ഭരണത്തിൽ വന്ന വർഷം

273 BC

 

  • രാജാവാകുന്നതിന് മുൻപ് അശോകൻ ഏത് സ്ഥലത്തെ ഭരണാധികാരി ആയിരുന്നു

ഉജ്ജയിനി (തക്ഷശില)

 

  • ദേവാനാംപ്രിയ, പ്രിയദർശിരാജ എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന രാജാവ്

അശോകൻ

 

  • അശോകൻ കലിംഗ ആക്രമിച്ച വർഷം

261 BC

 

  • അശോകന് മാനസാന്തരം ഉണ്ടാകാൻ കാരണമായ യുദ്ധം

കലിംഗ യുദ്ധം

 

  • കലിംഗയുദ്ധം ഏത് നദീ തീരത്ത് വെച്ചാണ് നടന്നത്

ദയാ നദി

 

  • സാരാനാഥിലെ സ്തംഭം സ്ഥാപിച്ചത്

അശോകൻ

 

  • ഇന്ത്യയിലാദ്യമായി വനസംരക്ഷണ നിയമങ്ങളും വന്യജീവി സങ്കേതങ്ങളും ആരംഭിച്ച രാജാവ്

അശോകൻ


(തുടരും)