എക്കല്‍ മണ്ണ്
* ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന മണ്ണിനമാണ് എക്കല്‍ മണ്ണ്.
* ഈ മണ്ണിനം ഉത്തരേന്ത്യന്‍ സമതലങ്ങളിലും നദീതാഴ്വരകളിലും കാണപ്പെടുന്നു.
* ഉപദ്വീപീയ ഇന്ത്യയില്‍ എക്കല്‍ മണ്ണ് കാണപ്പെടുന്നത് ഡെല്‍റ്റകളിലും എസ്റ്ററുകളിലും ആണ്.
* വളരെ ഫലപുഷ്ടമാണ് എക്കല്‍ മണ്ണ്.
* ഹ്യുമസ്, ലൈം, ഓര്‍ഗാനിക് മാറ്റര്‍ എന്നിവയാല്‍ സമ്പുഷ്ടമാണ്.
* സിന്ധു-ഗംഗ-ബ്രഹ്മപുത്ര സമതലവും നര്‍മദ-തപ്തി സമതലവും ഉദാഹരണമാണ്.
* നദികളിലെയും മറ്റു ജലപ്രവാഹങ്ങളിലെയും മണ്ണിന്റെ അടിഞ്ഞുകൂടലിന്റെ ഫലമായാണ് ഇത് രൂപം കൊള്ളുന്നത്. രാജ്യത്തിന്റെ പടിഞ്ഞാറുനിന്ന് കിഴക്കോട്ട് വരുന്തോറും മണലിന്റെ അംശം കുറഞ്ഞുവരുന്നു.
* പഴയ എക്കല്‍ (അലുവിയം) ഭംഗര്‍ എന്നും പുതിയ എക്കല്‍ ഖാദര്‍ എന്നും അറിയപ്പെടുന്നു.
* പൊട്ടാഷ് ധാരാളം അടങ്ങിയിട്ടുള്ള മണ്ണാണ് എക്കല്‍.
* ഫോസ്ഫറസിന്റെ സാനിധ്യം കുറവാണ്.
* ഗോതമ്പ്, നെല്ല്, മെയിസ്, കരിമ്പ്, പയറുവര്‍ഗ്ഗങ്ങള്‍, എണ്ണക്കുരുക്കള്‍ എന്നിവയുടെ കൃഷിയ്ക്ക് അനുയോജ്യമായ മണ്ണാണ് എക്കല്‍.
ചെമ്മണ്ണ്
* മഴ കുറവുള്ള പ്രദേശങ്ങളിലാണ് ചെമ്മണ്ണ് പൊതുവേ കാണപ്പെടുന്നത്.
* ഫെറിക് ഒക്സൈഡിന്റെ സാന്നിധ്യമാണ് ചുവപ്പ് നിറത്തിന് കാരണം.
* ഗോതമ്പ്, പരുത്തി, പയറുവര്‍ഗ്ഗങ്ങള്‍, പുകയില, ഉരുളക്കിഴങ്ങ്, എണ്ണക്കുരുക്കള്‍ എന്നിവയുടെ കൃഷിയ്ക്ക് അനുയോജ്യമാണ്.
* തമിഴ്നാട്, ആന്ധ്രപ്രദേശ്, ചത്തീസ്ഗഡ്, കര്‍ണാടകം, ഒഡീഷ എന്നീ സംസ്ഥാനങ്ങളില്‍ ഭൂരിഭാഗം പ്രദേശത്തും കാണപ്പെടുന്നു.
കരിമണ്ണ്
* പരുത്തികൃഷിയ്ക്ക് ഏറ്റവും അനുയോജ്യമായത് കരിമണ്ണ് ആണ്.
* ഡെക്കാന്‍ പ്രദേശത്ത് ഏറ്റവും കൂടുതല്‍ ഉള്ള മണ്ണിനമാണ് ഇത്.
* കുതിരുമ്പോള്‍ വികസിക്കുകയും പശപശപ്പ് ഉള്ളതായി മാറുകയും ചെയ്യുന്നു. ഉണങ്ങുമ്പോള്‍ സങ്കോചിക്കുന്നു.
* ഉണങ്ങുമ്പോള്‍ വലിയ വിള്ളലുകള്‍ ഉണ്ടാകുന്നതിനാല്‍ സ്വയം ഉഴുതുന്ന സ്വഭാവം ഉണ്ട്.
* ഇരുമ്പ്, ലൈം, കാത്സ്യം, പൊട്ടാസ്യം, എന്നിവയാല്‍ സമ്പുഷ്ടമാണ് കരിമണ്ണ്.
* നൈട്രജന്‍, ഫോസ്ഫറസ്, ഓര്‍ഗാനിക് മാറ്റര്‍ എന്നിവ ഈ മണ്ണില്‍ കുറവാണ്.
* കടും കറുപ്പ് മുതല്‍ ഇളം കറുപ്പ് വരെയുള്ള വകഭേതങ്ങളില്‍ കാണപ്പെടുന്നു.
* മഹാരാഷ്ട്ര, ചത്തീസ്ഗട്ട്, മധ്യപ്രദേശ്, ഗുജറാത്ത്, ആന്ധ്രാപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളില്‍ കാണപ്പെടുന്നു.
* ഗോതമ്പ്, കരിമ്പ്, നിലക്കടല എന്നിവയുടെ കൃഷിയ്ക്ക് അനുയോജ്യമാണ് കരിമണ്ണ്.
* വെര്ട്ടി സോള്‍ എന്നറിയപ്പെടുന്നത് കരിമണ്ണ് ആണ്.