- ഖരപദാർത്ഥങ്ങളിൽ താപം പ്രസരിക്കുന്ന രീതി
ചാലനം (തന്മാത്രയുടെ ചലനമില്ലാതെ കമ്പനം മൂലം)
- ദ്രാവകങ്ങളിലും വാതകങ്ങളിലും താപം പ്രസരിക്കുന്ന രീതി
സംവഹനം
- കരക്കാറ്റിനും കടൽകാറ്റിനും കാരണം
സംവഹനം
- ഒരു മാധ്യമത്തിൻറെ ആവശ്യമില്ലാത്ത താപപ്രസരണ രീതി
വികിരണം
- സൂര്യനിൽ നിന്നുള്ള താപം ഭൂമിയിലേക്ക് എത്തുന്ന രീതി
വികിരണം
- ചൂടാക്കുമ്പോൾ ഏറ്റവും കൂടുതൽ വികസിക്കുന്നത്
വാതകങ്ങൾ (കുറവ് ഖര വസ്തുക്കൾ)
- ജലത്തിന് ഏറ്റവും കുറഞ്ഞ വ്യാപ്തവും ഏറ്റവും കൂടിയ സാന്ദ്രതയുമുള്ള താപനില
4 ഡിഗ്രി സെൽഷ്യസ്
- 4 ഡിഗ്രി മുതൽ പൂജ്യം ഡിഗ്രി വരെ ജലത്തെ തണുപ്പിക്കുമ്പോൾ അതിൻറെ വ്യാപ്തം
കൂടുന്നു (അസാധാരണ വികാസം anomalous expansion)
- ഒരു കിലോഗ്രാം പദാർത്ഥത്തിന്റെ ഊഷ്മാവ് ഒരു ഡിഗ്രി സെൽഷ്യസ് ഉയർത്താനാവശ്യമായ താപം
വിശിഷ്ട താപധാരിത (Specific Heat Capacity)
- വിശിഷ്ട താപധാരിത ഏറ്റവും കൂടുതലുള്ള പദാർത്ഥം
ജലം
- വിശിഷ്ട താപധാരിത ഏറ്റവും കൂടുതലുള്ള മൂലകം
ഹൈഡ്രജൻ
- പ്രഷർ കുക്കറിൽ ജലം തിളയ്ക്കുന്ന ഊഷ്മാവ്
120 ഡിഗ്രി സെൽഷ്യസ് (മർദ്ദം കൂടുമ്പോൾ തിളനില കൂടുന്നു)
- ഒരു ഖരവസ്തു ചൂടാക്കുമ്പോൾ നേരിട്ട് വാതകാവസ്ഥയിലേക്ക് മാറുന്ന പ്രക്രിയ
ഉത്പതനം (ഉദാ: കർപ്പൂരം, നാഫ്തലീൻ)
- താഴ്ന്ന താപനിലയിൽ വൈദ്യുത പ്രതിരോധം പൂർണ്ണമായി ഇല്ലാതാകുന്ന പ്രതിഭാസം
അതിചാലകത (Super Conductivity)
- മെർക്കുറി അതിചാലകത പ്രകടിപ്പിക്കുന്ന താപനില (ക്രിട്ടിക്കൽ താപനില)
4.2 K
- ബേരിയം, കോപ്പർ, ഓക്സിജൻ എന്നിവയുടെ ക്രിട്ടിക്കൽ താപനില
35 K
- ആൽക്കഹോളിൻറെ ദ്രവണാങ്കം
-115 ഡിഗ്രി സെൽഷ്യസ്
- വളരെ താഴ്ന്ന താപനിലയിൽ പദാർത്ഥങ്ങൾ ഭൂഗുരുത്വത്തിനെതിരെ സഞ്ചരിക്കുന്ന പ്രതിഭാസം
അതിദ്രവത്വം (Super Fluidity)
- ആധുനിക ഭൗതിക ശാസ്ത്രത്തിൻറെ പിതാവ്
ആൽബർട്ട് ഐൻസ്റ്റിൻ
- ഐൻസ്റ്റീൻ വിശിഷ്ട ആപേക്ഷിക സിദ്ധാന്തം അവതരിപ്പിച്ച വർഷം
1905 (പൊതു ആപേക്ഷിക സിദ്ധാന്തം 1915)
- ഐൻസ്റ്റീന് നോബൽ സമ്മാനം ലഭിച്ച വർഷം
1921 (ഫോട്ടോ ഇലക്ട്രിക് പ്രഭാവത്തിൻറെ വിശദീകരണത്തിന്)
- റഫ്രിജറേറ്ററിൻറെ പ്രവർത്തന തത്വം
ബാഷ്പീകരണം
- ഒരു യുണിറ്റ് വിസ്തീർണ്ണത്തിൽ ലംബമായി അനുഭവപ്പെടുന്ന ബലമാണ്
മർദ്ദം (ബലം/പ്രതല വിസ്തീർണ്ണം)
- മർദ്ദത്തിന്റെ യുണിറ്റ്
പാസ്കൽ (Pa), ബാർ, ടോർ (1 ബാർ = 100000 Pa)
- അന്തരീക്ഷ മർദ്ദം
760mm of മെർക്കുറി
- അന്തരീക്ഷ മർദ്ദം ആദ്യമായി അളന്ന ശാസ്ത്രജ്ഞൻ
ടോറിസെല്ലി
- അന്തരീക്ഷ മർദ്ദം അളക്കുന്ന ഉപകരണം
ബാരോമീറ്റർ (കണ്ടുപിടിച്ചത് ടോറിസെല്ലി)
- ബാരോമീറ്ററിലെ പെട്ടെന്നുള്ള താഴ്ച്ച സൂചിപ്പിക്കുന്നത്
കൊടുങ്കാറ്റിനെ
- ബാരോമീറ്ററിലെ ഉയർച്ച സൂചിപ്പിക്കുന്നത്
പ്രസന്നമായ കാലാവസ്ഥ
- ദ്രാവകങ്ങൾ ഒന്നും ഉപയോഗിച്ചിട്ടില്ലാത്ത ബാരോമീറ്റർ
അനിറോയ്ഡ് ബാരോമീറ്റർ
- സ്ഥിരോഷ്മാവിൽ ഒരു വാതകത്തിൻറെ മർദ്ദം അതിൻറെ വ്യാപ്തത്തിൻറെ വിപരീതാനുപാതത്തിൽ ആണെന്ന് പറയുന്ന നിയമം
ബോയിൽ നിയമം (P a 1/V)
- ഫ്ലഷ് ടാങ്ക്, ഹൈഡ്രോളിക്ക് ബ്രെക്ക്, ഹൈഡ്രോളിക്ക് പ്രസ്സ്, ലിഫ്റ്റ് എന്നിവയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട നിയമം
പാസ്ക്കൽ നിയമം
- ദ്രവത്തിന്റെ ഒരു ഭാഗത്ത് പ്രയോഗിക്കുന്ന മർദ്ദം അതിൻറെ എല്ലാ ഭാഗത്തും ഒരേ പോലെ അനുഭവപ്പെടും എന്ന് പറയുന്ന നിയമം
പാസ്ക്കൽ നിയമം
(തുടരും)