Categories
Constitution Topics

ഭരണഘടന 05

👉 ഇന്ത്യൻ ഭരണഘടന ഏറ്റവും കൂടുതൽ ഭാഗങ്ങൾക്ക് കടപ്പെട്ടിരിക്കുന്നത് –

ഗവൺമെൻറ് ഓഫ് ഇന്ത്യ ആക്ട് 1935

 

 

👉 ഗവർണ്ണർ പദവി, പബ്ലിക് സർവ്വീസ് കമ്മീഷൻ, ഫെഡറൽ കോടതി തുടങ്ങിയ ആശയങ്ങൾ ഇന്ത്യൻ ഭരണഘടന കടം കൊണ്ടിരിക്കുന്നത് –

ഗവൺമെൻറ് ഓഫ് ഇന്ത്യ ആക്ട് 1935

 

 

👉 പാർലമെൻററി ജനാധിപത്യം, ഏക പൗരത്വം, നിയമവാഴ്ച, ക്യാബിനറ്റ് സമ്പ്രദായം, റിട്ടുകൾ, ദ്വി മണ്ഡല സഭ, തിരഞ്ഞെടുപ്പ്, സ്പീക്കർ, സി എ ജി, രാഷ്ട്രത്തലവന് നാമ മാത്രമായ അധികാരം, കൂട്ടുത്തരവാദിത്വം തുടങ്ങിയ ആശയങ്ങൾ ഇന്ത്യൻ ഭരണഘടന കടം കൊണ്ടിരിക്കുന്നത് –

ബ്രിട്ടൻ

 

 

👉 മൗലികാവകാശം, ആമുഖം, സ്വതന്ത്രമായ നീതിന്യായ വ്യവസ്ഥ, ലിഖിത ഭരണഘടന, ജുഡീഷ്യൽ റിവ്യൂ, ഇംപീച്ച്മെൻറ്, വൈസ് പ്രസിഡൻറ്, സുപ്രീം കോടതി തുടങ്ങിയ ആശയങ്ങൾ ഇന്ത്യൻ ഭരണഘടന കടം കൊണ്ടിരിക്കുന്നത് –

യു എസ് എ

 

 

👉 മൗലിക കടമകൾ, പഞ്ചവത്സരപദ്ധതികൾ തുടങ്ങിയ ആശയങ്ങൾ ഇന്ത്യൻ ഭരണഘടന കടം കൊണ്ടിരിക്കുന്നത് –

USSR (റഷ്യ)

 

 

👉 അടിയന്തിരാവസ്ഥയുടെ ആശയം ഇന്ത്യൻ ഭരണഘടന കടം കൊണ്ടത് –

ജർമ്മനിയിൽ നിന്ന്

 

 

👉 ഫെഡറൽ സംവിധാനം, അവശിഷ്ടാധികാരം,യൂണിയൻ-സ്റ്റേറ്റ് ലിസ്റ്റ് തുടങ്ങിയ ആശയങ്ങൾ ഇന്ത്യൻ ഭരണഘടന കടം കൊണ്ടിരിക്കുന്നത് –

കാനഡ

 

 

👉 കൺകറൻറ് ലിസ്റ്റ്, പാർലമെന്റിന്റെ സംയുക്ത സമ്മേളനം, തുടങ്ങിയ ആശയങ്ങൾ ഇന്ത്യൻ ഭരണഘടന കടം കൊണ്ടിരിക്കുന്നത് –

ഓസ്‌ട്രേലിയ

 

 

👉 മാർഗ നിർദ്ദേശക തത്ത്വങ്ങൾ, പ്രസിഡണ്ടിന്റെ തിരഞ്ഞെടുപ്പ്, രാജ്യസഭയിലേക്ക് പ്രസിഡൻറ് നാമനിർദ്ദേശം നടത്തുന്നത് തുടങ്ങിയ ആശയങ്ങൾ ഇന്ത്യൻ ഭരണഘടന കടം കൊണ്ടിരിക്കുന്നത് –

അയർലൻഡ്

 

 

👉 റിപ്പബ്ലിക്ക്, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം തുടങ്ങിയ ആശയങ്ങൾ ഇന്ത്യൻ ഭരണഘടന കടം കൊണ്ടിരിക്കുന്നത് –

ഫ്രാൻസ്

 

 

👉 ഭരണഘടനാ ഭേദഗതിയുടെ ആശയം ഇന്ത്യൻ ഭരണഘടന കടം കൊണ്ടത് –

സൗത്ത് ആഫ്രിക്കയിൽ നിന്ന്

 

 

👉 ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ഉണ്ടായിരുന്ന നാട്ടുരാജ്യങ്ങളുടെ എണ്ണം –

552

 

 

👉 ഇന്ത്യൻ യൂണിയനിൽ ചേരാതെ നിന്ന നാട്ടുരാജ്യങ്ങൾ –

കാശ്മീർ, ജുനഗഡ്, ഹൈദരാബാദ്

 

 

👉 ഹൈദരാബാദിനെ ഇന്ത്യയുമായി കൂട്ടിച്ചേർത്ത സൈനിക നടപടി –

ഓപ്പറേഷൻ പോളോ (1948)

 

 

👉 ജനഹിതപരിശോധന (റഫറണ്ടം) വഴി ഇന്ത്യയുമായി കൂട്ടിച്ചേർക്കപ്പെട്ട നാട്ടുരാജ്യം –

ജുനഗഡ്

 

 

👉 നാട്ടുരാജ്യങ്ങളെ ഏകീകരിച്ച് ഇന്ത്യൻ യൂണിയൻ സ്ഥാപിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ച നേതാവ് –

സർദാർ വല്ലഭായ് പട്ടേൽ

 

 

👉 നാട്ടുരാജ്യങ്ങളെ ഏകീകരിക്കുന്നതിന് പട്ടേലിനെ സഹായിച്ച മലയാളി –

വി പി മേനോൻ

 

 

👉 ഭരണഘടനയുടെ രണ്ടാം ഭാഗം എന്തിനെ പറ്റി പ്രതിപാദിക്കുന്നു –

പൗരത്വം

 

 

👉 എത്ര രീതിയിൽ ഇന്ത്യൻ പൗരത്വം സ്വീകരിക്കാവുന്നതാണ് –

5 രീതിയിൽ

 

 

👉 ഏതൊക്കെ രീതിയിൽ ആണ് ഇന്ത്യൻ പൗരത്വം സ്വീകരിക്കാവുന്നതാണ് –

ജന്മസിദ്ധമായി (By Birth)
പിന്തുടർച്ച വഴി (By Descend)
രജിസ്‌ട്രേഷൻ മുഖേന
ചിരകാലവാസം മുഖേന (By Naturalisation)
പ്രദേശ സംയോജനം വഴി (By incorporation of territory)

 

 

👉 എത്ര രീതിയിൽ ഇന്ത്യൻ പൗരത്വം നഷ്ടപ്പെടാവുന്നതാണ് –

3 രീതിയിൽ

 

 

👉 ഏതൊക്കെ രീതിയിൽ ആണ് ഇന്ത്യൻ പൗരത്വം നഷ്ടപ്പെടുന്നത് –

പരിത്യാഗം (Renunciation)
നിർത്തലാക്കൽ (Termination)
പൗരത്വാപഹാരം (Deprivation)

 

 

👉 ഒരു വിദേശിക്ക് ഇന്ത്യൻ പാസ്സ്പോർട്ടിന് അപേക്ഷിക്കുന്നതിന് എത്ര വർഷം ഇന്ത്യയിൽ താമസിക്കണം –

5 വർഷം

 

 

👉 ഇന്ത്യൻ പൗരന്മാരെ വിവാഹം കഴിക്കുന്ന വിദേശികൾക്ക് പൗരത്വം നേടുന്നതിനുള്ള മാർഗം –

രജിസ്‌ട്രേഷൻ

 

 

👉 പൗരത്വത്തെ സംബന്ധിക്കുന്ന നിയമം പാസ്സാക്കാനുള്ള അധികാരം ആർക്കാണുള്ളത് –

പാർലമെന്റിന്

 

 

👉 പൗരത്വം റദ്ദു ചെയ്യുന്നതിനുള്ള അധികാരം ആർക്കാണുള്ളത് –

ഇന്ത്യ ഗവൺമെന്റിന്

 

 

👉 ഇന്ത്യൻ പൗരത്വ നിയമം പാർലമെൻറ് പാസാക്കിയ വർഷം –

1955 ഇൽ


Source: http://pscmunnorukkam.blogspot.in/2017/11/05.html