Categories
Constitution Topics

ഭരണഘടന 04

👉 ഭരണഘടനയിൽ ഇപ്പോളുള്ള പട്ടികയുടെയും, ഭാഗങ്ങളുടെയും എണ്ണം –

12 പട്ടിക, 25 ഭാഗം

 

 

👉 ഭരണഘടന നിലവിൽ വന്ന സമയത്ത് ഉണ്ടായിരുന്ന അനുച്ഛേദങ്ങളുടെ (ആർട്ടിക്കിൾ) എണ്ണം-

395 (8 പട്ടിക (ഷെഡ്യൂൾ), 22 ഭാഗം (പാർട്ട്))

 

👉 ഭരണഘടനയുടെ കവർ പേജ് തയ്യാറാക്കിയത് –

നന്ദലാൽ ബോസ് (ആധുനിക ഇന്ത്യൻ പെയിന്റിങ്ങിന്റെ പിതാവ്)

 

👉 ഭരണഘടനയുടെ ഡ്രാഫ്റ്റ് (നക്കൽ) തയ്യാറാക്കിയത് –

ബി എൻ റാവു

 

👉 ഭരണഘടനയുടെ ഒറിജിനൽ കയ്യെഴുത്ത് പ്രതി തയ്യാറാക്കിയത് –

പ്രേം ബെഹാരി നരേൻ റൈസാദ

 

👉 ഇന്ത്യയിലെ ആദ്യത്തെ നിയമനിർമ്മാതാവ് –

മനു

 

👉 ലോകത്തിലെ ആദ്യത്തെ നിയമനിർമ്മാതാവ് –

ഹമ്മുറാബി

 

👉 ആധുനിക മനു, ആധുനിക ബുദ്ധ എന്നൊക്കെ വിളിക്കപ്പെടുന്നത് –

ബി ആർ അംബേദ്‌കർ

 

👉 ഇന്ത്യൻ ഭരണഘടനയുടെ ബ്ലൂ പ്രിൻറ് എന്നറിയപ്പെടുന്നത് –

ഗവൺമെൻറ് ഓഫ് ഇന്ത്യ ആക്റ്റ് 1935

 

👉 ഇന്ത്യയുടെ ആദ്യ നിയമ മന്ത്രി –

ബി ആർ അംബേദ്‌കർ

 

👉 ഇൻഡിപെൻഡൻറ് ലേബർ പാർട്ടി ആരംഭിച്ചത് –

ബി ആർ അംബേദ്‌കർ

 

👉 ബഹിഷ്കൃത ഹിതകാരിണി സഭ സ്ഥാപിച്ചത് –

ബി ആർ അംബേദ്‌കർ

 

👉 അംബേദ്‌കർ ആരംഭിച്ച പത്രങ്ങൾ\പ്രസിദ്ധീകരണങ്ങൾ –

മൂക് നായക്, ബഹിഷ്കൃത് ഭാരത്

 

👉 അംബേദ്‌കർ ജയന്തി –

ഏപ്രിൽ 14

 

👉 മഹർ പ്രസ്ഥാനം ആരംഭിച്ചത് –

ബി ആർ അംബേദ്‌കർ

 

👉 അംബേദ്‌കറുടെ ചരമദിനം (ഡിസംബർ 6) ആചരിക്കപ്പെടുന്നത് –

മഹാ പരിനിർവാൺ ദിവസ്

 

👉 ഭരണഘടനയുടെ ഒന്നാം ഭാഗം എന്തിനെക്കുറിച്ചാണ് പ്രതിപാദിക്കുന്നത് –

യൂണിയനും ഭൂപ്രദേശവും (ആർട്ടിക്കിൾ 1 – 4)

 

👉 ആർട്ടിക്കിൾ ഒന്ന് അനുസരിച്ച് ഇന്ത്യയെ നിർവചിച്ചിരിക്കുന്നത് –

യൂണിയൻ ഓഫ് സ്റ്റേറ്റ്സ്

 

👉 ഇന്ത്യൻ ഭരണഘടനയുടെ സ്വഭാവം  –

ക്വാസി ഫെഡറൽ

 

👉 പുതിയ സംസ്ഥാനം രൂപീകരിക്കാനുള്ള അധികാരമുള്ളത് –

പാർലമെന്റിന്

 

👉 പുതിയ സംസ്ഥാനം രൂപീകരിക്കുന്നതിനെ പ്രതിപാദിക്കുന്ന ആർട്ടിക്കിൾ –

ആർട്ടിക്കിൾ 3

 

👉 1948 ഇൽ രൂപീകരിച്ച ഭാഷാ പ്രവിശ്യ കമ്മീഷൻറെ അധ്യക്ഷൻ –

എസ് കെ ധർ

 

👉 ഭാഷാ അടിസ്ഥാനത്തിൽ രൂപം കൊണ്ട ആദ്യ സംസ്ഥാനം –

ആന്ധ്ര (1953 ഒക്ടോബർ 1 )

 

👉 ആന്ധ്ര സംസ്ഥാന രൂപീകരണത്തിനായി സത്യാഗ്രഹം അനുഷ്ഠിച്ച് മരണപ്പെട്ട വ്യക്തി –

പോറ്റി ശ്രീരാമലു

 

👉 സംസ്ഥാന പുനഃ സംഘടനാ കമ്മീഷൻ ചെയർമാൻ –

ഫസൽ അലി (സർദാർ കെ എം പണിക്കർ, എച്ച് എൻ ഖുസ്രു)

 

👉 സംസ്ഥാന പുനഃ സംഘടനാ കമ്മീഷൻ രൂപം കൊണ്ടതെന്ന് –

1953

 

👉 സംസ്ഥാന പുനഃ സംഘടനാ നിയമം നിലവിൽ വന്ന വർഷം –

1956

 

👉 ഭാഷാടിസ്ഥാനത്തിൽ സംസ്ഥാന പുനഃ സംഘടന നടന്ന വർഷം –

1956 നവംബർ 1 (14 സംസ്ഥാനങ്ങൾ 6 കേന്ദ്ര ഭരണ പ്രദേശങ്ങൾ)

 

👉 ഇന്ത്യയിലെ പതിനഞ്ചാമത്തെ സംസ്ഥാനം –

ഗുജറാത്ത് (1960)

 

👉 ഇന്ത്യയിലെ ഇരുപത്തഞ്ചാമത്തെ സംസ്ഥാനം –

ഗോവ (1987)

 

👉 26 : ഉത്തരാഖണ്ഡ് (2000)

 

👉 27 : ഛത്തീസ്‌ഖണ്ഡ് (2000)

 

👉 28 : ജാർഖണ്ഡ് (2000)

 

👉 29 : തെലുങ്കാന (2014 ജൂൺ 2)


തുടരും…

Source: http://pscmunnorukkam.blogspot.in/