Categories
Constitution Topics

ഭരണഘടന 01

എല്ലാ വിധ PSC പരീക്ഷകളിലെയും ഒരു അവിഭാജ്യ ഘടകം ആണ് ഭരണഘടനയെ കുറിച്ചുള്ള ചോദ്യങ്ങൾ. മറ്റു വിഭാഗങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ പഠിക്കാനുള്ള അളവ് (Volume) കുറവും കൂടുതൽ മാർക്ക് എളുപ്പത്തിൽ കിട്ടുന്നതും ആണ് ഭരണഘടന വിഭാഗം എന്ന് മനസ്സിലാക്കാം. ആ വിഭാഗത്തിലെ കുറച്ചു ചോദ്യങ്ങളുമായി ആരംഭിക്കാം.

 

👉 ഒരു രാജ്യത്ത് ഭരണ സംവിധാനം ഇല്ലാതെ വരുന്ന അരക്ഷിതാവസ്ഥ –

അനാർക്കി (Anarchy)

 

👉 ഒരു രാജ്യത്ത് ഭരണ സംവിധാനം ഒരാളുടെ മാത്രം നിയന്ത്രണത്തിൽ ആകുന്ന അവസ്ഥ –

ഓട്ടോക്രസി  (Autocracy )

 

👉 ഭരണ സംവിധാനം ഉദ്യോഗസ്ഥരാൽ നടത്തപ്പെടുന്ന അവസ്ഥ –

ബ്യൂറോക്രസി  (Bureaucracy)

 

👉 ഭരണ സംവിധാനം ഒരു സ്‌ത്രീയാലോ സ്‌ത്രീകളാലോ നടത്തപ്പെടുന്ന അവസ്ഥ –

ഗൈനാർക്കി (Gynarchy)

 

👉 ഭരണ സംവിധാനം രാജാവിനാൽ  നടത്തപ്പെടുന്ന അവസ്ഥ –

മൊണാർക്കി  (Monarchy)

 

👉 ഭരണ സംവിധാനം ഒരുകൂട്ടം ആളുകളാൽ നടത്തപ്പെടുന്ന അവസ്ഥ –

ഒലിഗാർക്കി  (Oligarchy)

 

👉 ഭരണ സംവിധാനം സമ്പന്നരാൽ നടത്തപ്പെടുന്ന അവസ്ഥ –

പ്ലൂട്ടോക്രസി  (Plutocracy)

 

👉 ഭരണ സംവിധാനം ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട ജന പ്രതിനിധികളാൽ  നടത്തപ്പെടുന്ന അവസ്ഥ –

ഡെമോക്രസി  (Democracy)

 

👉 ലോകത്തിലെ ആദ്യത്തെ ജനാധിപത്യ രാജ്യം –

ഗ്രീസ്

 

👉 ഭരണഘടന എന്ന ആശയം നിലവിൽവന്ന രാജ്യം –

അമേരിക്ക

 

👉 ഇപ്പോളും നിലനിൽക്കുന്ന ലോകത്തിലെ ഏറ്റവും പഴയ ജനാധിപത്യ ഭരണഘടന –

ബ്രിട്ടൻ

 

👉 ലോകത്തിലെ ആദ്യത്തെ ലിഖിത ഭരണഘടന –

അമേരിക്ക (USA)

 

👉 ലോകത്തിലെ ഏറ്റവും ചെറിയ ഭരണഘടന –

അമേരിക്ക (USA)

 

👉 ലോകത്തിലെ ഏറ്റവും വലിയ (ലിഖിത) ഭരണഘടന –

ഇന്ത്യ

 

👉 അലിഖിത ഭരണഘടന നിലനിൽക്കുന്ന രാജ്യങ്ങൾക്ക് ഉദാഹരണം –
ഇസ്രയേൽ , ബ്രിട്ടൻ

 

👉 ഹോം ഓഫ് ഡയറക്ട് ഡെമോക്രസി (പ്രത്യക്ഷ ജനാധിപത്യത്തിൻറെ ആലയം) എന്നറിയപ്പെടുന്ന രാജ്യം –

സ്വിറ്റ്സർലൻഡ്

 

👉 പാർലമെന്റുകളുടെ അമ്മ എന്നറിയപ്പെടുന്നത് ഏതു രാജ്യത്തിന്റെ പാർലമെൻറ് ആണ് –

ബ്രിട്ടൻ

 

👉 ജനാധിപത്യത്തിൻറെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്ന രാജ്യം –

ഗ്രീസ്

 


തുടരും…

Source: http://pscmunnorukkam.blogspot.in/