Categories
Renaissance Topics

ബാരിസ്റ്റർ ജി.പി.പിളള (1864-1903)

➡ഗോവിന്ദൻ പരമേശ്വരൻ പിള്ള.

➡ജനനം:പളളിപ്പുറം,തിരുവനന്തപുരം.

➡തിരുവിതാംകൂറിലെ ആദ്യത്തെ ജനകീയ വിപ്ലവമായ മലയാളി മെമ്മോറിയലിന്റെ ഉപജ്ഞാതാവ്.

➡തിരുവിതാംകൂറിലെ ആദ്യത്തെ ബാരിസ്റ്റർ (അഭിഭാഷകൻ).

➡തിരുവിതാംകൂറിലെ ആദ്യ കോൺഗ്രസുകാരൻ.

➡കോൺഗ്രസ്സിന്റെ ആദ്യ സമ്മേളനത്തിൽ പങ്കെടുത്ത ഏക മലയാളി.

➡1894ൽ,INC യുടെ സെക്രട്ടറിയായ ആദ്യ തിരുവിതാംകൂർ സ്വദേശി.

➡ദക്ഷിണാഫ്രിക്കൻ പ്രശ്നത്തിൽ ഗാന്ധിജിയുടെ ഉപദേശകൻ.

➡’എഡിറ്റേഴ്‌സ് എഡിറ്റർ’ എന്നറിയപ്പെടുന്ന തെക്കേ ഇന്ത്യയിലെ ആദ്യ ഇംഗ്ലീഷ് ദിനപ്പത്രമായ മദ്രാസ് സ്റ്റാൻഡേർഡിന്റെ സ്ഥാപകൻ.

➡മഹാത്മാഗാന്ധിയുടെ ആത്മകഥയിലെ ഏക കേരളീയൻ.

➡തിരുവിതാംകൂറിൽനിന്നും ആദ്യമായി ഇംഗ്ലണ്ടിൽ പോയി രാഷ്ട്രീയ പ്രവർത്തനം നടത്തിയ നേതാവ്.

➡”സ്വരാജ്യ സ്നേഹി”എന്ന പേരിൽ ലേഖനങ്ങളെഴുതി.

➡പിന്നാക്ക വിഭാഗങ്ങളുടെ കഷ്ടപ്പാടുകൾ ബ്രിട്ടീഷ് പാർലമെന്റിൽ ഉന്നയിക്കാൻ ഡോ. പൽപ്പുവിന്റെ അഭ്യർഥനപ്രകാരം സ്വാമി വിവേകാനന്ദന്റെ കത്തുമായി ഇംഗ്ലണ്ടിലേക്ക് പോയ നവോത്ഥാനനായകൻ.

➡തിരുവിതാംകൂർ ദിവാൻ രാമയ്യങ്കാരെ വിമർശിച്ച് ‘വെസ്റ്റേൺ സ്റ്റാർ’ എന്ന പത്രത്തിൽ ലേഖനങ്ങൾ എഴുതിയതിനാൽ തിരുവനന്തപുരം ഹിസ് ഹൈനസ് മഹാരാജാസ് കോളേജിൽ നിന്നും പുറത്താക്കപ്പെട്ടു.

➡യൂണിവേഴ്സിറ്റി കോളജിന്റെ ആദ്യകാല പേരാണ് “ഹിസ് ഹൈനസ് മഹാരാജാസ്”.

➡1834ല്‍ സ്വാതി തിരുനാളിന്‍െറ കാലത്ത് ഇംഗ്ളീഷ് സ്കൂളായി ആരംഭിച്ച സ്ഥാപനം 1866ൽ കോളജായി മാറി (ഹിസ് ഹൈനസ് മഹാരാജാസ് കോളജ്). 1937ൽ യൂനിവേഴ്സിറ്റി കോളജ് എന്ന് ഒൗദ്യോഗിനാമമായി.

➡ആധുനിക തിരുവിതാംകൂറിലെ രാഷ്ട്രീയവിപ്ലവങ്ങളുടെ പിതാവ്.

➡കേരളത്തിന്റെ രാഷ്ട്രീയ ഗുരു.

➡കോളജ് വിദ്യാര്‍ഥി ആയിരിക്കെ ‘മലയാളിസഭ’എന്ന സംഘടന രൂപീകരിച്ച് ആധുനികാശയങ്ങള്‍ മറ്റു വിദ്യാര്‍ഥികളില്‍ എത്തിച്ചു.

➡ക്ഷയരോഗത്തെ തുടർന്ന് 39 ആം വയസിൽ നിര്യാണം.

മലയാളിമെമ്മോറിയൽ. (1891 ജനുവരി 15).
────────────────────────────
19 ആം നൂറ്റാണ്ടിന്റെ അവസാനദശകം വരെ തിരുവിതാം‌കൂറിലെ ഉന്നത ഔദ്യോഗിക പദവികൾ വഹിച്ചത് തമിഴ് ബ്രാഹ്മണരായിരുന്നു.

ഇതിനെതിരെ “തിരുവിതാം‌കൂർ തിരുവിതാംകൂർകാർക്ക്”എന്ന ഉദ്ഘോഷിച്ചു കൊണ്ട് ബാരിസ്റ്റർ ജി.പി.പിള്ള, കെ.പി. ശങ്കരമേനോൻ, സി.വി. രാമൻപിള്ള തുടങ്ങിയവരുടെ നേതൃത്വത്തിൽ 10038 പേരുടെ ഒപ്പ് ശേഖരിച്ച് 1891 ജനുവരിയിൽ ശ്രീമൂലം തിരുന്നാളിന് സമർപ്പിച്ചു.
തുടർന്ന് തിരുവിതാം‌കൂറിൽ ഉയർന്ന ഔദ്യോഗിക സ്ഥാനങ്ങളിൽ മലയാളികൾക്ക് പ്രവേശനം ലഭിച്ചു.

▶”നായന്മാരുടെ ഒരു കൊട്ടാരക്കൊടുങ്കാറ്റ്”എന്ന് മെമ്മോറിയലിനെ വിശേഷിപ്പിച്ചത് = പി കെ ബാലകൃഷ്ണന്‍.

▶മലയാളി മെമ്മോറിയലിന്റെ കരടുരൂപം തയാറാക്കിയത് = CV രാമൻപിള്ള.