Categories
Facts on India Topics

പൈക വിപ്ലവം

അടുത്ത അധ്യായനവർഷം മുതൽ പൈക വിപ്ലവം (Paika Rebellion) ഒന്നാം സ്വാതന്ത്ര്യ സമരമായി കണക്കാക്കുമെന്ന് കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രി ശ്രീ. പ്രകാശ് ജാവേദ്കർ. 1857 ലെ ശിപായി ലഹളയെ ആയിരുന്നു ഒന്നാം സ്വാതന്ത്ര്യ സമരമായി കണക്കാക്കിയിരുന്നത്.

ഔദ്യോഗികമായി  കേരള പബ്ലിക് സർവീസ് കമ്മീഷൻ ഇതിനെപ്പറ്റി അഭിപ്രായം പറഞ്ഞിട്ടില്ല എങ്കിലും ഈ ഭാഗത്തു നിന്നു വരുന്ന ചോദ്യങ്ങളും ഉത്തരങ്ങളും നമുക്ക് നോക്കാം.

എന്താണ്  പൈക വിപ്ലവം ?

ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഭരണത്തിനെതിരെ 1817 ൽ ഒഡീഷയിലെ പൈക സമൂഹം നടത്തിയ സായുധ വിപ്ലവം ആണ് പൈക വിപ്ലവം ( Paika Rebellion or Paika Bidroha ). ഒഡീഷയിലെ പാരമ്പര്യ സേന വിഭാഗമായിരുന്നു പൈക സമൂഹം.

3 രീതിയിലായിരുന്നു പൈക സമൂഹം അറിയപ്പെട്ടിരുന്നത്.
1, Paharis – വാൾ ഉപയോഗിക്കുന്ന സേനാ വിഭാഗം.

2, Banuas – വെടിക്കോപ്പുകൾ ഉപയോഗിക്കുന്ന സേനാവിഭാഗം.

3, Dhenkiyas – ധനുർ വിദ്യയിൽ പ്രാവിണ്യം നേടിയ വിഭാഗം.

Expected Questions –

പൈക വിപ്ലവം നടന്നത് എവിടെയാണ് – ഒഡീഷ.

പൈക വിപ്ലവം നടന്ന വർഷം – 1817.

പൈക വിപ്ലവത്തിന്റെ നേതാവ് ആരായിരുന്നു – Bakshi Jayabandhu Bidyadhara.

പൈക വിപ്ലവത്തിൽ ഐക്യത്തിന്റെ പ്രതീകമായി കണ്ടിരുന്നത് – ജഗന്നാഥ്. ( A form of Lord Vishnu )

ഈസ്റ്റ് ഇന്ത്യ കമ്പനി Khurda (ഒറീസയിലെ നാട്ടുരാജ്യം) കീഴടക്കിയത് ഏതു വർഷമായിരുന്നു – 1803.

Khurda ഭരിച്ച അവസാനത്തെ രാജാവ് ആരായിരുന്നു – Raja Mukunda Deva.

പൈക വിപ്ലവത്തിന്റെ നേതാവായ Bakshi Jayabandhu Bidyadhara മരിച്ചത് ഏതു വർഷമായിരുന്നു – 1829.

പൈക വിപ്ലവം അടിച്ചമർത്തിയതിനു ശേഷം ഈസ്റ്റ് ഇന്ത്യ കമ്പനി കട്ടക്കിൽ നിയമിച്ച പുതിയ കമ്മീഷണർ ആരായിരുന്നു – Robert Ker.

ഇന്ത്യൻ സ്വാതന്ത്ര്യ സമര പോരാട്ടവുമായി ബന്ധപ്പെട്ട ഏതു വിപ്ലവത്തിന്റെ ഇരുന്നൂറാം വാർഷികം ആണ് 2017 ൽ – പൈക വിപ്ലവം.