CODE-ചെങ്കുളം മാധവന്റെ ഭൂതത്താനെ കണ്ട് നേര്യമംഗലത്ത് ആന ഇടഞ്ഞു. ചെറുതോണിയിലിരുന്ന പൊന്മാന് മുല്ലപ്പെരിയാറിൽചാടി.
- ചെങ്കുളം : ചെങ്കുളം.
- മാധവൻ : മാട്ടുപ്പെട്ടി.
- ഭൂതത്താൻ : ഭൂതത്താൻകെട്ട്.
- കണ്ട് : കുണ്ടല
- നേരിയ മംഗലം : നേരിയമംഗലം.
- ആന : ആനയിറങ്കൽ.
- ഇടഞ്ഞു : ഇടമലയാർ.
- ചെറുതോണി : ചെറുതോണി.
- പൊന്മാൻ : പൊൻമുടി.
- മുല്ലപ്പെരിയാർ
- പെരിയാർ നദി ഒഴുകുന്ന ജില്ലകൾ: ഇടുക്കി, എറണാകുളം
- മുല്ലപ്പെരിയാർ. ഏറ്റവുമധികം അണക്കെട്ടുകൾ പെരിയാറിലാണുള്ളത്.
- മൂന്നാറിൽ സംഗമിക്കുന്ന നദികൾ: മുതിരപ്പുഴ, ,നല്ലതണ്ണി,കുണ്ടള. ഇതിൽ പലതും പെരിയാറിന്റെ പോഷകനദികളിലാണ്.
- കേരളത്തിലെ ആദ്യത്തെ അണക്കെട്ട്: മുല്ലപ്പെരിയാർ.
- കേരളത്തിലെ ഏറ്റവും വലിയ അണക്കെട്ട് : മലമ്പുഴ.
- കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതി: കല്ലട.
- കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി: ഇടുക്കി.
- കേരളത്തിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ട്: ചെറുതോണി.
- ഏറ്റവും വലിയ ഗ്രാവിറ്റി ഡാം: ചെറുതോണി.
- ഇന്ത്യയിൽ നിർമ്മിച്ച ആദ്യത്തെ കോൺക്രീറ്റ് അണകെട്ടാണ് മാട്ടുപ്പെട്ടി.
- കുറവൻ – കുറത്തി മലകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ഡാം: ഇടുക്കി.
- ഇന്ത്യയിൽ മണ്ണു കൊണ്ട് നിർമ്മിച്ച ഏറ്റവും വലിയ അണകെട്ടായ ബാണാസുരസാഗർ ഡാം വയനാട് ജില്ലയിലാണ് .
- പഴശ്ശി അണക്കെട്ട്: കണ്ണൂർ ( വളപട്ടണം പുഴയിൽ )
- പൊന്മുടി ഡാം . ഇടുക്കി ജില്ലയിൽ ( പന്നിയാർ നദിയിൽ)
- പെരിയാറിന്റെ തീരത്തുള്ള പ്രസിദ്ധമായ ക്രിസ്ത്യൻ തീർത്ഥാടന കേന്ദ്രം :മലയാറ്റൂർ
- ചെങ്കുളം പദ്ധതി സ്ഥിതി ചെയ്യുന്ന പെരിയാറിന്റെ പോഷകനദി :മുതിരപ്പുഴ.
- ആലപ്പുഴ കാലടിപുഴ എന്നീ പേരുകളിൽ അറിയപ്പെടുന്ന നദി :പെരിയാർ.