❓1⃣ ’വഴുതിപ്പോവുന്ന ഓരോ നിമിഷവും നിങ്ങളുടെ കണക്കുപുസ്തകത്തിൽ ചേർക്കപ്പെടുന്നു’ (The hours slip away and are laid to our account). പാലക്കാട് ജില്ലയിൽ സ്ഥിതി ചെയുന്ന, കേരളം ഒട്ടാകെ അറിയപ്പെടുന്ന ഏതു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മുദ്രാവാക്യമാണിത് ?
✅1⃣ ഗവണ്മെന്റ് വിക്റ്റോറിയ കോളെജ്, പാലക്കാട്
❓2⃣ പാലക്കാട് ജില്ലയിലെ പേരു കേട്ട വിനോദസഞ്ചാര കേന്ദ്രമായ മലമ്പുഴ സന്ദർശക്കാത്തവർ നമുക്കിടയിൽ വിരളമായിരിക്കും. അവിടെ 2005-ലെ *രാജ രവിവർമ*പുരസ്കാരം ലഭിച്ച വ്യക്തി രൂപകൽപ്പന ചെയ്ത ഒരു ശിൽപ്പമുണ്ട്. ആരാണാ വ്യക്തി ?
✅2⃣ *കാനായി കുഞ്ഞിരാമൻ*
❓3⃣ കേരളത്തിൽ ഓറഞ്ചു കൃഷിക്കു പ്രശസ്തമാണല്ലോ നെല്ലിയാമ്പതി. ഇവിടെ *’Passiflora edulis’* എന്ന ശാസ്ത്രനാമമുള്ള മഞ്ഞ നിറമുള്ള ഫലവും ധാരാളമായി കൃഷി ചെയ്തു വരുന്നു. ഈ ഫലത്തിന്റെ പേര് പറയാമോ?
✅3⃣ *പാഷൻ ഫ്രൂട്ട്* (Passion fruit)
❓4⃣പാലക്കാട് ജില്ലയിലെ *ശ്രീവിശാലാക്ഷി സമേത ശ്രീവിശ്വനാഥസ്വാമി* ക്ഷേത്രത്തിലെ പ്രധാന ഉത്സവമാണ് *രഥോത്സവം*. പുരാതനമായ ഈ ക്ഷേത്രം എവിടെ സ്ഥിതി ചെയ്യുന്നു ?
✅4⃣ *കൽപ്പാത്തി ക്ഷേത്രം*
❓5⃣ 1994-95 ൽ ഭാരത സർക്കാരിന്റെ *മഹാവൃക്ഷ പുരസ്കാരം* നേടിയതാണ് പറമ്പിക്കുളത്തെ *കന്നിമാറ തേക്ക്*. പറമ്പിക്കുളത്ത് ഈ തേക്ക് സ്ഥിതി ചെയ്യുന്ന കൃത്യമായ സ്ഥലത്തിന്റെ പേരെന്ത് ?
*Clue*:- ഈ സ്ഥലത്തിന്റ പേരിൽ ഒരു അണക്കെട്ടുണ്ട്.
✅5⃣ *തൂണക്കടവ്*
❓6⃣ 1766 ൽ നിർമ്മിക്കപ്പെട്ട *പാലക്കാട് കോട്ട* ഇന്ത്യയിൽ തന്നെ ഏറ്റവും നന്നായി സംരക്ഷിച്ചു വരുന്ന കോട്ടകളിൽ ഒന്നാണ്. ഇത് നിർമ്മിച്ച ഭരണാധികാരി ആരാണ് ?
✅6⃣ മൈസൂർ രാജാവായിരുന്ന *ഹൈദരലി*
❓7⃣ സൈലന്റ്വാലിയിൽ കൂടി ഒഴുകുന്ന കുന്തിപ്പുഴയിലെ ഈ ഭാഗത്തു അണക്കെട്ട് നിർമ്മിക്കാനുള്ള പദ്ധതി കേരള വൈദ്യുതി വകുപ്പ് ആരംഭിച്ചപ്പോൾ, ഹെക്ടർ കണക്കിനു മഴക്കാടുകൾ വെള്ളക്കെട്ടിനടിയിലാകുമെന്ന കാരണത്താൽ പ്രകൃതിസ്നേഹികളുടെ നേതൃത്തത്തിൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കുകയും, തുടർന്ന് 1984 -ൽ അന്നത്തെ പ്രധാനമന്ത്രി ആയിരുന്ന ഇന്ദിര ഗാന്ധി ഈ ജലവൈദ്യുത പദ്ധതിനിർത്തലാക്കിയതായി പ്രഖ്യാപിക്കുകയും ചെയ്തു. പരാമർശ പ്രദേശം ഏതാണ് ?
✅7⃣ *പാത്രക്കടവ്*
❓8⃣ നിങ്ങളുടെ വാഹനത്തിന് KL – 50 എന്ന രജിസ്ടേഷൻ നമ്പർ ലഭിക്കണമെങ്കിൽ രജിസ്റ്റർ ചെയ്യേണ്ട ആർ.ടി. ആപ്പീസ് പാലക്കാട് ജില്ലയിലാണ്. സ്ഥലപേര് പറയാമോ ?
✅8⃣ *മണ്ണാർക്കാട്*
❓9⃣ തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ തമ്പാനൂർ സ്ഥിതി ചെയ്യുന്നത് പോലെ പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നതെവിടെ?
✅9⃣ *ഒലവക്കോട്*
❓🔟 ഭാരതപ്പുഴയുടെ കൈവഴികളായ മീൻചാടി, ചാടി എന്നീ പുഴകളിലാണ് ഇന്ത്യയിലെ ഏറ്റവും വലിയ മണ്ണു കൊണ്ട് നിർമ്മിതമായ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. പ്രസിദ്ധമായ നെന്മാറ വേല നടക്കുന്നത് ഇതിന്റെ തീരങ്ങളിലാണ്. ഏതാണീ അണക്കെട്ട്?
🔟✅ *പോത്തുണ്ടി അണകെട്ട്*