Categories
Topics

പത്തനംതിട്ട ജില്ല

🎯 കേരളത്തിൽ പതിമൂന്നാമതായി രൂപംകൊണ്ട ജില്ല –

പത്തനംതിട്ട

 

🎯 മൂഴിയാർ ഡാം, കക്കാട് പദ്ധതി എന്നിവ സ്ഥിതി ചെയ്യുന്ന ജില്ല –

പത്തനംതിട്ട

 

🎯 തീർത്ഥാടന ടൂറിസത്തിൻറെ ആസ്ഥാനം എന്നറിയപ്പെടുന്നത് –

പത്തനംതിട്ട

 

🎯 ജലത്തിലെ പൂരം എന്നറിയപ്പെടുന്നത് –

ആറന്മുള വള്ളംകളി

 

🎯 പാർത്ഥസാരഥി ക്ഷേത്രം സ്ഥിതി ചെയ്യുന്നത് –

ആറന്മുള, പത്തനംതിട്ട

 

🎯 ആറന്മുള ഉതൃട്ടാതി വള്ളംകളി നടക്കുന്ന നദി –

പമ്പ

 

🎯 പത്തനംതിട്ട ജില്ലയിലെ ജലവൈദ്യുത പദ്ധതികൾ –

ശബരിഗിരി, മണിയാർ

 

🎯 മധ്യ തിരുവിതാംകൂറിൻറെ ജീവനാഡി എന്നറിയപ്പെടുന്ന നദി –

പമ്പ

 

🎯 കേരളത്തിലെ താറാവ് വളർത്ത് കേന്ദ്രം –

നിരണം

 

🎯 പത്തനംതിട്ടയിൽ AD 52 ഇൽ സെൻറ് തോമസ് സ്ഥാപിച്ചു എന്ന് കരുതപ്പെടുന്ന പള്ളി –

നിരണം പള്ളി

 

🎯 ഇന്ത്യയിൽ സീറോ ജനസംഖ്യ വളർച്ചാ നിരക്ക് കൈവരിച്ച ആദ്യ ജില്ല –

പത്തനംതിട്ട

 

🎯 ജനസംഖ്യ വളർച്ചാ നിരക്ക് ഏറ്റവും കുറഞ്ഞ ജില്ല –

പത്തനംതിട്ട

 

🎯 കേരളത്തിൽ ഏറ്റവും കൂടുതൽ റിസർവ്വ് വനമുള്ള ജില്ല –

പത്തനംതിട്ട

 

🎯 ഇന്ത്യയിലെ ആദ്യ പോളിയോ വിമുക്ത ജില്ല –

പത്തനംതിട്ട

 

🎯 പെരുന്തേനരുവി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന ജില്ല –

പത്തനംതിട്ട

 

🎯 പത്തനംതിട്ടയിൽ പമ്പാ തീരത്ത് നടത്തപെടുന്ന ഏഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ സമ്മേളനം –

മാരാമൺ കൺവെൻഷൻ (1895 ഇൽ ആരംഭിച്ചു)

 

🎯 കേരളത്തിലെ ഏറ്റവും വലിയ ഹിന്ദുമത സമ്മേളനം നടക്കുന്നത് –

ചെറുകോൽപ്പുഴ, പമ്പാ തീരത്ത്

 

🎯 വാസ്തു വിദ്യാ ഗുരുകുലം സ്ഥിതി ചെയ്യുന്നത് –

ആറന്മുള

 

🎯 പടയണിക്ക് പ്രസിദ്ധമായ കടമ്മനിട്ട ദേവിക്ഷേത്രം സ്ഥിതിചെയ്യുന്നത് –

പത്തനംതിട്ട

 

🎯 പത്തനംതിട്ടയുടെ ആസ്ഥാനം ഏത് നദീ തീരത്താണ് –

അച്ചൻകോവിലാർ

 

🎯 ദക്ഷിണ കുംഭമേള എന്നറിയപ്പെടുന്നത് –

ശബരിമല മകരവിളക്ക്

 

🎯 ഇന്ത്യയിൽ സീസണിൽ ഏറ്റവും കൂടുതൽ വരുമാനം ഉള്ള ക്ഷേത്രം –

ശബരിമല (റാന്നി താലൂക്ക്)

 

🎯 കേരളത്തിലെ ഏറ്റവും വിസ്തൃതി കൂടിയ വനം ഡിവിഷൻ –

റാന്നി

 

🎯 ദക്ഷിണ ഭാഗീരഥി, ബാരിസ് എന്നൊക്കെ വിളിക്കപ്പെട്ട നദി –

പമ്പ

 

🎯 ചെങ്ങറ ഭൂസമരം നടന്ന ജില്ല –

പത്തനംതിട്ട

 

🎯 പത്തനംതിട്ടയിലെ ഏക ഹിൽ സ്റ്റേഷൻ –

ചരൽക്കുന്ന്

 

🎯 കേരളത്തിലെ ഏക പക്ഷിരോഗ നിർണ്ണയ ലാബ് –

മഞ്ചാടി

 

🎯 ആനക്കൂട് സ്ഥാപിച്ചിരിക്കുന്ന സ്ഥലം –

കോന്നി

 

🎯 ഗവി ഇക്കോ ടൂറിസം പദ്ധതി നടപ്പിലാക്കിയ ജില്ല –

പത്തനംതിട്ട

 

🎯 ആനയുടെ മുഴുവൻ അസ്ഥിയും പ്രദർശിപ്പിച്ചിരിക്കുന്ന കേരളത്തിലെ ഏക മ്യൂസിയം –

ഗവി

 

🎯 ചിലന്തി ക്ഷേത്രം സ്ഥിതി ചെയ്യുന്നത് –

കൊടുമൺ, പത്തനംതിട്ട

 

🎯 കരിമ്പ് ഗവേഷണ കേന്ദ്രത്തിൻറെ ആസ്ഥാനം –

തിരുവല്ല

 

🎯 ട്രാവൻകൂർ ഷുഗർ ആൻഡ് കെമിക്കൽസ് –

തിരുവല്ല

 

🎯 മന്നം ഷുഗർ മില്ലിൻറെ ആസ്ഥാനം –

പന്തളം

 

🎯 കേരളാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോക്‌ലോർ ആൻഡ് ഫോക് ആർട്സിൻറെ ആസ്ഥാനം –

മണ്ണടി

 

🎯 ഗുരു നിത്യ ചൈതന്യയതിയുടെ ജന്മസ്ഥലം –

വാകയാർ


【 തുടരും 】

Source: http://pscmunnorukkam.blogspot.in/