Categories
Facts on India Topics

പഞ്ചവത്സര പദ്ധതികൾ (Part 1)

ജവഹർലാൽ നെഹ്‌റു ആണ് ഇന്ത്യൻ പഞ്ചവത്സര പദ്ധതികളുടെ പിതാവ് എന്ന് വിശേഷിപ്പിക്കുന്നത്. സോവിയറ്റ് യൂണിയനെമാതൃകയാക്കിയാണ് ഈ വികസന തന്ത്രം ഇന്ത്യയിൽ നടപ്പിലാക്കിയത്. ആസൂത്രണ കമ്മീഷനാണ് പഞ്ചവത്സര പദ്ധതികളുടെ രൂപരേഖ തയ്യാറാക്കിയിരുന്നത്.

ആദ്യമായി പഞ്ചവത്സര പദ്ധതികൾ നടപ്പിലാക്കിയ രാജ്യം സോവിയറ്റ് യൂണിയനാണ്. 1928-നും 1932-നും മധ്യേ നടപ്പിലാക്കിയ പദ്ധതികളുടെ ഉപജ്ഞാതാവ് ജോസഫ് സ്റ്റാലിൻ ആയിരുന്നു.

ഒന്നാം പഞ്ചവത്സര പദ്ധതി

 • ഒന്നാം പഞ്ചവത്സര പദ്ധതി നടപ്പിലാക്കിയത് 1951-56 കാലയളവിലാണ്.
 • Primary Sector അഥവാ കാർഷിക വികസനത്തിനാണ് ഈ പദ്ധതിയിൽ പ്രാധാന്യം നൽകിയത്.
 • ഹാരോഡ് ഡോമർ മാതൃക (Harrod Domar Model)യിലാണ് പദ്ധതികൾ നടപ്പിലാക്കിയത്.
 • ലക്ഷ്യമിട്ട വളർച്ചാ നിരക്ക് 2.1 ശതമാനവും കൈവരിച്ചത്  3.6  ശതമാനവുമാണ്.
 • Desert Development Programme, National Extension Scheme എന്നീ പദ്ധതികൾ ആരംഭിച്ചതും വിവിധോദ്ദേശ്യ ജലസേചന പദ്ധതികളായ ഭക്രാനംഗൽ, ഹിരാക്കുഡ്, ദാമോദർ വാലി പദ്ധതികൾ നടപ്പിലാക്കിയത് ഒന്നാം പദ്ധതിക്കാലത്താണ്.
 • പദ്ധതിയുടെ അടങ്കൽ തുക 2069 കോടിയായിരുന്നെങ്കിലും പിന്നീട് 2378 കോടിയായി ഉയർത്തി.
 • പ്രശസ്ത ഇന്ത്യൻ സാമ്പത്തിക ശാസ്ത്രജ്ഞരും മലയാളിയുമായ ഡോ.കെ.എൻ.രാജാണ് ഒന്നാം പഞ്ചവത്സര പദ്ധതിയുടെ രൂപരേഖ തയാറാക്കിയത്.

രണ്ടാം പഞ്ചവത്സര പദ്ധതി

 • വ്യവസായത്തിന് പ്രാധാന്യം നൽകിയ രണ്ടാം പഞ്ചവത്സര പദ്ധതി 1956-61കാലയളവിൽ നടപ്പിലാക്കി.
 • പ്രശസ്ത സ്ഥിതിവിവരശാസ്ത്ര വിദഗ്ദ്ധനായ പി.സി.മഹാലോനോബിസ് 1953-ൽ രൂപകല്പന ചെയ്ത മഹലനോബിസ് മാതൃകയിൽ നടപ്പിലാക്കിയ പദ്ധതി .
 • 4.5 ശതമാനം വളർച്ചയാണ് കൈവരിച്ചത്.
 • Industry and Transport Plan എന്നറിയപ്പെട്ട ഈ പദ്ധതിയുടെ കാലത്താണ് റൂർക്കേല, ഭിലായ്, ദുർഗാപ്പൂർ സ്റ്റീൽ പ്ളാൻറുകൾ ആരംഭിച്ചത്. ബംഗാളിലെ ചിത്തരഞ്ജൻ കോച്ച് ഫാക്ടറിയും തുടങ്ങിയത് ഈ പദ്ധതിയുടെ കാലത്താണ്
 • രണ്ടാം പദ്ധതിയുടെ അവസാനത്തോടെയാണ് സാങ്കേതിക വിദ്യാഭ്യാസ രംഗത്തെ അത്യുന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളായ 5 IIT(Indian Institute of Technology)കൾ സ്ഥാപിച്ചത്.
 • ഉന്നത വിദ്യാഭ്യാസ രംഗത്തിന് ശക്തി പകരുന്നതിന് ഒന്നാം പദ്ധതി കാലത്ത് 1953-ൽ വിദ്യാഭ്യാസ മന്ത്രി മൗലാന ആസാദ് ഉത്‌ഘാടനം ചെയ്ത University Grand Commission  പാർലമെൻറ് ആക്റ്റിലൂടെ statutory പദവി നൽകിയതും രണ്ടാം പദ്ധതി കാലത്താണ്.
 • കൽക്കരി ഉത്പാദനം വർദ്ധിപ്പിക്കുകയും വടക്കു-കിഴക്ക് മേഖലയിൽ കൂടുതൽ റെയിൽപ്പാതകൾ നിർമ്മിക്കുകയും ചെയ്തു.
 • പ്രമുഖ ഗവേഷണ കേന്ദ്രമായ Tata Institute of Fundamental Research സ്ഥാപിതമായി1956-ൽ ഇന്ത്യ വ്യവസായ നയം പ്രഖ്യാപിച്ചു.

മൂന്നാം പഞ്ചവത്സര പദ്ധതി

 • മൂന്നാം പഞ്ചവത്സര പദ്ധതി ഊന്നൽ നൽകിയത് സ്വയം പര്യാപ്ത സാമ്പത്തിക വ്യവസ്ഥിതിക്കാണ്.
 • കൃഷിയ്ക്കും വ്യവസായത്തിനും തുല്യ പരിഗണന നൽകി 1961-66 വർഷ കാലയളവിൽ നടപ്പിലാക്കിയ പദ്ധതി 5.6 ശതമാനം വളർച്ചയാണ് ലക്ഷ്യമിട്ടത്. എന്നാൽ പല കാരണങ്ങളാലും ലക്‌ഷ്യം കൈവരിക്കാൻ സാധിച്ചില്ല. കൈവരിച്ച ലക്‌ഷ്യം 2.4 ശതമാനം മാത്രമാണ്.
 • ധാരാളം പ്രൈമറി വിദ്യാലയങ്ങൾ ഗ്രാമീണ മേഖലയിൽ സ്ഥാപിക്കുകയും കാർഷിക പുരോഗതിയിൽ വിപ്ലവം സൃഷ്ടിച്ച ഹരിതവിപ്ലവത്തിന് തുടക്കം കുറിക്കുകയും ചെയ്ത ഈ പദ്ധതി കാലയളവിലാണ് 1962-ലെ ഇന്ത്യ-ചൈന യുദ്ധം നടന്നത്.
 • മൂന്നാം പഞ്ചവത്സര പദ്ധതിയുടെ പരാജയകാരണം തുടർന്നുള്ള മൂന്ന് സാമ്പത്തിക (1966-67, 1967-68, 1968-69) വർഷങ്ങളിൽ രാജ്യത്ത് വാർഷിക പദ്ധതികളാണ് നടപ്പിലാക്കിയത്.
 • ഈ കാലഘട്ടം Plan Holiday എന്നാണ് അറിയപ്പെടുന്നത്.
 •  രൂക്ഷമായ വരൾച്ച, രൂപയുടെ മൂല്യത്തകർച്ച എന്നിവയും സമ്പദ്വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചു.

നാലാം പഞ്ചവത്സര പദ്ധതി

 • ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായശേഷം ആരംഭിച്ച പഞ്ചവത്സര പദ്ധതിയാണ് നാലാമത്തേത്. 1969-74 ആയിരുന്നു കാലയളവ്.
 • ഗാഡ്ഗിൽ യോജന എന്നറിയപ്പെടുന്ന നാലാം പദ്ധതി 5.6 ശതമാനം വളർച്ചലക്ഷ്യമിടുകയും 3.3 ശതമാനം നേടുകയും ചെയ്തു.
 • സ്ഥിരതയുള്ള നീതിയുകതമായ വികസനത്തിലൂടെ സ്വയം പര്യാപ്തത കൈവരിക്കലായിരുന്നു പദ്ധതിയുടെ മുഖ്യ ഊന്നൽ.
 • ഈ പദ്ധതി കാലയളവിലാണ് 14 ബാങ്കുകളുടെ ദേശസാത്കരണം നടന്നത്.
 • ഹരിതവിപ്ലവത്തിലൂടെ കൂടുതൽ പുരോഗതി കാർഷിക മേഖലയിൽ കൈവരിച്ചു.
 • കിഴക്കൻ പാകിസ്ഥാന് ബംഗ്ലാദേശ് എന്ന പേരിൽ സ്വതന്ത്ര രാജ്യമാകുന്നതിനാവശ്യമായ സഹായങ്ങൾ നൽകി.

അഞ്ചാം പഞ്ചവത്സര പദ്ധതി

 • 1974 മുതൽ 1979 വരെ നടപ്പിലാക്കിയ അഞ്ചാം പഞ്ചവത്സര പദ്ധതിയുടെ ഊന്നൽ ദാരിദ്രനിർമ്മാർജ്ജനത്തിലൂടെ സ്വയം പര്യാപ്തതകൈവരിക്കൽ ആയിരുന്നു.
 •  4.4 ശതമാനമാണ് ലക്ഷ്യമിട്ട വളർച്ച എങ്കിലും 5.0 ശതമാനം വളർച്ച നേടാൻ കഴിഞ്ഞു.
 • വർധിച്ചു വരുന്ന ഗതാഗതത്തിരക്ക് നേരിടുന്നതിന് National Highway സംവിധാനം കൊണ്ടുവരികയും നിലവിലുള്ള റോഡുകൾ വികസിപ്പിക്കുകയും ചെയ്തു.
 • വിനോദസഞ്ചാര മേഖലയിലും പുരോഗതി കൈവരിച്ചു.
 • ഇന്ദിരാഗാന്ധി ഇരുപതിന പരിപാടി നടപ്പിലാക്കിയതും ഗരീബി ഹഠാവോ എന്ന മുദ്രാവാക്യം അവതരിപ്പിച്ചതും ഈ പദ്ധതിക്കാലത്താണ്.
 • 1977-ൽ അധികാരത്തിൽ വന്ന മൊറാർജി ദേശായി സർക്കാർ ഈ പദ്ധതി 1978-ൽ മരവിപ്പിക്കുകയും തൽസ്ഥാനത്ത് റോളിംഗ് പദ്ധതികൊണ്ടുവരികയും ചെയ്തു.
 • 1978-80 കാലത്ത് റോളിംഗ് പദ്ധതിയാണ് നടപ്പിലാക്കിയത്.
 • Gunnar Myrdal എന്ന സാമ്പത്തിക ശാസ്ത്രജ്ഞനാണ് Asian Drama എന്ന പുസ്തകത്തിലൂടെ റോളിംഗ് പ്ലാൻ എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത്.

ആറാം പഞ്ചവത്സര പദ്ധതി

 • പ്രതീക്ഷിച്ച വളർച്ചാനിരക്കായ 5.2 ശതമാനത്തിൻറെ സ്ഥാനത്ത് 5.4 ശതമാനം കൈവരിച്ച ആറാം പദ്ധതി നടപ്പിലാക്കിയത് 1980-85 കാലയളവിൽ ആയിരുന്നു.
 • തൊഴിലില്ലായിമയും ദാരിദ്രവും നിർമാർജനം ചെയ്യുക എന്നതായിരുന്നു പദ്ധതിയുടെ ഊന്നൽ.
 • വിലനിയന്ത്രണ സംവിധാനം ഒഴിവാക്കപ്പെട്ടു.
 • ഈ പദ്ധതിക്കാലം നെഹ്രുവിയൻ സോഷ്യലിസത്തിൻറെ അവസാനമായി വിലയിരുത്തപ്പെട്ടു.
 • സാമ്പത്തിക ഉദാരവത്കരണ നയങ്ങൾക്ക് തുടക്കം കുറിച്ച ഈ കാലയളവിൽ IRDP (Integrated Rural Development Programme, National Rural Employment Programme, TRYSIM തുടങ്ങിയ പദ്ധതികൾ ആരംഭിച്ചു.
 • കുടുംബാസൂത്രണം നടപ്പിലാക്കുന്നതിന് കൂടുതൽ പ്രാധാന്യം നൽകി.
  ശിവരാമൻ കമ്മറ്റിയുടെ ശുപാർശ പ്രകാരം നബാർഡ് ആരംഭിച്ചത്ആറാം പദ്ധതിയുടെ കാലത്താണ്.