ഏഴാം പഞ്ചവത്സര പദ്ധതി (1985-1990)
- ത്വരിതഗതിയിലുള്ള വളര്‍ച്ച, തൊഴില്‍ അവസരങ്ങള്‍ വര്‍ധിപ്പിക്കല്‍ എന്നിവയായിരുന്നു പദ്ധതി ഉദ്ദേശിച്ചിരുന്നത്.
- ഭക്ഷ്യധാന്യ വിപുലീകരണവും ഇതില്‍ ഉള്‍പ്പെടുത്തി.
- പ്രൈമറി വിദ്യാഭ്യാസത്തില്‍ പുതിയ നയവും ഇക്കാലയളവിനുള്ളില്‍ വന്നു.
- 1986ലെ ദേശീയ വിദ്യാഭ്യാസ നയം അഥവാ operation blackboard എന്ന നയത്തില്‍ പ്രൈമറി വിദ്യാഭ്യാസം സാര്‍വത്രികമാക്കാനും എല്ലാ പ്രൈമറി വിദ്യാലയങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും ഉദ്ദേശിച്ചു.
എട്ടാം പഞ്ചവത്സര പദ്ധതി (1992-97)
- ഏഴാം പദ്ധതിയുടെ തുടര്‍ച്ചയായി 1990-92ല്‍ വാര്‍ഷിക പദ്ധതികളാക്കി മാറ്റി. പിന്നീട് 1992ല്‍ ആണ് എട്ടാം പദ്ധതിക്ക് തുടക്കമിട്ടത്.
- ഇക്കാലത്ത് പ്രധാനമന്ത്രി നരസിംഹറാവുവും ധനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങുമായിരുന്നു. അതിനാല്‍തന്നെ സാമ്പത്തിക സ്വകാര്യവത്കരണവും ഉദാരവത്കരണവും പ്രോത്സാഹിപ്പിച്ച് പുതിയൊരു സാമ്പത്തിക ക്രമത്തിന് ഇന്ത്യയില്‍ തുടക്കമിട്ട പദ്ധതികൂടിയായിരുന്നു എട്ടാം പദ്ധതി.
- തൊഴിലില്ലായ്മ കുറക്കുക, വ്യവസായങ്ങളുടെ ആധുനികവത്കരണം എന്നിവയാണ് പ്രധാനമായും ഈ പദ്ധതി ലക്ഷ്യംവെച്ചത്.
- ഈ പദ്ധതി തീരുമ്പോഴേക്കും മൂന്ന് കോടി ആളുകള്‍ക്ക് തൊഴില്‍ ലക്ഷ്യമിട്ടിരുന്നു.
- അതുപോലെ തന്നെ ജനസംഖ്യാ വളര്‍ച്ചാനിരക്ക് കുറച്ചുകൊണ്ടുവരുക, പ്രാഥമിക വിദ്യാഭ്യാസം സാര്‍വത്രികമാക്കുക, 15-35ന് ഇടയിലുള്ളവരുടെ നിരക്ഷരത തുടച്ചുമാറ്റുക, കുടിവെള്ളം, പ്രാഥമികാരോഗ്യ പദ്ധതി, നഗര-ഗ്രാമങ്ങളില്‍ സ്വയംതൊഴില്‍ പദ്ധതിക്കായി പി.എം.ആര്.വൈ(Prime Ministers Rozgar Yojana) എന്നിവയെല്ലാം ഈ പദ്ധതിയില്‍ ഇടംപിടിച്ചു.
- ഈ പദ്ധതിക്കാലത്താണ് 1995 ജനുവരി ഒന്നിന് നിലവില്‍ വന്നW.T.Oയില്‍ (World Trade Organisation) ഇന്ത്യ അംഗമായതും.
- ഈ പദ്ധതിയും നമ്മുടെ മൊത്തം ആഭ്യന്തര ഉല്പാദനത്തിന്റെ വളര്‍ച്ചാനിരക്കുമായി തട്ടിച്ചുനോക്കുമ്പോള്‍ ഒരു വിജയ പദ്ധതിയായിരുന്നു.
- ജി.ഡി.പി ലക്ഷ്യംവെച്ചത് 5.6ശതമാനമായിരുന്നെങ്കിലും 6.78 ലക്ഷ്യം കൈവരിക്കാനായി.
ഒമ്പതാം പഞ്ചവത്സര പദ്ധതി (1997-2002)
ഒമ്പതാം പദ്ധതിക്കാലത്ത് ഏഴിന അടിസ്ഥാന കാര്യങ്ങള്‍ പ്രഖ്യാപിക്കപ്പെട്ടു.
- ശുദ്ധജലം ലഭ്യമാക്കുക.
- പ്രാഥമികാരോഗ്യ പദ്ധതി വികസിപ്പിക്കുക.
- പ്രാഥമിക വിദ്യാഭ്യാസം സാര്‍വത്രികമാക്കുക.
- ദരിദ്രര്‍ക്ക് പാര്‍പ്പിടം നല്‍കുക.
- കുട്ടികള്‍ക്ക് പോഷകാഹാരം.
- ഗ്രാമങ്ങളെ മുഖ്യധാരയിലെത്തിക്കല്‍.
- പൊതുവിതരണ സമ്പ്രദായം കാര്യക്ഷമമാക്കുക
- ഈ പദ്ധതിക്കാലത്താണ് പ്രാഥമിക വിദ്യാഭ്യാസം സാര്വത്രികമാക്കുന്നതിന്റെ ഭാഗമായിS.S.A (സര്‍വശിക്ഷാ അഭിയാന്) പ്രൈമറിതലത്തില്‍ നടപ്പാക്കിയത്.
- സര്‍വരും പഠിക്കുക, സര്‍വരും വളരുക എന്നതായിരുന്നു ഇതിന്റെ മുദ്രാവാക്യം.
- 1-8 ക്ളാസ് വരെ ആരെയും തോല്പിക്കരുത്, ചൂരല്‍ പ്രയോഗം പാടില്ല,വിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യം വികസിപ്പിക്കുക എന്നിവ നയങ്ങളായിരുന്നു.
- 2002ല്‍ 86ാം ഭരണഘടന ഭേദഗതി ആറു മുതല്‍ 14 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിര്‍ബന്ധിതമാക്കി.
- ഇതുപ്രകാരം ഈ പ്രായത്തിലുള്ള കുട്ടികളെ ക്ളാസിലേക്കയക്കല് മാതാപിതാക്കളുടെ കടമയായി മാറി.
- വ്യവസായത്തിലെ ത്വരിത വളര്‍ച്ച, മാനസിക ശേഷി വികസനം, തൊഴില്‍ എന്നിവക്കും പ്രാധാന്യം നല്കി.
- ഈ പദ്ധതി കാലയളവിലാണ് ഇന്ത്യ അതിന്റെ സ്വാതന്ത്ര്യത്തിന്റെ സുവര്‍ണജൂബിലി ആഘോഷിച്ചത്. ഐ.കെ.ഗുജ്റാല്‍ ആയിരുന്നു പ്രധാനമന്ത്രി. മലയാളിയായ കെ.ആര്.നാരായണന് രാഷ്ട്രപതിയുമായിരുന്നു.
പത്താ പഞ്ചവത്സര പദ്ധതി (2002-2007)
- പ്രതിവര്‍ഷം എട്ട് ശതമാനം വളര്‍ച്ചനിരക്കാണ് പത്താം പദ്ധതി ലക്ഷ്യമിട്ടത്. എന്നാല്‍, 7.6 വരെ കൈവരിക്കാനായി.
- ഈ കാലത്താണ് ഇന്ത്യയുടെ ആദ്യത്തെ വിദ്യാഭ്യാസ ഉപഗ്രഹമായ EduSat വിക്ഷേപിച്ചത്.
- ഇന്ത്യന്‍ ജനാധിപത്യത്തില്‍ ഒരു നാഴികക്കല്ലായ വിവരാവകാശ നിയമം നിലവില്‍ വന്നതും (2005 ഒക്ടോബര്‍ 12) ഈ പദ്ധതിയിലായിരുന്നു.
പതിനൊന്നാം പഞ്ചവത്സര പദ്ധതി (2007-2012)
- ആഭ്യന്തര വളര്‍ച്ചനിരക്ക് ഒമ്പത് ശതമാനവും കാര്‍ഷിക മേഖലയില്‍ നാല് ശതമാനവും വളര്‍ച്ച നിരക്കാണ് പദ്ധതി ലക്ഷ്യമിട്ടത്.
- ഏഴ് കോടി പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും 2009നകം എല്ലാവര്ക്കും ശുദ്ധജലം എത്തിക്കാനും പദ്ധതിയില്‍ ഉദ്ദേശിച്ചു.
- ദാരിദ്ര്യം 10 ശതമാനം കുറക്കുക എന്ന ലക്ഷ്യം ഏതാണ്ട് ലക്ഷ്യത്തിലെത്തിക്കാനായി.
- 2001ല്‍ 32ശതമാനം ആയിരുന്ന ദാരിദ്ര്യം പദ്ധതി അവസാനമായപ്പോഴേക്കും23 ശതമാനം ആയി.
- സ്ത്രീപുരുഷാനുപാതം 950 ആക്കാനാണ് ലക്ഷ്യംവെച്ചത്. എന്നാല്‍, 2011ലെ പുതിയ സെന്‍സസ് പ്രകാരം 940മാത്രമാണ് സ്ത്രീപുരുഷാനുപാതം.
- തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന്റെ ഭാഗമായി 2008ല്‍ തൊഴിലുറപ്പ് പദ്ധതി കൊണ്ടുവന്നു. ഇതുപ്രകാരം തൊഴിലില്ലാത്തവര്‍ പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്യുകയും 30 ദിവസത്തിനകം അവര്‍ക്ക് നൂറുദിന തൊഴില്‍ നല്‍കുകയും ചെയ്യും.
- 30 ദിവസത്തിനകം തൊഴില്‍ ലഭ്യമല്ലെങ്കില്‍ തൊഴിലില്ലായ്മ വേതനമായി ആദ്യമാസം കൂലിയുടെ 1/4ഉം പിന്നീട് 2/3ഉം കിട്ടും.
- പ്രത്യേക വൈദഗ്ധ്യമില്ലാത്ത തൊഴിലാളികളുടെ കൂലി ഈ പദ്ധതിയില്‍ 20ശതമാനം കണ്ട് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു. അതുപോലെ അഭ്യസ്തവിദ്യരായവരുടെ തൊഴിലില്ലായ്മ അഞ്ച് ശതമാനത്തിന് താഴെയാക്കാനുമായിരുന്നു പദ്ധതി ലക്ഷ്യമിട്ടത്.
പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി (2012-2017)
- 2012- മുതല്‍ 2017 വരെയാണ് പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുടെ കാലയളവ്.
- പ്രതിവര്‍ഷം 9.56 ശതമാനം വളര്‍ച്ചനിരക്കാണ് പദ്ധതി ലക്ഷ്യമിടുന്നത്.
- സുസ്ഥിര വികസനം, ത്വരിതവളർച്ച, എല്ലാവരെയും ഉൾക്കൊള്ളുന്ന വളർച്ച എന്നിവ ലക്ഷ്യങ്ങൾ.
- മെച്ചപ്പെട്ട വിദ്യാഭ്യാസ സൗകര്യങ്ങൾ, സേവന മേഖലയുടെ വളർച്ച എന്നിവയും ലക്ഷ്യങ്ങൾ.