ഇന്ത്യയുടെ ചരിത്രവും സംസ്കാരവും രൂപപ്പെടുത്തുന്നതിൽ നദികൾ പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. ഇന്ത്യൻ നദികളെ ഹിമാലയൻ നദികളെന്നും ഉപദ്വീപീയ നദികളെന്നും തിരിച്ചിരിക്കുന്നു. പ്രധാന ഇന്ത്യൻ നദികളെപ്പറ്റി ഈ ലേഖന പരമ്പരയിൽ പരിചയപ്പെടാം…..
ഹിമാലയൻ നദികൾ
* ഹിമാലയൻ നദികളുടെ ഉത്ഭവസ്ഥാനം ഹിമാലയൻ മലനിരകളാണ്.
* സിന്ധു, ഗംഗ, ബ്രഹ്മപുത്ര എന്നിവയാണ് പ്രധാനപ്പെട്ട ഹിമാലയൻ മലനിരകൾ.
* ഹിമാലയൻ നദികൾ വറ്റാത്ത നദികൾ എന്നറിയപ്പെടുന്നു.
സിന്ധു നദി
* Indus River, also called the Sindhū River or Abāsīn
* തിബറ്റിലെ മനസസരോവർ [Lake Manasarovar] തടാകത്തിനടുത്തുനിന്നും ഉത്ഭവിക്കുന്നു.
* 2900 കിലോമീറ്റർ നീളമുണ്ട് ഈ നദിക്ക്.
* ഇന്ത്യയിലൂടെ ഈ നദിയുടെ 790 കിലോമീറ്റർ മാത്രമേ ഒഴുകുന്നുള്ളൂ.
* സിന്ധുനദി ഒഴുകുന്ന ഏക ഇന്ത്യൻ സംസ്ഥാനം ജമ്മു കശ്മീർ ആണ്.
* പ്രധാനമായും പാകിസ്ഥാനിൽ കൂടിയാണ് ഈ നദി ഒഴുകുന്നത്.
* സിന്ധു നദിയുടെ പതനസ്ഥാനം അറബിക്കടൽ ആണ്.
* ഝലം, ചിനാബ്, രവി, ബിയാസ്, സത്ലജ് എന്നിവയാണ് സിന്ധു നദിയുടെ പ്രധാന പോഷകനദികൾ.
* പാകിസ്ഥാന്റെ ദേശീയ നദിയാണ് സിന്ധു.
* ഇന്ത്യയിൽ ഗിരികന്ദരങ്ങൾ സൃഷിടിച്ചൊഴുകുന്ന ഏക നദിയാണ് സിന്ധു.
* ഇന്ത്യൻ പൗരാണിക സംസ്കാരം ഉടലെടുത്തത് സിന്ധു നദീതീരത്താണ്.
* ഇൻഡസ്, ഹിന്ദു എന്നീ വാക്കുകൾ രൂപം കൊണ്ടത് സിന്ധുവിൽ നിന്നാണ്.
* സിന്ധു നദീതട സംസ്കാരം നിലനിന്നിരുന്ന കാലഘട്ടം ബിസി 3000 മുതൽ 1500 വരെയാണ്.
* പഞ്ചനദികളുടെ നാട് എന്നറിയപ്പെടുന്നത് പഞ്ചാബ് [Punjab] ആണ്.
* പുരാതനകാലത്ത് ഇന്നത്തെ പഞ്ചാബ് ഉൾപ്പെടുന്ന പ്രദേശം സപ്ത സിന്ധു എന്നാണ് അറിയപ്പെട്ടിരുന്നത്.
രവി, ബിയാസ്, സത്ലജ് എന്നീ നദികളുമായി ബന്ധപ്പെട്ടിരിക്കുന്ന നദീ തട പദ്ധതിയാണ് ഇന്ദിരാഗാന്ധി പദ്ധതി. രാജസ്ഥാൻ കനാൽ പ്രൊജക്റ്റ് എന്ന പേരിലും ഇത് അറിയപ്പെടുന്നു.
രവി [Ravi]
* പുരാണ പ്രസിദ്ധമായ ഐരാവതിയാണ് [Iravati] രവിയായി മാറിയത്.
* പുരുഷ്ണി [Purushni] എന്ന് അറിയപ്പെടുന്നു. * ബാരബംഗാൾ [Bara Bhangal] മലകളിൽ നിന്നും ഉത്ഭവിക്കുന്നു.
* ഹിമാചൽ പ്രദേശിലെ ചമ്പൽ ജില്ലയിലാണ് ഈ മലനിര.
* തെയിൻ ഡാം അഥവാ രഞ്ജിത്ത് സാഗർ അണക്കെട്ട് രവി നദിയിലാണ്.
* ലാഹോറിലെ നദി എന്നറിയപ്പെടുന്നത് രവി നടിയാണ്.
* വേദകാലത്ത് ദശരാജയുദ്ധം നടന്നത് പുരുഷ്ണി നദിയുടെ തീരത്താണ്.
* ജഹാംഗീർ, നൂർജഹാൻ എന്നിവരുടെ ശവകുടീരങ്ങൾ സ്ഥിതി ചെയ്യുന്നത് രവി നദിയുടെ തീരത്താണ്. * രവി നദിയുടെ നീളം 720 കിലോമീറ്റർ ആണ്.
ബിയാസ് [Beas River]
* വിപാസ [Vipasa] എന്ന പേരിൽ അറിയപ്പെട്ടിരുന്നു.
* പീർ പാഞ്ചാൽ [Pir Panjal] മലനിരകളിൽ നിന്നാണ് ബിയാസ് നദിയുടെ ഉത്ഭവം. * 470 കിലോമീറ്റർ ആണ് നദിയുടെ നീളം.
* പോങ് അണക്കെട്ട് സ്ഥിതി ചെയ്യുന്നത് ബിയാസ് നദിയിലാണ്.
* സത്ലജ് നദിയിൽ ചേരുന്നു.
ചിനാബ് [Chenab]
* അസ്കിനി [Ashikini] , ചന്ദ്രഭാഗ എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന നദി.
* ഹിമാലയ പർവതത്തിൽ നിന്നും ഉത്ഭവിക്കുന്നു.
* 960 കിലോമീറ്റർ നീളമുണ്ട്.
* ജമ്മുകാശ്മീരിലെ ദുൽഹസ്തി, സലാൽ , ബാഗ്ലിഹാർ പദ്ധതികൾ സ്ഥിതി ചെയ്യുന്നത് ചിനാബിലാണ്.
ഝലം [Jhelum]
* പുരാതനകാലത്ത് വിതാസ്ത [Vitasta] എന്നാണ് അറിയപ്പെട്ടിരുന്നത്.
* കശ്മീരിലെ വെരിനാഗ് അരുവിയിൽ നിന്നാണ് ഉത്ഭവം. * മഹാനായ അലക്സാണ്ടറും പോറസും തമ്മിൽ ബിസി 326-ൽ ഹൈഡാസ്പസ് യുദ്ധം നടന്നത് ഝലം നദിയുടെ തീരത്താണ്.
* വൂളാർ തടാകത്തിലൂടെ കടന്നുപോകുന്ന നദിയാണ് ഝലം.
* ജമ്മുകാശ്മീരിലെ ഉറി പദ്ധതി ഝലം നദിയിലാണ്.
സത്ലജ് [Sutlej]
* ശതദ്രു [Sutudri] എന്ന് പുരാതനകാലത്ത് അറിയപ്പെട്ട നദിയാണ് സത്ലജ്.
* ടിബറ്റിലെ മനസസരോവർ തടാകത്തിന് പടിഞ്ഞാറു ഭാഗത്ത് നിന്നാണ് സത്ലജ് നദിയുടെ ഉത്ഭവം.
* സിന്ധു നദിയുടെ ഇന്ത്യയിലൂടെ ഒഴുകുന്ന പോഷക നദികളിൽ ഏറ്റവും നീളം കൂടിയ നദിയാണ് സത്ലജ്. * ഇന്ത്യയിലെ ഉയരം കൂടിയ രണ്ടാമത്തെ അണക്കെട്ടായ ഭക്രാനംഗൽ ഡാം സത്ലജ് നദിയിലാണ്.
* ഭക്രാനംഗൽ അണക്കെട്ടിലെ ജലസംഭരണി ഗോവിന്ദ് സാഗർ എന്നറിയപ്പെടുന്നു.
* സിന്ധുവിൻറെ ഏറ്റവും തെക്കായുള്ള പോഷകനദിയാണ് സത്ലജ്.
* ഇന്ത്യയിലെ പ്രധാന ജല വൈദ്യുത പദ്ധതികളിൽ ഒന്നായ നാത്പ ജക്രി നിർമ്മിച്ചിരിക്കുന്നത് സത്ലജ് നദിയിലാണ്.
* ഹാരപ്പൻ സംസ്കാരത്തിൻറെ അവശിഷ്ടങ്ങൾ സത്ലജ് നദിയുടെ തീരത്തുള്ള രൂപ്നഗറിൽ (രൂപാർ) കാണാം .