Categories
Facts on Kerala Topics

തിരുവിതാംകൂർ രാജവംശം

PSC പരീക്ഷകളിൽ എല്ലാ തവണയും ആവർത്തിച്ച് ചോദിക്കുന്ന വിഷയങ്ങളിൽ ഒന്നാണ് തിരുവിതാംകൂർ രാജവംശം. അടിസ്ഥാന വിവരങ്ങൾ പരിചയപ്പെടാം .

  • ചേര രാജവംശത്തിലെ കുലശേഖരന്മാരുടെ പിന്മുറക്കാരാണ്  തിരുവിതാംകൂർ രാജവംശം .

 

  • കുപക രാജകുടുംബം, തൃപ്പാപ്പുർ സ്വരൂപം, വാഞ്ചി സ്വരൂപം എന്നീ പേരുകളിൽ അറിയപ്പെട്ടു.

 

  • ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ ആയിരുന്നു തിരുവിതാംകൂറിലെ അവസാനത്തെ മഹാരാജാവ്.

 

  • റാണി സേതുലക്ഷി ഭായ് ആയിരുന്നു തിരുവിതാംകൂറിലെ അവസാനത്തെ മഹാറാണി.

 

  • അടിമത്തം നിർത്തലാക്കിയ വനിതാ ഭരണാധികാരി ഗൗരി ലക്ഷ്മിഭായ് ആണ്.

 

  • പാർവതി ലക്ഷ്മി ഭായ് ആയിരുന്നു നിർബന്ധിത വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിച്ച മഹാറാണി.

 

  • ഉത്രാടം തിരുനാൾ മാർത്താണ്ഡവർമയാണ് തിരുവിതാംകൂർ രാജകുടുംബത്തിലെ ഇപ്പോഴത്തെ തലവൻ .

 

  • മരുമക്കത്തായ വ്യവസ്ഥയിലുള്ള ഭരണമായിരുന്നു  തിരുവിതാംകൂറിലേത് .

 

  • തിരുവിതാംകൂറിന്റെ പ്രധാന ആരാധനാമൂർത്തി  ശ്രീപത്ഭനാഭസ്വാമി ആണ്.

 

  • രാജകുമാരിമാരുടെ കല്യാണങ്ങളെ പള്ളിക്കെട്ടെന്നും രാജാക്കന്മാരുടെ കല്യാണങ്ങളെ പട്ടും പരിവട്ടവും നല്കൽ എന്നും വിളിച്ചിരുന്നു.

 

  • കല്യാണങ്ങളെ പൊതുവെ സംബന്ധം എന്നും വിളിച്ചിരുന്നു.

 

  • മഹാരാജാക്കന്മാരുടെ പ്രധാന വസതി പത്മനാഭപുരം കൊട്ടാരം ആയിരുന്നു.

 

  • പത്മനാഭപുരം കൊട്ടാരം ഇന്ന് സാങ്കേതികമായി തമിഴ്നാട്ടിൽ ആണെങ്കിലും കേരള സർക്കാരിന്റെ നിയന്ത്രണത്തിൽ ആണ്.

 

  • Archaeology Department ന്റെ കീഴിലാണ് കൊട്ടാരം പ്രവർത്തിക്കുന്നത് .

 

  • കന്യാകുമാരി ജില്ലയിലെ തക്കലയിൽ ആണ് കൊട്ടാരം സ്ഥിതി ചെയ്യുന്നത്.

 

  • പശ്ചിമ ഘട്ടത്തിന്റെ ഭാഗമായ വേളി മലകളുടെ ചുവട്ടിലാണ്  പത്മനാഭപുരം കൊട്ടാരം. ഇതിന് സമീപത്തുകൂടി ഒഴുകുന്ന നദിയാണ് വേളി .

 

  • 1592-നും 1609-നും ഇടയിൽ തിരുവിതാംകൂർ ഭരിച്ച ഇരവിപ്പിള്ള ഇരവിവർമ കുലശേഖര പെരുമാളാണ് എ.ഡി 1601-ൽ ഈ കൊട്ടാരം പണികഴിപ്പിച്ചത്.

 

  • തിരുവനന്തപുരത്തേക്ക് മാറ്റുന്നതിന് മുൻപ് തിരുവിതാംകുറിന്റെ തലസ്ഥാനം പത്മനാഭപുരം ആയിരുന്നു.