Categories
Topics

തിരുവനന്തപുരം ജില്ല

കേരളത്തിലെ ഓരോ ജില്ലകളെക്കുറിച്ചുള്ള വിശദ വിവരങ്ങൾ ഇന്ന് മുതൽ ചേർക്കുന്നതാണ്. പോസ്റ്റുകൾ ഓഫ്‌ലൈൻ ആയി സേവ് ചെയ്ത് ആവർത്തിച്ചു വായിച്ചാൽ കേരള വിഭാഗത്തിൽനിന്നുള്ള മുഴുവൻ ചോദ്യങ്ങൾക്കും ഉത്തരം എഴുതാൻ പറ്റുന്നതാണ്.

 

🎯 കേരളത്തിൽ ആദ്യമായി ഭിന്നലിംഗക്കാരുടെ ഉടമസ്ഥതയിൽ നിലവിൽ വന്ന ടാക്സി സർവ്വീസ് –

ജി ടാക്സി (ജെൻഡർ ടാക്സി)

 

🎯 പ്രതിമകളുടെ നഗരം എന്ന് വിശേഷണം ഉള്ള ജില്ല –

തിരുവനന്തപുരം

 

🎯 തിരുവനന്തപുരത്തിന്റെ പഴയപേരായി കരുതപ്പെടുന്നത് –

സ്യാനന്ദൂരപുരം

 

🎯 കേരളത്തിലെ ഏറ്റവും വലിയ കോർപ്പറേഷൻ –

തിരുവനന്തപുരം

 

🎯 കേരളത്തിൻറെ നെയ്ത്ത് പട്ടണം, തെക്കൻ കേരളത്തിൻറെ മാഞ്ചസ്റ്റർ എന്നൊക്കെ വിളിക്കപ്പെടുന്നത് –

ബാലരാമപുരം

 

🎯 മരച്ചീനി ഏറ്റവും കൂടുതൽ ഉൽപ്പാദിപ്പിക്കുന്ന ജില്ല –

തിരുവനന്തപുരം

 

🎯 കേരളത്തിൽ ഏറ്റവും കൂടുതൽ തൊഴിൽ രഹിതർ ഉള്ള ജില്ല \എയ്ഡ്സ് രോഗികൾ ഏറ്റവും കൂടുതൽ ഉള്ള ജില്ല –

തിരുവനന്തപുരം

 

🎯 കേരളത്തിൽ ആദ്യമായി വൈദ്യുതീകരിച്ച ജില്ല –

തിരുവനന്തപുരം

 

🎯 ഏറ്റവും കുറച്ച് മഴ ലഭിക്കുന്ന ജില്ല \വിവാഹമോചനം കൂടിയ ജില്ല –

തിരുവനന്തപുരം

 

🎯 ഗ്രീൻഫീൽഡ് സ്റ്റേഡിയം സ്ഥിതിചെയ്യുന്ന സ്ഥലം – കാര്യവട്ടം,

തിരുവനന്തപുരം

 

🎯 ഗോൾഫ് ക്ലബ് സ്ഥിതിചെയ്യുന്ന ജില്ല  –

തിരുവനന്തപുരം

 

🎯 കേരളത്തിലെ ആദ്യത്തെ ഫിലിം സൊസൈറ്റി –

ചിത്രലേഖ

 

🎯 കേരളത്തിലെ രണ്ടാമത്തെ ഫിലിം സ്റ്റുഡിയോ ആയ മെരിലാന്റ് സ്ഥാപിതമായ ജില്ല –

തിരുവനന്തപുരം

 

🎯 കേരളത്തിലെ രണ്ടാമത്തെ വലിയ ശുദ്ധജലക്കായൽ \ കേരളത്തിൻറെ തെക്കേ അറ്റത്തുള്ള ശുദ്ധജലക്കായൽ –

വെള്ളായണിക്കായൽ

 

🎯 അരുവിക്കര ഡാം സ്ഥിതിചെയ്യുന്ന നദി  –

കരമനയാർ

 

🎯 കേരളത്തിലാദ്യമായി ആദ്യമായി ഓൺലൈൻ ബില്ലിംഗ് സംവിധാനം നിലവിൽ വന്ന ട്രഷറി –

കാട്ടാക്കട തിരുവനന്തപുരം

 

🎯 തിരുവനന്തപുരത്ത് സ്ഥാപിച്ച ദക്ഷിണേന്ത്യയിലെ ആദ്യ UAE കോൺസുലേറ്റ് ഉദ്‌ഘാടനം ചെയ്തത് –

പി സദാശിവം

 

🎯 G-20 ദക്ഷിണേഷ്യൻ മതസൗഹാർദ്ദ സമ്മേളനത്തിന് വേദിയായ നഗരം –

തിരുവനന്തപുരം

 

🎯 കേരളത്തിലെ ആദ്യത്തെ പ്രൊഫഷണൽ ബാഡ്മിന്റൺ അക്കാദമി സ്ഥാപിതമായ നഗരം –

തിരുവനന്തപുരം

 

🎯 കേരളത്തിൻറെ തെക്കേ അറ്റത്തുള്ള വന്യജീവി സങ്കേതം –

നെയ്യാർ വന്യജീവി സങ്കേതം (നെയ്യാറ്റിൻകര താലൂക്ക്)

 

🎯 കേരളത്തിലെ ഏക ലയൺ സഫാരി പാർക്ക് സ്ഥിതിചെയ്യുന്ന സ്ഥലം –

നെയ്യാർ (മരക്കുന്നം ദ്വീപ്)

 

🎯 തിരുവന്തപുരത്തെ ചീങ്കണ്ണി വളർത്തൽ കേന്ദ്രം –

നെയ്യാർഡാം

 

🎯 അരിപ്പ പക്ഷി സങ്കേതം, പേപ്പാറ വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്ന ജില്ല –

തിരുവനന്തപുരം

 

🎯 തിരുവനന്തപുരത്തെ ഏറ്റവും ഉയരം കൂടിയ കൊടുമുടി –

അഗസ്ത്യമല

 

🎯 തിരുവനന്തപുരം ജില്ലയിലെ ആദ്യ സമ്പൂർണ്ണ ശൗചാലയ പഞ്ചായത്ത്  –

അതിയന്നൂർ

 

🎯 കാർബൺ ബഹിർഗമനം കുറക്കുന്നതിനുള്ള കേന്ദ്ര പദ്ധതിയുടെ ഭാഗമായി LNG ബസുകൾ നിരത്തിലിറക്കുന്ന ആദ്യ ഇന്ത്യൻ നഗരം –

തിരുവനന്തപുരം

 

🎯 തിരമാലയിൽ നിന്നും വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യ സംരംഭം ആരംഭിച്ച സ്ഥലം –

വിഴിഞ്ഞം

 

🎯 വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് തറക്കല്ലിട്ടത് –

2015 ഡിസംബർ 5 (ഉമ്മൻ‌ചാണ്ടി)

 

🎯 തിരുവനന്തപുരം ജില്ലയിലെ പ്രധാന വെള്ളച്ചാട്ടങ്ങൾ  –

മീൻമുട്ടി, കൊമ്പൈകാണി

 

🎯 പാപനാശം(വർക്കല), ശംഖുമുഖം, വിഴിഞ്ഞം, കോവളം, ആഴിമല തുടങ്ങിയ ബീച്ചുകൾ സ്ഥിതിചെയ്യുന്ന ജില്ല –

തിരുവനന്തപുരം

 

🎯 ഇന്ത്യയിലെ ആദ്യത്തെ ബയോളജിക്കൽ പാർക്ക് –

അഗസ്ത്യാർകൂടം (നെടുമങ്ങാട് താലൂക്ക്)

 

🎯 ആദ്യത്തെ ലൈഫ് സയൻസ് പാർക്ക് സ്ഥിതിചെയ്യുന്നത് –

തോന്നയ്ക്കൽ, തിരുവനന്തപുരം (ബയോ 360)

 

🎯 കേരളത്തിലെ ആദ്യത്തെ നിർഭയ ഷെൽട്ടർ –

തിരുവനന്തപുരം

 

🎯 തിരുവനന്തപുരം റേഡിയോ നിലയത്തെ ഓൾ ഇന്ത്യ റേഡിയോ ഏറ്റെടുത്ത വർഷം –

1950

 

🎯 സെക്രട്ടറിയേറ്റ് മന്ദിരത്തിൻറെ ശിൽപി –

വില്യം ബാർട്ടൻ

 

🎯 സെക്രട്ടറിയേറ്റ് മന്ദിരം ഉത്ഘാടനം ചെയ്ത വർഷം –

1869 (ആയില്യം തിരുനാൾ)

 

🎯 സെക്രട്ടറിയേറ്റ് മന്ദിരത്തിൻറെ വളപ്പിനുള്ളിൽ സ്ഥിതിചെയ്യുന്ന പ്രതിമ –

വേലുത്തമ്പി ദളവ

 

🎯 സെക്രട്ടറിയേറ്റ് മന്ദിരത്തിൻറെ പുറത്ത് സ്ഥിതിചെയ്യുന്ന പ്രതിമ –

ടി മാധവറാവു

 

🎯 പുതിയ സെക്രട്ടറിയേറ്റ് മന്ദിരം ഉദ്‌ഘാടനം ചെയ്തത് –

കെ ആർ നാരായണൻ (1998 മെയ് 23)

 

🎯 കേരളത്തിലെ ആദ്യ മ്യൂസിയം (നേപ്പിയർ മ്യൂസിയം), മൃഗശാല, എൻജിനീയറിങ് കോളേജ്, മെഡിക്കൽ കോളേജ്, വനിത കോളേജ്  എന്നിവ സ്ഥിതി ചെയ്യുന്നത് –

തിരുവനന്തപുരം

 

🎯 കേരളത്തിലെ ആദ്യ റേഡിയോ നിലയമായ തിരുവനന്തപുരം സ്റ്റേഷൻ സ്ഥാപിതമായ വർഷം –

1943

 

🎯 കേരളത്തിൽ ആദ്യമായി അമ്മത്തൊട്ടിൽ സ്ഥാപിച്ച സ്ഥലം –

തിരുവനന്തപുരം (2002 നവംബർ 14)

 

🎯 തിരുവനന്തപുരം ദൂരദർശൻ കേന്ദ്രം സ്ഥാപിതമായ വർഷം –

1982

 

🎯 ജനമൈത്രി സുരക്ഷാ പദ്ധതി ഉദ്‌ഘാടനം ചെയ്ത ജില്ല –

തിരുവനന്തപുരം

 

🎯 കേരളത്തിലെ ആദ്യത്തെ പബ്ലിക്ക് ലൈബ്രറി, ഫൈൻ ആർട്സ് കോളേജ് എന്നിവ സ്ഥാപിതമായ ജില്ല –

തിരുവനന്തപുരം

 

🎯 കേരളത്തിലെ ആദ്യത്തെ അന്താരാഷ്‌ട്ര വിമാനത്താവളം –

തിരുവനന്തപുരം

 

🎯 കേരളത്തിലെ ആദ്യ DNA ബാർകോഡിങ് കേന്ദ്രം സ്ഥാപിച്ചത്  –

പുത്തൻതോപ്പ് (തിരുവനന്തപുരം)

 

🎯 കേരളത്തിലെ ആദ്യ അക്വാട്ടിക് സമുച്ചയം –

പിരപ്പൻകോട്, തിരുവനന്തപുരം

 

🎯 കേരളത്തിലെ ആദ്യ അടിപ്പാത നിർമ്മിതമായത് –

തിരുവനന്തപുരം പാളയം അടിപ്പാത

 

🎯 കേരളത്തിലെ ആദ്യ കോർപ്പറേഷൻ  –

തിരുവനന്തപുരം

 

🎯 ശുകഹരിണപുരം എന്ന് പ്രാചീനകാലത്ത് അറിയപ്പെട്ടിരുന്ന സ്ഥലം  –

കിളിമാനൂർ

 

🎯 കേരളത്തിലെ ഏറ്റവും വലിയ ചിൽഡ്രൻസ് പാർക്ക് സ്ഥിതിചെയ്യുന്ന സ്ഥലം –

ആക്കുളം

 

🎯 കേരളത്തിലെ ആദ്യ മെട്രോ നഗരമായി തിരുവനന്തപുരത്തെ പ്രഖ്യാപിച്ചതെന്ന് –

2010

 

🎯 കേരളത്തിലെ ആദ്യ സർവ്വകലാശാല –

തിരുവിതാംകൂർ സർവ്വകലാശാല (1937)

 

🎯 തിരുവിതാംകൂർ സർവ്വകലാശാല, കേരള സർവ്വകലാശാലയായി മാറിയ വർഷം –

1957 (ആസ്ഥാനം : തിരുവനന്തപുരം)

 

🎯 കേരളത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ –

തിരുവനന്തപുരം മാർ ബസേലിയസ് കോളേജിലെ ക്രിസ്തു പ്രതിമ

 

🎯 കേരളത്തിലെ രണ്ടാമത്തെ ഏറ്റവും ഉയരം കൂടിയ പ്രതിമ –

ശ്രീ ചിത്തിര തിരുനാൾ പ്രതിമ (കേരള സർവ്വകലാശാല ആസ്ഥാനം)

 

🎯 ഇന്ത്യയിലെ ആദ്യ IT പാർക്ക്  –

ടെക്‌നോപാർക്ക്, കഴക്കൂട്ടം (1990)

 

🎯 ഇന്ത്യയിലെ ആദ്യ ആനിമേഷൻ പാർക്ക് –

കിൻഫ്ര പാർക്ക്, തിരുവനന്തപുരം

 

🎯 പ്രാചീന കേരളത്തിലെ വിദ്യാഭ്യാസ കേന്ദ്രമായ കാന്തള്ളൂർ ശാല സ്ഥിതിചെയ്യുന്ന ജില്ല –

തിരുവനന്തപുരം

 

🎯 ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത് –

പാലോട്, തിരുവനന്തപുരം

 

🎯 കേരളത്തിൽ പബ്ലിക്ക് ട്രാൻസ്‌പോർട്ട് നടപ്പിലാക്കിയ ആദ്യ നഗരം –

തിരുവനന്തപുരം (1938)

 

🎯 മ്യൂറൽ പഗോഡ എന്നറിയപ്പെടുന്നത് –

പത്മനാഭസ്വാമി ക്ഷേത്രം

 

🎯 മതിലകം രേഖകൾ ഏത് ക്ഷേത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു –

പത്മനാഭസ്വാമി ക്ഷേത്രം

 

🎯 ബ്രാസ് പഗോഡ എന്നറിയപ്പെടുന്നത് –

തിരുവങ്ങാട് ശ്രീരാമ ക്ഷേത്രം, കണ്ണൂർ

 

🎯 ബ്ലാക്ക് പഗോഡ –

കൊണാർക്കിലെ സൂര്യ ക്ഷേത്രം

 

🎯 വൈറ്റ് പഗോഡ –

പുരി ജഗന്നാഥക്ഷേത്രം

 

🎯 പത്മനാഭപുരം കൊട്ടാരം സ്ഥിതിചെയ്യുന്നത്  –

തക്കല, തമിഴ്‌നാട്

 

🎯 തെക്കേ ഇന്ത്യയിലെ ആദ്യ സ്ഥിര ലോക് അദാലത്ത് സ്ഥാപിതമായത് –

തിരുവനന്തപുരം ജില്ലാ കോടതിയിൽ

 

🎯 ഗുരു ഗോപിനാഥ് നടനഗ്രാമം സ്ഥിതി ചെയ്യുന്നത് –

തിരുവനന്തപുരത്ത്

 

🎯 ഉള്ളൂർ സ്മാരകം സ്ഥിതിചെയ്യുന്നത് –

ജഗതി

 

🎯 കേരളത്തിലെ ആദ്യ ATM തിരുവനന്തപുരത്ത് ആരംഭിച്ച ബാങ്ക്  –

ബ്രിട്ടീഷ് ബാങ്ക് ഓഫ് മിഡിൽ ഈസ്റ്റ് (1992)

 

🎯 കേരളത്തിലെ ഏറ്റവും വലിയ ജയിൽ –

പൂജപ്പുര സെൻട്രൽ ജയിൽ

 

🎯 കേരളത്തിലെ ആദ്യ വനിതാ ജയിൽ –

നെയ്യാറ്റിൻകര

 

🎯 കേരളത്തിലെ ആദ്യ തുറന്ന വനിതാ ജയിൽ –

പൂജപ്പുര

 

🎯 കേരളത്തിലെ ആദ്യ തുറന്ന ജയിൽ –

നെട്ടുകാൽത്തേരി, തിരുവനന്തപുരം

 

🎯 ഇന്ത്യയിലെ ആദ്യത്തെ സോയിൽ മ്യൂസിയം സ്ഥിതിചെയ്യുന്നത് –

പാറോട്ട്കൊണം, തിരുവനന്തപുരം

 

🎯 ജിമ്മി ജോർജ് സ്റ്റേഡിയം, ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം എന്നിവ സ്ഥിതിചെയ്യുന്നത് –

തിരുവനന്തപുരം

 

🎯 കേരളത്തിലെ ആദ്യ ഐ ജി ആയിരുന്ന ചന്ദ്രശേഖരൻ നായരുടെ സ്മരണയ്ക്കായി പണികഴിപ്പിച്ച സ്റ്റേഡിയം –

ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം, തിരുവനന്തപുരം

 

🎯 സൈനിക് സ്കൂൾ സ്ഥിതിചെയ്യുന്നത് –

കഴക്കൂട്ടം

 

🎯 സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്നത്, ലോകത്ത് സ്ത്രീകൾ മാത്രം പങ്കെടുക്കുന്ന ഏറ്റവും വലിയ ഉത്സവം ഏത് ക്ഷേത്രത്തിൽ –

ആറ്റുകാൽ ദേവീക്ഷേത്രം

 

🎯 കേരളത്തിലെ ആദ്യ സായാഹ്ന കോടതി –

തിരുവനന്തപുരം

 

🎯 കേരളത്തിലെ ഏറ്റവും ഉയരമുള്ള മാർബിൾ മന്ദിരം –

ലോട്ടസ് ടെമ്പിൾ (ശാന്തിഗിരി ആശ്രമം, പോത്തൻകോട്)

 

🎯 MC റോഡ് (SH-1), NH-66 എന്നിവ സന്ധിക്കുന്ന സ്ഥലം –

കേശവദാസപുരം

 

🎯 അവ്യക്തമായും ചട്ടം ലംഘിച്ചുമുള്ള രജിസ്‌ട്രേഷൻ നമ്പർ പ്രദർശിപ്പിക്കുന്ന വാഹനങ്ങളെ പിടികൂടാൻ കേരള മോട്ടോർ വാഹന വകുപ്പും എൻഫോഴ്‌സ്‌മെന്റും നടത്തിയ പരിശോധന –

ഓപ്പറേഷൻ നമ്പർ

 

🎯 അശ്രദ്ധമായി വണ്ടിയോടിക്കുന്നവരെ പിടികൂടാൻ തിരുവനന്തപുരം സിറ്റി പോലീസ് ആരംഭിച്ച പരിശോധന –

ഓപ്പറേഷൻ സേഫ്റ്റി

 


【 തുടരും 】
Source: http://pscmunnorukkam.blogspot.in/